ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് വിദ്യാ ബാലന്‍

ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് വിദ്യാ ബാലന്‍

വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തന്റെ തൊഴിലും പാഷനും കാത്തുസൂക്ഷിക്കുന്ന താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ വിവാഹശേഷവും അഭിനയത്തില്‍ സജീവമായ വിദ്യാ അഭിനയവും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതുതന്നെയായിരിക്കും രണ്ടും ഒന്നിച്ച് കൊണ്ടുപോകാനുള്ള വിദ്യയുടെ വിജയമന്ത്രം. എന്നാലും എന്തുകൊണ്ട് ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യുന്നില്ല എന്ന് ചില പ്രേക്ഷകര്‍ക്കെങ്കിലും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. ഇപ്പോള്‍ അതിനുള്ള മറുപടിയായി നിര്‍മാതാവായ ഭര്‍ത്താവ് സിദ്ദാര്‍ഥ് കപൂറിനൊപ്പം ജോലി ചെയ്യാതിരിക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കിയിരിക്കുകയാണ് വിദ്യാ ബാലന്‍. സാധാരണഗതിയില്‍ ഏതെങ്കിലും നിര്‍മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാല്‍ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്. എന്നാല്‍ ഭര്‍ത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അങ്ങനെ വഴക്കിടാതിരിക്കാനാകില്ല എന്നാണ് വിദ്യ പറയുന്നത്. ‘സിദ്ദാര്‍ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാന്‍ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ്…

Read More

ഫൈനല്‍സ് ഓഡിയോ ലോഞ്ചില്‍ തിളങ്ങി രജീഷയും പ്രിയ വാര്യറും

ഫൈനല്‍സ് ഓഡിയോ ലോഞ്ചില്‍ തിളങ്ങി രജീഷയും പ്രിയ വാര്യറും

‘ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ’- ഇങ്ങനെയായിരുന്നു രജീഷ വിജയന്റെ വാക്കുകള്‍. രജീഷയുടെ ഫൈനല്‍സ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം ഇത്തരത്തില്‍ സംസാരിച്ചത്. സിനിമയിലെ ഒരു ഗാനം ആലപിച്ച പ്രിയവാര്യറും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. നവാഗതനായ പിആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു സംപൂര്‍ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രിയ പ്രകാശ് വാരിയര്‍ ആദ്യമായി ഗായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കടപ്പാട്…

Read More

പട്ടാഭിരാമനെ അഭിനന്ദിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍

പട്ടാഭിരാമനെ അഭിനന്ദിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍

ജയറാം-കണ്ണന്‍താമരക്കുളം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘പട്ടാഭിരാമനെ’ അഭിനന്ദിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍. പട്ടാഭിരാമന്‍ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും പുതുമയാര്‍ന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. ‘സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിര്‍മിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാര്‍ന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു.’ ‘ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങള്‍ ഈ ചിത്രം പറയുന്നുണ്ട്. അക്കാര്യത്തില്‍ ഞങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തും.’-മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രശംസ തങ്ങളെ സംബന്ധിച്ചടത്തോളം അഭിമാന നിമിഷമാണെന്നും ഇത് സിനിമയുടെ വലിയ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ പട്ടാഭിരാമന്‍ എന്ന ഫുഡ്…

Read More

ആപ്പിള്‍ ഫിസ് തയ്യാറാക്കാം വീട്ടിലുണ്ടാക്കാം

ആപ്പിള്‍ ഫിസ് തയ്യാറാക്കാം വീട്ടിലുണ്ടാക്കാം

ചേരുവകള്‍ 1) ആപ്പിള്‍ – 1 ന്റെ പകുതി തൊലി കളഞ്ഞത് 2) ചെറുനാരങ്ങ – 1ന്റെ പകുതി 3) പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍ 4) പുതിനയില – 5എണ്ണം 5) തണുത്ത വെള്ളം – 1/2 കപ്പ് 6) ഐസ് ക്യൂബ് – ആവശ്യത്തിന് 7) സോഡ – 2 കപ്പ് തയ്യാറാക്കുന്ന വിധം: 1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. സെര്‍വ്വ് ചെയ്യുന്ന ഗ്ലാസുകളില്‍ പകുതി ഒഴിക്കുക. ബാക്കി ഭാഗം സോഡ ഒഴിച്ച് ഉപയോഗിക്കാം.

