നിങ്ങള്‍ നഖം നീട്ടിവളര്‍ത്തുന്നവരാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ നഖം നീട്ടിവളര്‍ത്തുന്നവരാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൈയിലെ നഖം വളര്‍ത്തുന്ന ശീലം ഒട്ടുമിക്ക ആളുകളിലും കണ്ടുവരാറുണ്ട്. നഖം വെട്ടാനും വൃത്തിയായി സൂക്ഷിക്കാനും നമ്മുടെ വീട്ടുകാര്‍ പറയാറുമുണ്ട്. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നതെന്ന് അറിയാമോ. ഇവിടെ ചില കാരണങ്ങള്‍ അറിയാം. * നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അഴുക്കും പുഴുക്കള്‍ അതില്‍ കടന്നു കൂടും. അത് പിന്നീട് ആഹാരം കഴിക്കുന്നതു വഴി നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും പല രോഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും. * ഒരു പഠനത്തില്‍ കൈ കഴുകുന്നതിന് മുന്‍പും, ശേഷവും , സാധാരണ ആളുകളുടെ നഖത്തില്‍ കാണുന്ന ബാക്ടീരിയയുടെ അളവിനേക്കാള്‍ വളരെ കൂടുതലാണ് അവരുടെ കൃത്രിമ നഖത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടത്. * നമ്മുടെ കൈ കഴുകുന്ന രീതിയും കൃത്രിമ നഖവുമായി ബന്ധമുണ്ട്. * അതേസമയം, പെയിന്റ് ചെയ്തിട്ടുള്ള സ്വാഭാവിക നഖങ്ങളില്‍ ബാക്ടീരിയയുടെ അളവ് വളരെ കുറഞ്ഞാണ് കാണപ്പെട്ടിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നഖങ്ങളെ സൂക്ഷിക്കേണ്ടത് നമ്മള്‍…

Read More

പ്രണയസുന്ദരമായ നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍ മാലിദ്വീപ്

പ്രണയസുന്ദരമായ നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍ മാലിദ്വീപ്

മുത്തശ്ശിക്കഥകളിലെ സാങ്കല്‍പ്പിക സൗന്ദര്യം യാഥാര്‍ഥ്യമാക്കി, നീല ജലാശയത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സുന്ദര ദ്വീപാണ് മാലിദ്വീപ ്. പ്രണയസുന്ദരമായ നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍ മാലി ദ്വീപിലെ നീല പളുങ്കുമണിപ്പോലെയുള്ള ജലാശയത്തിന് കഴിയുമെന്നതും പച്ച പരമാര്‍ത്ഥം. വെളളത്തിനടിയിലും ആകാശത്തുമൊക്കെ വച്ച് വിവാഹം നടത്തി ഞെട്ടിക്കുന്ന വിദേശീയര്‍ക്കും മാലിദ്വീപ് ഒരു അത്ഭുത ദ്വീപാണ്. ഹണിമൂണിനും, വിവാഹവാര്‍ഷികത്തിനുമൊക്കെ മാലി തിരഞ്ഞെടുക്കുന്ന ദമ്പതികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില ദ്വീപുകള്‍ ഉണ്ട് മാലിയില്‍. ഹുല്‍ഹു മാലി (Hulhumalé Island) മാലിദ്വീപിനോട് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന കൃത്രിമ ദ്വീപാണ് ഹുല്‍ഹു മാലി. മനോഹരമായ തീരങ്ങളുള്ള ഈ ദ്വീപില്‍ വിനോദസഞ്ചാരികളുടെ വരവ് വളരെ ചുരുക്കമാണ്. ഇതുതന്നെയാണ് ഈ ദ്വീപിനെ മധുവിധു ആഘോഷത്തിന് ഏറ്റവും അനുയോജ്യമാക്കുന്നതും. ബിയാധൂ അഥവാ സ്‌കൂബാ ഡൈവിംഗ് ദ്വീപ് (Biyadhoo Island) മാലിയുടെ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് മാലിയിലെ മികച്ച ദ്വീപെന്നാണ് അറിയപ്പെടുന്നത്….

