ബാഹുബലിക്ക് ദേശീയപുരസ്‌കാരം നല്‍കിയതിനെതിരെ അടൂര്‍

ബാഹുബലിക്ക് ദേശീയപുരസ്‌കാരം നല്‍കിയതിനെതിരെ അടൂര്‍

ദേശീയ ചലച്ചിത്രപുരസ്‌കാര സമിതി നിറയെ ഇപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കലാള്‍പ്പടയാളികളാണെന്നും ദേശീയപുരസ്‌കാരമെന്ന സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞുവെന്നും പ്രമുഖസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയംതന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നത്. ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിങ് പൂര്‍ണമായും എടുത്തുകളയണം. സിനിമയില്‍ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ പാടില്ല. സിനിമയ്ക്കുമുമ്പ് സിഗരറ്റ് വലിക്കെതിരേയുള്ള ഭീകരപരസ്യം കണ്ടാല്‍പ്പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചാല്‍പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി -അടൂര്‍ പറഞ്ഞു. സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിക്കുന്നതുകണ്ട്…

Read More

വീട് വൃത്തിയാക്കു; സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷനേടാം

വീട് വൃത്തിയാക്കു; സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷനേടാം

സമ്മര്‍ദത്തില്‍ നിന്നും എളുപ്പത്തില്‍ മുക്തമാകാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വൈകാതെ വീട് വൃത്തിയാക്കല്‍ തുടങ്ങിക്കോളൂ. അടുക്കും ചിട്ടയുമില്ലാത്ത അന്തരീക്ഷത്തില്‍ നിന്നു വരുന്നവരില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലും ഇതുവഴി സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മിക്കയാളുകളും ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസത്തിനായി വീട്ടിലെത്തുന്നവരാണ്. എന്നാല്‍ വൃത്തിയില്ലാത്ത വീട് സമ്മര്‍ദത്തിന്റെ അളവ് വീണ്ടും കൂട്ടുകയാണ് ചെയ്യുകയെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസത്തില്‍ ഇരുപതു മിനിറ്റെങ്കിലും വീട് വൃത്തിയാക്കുന്നതിലൂടെ മാനസിക സന്തോഷം നേടിയെടുക്കാന്‍ കഴിയുമത്രേ. നിലം തുടയ്ക്കുന്നതു പോലെ അത്യാവശ്യം കായികാധ്വാനം വേണ്ട ജോലികളാണെങ്കില്‍ ഒപ്പം നെഗറ്റീവ് ചിന്തകളും പമ്പ കടക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇനി മാനസിക സൗഖ്യം മാത്രമല്ല ശാരീരിക ഉന്മേഷത്തിനും വീട് വൃത്തിയാക്കല്‍ മികച്ച വഴിയാണെന്ന് ഇന്ത്യാന യൂണിവേഴ്സിറ്റിയുടെ ഫിസിക്കല്‍ ആക്റ്റിവിറ്റി ഡിപ്പാര്‍ട്മെന്റ് മുമ്പ് കണ്ടെത്തിയിരുന്നു. വൃത്തിയുള്ള അകത്തളങ്ങളില്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആക്റ്റീവ് ആയിരിക്കുമത്രേ….

