തിലകനുവേണ്ടി നെടുമുടി വേണുവിനോട് മാപ്പ് ചോദിച്ചു മകള്‍…

തിലകനുവേണ്ടി നെടുമുടി വേണുവിനോട് മാപ്പ് ചോദിച്ചു മകള്‍…

നെടുമുടി വേണു തന്റെ വേഷങ്ങള്‍ തട്ടിയെടുത്തുവെന്ന് തിലകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ വേഷം നെടുമുടി വേണു തട്ടിയെടുത്തുവെന്നായിരുന്നു തിലകന്‍ പറഞ്ഞത്. എന്നാല്‍ അവസരം നിഷേധിച്ചെന്ന തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസും പിന്നീട് പറഞ്ഞു. ഇപ്പോഴിതാ നടന്‍ നെടുമുടി വേണുവിനോട് പരസ്യമായി മാപ്പു പറഞ്ഞ് തിലകന്റെ മകള്‍ രംഗത്ത് എത്തിയിരിക്കുന്നു. കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതു ചടങ്ങ് ഉല്‍ഘാടനം ചെയ്തത് നെടുമുടി വേണുവായിരുന്നു. തിലകന്റെ മകള്‍ സോണിയ ആശംസ പ്രസംഗം നടത്തുകയായിരുന്നു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു എന്നാണ് സോണിയ പറഞ്ഞത്. വേണു സാര്‍ ഇരിക്കുന്ന വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാവര്‍ക്കുമറിയാം. ആ പ്രശ്‌നം ഉള്ളപ്പോള്‍…

Read More

കത്തി ഹിന്ദിയിലേയ്ക്ക്

കത്തി ഹിന്ദിയിലേയ്ക്ക്

മിഷന്‍ മംഗള്‍ സംവിധാനം ചെയ്യുന്ന ജഗന്‍ ശക്തി അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കത്തി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഒരുക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനായ ചിത്രമായിരുന്നു കത്തി. സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ കത്തി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം ജഗന്‍ ശക്തി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷന്‍ ചിത്രങ്ങളെ വേറിട്ട രീതിയില്‍ ഒരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ജഗന്‍ ശക്തി പറയുന്നു. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ കത്തിയില്‍ വിജയ് ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. കതിരേശന്‍, ജീവാനന്ദം എന്നീ കഥാപാത്രങ്ങളായിട്ടായിരുന്നു വിജയ് അഭിനയിച്ചത്. സാമന്തയായിരുന്നു ചിത്രത്തിലെ നായിക.

Read More

രുചികരമായ കീമ മോമോസ് തയ്യാറാക്കാം

രുചികരമായ കീമ മോമോസ് തയ്യാറാക്കാം

മോമോസ് ഇന്ന് പ്രചാരം നേടി വരുന്ന ഒന്നാണ്. ആവിയില്‍ പുഴുങ്ങുന്നതു കൊണ്ടുതന്നെ ആരോഗ്യകരമായ ഒന്ന്. വെജ്, നോണ്‍ വെജ് മോമോസുകളുണ്ട്. കീമ ഉപയോഗിച്ചും മോമോസുണ്ടാക്കാം. കീമ മോമോസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, കീമ-100 ഗ്രാം ക്യാരറ്റ്-1 കപ്പ് ക്യാബേജ്-1 കപ്പ് സ്പ്രിംഗ് ഒണിയണ്‍-1 കപ്പ് ബീന്‍സ്-1 കപ്പ് സവാള-1 കപ്പ് വെളുത്തള്ളി അരിഞ്ഞത്-3 ടീസ്പൂണ്‍ മൈദ-4 കപ്പ് കുരുമുളകുപൊടി-കാല്‍ ടേബിള്‍ സ്പൂണ്‍ ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍ ഉപ്പ് ഓയില്‍ ഒരു പാനില്‍ ബട്ടറൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്കു പച്ചക്കറികളും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. കീമയും ചേര്‍ത്തിളക്കണം. ഇത് അല്‍പനേരം വേവിയ്ക്കുക. വെള്ളം നല്ലപോലെ വറ്റി ഇറച്ചി നല്ലപോലെ വേവണം. കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. മൈദയില്‍ ഉപ്പും വെള്ളവും ചേര്‍ത്തു കുഴച്ചു മൃദുവാക്കുക. ചെറുനാരങ്ങാവലിപ്പത്തില്‍ മാവെടുത്ത കയ്യില്‍ അല്‍പം ഓയില്‍ പുരട്ടി പരത്തുക. ഇതിനു നടുവില്‍ കീമ കൂട്ടു…