Read More

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന മാന്തിക പഴം

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന മാന്തിക പഴം

തെക്കേ അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ഫ്രൂട്ട് കേരളത്തിലുള്ളവര്‍ക്ക് അത്ര പരിചിതമല്ലാത്ത പഴങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നാണ്. എന്നാല്‍ ഇന്നു ഡ്രാഗണ്‍ഫ്രൂട്ടിന് നമ്മുടെ നാട്ടിലും പ്രചാരം ഏറിവരുന്നുണ്ട്. കടകളില്‍ ലഭ്യമാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പുര്‍ണ്ണമായി പലര്‍ക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളില്‍ വെള്ളനിറത്തിലുള്ള കാമ്പും കാറുത്തചെറിയ അരികളുമാണ് ഉള്ളത്. അരിയും കാമ്പും ചേര്‍ത്ത് കഴിക്കാവുന്ന ഒന്നാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഈ പഴത്തില്‍ കൊളസ്ട്രോളിന്റെ അളവ് വളരെക്കുറവായതിനാല്‍ ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഡ്രാഗണ്‍ഫ്രൂട്ടിലെ നാരുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിത്യയൗവ്വനം നല്‍കുകയും ചെയ്യുന്നു. എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വഭാവിക പരിഹാരം ഇതിലുള്ളതിനാല്‍ സ്ഥിരമായി കഴിക്കുന്നത് സൗന്ദര്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന പാടുകള്‍ക്കും മികച്ച പരിഹാരം ഡ്രാഗണ്‍ഫ്രൂട്ട് ഫേസ്പായ്ക്ക് നല്‍കും. ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. വിറ്റാമിന്‍ സി…

Read More

സ്വാദിഷ്ടമായ ഉഴുന്നുവട തയ്യാറാക്കാം വീട്ടില്‍

സ്വാദിഷ്ടമായ ഉഴുന്നുവട തയ്യാറാക്കാം വീട്ടില്‍

ചേരുവകള്‍ ഉഴുന്ന്: 2കപ്പ് പച്ചമുളക്-2 ചെറിയ ഉള്ളി അരിഞ്ഞത് രണ്ടോ മൂന്നോ സ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു സ്പൂണ്‍ കറിവേപ്പില ആവശ്യത്തിന് ബേക്കിങ് സോഡ അര സ്പൂണ്‍ തയ്യാറാക്കുന്ന വിധം ഉഴുന്ന് മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക ശേഷം അധികം വെള്ളം ചേര്‍ക്കാതെ ഗ്രൈന്‍ഡ റില്‍ അരക്കുക. അരയ്ക്കാന്‍ വേണമെങ്കില്‍ മിക്‌സിയും ഉപയോഗിക്കാം. അരച്ച ശേഷം നന്നായിട്ട് കയ്യിട്ട് അടിച്ചു പതപ്പിക്കുക. അത് എന്തിനാണെന്ന് വെച്ചാല്‍ നന്നായിട്ട് സോഫ്റ്റാകാന്‍ വേണ്ടിയാണ ഇങ്ങനെ ചെയ്യുന്നത്. ശേഷം സോഡാപ്പൊടിയും ചേര്‍ക്കുക. നല്ല crisp ആകാന്‍ വേണ്ടി ഒരു സ്പൂണ്‍ പച്ചരിയും ഒരു സ്പൂണ്‍ ഉഴുന്നും റോസ്റ്റ് ചെയ്ത ശേഷം പൊടിച്ച് ചേര്‍ക്കുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട് മിക്‌സ് ചെയ്തു വയ്ക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉപ്പുചേര്‍ത്ത വടയുടെ ആകൃതിയില്‍ എണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കുക….