Read More

മൊബൈല്‍ ഫോണുമായി ടിക് ടോക്ക്

മൊബൈല്‍ ഫോണുമായി ടിക് ടോക്ക്

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്ഫോണുകള്‍ നിര്‍മിക്കുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനിയായ സ്മാര്‍ടിസന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് ബൈറ്റ് ഡാന്‍സ് സ്വന്തം ബ്രാന്റില്‍ ഫോണുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഫോണില്‍ ആന്‍ഡ്രോയിഡ് ആയിരിക്കുമോ മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളും ടിക് ടോക്ക് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസക്കാലമായി ഈ ഫോണിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു കമ്പനി. സമാര്‍ടിസനിലെ മുന്‍ ഉദ്യോഗസ്ഥനായ വു ദേഷോവുവിന്റെ നേതൃത്വത്തിലാണ് ബൈറ്റ് ഡാന്‍സിന്റെ സ്മാര്‍ട്ഫോണ്‍ നിര്‍മാണ പദ്ധതി മുന്നോട്ട് പോവുന്നത്. മ്യൂസിക്കലി ആപ്പിനെ ഏറ്റെടുത്താണ് ബൈറ്റ് ഡാന്‍സ് ടിക് ടോക്ക് എന്ന പേരില്‍ ചെറുവീഡിയോകള്‍ക്കായി പുതിയ സേവനം ആരംഭിച്ചത്. ഇത് ആഗോള തലത്തില്‍ വലിയ വിജയമാണ്. ഇത് കൂടാതെ ഫ്ളിപ്ചാറ്റ് എന്ന പേരില്‍ ഒരു മെസേജിങ്…

Read More

ജൂതനായ സൗബിന്‍ ഇങ്ങനെ

ജൂതനായ സൗബിന്‍ ഇങ്ങനെ

soubinനടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങിയ മലയാളികളുടെ പ്രിയതാരം സൗബിന്‍ വീണ്ടും നായകനാകുന്നു. 14 വര്‍ഷത്തിനുശേഷം ഭദ്രന്‍ സംവിധാനംചെയ്യുന്ന ജൂതനാണ് സൗബിന്റെ പുതിയ സിനിമകളില്‍ ശ്രദ്ധേയമായ ഒന്ന്. ഉടയോനുശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഭദ്രന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ ഓടിയെത്തുന്നത് സ്ഫടികവും ആട് തോമയും ഒക്കെയാണ്. ആട് തോമയായി സ്‌ക്രീനില്‍ കലക്കിയ മോഹന്‍ലാല്‍തന്നെയാണ് ജൂതന്റെ മോഷന്‍ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. റിമ കല്ലിങ്കല്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ജനപ്രിയ സിനിമാനടിയെ വിവാഹം കഴിക്കുന്നതിലൂടെ സൗബിന്റെ കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജൂതന്‍ എന്നത് സിനിമയുടെ പേരല്ലെന്നും ശരിക്കുള്ള പേര് റിലീസിന് തൊട്ടുമുമ്പുമാത്രമേ പരസ്യപ്പെടുത്തുകയുള്ളൂവെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഛായാഗ്രഹണം എസ് ലോകനാഥനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, ജിന്ന്,…

Read More

മരിച്ചവര്‍ക്ക് ചികില്‍സയാണോ വെന്റിലേറ്റര്‍ ; ഡോ പല്ലവിയുടെ വാക്കുകള്‍

മരിച്ചവര്‍ക്ക് ചികില്‍സയാണോ വെന്റിലേറ്റര്‍ ; ഡോ പല്ലവിയുടെ വാക്കുകള്‍

1) വെന്റിലേറ്റര്‍ ഒരു ശ്വസനസഹായി മാത്രമാണ്. ശ്വാസം നിലനിര്‍ത്താന്‍, ക്രമീകരിക്കാന്‍ ഒരു യന്ത്രം. 2) വെന്റിലേറ്റര്‍ ഘടിപ്പിച്ച ഒരാളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ ആവാത്ത വിധം നിലച്ചു പോയാല്‍, രക്തയോട്ടം നിന്നാല്‍ മരണം സംഭവിക്കും. വെന്റിലേറ്റര്‍ ശ്വാസം മാത്രമേ നിലനിര്‍ത്തൂ. 3) വെന്റിലേറ്റര്‍ ഒരു കട്ടിലോ പെട്ടിയോ അല്ല. ട്യൂബുകളിലൂടെ രോഗിയുടെ ശ്വാസകോശത്തിലേക്ക് ഘടിപ്പിക്കുന്ന ഒരു ശ്വസന യന്ത്രം മാത്രം. 4) ഒരു രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം വേണമെന്നു തീരുമാനിക്കാന്‍ പലതരം കാരണങ്ങള്‍ ഉണ്ട്. ഓരോ തരം രോഗാവസ്ഥകള്‍, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം ഒക്കെ അനുസരിച്ച് അതു വ്യത്യാസപ്പെടാം. 5) മെക്കാനിക്കല്‍ വെന്റിലേഷന്‍, അതായത് വെന്റിലേറ്ററില്‍ ഘടിപ്പിക്കല്‍ ഒരു ചികിത്സാ രീതിയാണ്. മറ്റേതു ചികിത്സയും പോലെ, ആ സഹായം ആവശ്യമായ രോഗികളില്‍ അത് ഒരു ജീവന്‍രക്ഷാ ഉപാധി ആണ്. 6) രോഗാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വെന്റിലേറ്ററിന്റെ സഹായം കുറച്ചു…