Read More

പാല് പൊരിച്ചത്

പാല് പൊരിച്ചത്

ഇഫ്താര്‍ വിരുന്നിതിന് ആളുകള്‍ക്ക് സര്‍പ്രൈസ് കൊടുക്കാനായി തയ്യാറാക്കാവുന്ന ഒരു രുചികരവും വ്യത്യസ്തവുമായ സ്‌നാക്കാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം. ചേരുവകള്‍ പാല് – മൂന്നരക്കപ്പ് പഞ്ചസാര- മുക്കാല്‍കപ്പ് കോണ്‍ഫ്‌ളോര്‍- അരക്കപ്പ് ഓറഞ്ച് തൊലി- അല്പം കറുവപ്പട്ട- ഒന്ന് മൈദ- മൂന്ന് ടേബിള്‍സ്പൂണ്‍ ബ്രഡ് പൊടി- ഒരുകപ്പ് എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഒരുപാത്രത്തില്‍ മൂന്ന് കപ്പ് പാലെടുത്ത് ചൂടാക്കുക. അതിലേക്ക് പട്ടയും ഓറഞ്ചിന്റെ തൊലിയും ഇടാം. തൊലി പൊളിച്ചെടുക്കുമ്പോള്‍ ഓറഞ്ച് ഭാഗം മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം. തീ കുറച്ച് കുറച്ചസമയം ഇളക്കിക്കൊടുക്കുക. (പട്ടയ്ക്കു പകരം ഏലക്കായയും ഉപയോഗിക്കാം) അല്പസമയം ഇളക്കിയശേഷം മുക്കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞുവരുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അഞ്ചാറ് മിനിറ്റ് കഴിഞ്ഞാല്‍ പാലിലിട്ടിട്ടുള്ള പട്ടയും ഓറഞ്ച് തൊലിയും നീക്കം ചെയ്യുക. കോണ്‍ഫ്‌ളോറില്‍ അരക്കപ്പ് പാലൊഴിച്ച് കട്ടപിടിക്കാതെ നന്നായി മിക്‌സ്…

Read More

സ്‌പെഷ്യല്‍ പച്ചമുന്തിരി ജ്യൂസ് തയ്യാറാക്കാം

സ്‌പെഷ്യല്‍ പച്ചമുന്തിരി ജ്യൂസ് തയ്യാറാക്കാം

ചേരുവകള്‍: പച്ചമുന്തിരി: മൂന്നുകപ്പ് പഞ്ചസാര: ആവശ്യത്തിന് നാരങ്ങാനീര്: ആവശ്യത്തിന് തണുത്തവെള്ളം: ആവശ്യത്തിന് ഐസ്‌ക്യൂബ്: ഒന്ന് തയ്യാറാക്കുന്നവിധം: അല്പം കറുത്തമുന്തിരിക്കൊപ്പം പച്ചമുന്തിരി മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇത് അരിച്ച് നീര് എടുത്ത് അതിലേക്ക് പഞ്ചസാരയും ആവശ്യത്തിന് തണുത്തവെള്ളവും ചേര്‍ത്ത് ഇളക്കുക. നന്നായി ഇളക്കിയശേഷം അല്പം നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കിയശേഷം ഐസ്‌ക്യൂബ് ഇട്ട് കുടിക്കാം.

Read More

ചുരുങ്ങിയ ചിലവില്‍ കുടുംബത്തോടൊപ്പം… നീലഗിരിനിരകളിലൂടെ ഒരു മുതുമല ട്രിപ്പ്

ചുരുങ്ങിയ ചിലവില്‍ കുടുംബത്തോടൊപ്പം… നീലഗിരിനിരകളിലൂടെ ഒരു മുതുമല ട്രിപ്പ്

കുറുക്കന്‍, മാന്‍, കഴുതപ്പുലി, പുള്ളിപ്പുലി, കൃഷ്ണ മൃഗം തുടങ്ങിയവയെല്ലാം ഇവിടെ കാണാന്‍ സാധിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കടുവകളുള്ള ഇടം കൂടിയാണ് മുതുമല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആന സങ്കേതവും ആദ്യത്തെ കടുവാ സംരക്ഷണ കേന്ദ്രവുമാണ് മുതുമല. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമസ്ഥലമാണ്, നീലഗിരിയുടെ അനുഗ്രഹമായ മുതുമല. ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം മുതുമല വന്യജീവി സങ്കേതവും ഇവിടെ സ്ഥിതി ചെയ്യുന്നു. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഇവിടം. 1940ലാണ് വന്യജീവി സങ്കേതം സ്ഥാപിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിവിടം. തേയിലത്തോട്ടങ്ങളാണ് നീലഗിരിയുടെ പ്രധാന പ്രത്യേകത. അതിനാല്‍ നിരവധി തേയിലത്തോട്ടങ്ങള്‍ മുതുമലയിലേയ്ക്കുള്ള യാത്രയില്‍ കാണാന്‍ സാധിക്കും. പ്രകൃതിയുടെ ഈ വസന്തോത്സവത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 200ലധികം പക്ഷിയിനങ്ങളുടെ ചിലമ്പല്‍ കൊണ്ട് ശബ്ദമുഖരിതമാണ് ഈ വനപ്രദേശം. കുറുക്കന്‍,…