Read More

മഴക്കാലത്തു വെള്ളം കുടിക്കേണ്ടതുണ്ടോ

മഴക്കാലത്തു വെള്ളം കുടിക്കേണ്ടതുണ്ടോ

മഴക്കാലത്ത് കൃത്യമായി വെള്ളം കുടിക്കാന്‍ മറന്നു പോകുന്നവരുണ്ട്. വളരെ അപകടകമായി മാറുന്ന സ്ഥിതി വിശേഷമാണത്. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. മറ്റു രോഗങ്ങളില്ലാത്തവര്‍ 6-8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. അഞ്ചു മുതല്‍ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തില്‍ത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കള്‍ ചേര്‍ത്ത് തിളപ്പിക്കാവുന്നതാണ്. 70 ശതമാനം വെള്ളമായ മനുഷ്യന്റെ ശരീരത്തില്‍ വെള്ളത്തിന്റെ ആവശ്യം ഏവര്‍ക്കും അറിയാം. ഒരു വ്യക്തി ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം . ശരീരത്തില്‍ നിന്നും നഷ്ടപെടുന്ന വെള്ളത്തിന്റെ തോത് അനുസരിച്ചു വെള്ളത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണു. ആന്തരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കാന്‍ ഇത് സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത്…

Read More

ഇടിയിറച്ചി തയ്യാറാക്കാം

ഇടിയിറച്ചി തയ്യാറാക്കാം

ഇടിയിറച്ചിയുടെ ടേസ്റ്റ് അറിഞ്ഞവര്‍ക്ക് അത് പ്രിയപ്പെട്ട വിഭവമാണ്. നല്ല സ്‌പൈസിയായ ഇടിയിറച്ചി തയ്യാറാക്കാം. ചേരുവകള്‍ പോത്തിറച്ചി- 1 കിലോ മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം ചുവന്ന ഉള്ളി- 15 ഗ്രാം ഇഞ്ചി- ഒരുകഷ്ണം വെളുത്തുള്ളി- 4-5 അല്ലി പച്ചമുളക്- 5 എണ്ണം കറിവേപ്പില-2 എണ്ണം ഗരം മസാല-1 ടീസ്പൂണ്‍ കുരുമുളകു പൊടി- അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച് ഉണക്കി എടുക്കുക. അതിനുശേഷം കല്ലുരലില്‍ ഇട്ട് ഇടിച്ചു മയപ്പെടുത്തുക. ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിനോടുകൂടി ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റി ജലാംശമില്ലാതെ തോരന്‍ പരുവത്തില്‍ വാങ്ങുക

Read More

തങ്കശ്ശേരിക്കോട്ട തലയുയര്‍ത്തി തന്നെ

തങ്കശ്ശേരിക്കോട്ട തലയുയര്‍ത്തി തന്നെ

ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പോയകാലത്തിന്റെ തിരുശേഷിപ്പാണ് സെന്റ് തോമസ് ഫോര്‍ട്ട് എന്നറിയപ്പെടുന്ന കൊല്ലത്തെ തങ്കശ്ശേരിക്കോട്ട. പൗരാണിക ചരിത്രത്തില്‍ ഇടംനേടാതെ പോയ കൊല്ലത്തിന്റെ തിരുമുറ്റത്ത് കാലംകരുതിവച്ച കോട്ടയുടെ 500ാം വാര്‍ഷികത്തിനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടാരും. പോര്‍ച്ചുഗീസുകാര്‍ നിര്‍മിക്കുകയും പിന്നീട് ഡച്ചുകാര്‍ തകര്‍ക്കുകയും പുനര്‍ നിര്‍മിക്കുകയും ചെയ്ത തങ്കശ്ശേരിക്കോട്ട ഇന്നത്തെ തലമുറയ്ക്ക് നൂറ്റാണ്ടുകളെ പരിചയപ്പെടുത്തുന്ന അടയാളം കൂടിയാണ്. തൂണും ഒരുഭാഗത്തെ ഭിത്തിയുമായി കോട്ടയുടെ ചെറുകഷണങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) മേല്‍നോട്ടത്തിലാണ് കോട്ട. എഎസ്ഐയുടെ തൃശൂരിലുള്ള കേരള സര്‍ക്കിള്‍ ഓഫീസ് നടത്തിയ അറ്റകുറ്റപ്പണിയിലാണ് അവശേഷിക്കുന്ന ചെറുഭാഗത്തെ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. 1503ല്‍ വ്യാപാരത്തിനായി കൊല്ലത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ നാടുവാണിരുന്ന കൊല്ലം റാണിയില്‍നിന്ന് തങ്കശ്ശേരിയില്‍ പണ്ടകശാല നിര്‍മിക്കാന്‍ അനുമതി തേടിയെന്നും അതിന്റെ മറവില്‍ കോട്ട സ്ഥാപിച്ചുവെന്നുമാണ് ചരിത്രം. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയും ഇതാണ്. ഫോര്‍ട്ട്…