Read More

പൊറിഞ്ചു മറിയം ജോസ്; ഓഗസ്റ്റ് 15ന്

പൊറിഞ്ചു മറിയം ജോസ്; ഓഗസ്റ്റ് 15ന്

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ‘പൊറിഞ്ചു മറിയം ജോസ്’ ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നു. ഒരിടവേളയ്ക്കുശേഷം ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഓഗസ്റ്റ് 15ന് തിയറ്ററില്‍ എത്താന്‍ ഒരുങ്ങുകയാണ് പൊറിഞ്ചു മറിയം ജോസ്. റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും. ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തുമാണ്.പിആര്‍ഒ -എ സ്…

Read More

കാര്‍ഡില്‍ നിന്ന പണം നഷ്ടമായാല്‍ ഈ വഴികള്‍

കാര്‍ഡില്‍ നിന്ന പണം നഷ്ടമായാല്‍ ഈ വഴികള്‍

ഓര്‍ക്കാപ്പുറത്ത്, ജീവിതത്തില്‍ ആകെ നീക്കിയിരിപ്പുള്ള പണം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും തലയ്ക്ക് കൈകൊടുത്ത് സങ്കടപ്പെട്ടിരിക്കുകയാണ് പലപ്പോഴും ചെയ്യുക. എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടാലും പലരും ചെയ്യുന്നത് ഇതുതന്നെയാണ്. പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും അതേസമയം, അക്കൗണ്ടില്‍നിന്ന് പണം പോയതായി സന്ദേശം എത്തുകയും ചെയ്യും. അതുപോലെതന്നെ ക്രെഡിറ്റ് കാര്‍ഡ്, അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതിനോ പെട്രോള്‍ അടിച്ചതിനോ ഭക്ഷണം കഴിച്ചതിനോ ബില്‍ കൊടുക്കുമ്പോഴും പണം അക്കൗണ്ടില്‍നിന്ന് ഡബിറ്റ് ചെയ്തതായി സന്ദേശം വരും. പക്ഷേ, ഷോപ്പ് ഉടമയുടെ അക്കൗണ്ടില്‍ എത്തില്ല. ട്രെയിന്‍, വിമാന ടിക്കറ്റ് എടുക്കുമ്പോഴും വൈദ്യുതിബില്ലും മറ്റും അടയ്ക്കുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ബാങ്കിന് അപേക്ഷ നല്‍കണം ബാങ്കുകളുടെ പ്രവര്‍ത്തനരീതിയനുസരിച്ച്, ഇങ്ങനെ പണം നഷ്ടപ്പെട്ടാല്‍, സാധാരണഗതിയില്‍ ഏതാനും പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ തിരികെ എത്താറുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, കാര്‍ഡ് അനുവദിച്ച ബാങ്കിന് അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്….

Read More

കടലുകാണിപ്പാറ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു

കടലുകാണിപ്പാറ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു

കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തില്‍ വന്‍ വികസനത്തിന്റെ വാതില്‍ തുറന്നിടുന്ന പദ്ധതിയാണ് കടലുകാണിപ്പാറ ടൂറിസം പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ബി സത്യന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കടലുകാണി പാറയുടെ വന്യസൗന്ദര്യം സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കാനായി ഇതിനകം ടൂറിസം വകുപ്പ് ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഹാബിറ്റാറ്റ് ഗ്രൂപ്പ് വഴി നടപ്പിലാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പൂര്‍ത്തിയായ പദ്ധതിയില്‍ വ്യൂപോയിന്റ് , പാര്‍ക്കിങ്, നടപ്പാത, ഇരിപ്പിടങ്ങള്‍, ശൗചാലയം എന്നിവയാണ് നിര്‍മിച്ചത്. എന്നാല്‍ പ്രദേശത്തിന്റെ ടൂറിസം സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താനും, അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുമായി പദ്ധതിയുടെ രണ്ടാംഘട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. വിശദമായ രൂപരേഖ തയ്യാറാക്കാനായി അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു….