Read More

ചര്‍മ്മ സംരക്ഷണത്തിന് കൂണ്‍ ഉപയോഗിക്കാം

ചര്‍മ്മ സംരക്ഷണത്തിന് കൂണ്‍ ഉപയോഗിക്കാം

കൂണ്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സഹായിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയെല്ലാം ഇത് സൗന്ദര്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം. ചര്‍മ്മത്തിനെ ഹൈഡ്രേറ്റ് ആക്കുന്നു- ചര്‍മ്മത്തിനെ ഹൈഡ്രേറ്റ് ആക്കുന്നതിന് വേണ്ടി നമുക്ക് കൂണ്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു. മുഖക്കുരുവിന് പരിഹാരം- കൂണ്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിലൂടെ അത് മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൂണ്‍ കഴിക്കാവുന്നതാണ്. കൂണില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ മുഖക്കുരു പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചര്‍മ്മത്തിന്റെ നിറം- ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കൂണ്‍. കാരണം കൂണ്‍ കഴിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം കോജിക് ആസിഡ് അടങ്ങിയിട്ടുണ്ട്….

Read More

കര്‍ക്കിടക മാസത്തില്‍ മത്തനില കഴിച്ചാലുള്ള ഗുണങ്ങള്‍

കര്‍ക്കിടക മാസത്തില്‍ മത്തനില കഴിച്ചാലുള്ള ഗുണങ്ങള്‍

പത്തിലക്കറി കഴിക്കേണ്ടത് കര്‍ക്കിടക മാസത്തിലാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഓരോ അവസ്ഥയിലും നമ്മളില്‍ ഉണ്ടാക്കുന്ന അനാരോഗ്യത്തെ പാടേ തൂത്തുകളയുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഈ ഇലകള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് മത്തനില. ഇത്തരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് മത്തനില സഹായിക്കുന്നതാണ്. കര്‍ക്കിടക മാസത്തില്‍ മത്തന്റെ ഇല കറി വെച്ച് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. ക്യാന്‍സറിനെ പൊരുതുന്നു- ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കുന്നതില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒറ്റമൂലിയാണ് മത്തന്റെ ഇല. ഇത് ദിവസവും കഴിക്കുന്നതിലൂടെ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പടരാനുള്ള സാധ്യത വളരെയധികം കുറയുകയാണ് ചെയ്യുന്നത്. എല്ലിലെ ക്യാന്‍സറിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് മത്തന്റെ ഇല. വന്ധ്യതക്ക് പരിഹാരം- വന്ധ്യത എന്ന പ്രതിസന്ധി കൊണ്ട് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതയേക്കാള്‍ മാനസിക അസ്വസ്ഥതയെ…

Read More

വിയര്‍പ്പ് നാറ്റം അലട്ടുന്നുണ്ടോ? ചില പരിഹാരങ്ങള്‍ ഇതാ

വിയര്‍പ്പ് നാറ്റം അലട്ടുന്നുണ്ടോ? ചില പരിഹാരങ്ങള്‍ ഇതാ

വിയര്‍പ്പ് നാറ്റത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിനും കൂടി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിയര്‍പ്പ് നാറ്റം സമൂഹത്തില്‍ നിന്ന് വരെ നമ്മളെ അകറ്റി നിര്‍ത്തുന്നു. ഷേവ് ചെയ്യുന്നവര്‍ പലരും കക്ഷം ഷേവ് ചെയ്യുന്നവരാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇത് വിയര്‍പ്പ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇനി ഷേവ് ചെയ്യുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. ഷേവ് ചെയ്യുന്നതിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മധുരത്തിന്റെ ഉപയോഗം മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും…