Read More

വരുമാനത്തില്‍ കുതിച്ച് ജിയോ

വരുമാനത്തില്‍ കുതിച്ച് ജിയോ

ഒരു വര്‍ഷം മുമ്പുവരെ ഭാരതി എയര്‍ടെലിനായിരുന്നു വിപണിയില്‍ ആധിപത്യം. എന്നാല്‍ ജൂണ്‍ പാദത്തിലെ ഫലം പുറത്തുവിട്ടതോടെ വരുമാനത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോ മുന്നിലെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മൂന്നുവര്‍ഷംകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രവര്‍ത്തന വരുമാനത്തിന്റെകാര്യത്തില്‍ വൊഡാഫോണ്‍ ഐഡിയയെയും ജിയോ മറികടന്നു. ജൂണ്‍ പാദത്തില്‍ 11,269.9 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് ലഭിച്ചത്. ജിയോയാകട്ടെ 11,679 കോടി നേടി. മാര്‍ച്ച് പാദത്തില്‍ ഭാരതി എയര്‍ടെല്‍ 10,632 കോടി രൂപയാണ് വരുമാനമായി നേടിയത്. എയര്‍ടെലിന്റെ ജൂണ്‍ പാദത്തിലെ ഫലം വ്യാഴാഴ്ചയാണ് പുറത്തുവിടുക. സൗജന്യ ഡാറ്റ പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് 2016 സെപ്റ്റംബറിലാണ് റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കുറഞ്ഞ നിരക്കോടെ വിപണി പിടിച്ചു. പ്രതിമാസം ശരാശരി 11 ജിബി ഡാറ്റയാണ് ഉപയോഗം. അംബാനിയുടെ അടുത്ത ലക്ഷ്യം ജിയോ ഗിഗാ ഫൈബറാണ്. രാജ്യത്തെ 1,600…