Read More

വേവ് അധികമായ മുട്ട കഴിച്ചാല്‍

വേവ് അധികമായ മുട്ട കഴിച്ചാല്‍

മുട്ട വേവിച്ചു കഴിഞ്ഞാല്‍ അതിന്റെ വെള്ളയില്‍ നിന്നും ഹൈഡ്രജന്‍ സള്‍ഫൈഡ് പുറത്തേക്ക് വരും. അമിതമായി വേവിച്ച മുട്ടയുടെ മഞ്ഞയുടെ പുറത്ത് പച്ച നിറത്തില്‍ ഒരു കോട്ടിംഗ് കാണാം. ഇത് കഴിക്കാന്‍ പാടില്ല എന്നതിന്റെ സൂചനയാണ് ഈ പച്ച നിറം. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് മുട്ടയുടെ വെള്ളയിലെ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജനുമായി ചേര്‍ന്ന് ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാകുന്നു. ഇത് അപകടകാരിയായ വാതകമാണ്. ഈ ഹൈഡ്രജന്‍ സള്‍ഫൈഡ് മുട്ടയുടെ ഉള്ളിലേയ്ക്ക് കടക്കും. മുട്ടയുടെ പുറംഭാഗം ചൂടുള്ളതായതിനാല്‍ ഈ വാതകത്തിന് ഉള്ളിലേയ്ക്ക് കടക്കാന്‍ എളുപ്പമാകുന്നു. മുട്ടയുടെ മഞ്ഞയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇതിലേയ്ക്ക് ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം കടന്നു വരുമ്പോള്‍ ഇരുമ്പുമായി ചേര്‍ന്ന് അയണ്‍ സള്‍ഫൈഡ് ഉണ്ടാകുന്നു. ഇത് കാരണമാണ് മുട്ടയുടെ മഞ്ഞയുടെ പുറത്ത് പച്ച നിറം കാണപ്പെടുന്നത്. കുറെ നേരം മുട്ട വേവിച്ചാല്‍ ഈ പച്ച നിറം കൂടുതല്‍ കട്ടിയുള്ളതായി…

Read More

ഫിഷ് പുട്ട് വേഗത്തില്‍ റെഡിയാക്കാം

ഫിഷ് പുട്ട് വേഗത്തില്‍ റെഡിയാക്കാം

ചേരുവകള്‍ പുട്ടിന്റെ പൊടി – 2 ലിറ്റര്‍ ദശകട്ടിയുള്ള മീന്‍ – 750 ഗ്രാം സവാള – 4 എണ്ണം പച്ചമുളക് – 15 എണ്ണം ഇഞ്ചി ചതച്ചത് – 2 വലിയ കഷ് ണം മല്ലിയില – 4 പിടി കറിവേപ്പില – കുറച്ച് വെളിച്ചണ്ണ – 4 ടേബിള്‍ സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം മീന്‍ വൃത്തിയാക്കി മുറിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക. സവാള ,പച്ചമുളുക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക. പുട്ടിനെ പൊടിയില്‍ പാകത്തിന്‍ ഉപ്പും വെള്ളവും ചേറത്ത് നനചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പൊടിച്ചു വച്ച മീന്‍, മല്ലിയില,കറിവേപ്പില എന്നിവ ചേറത്ത് ഉലര്‍ത്തിയെടുകുക. പുട്ട് കുറ്റിയില്‍ ആദ്യം മീന്‍ മാസലകൂട്ട് പിന്നെ…

Read More