Read More

റെഡ് വൈന്‍ ആരോഗ്യത്തിന് മികച്ചതെന്ന് പഠനം

റെഡ് വൈന്‍ ആരോഗ്യത്തിന് മികച്ചതെന്ന് പഠനം

ആല്‍ക്കഹോളടങ്ങിയ പാനീയങ്ങള്‍ പൊതുവേ ശരീരത്തിന് നല്ലതല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ നേരിയ തോതില്‍ ആല്‍ക്കഹോളടങ്ങിയ ഡ്രിങ്ക്‌സ് കഴിക്കുന്നത് ആരോഗ്യപരമാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. അക്കൂട്ടത്തില്‍ പെടുന്നതാണ് റെഡ്വൈന്‍. ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില്‍ റെഡ്വൈന്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. റെഡ് വൈന്‍ കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. റെഡ് വൈന്‍ കുടിക്കുന്നത് വിഷാദം, ഉത്കണ്ഠ എന്നിവയെ തടയാന്‍ സഹായിക്കുമെന്ന് യുഎസില്‍ നടത്തിയ പഠനം പറയുന്നത്. ഈ തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന പ്രശ്നമാണ് ഉത്കണ്ഠ അല്ലെങ്കില്‍ മാനസിക പിരിമുറുക്കം . ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം….

Read More

ഡബിള്‍ ഹോഴ്സിന്റെ മുഖം ഇനി മമത മോഹന്‍ദാസ്

ഡബിള്‍ ഹോഴ്സിന്റെ മുഖം ഇനി മമത മോഹന്‍ദാസ്

കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ മഞ്ഞിലാസ് ഡബിള്‍ ഹോഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടി മംമ്ത മോഹന്‍ദാസിനെ നിയോഗിച്ചു. കൊച്ചിയിലെ പോര്‍ട്ട് മുസിരീസ് എ ട്രിബ്യൂട്ട് പോര്‍ട്ട് ഫോളിയോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബിള്‍ ഹോഴ്സ് ചെയര്‍മാന്‍ സജീവ് മഞ്ഞിലയാണ് പുതിയ ബ്രാന്‍ഡ് അംബാസഡറിനെ പ്രഖ്യാപിച്ചത്. മലയാളിയുടെ മാറുന്ന ഭക്ഷ്യ സംസ്‌കാരത്തിന് തനിമ ചോരാതെ പുതിയ ഭക്ഷ്യോല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ഡബിള്‍ ഹോഴ്സ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ സജീവ് മഞ്ഞില പറഞ്ഞു. 60 വര്‍ഷമായി മലയാളിയുടെ മനസില്‍ ഇടം നേടിയ ബ്രാന്‍ഡ് എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.’നമ്മുക്ക് കുക്ക് ചെയ്താലോ’ എന്ന ടാഗ് ലൈനോടെയാണ് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തുക. ഡബിള്‍ ഹോഴ്സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ് വ്യക്തമാക്കി. 1959തില്‍ സ്ഥാപിതമായ ഡബിള്‍ ഹോഴ്സ് വിവിധതരം അരികള്‍, കറിക്കൂട്ടുകള്‍, അച്ചാറുകള്‍, പായസം മിക്സുകള്‍, തുടങ്ങി നിരവധി…

Read More

ചന്ദ്രയാന്‍ ദൗത്യം  വിജയത്തിലേക്ക്

ചന്ദ്രയാന്‍ ദൗത്യം  വിജയത്തിലേക്ക്

ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തിയായി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഇസ്റൊയുടെ പ്രതീക്ഷ .

Read More

ഈ ആഡംബര വാഹനം ഇന്ത്യയില്‍ ആദ്യമായി മേടിച്ചത് ഗോപി സുന്ദര്‍

ഈ ആഡംബര വാഹനം ഇന്ത്യയില്‍ ആദ്യമായി മേടിച്ചത് ഗോപി സുന്ദര്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കാര്‍ മോഡലായ എക്‌സ് 7 സീരീസ് സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിളും (എസ്എവി), 7 സീരീസിന്റെ പരിഷ്‌ക്കരിച്ച പതിപ്പും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഏകദേശം 98.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മോഡല്‍ ഇന്ത്യയിലാദ്യം സ്വന്തമാക്കിയത് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് ഗോപി സുന്ദര്‍ പുതിയ എക്സ് 7 സ്വന്തമാക്കിയത്. ‘ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്’ എന്ന തലക്കെട്ടോടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന എക്സ് 7ന് എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നീ രണ്ടു വകഭേദങ്ങളാണുള്ളത്. ഇതില്‍ ഏതു മോഡലാണ് ഗോപി സുന്ദര്‍ സ്വന്തമാക്കിയത് എന്ന്…

Read More