Read More

കര്‍ക്കിടകത്തില്‍ മലപ്പുറത്തിന്റെ തേങ്ങാമരുന്ന് വിശിഷ്ടമാണ്

കര്‍ക്കിടകത്തില്‍ മലപ്പുറത്തിന്റെ തേങ്ങാമരുന്ന് വിശിഷ്ടമാണ്

ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിച്ച പലതരം നാട്ടുമരുന്നുകളുടെ കുട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന മരുന്നുകൂട്ടാണ് മലപ്പുറത്തുമാത്രം കാണുന്ന തേങ്ങാമരുന്ന്. കര്‍ക്കടകത്തിലെ തണുപ്പും മഞ്ഞും മഴയും ശരീരത്തെ ദുര്‍ബലമാക്കുമ്പോള്‍ പ്രതിരോധശേഷി ഉയര്‍ത്താനും കരുത്തുകൂട്ടാനുമായി പാരമ്പര്യവൈദ്യന്‍മാര്‍ നിര്‍ദേശിച്ചിരുന്ന മരുന്നാണ് തേങ്ങാമരുന്ന്. ശരീരവേദന, തരിപ്പ്, കടച്ചില്‍ എന്നിവയ്ക്ക് ആശ്വാസമുണ്ടാകുമെന്ന് നാട്ടുമരുന്നുഗവേഷകനും അധ്യാപകനുമായ ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു. തേങ്ങാമരുന്നുണ്ടാക്കാം വലിയ തേങ്ങയുടെ കണ്ണുതുറന്ന് വെള്ളം കളയണം. പിന്നെ ആറുതരം ധാന്യങ്ങളായ അരിയാറ് (കൊടകപ്പാലയരി, ചെറുപുന്നരി, കൊത്തമ്പാലയരി, കാര്‍ഗോലരി, വിഴാലരി, ഗോതമ്പ്), ചെറുപയര്‍, മുതിര, ഉഴുന്ന്, അശാളി, കടുക്, മഞ്ഞള്‍, മല്ലി, ഉറുമാമ്പഴത്തോട്, അയമോദകം, ഉലുവ, ചുക്ക്, ശതകുപ്പ, തക്കോലം എന്നിവ സമാന അളവില്‍ വറുത്തുപൊടിച്ചെടുക്കണം. അതിലേക്ക് ത്രിഫലത്തോട് (നെല്ലിക്ക, താന്നിക്ക, കടുക്ക), ജീരകം, പെരുംജീരകം, കരിംജീരകം, ഏലക്ക, എലവര്‍ങം, ഗ്രാമ്പൂ എന്നിവയും സമാന അളവിലെടുത്ത് വറുത്തുപൊടിച്ചു ചേര്‍ക്കണം. ഇവ തേങ്ങയ്ക്കുള്ളില്‍ നിറയ്ക്കുക. അതിനുശേഷം മണ്ണുകൊണ്ട് തേങ്ങയുടെ…

Read More

ഈ സൗന്ദര്യ വര്‍ദ്ധക വഴികള്‍ ഞെട്ടിക്കും

ഈ സൗന്ദര്യ വര്‍ദ്ധക വഴികള്‍ ഞെട്ടിക്കും

ചില സൗന്ദര്യവര്‍ധക മാര്‍ഗങ്ങള്‍ വ്യത്യസ്ഥമായതും അമ്പരപ്പിക്കുന്നതുമാണ്. ഇതില്‍ പലതും അത്ര പ്രചാരത്തിലില്ലാത്തതും കേട്ടാല്‍ വിചിത്രമെന്ന് തോന്നുന്നതുമാണ്. ക്ഷാരഗുണമുള്ള പ്രത്യേകതരം മണ്ണ് കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പുരാതന ഫ്രഞ്ചുകാര്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴും ഇത് ഹോളിവുഡ് സുന്ദരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഷൈലന്‍ വൂഡ്ലി എന്ന അമേരിക്കന്‍ നടി തന്റെ സൗന്ദര്യ രഹസ്യം ഈ മണ്ണുതിന്നലാണെന്നു വ്യക്തമാക്കിരുന്നു. മറ്റൊന്നാണ് രക്തം കൊണ്ടുള്ള ക്രീം. പ്ലാസ്മയും രക്താണുക്കളും വേര്‍തിരിച്ചെടുത്ത ശേഷം പ്ലാസ്മ ചേര്‍ത്ത് നിര്‍മിക്കുന്ന ക്രീം ആണിത്. ജര്‍മന്‍ ഡോക്ടറാണ് ഇത് വികസിപ്പിച്ചെടുത്തത്. ഒരു ബോട്ടിലിന് തൊണ്ണുറ്റാറായിരം രൂപയാണ് വില. പ്ലാസ്മ മികച്ച മോസ്ചറൈസറും ആന്റി എജിങ് ഗുണമുള്ളതുമാണെന്ന് സൗന്ദര്യ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ആഞ്ചലീന ജോളിയും വിക്ടോറിയ ബക്കാമും തങ്ങള്‍ പക്ഷിവിസര്‍ജ്യം കൊണ്ടുള്ള ഫേഷ്യല്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിരുന്നു. ജപ്പാനിലെ രാപ്പാടിയുടെ വിസര്‍ജ്യത്തില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ഒച്ചിനെ മുഖത്തുകൂടി ഇഴയിച്ച് നടത്തുന്ന…

Read More