Read More

കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കാം

കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കാം

കല്ലുമ്മക്കായ- അരക്കിലോ മഞ്ഞള്‍പ്പൊടി- അരടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍ ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചത്- ചെറിയ കഷ്ണം ചുവന്നുള്ളി അരിഞ്ഞത്- 4 എണ്ണം വെളുത്തുള്ളി ചതച്ചത്- 6 എണ്ണം പച്ചമുളക്- രണ്ടെണ്ണം കറിവേപ്പില, കുരുമുളക്, കടുക് എണ്ണ ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം: കല്ലുമ്മക്കായ നല്ലപോലെ കഴുകി വൃത്തിയാക്കി മുളകും മഞ്ഞളും ഉപ്പും ഗരംമസാലയും പുരട്ടി അല്പനേരം വെയ്ക്കുക. ഇതിലേക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിട്ട് നല്ലപോലെ വേവിക്കുക. വെള്ളം വറ്റിയാല്‍ മാറ്റിവെക്കാം. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയുമിട്ട് വഴറ്റുക. ഇത് വേവിച്ച കല്ലുമ്മക്കായയിലേക്ക് ചേര്‍ത്തുക. കുരുമുളക് നന്നായി പൊടിച്ച് ചേര്‍ത്ത് ഇളക്കുക. ചൂടോടെ വിളമ്പാം.

Read More

രുചികരമായ അവല്‍ കൊഴുക്കട്ട തയ്യാറാക്കാം

രുചികരമായ അവല്‍ കൊഴുക്കട്ട തയ്യാറാക്കാം

ചേരുവകള്‍: അവല്‍- ഒരു കപ്പ് ശര്‍ക്കര: അരക്കപ്പ് വെള്ളം: ഒന്നേകാല്‍ കപ്പ് തേങ്ങ: കാല്‍കപ്പ് (ചിരകിയത്) ഏലക്കായി: ഒരു ടീസ്പൂണ്‍ നെയ്യ്: രണ്ട് ടീസ്പൂണ്‍ തയ്യാറാക്കുന്നവിധം: അവല്‍ എടുത്ത് മിക്സിയില്‍ പൊടിച്ചശേഷം മാറ്റിവെക്കുക. ഒരു കടായിയില്‍ ശര്‍ക്കരയെടുത്ത് അരക്കപ്പ് വെള്ളവും ചേര്‍ത്ത് അത് ഉരുകുന്നതുവരെ ചൂടാക്കുക. ഇത് അരിച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള വെള്ളവും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ചാല്‍ തേങ്ങ ചിരകിയതും ഏലക്കായ പൊടിച്ചതും, നെയ്യും ചേര്‍ക്കുക. ഇതിലേക്ക് അവലുപൊടി അല്പാലം ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി കട്ടിയാവുന്നതുവരെ ഇളക്കുക. ശേഷം ഇറക്കിവെച്ച് തണുക്കാന്‍ അനുവദിക്കുക. തണുത്താല്‍ ഇതില്‍ നിന്നും അല്പാല്പം എടുത്ത് ഉരുട്ടുക. ശേഷം ആവിയില്‍വെച്ച് ഏഴെട്ട് മിനിറ്റ് വേവിക്കുക.

Read More

കോള്‍ഡ് കോഫി തയ്യാറാക്കാം

കോള്‍ഡ് കോഫി തയ്യാറാക്കാം

ചേരുവകള്‍ പാല്‍- രണ്ടു കപ്പ് കോഫി- അര ടീസ്പൂണ്‍ തേന്‍ – ഒരു ടീസ്പൂണ്‍ വാനില ഐസ്‌ക്രീം- രണ്ടു ടേബിള്‍ സ്പൂണ്‍ ഫ്രഷ് ഐസ്‌ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ് ക്യൂബ്- അരക്കപ്പ് തയ്യാറാക്കുന്ന വിധം സ്റ്റെപ്പ് 1- ഒരു ജാറില്‍ ഐസ് ക്യൂബുകള്‍ ഇടുക. ഇതിലേക്ക് കോഫിയും പാലും തേനും ക്രീമും രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ്‌ക്രീമും ചേര്‍ക്കുക സ്റ്റെപ്പ് 2- ഇവ നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഗ്ലാസിലേക്കു മാറ്റാം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ് ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

Read More