സെല്‍റ്റോസിന്റെ നിര്‍മാണം തുടങ്ങുന്നു

സെല്‍റ്റോസിന്റെ നിര്‍മാണം തുടങ്ങുന്നു

കിയ മോട്ടോഴ്സ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലായ സെല്‍റ്റോസിന്റെ നിര്‍മാണം ജൂലായ് 31 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 22 നാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുക. വര്‍ഷതോറൂം മൂന്ന് ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള ശേഷി അനന്തപൂര്‍ പ്ലാന്റിനുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അനന്ത്പൂര്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് കിയ തുടക്കമിട്ടത്. 2019 ജനുവരി മുതല്‍ ട്രെയല്‍ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ആറ് മാസങ്ങള്‍ക്കിപ്പുറം വാണിജ്യാടിസ്ഥാനത്തിലുളള സെല്‍റ്റോസിന്റെ ഫൈനല്‍ പ്രൊഡക്ഷനും തുടങ്ങുകയാണ് കിയ. ജൂലായ് 16 മുതല്‍ തന്നെ സെല്‍റ്റോസിനുള്ള ബുക്കിങ് കിയ മോട്ടോഴ്സ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ ആറായിരത്തിലേറെ യൂണിറ്റിന്റെ ബുക്കിങ് നേടിയെടുക്കാനും സെല്‍റ്റോസിന് സാധിച്ചിരുന്നു. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് സെല്‍റ്റോസിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ്…

Read More

പേളി മാണി പറക്കുന്നു ഹിന്ദിയിലേക്ക്

പേളി മാണി പറക്കുന്നു ഹിന്ദിയിലേക്ക്

ടിവി ചാനല്‍ ഷോ ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മുംബൈയിലെ ഷെഡ്യൂള്‍ മുഴുവനായി. ഇനി ഗോവയിലാണ് ലൊക്കേഷന്‍. ആഗസ്റ്റിലായിരിക്കും തുടങ്ങുക. അനുരാഗ് ബസുവിന്റെ തന്നെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്നും ലൈഫ് ഇന്‍ എ മെട്രോയുമായി പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും പേളിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പങ്കജ് ത്രിപത്, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിറ്റ് ബസു,…

Read More

വളം കടിയെ പ്രതിരോധിക്കാം

വളം കടിയെ പ്രതിരോധിക്കാം

സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മപ്രശ്നമാണ് വളംകടി. ഡെര്‍മാറ്റോഫൈറ്റിനത്തില്‍പ്പെടുന്ന ഫംഗസ് അണുബാധമൂലമാണ് ഇതുണ്ടാവുന്നത്. ടീനിയ പീഡിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന് അത്ലറ്റസ് ഫൂട്ട് എന്നും പേരുണ്ട്. കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന രോഗമായതിനാലാണ് ഇത് അത്ലറ്റ്സ് ഫൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നതെങ്കിലും ആര്‍ക്കുവേണമെങ്കിലും ഈ അസുഖം വരാം. കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലങ്ങളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. അണുബാധയുണ്ടായാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം. കൂടുതല്‍ സമയം കാല്‍പാദം നനവുള്ളതാകുന്നത്, നനഞ്ഞ സോക്സും ഇറുകിയ ഷൂസും ധരിക്കുന്നത്. പൊതു കുളിമുറികള്‍, നീന്തല്‍ക്കുളത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ നഗ്നപാദരായി സഞ്ചരിക്കുന്നത്. അണുബാധയുള്ളവരുടെ സോക്സ്, ഷൂസ്, ടവ്വലുകള്‍ എന്നിവ ഉപയോഗിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങളില്‍ വളംകടി ഉണ്ടാവാം. കാല്‍പാദങ്ങള്‍ എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച്…

Read More

എരിവ് ഇഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണേ..

എരിവ് ഇഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണേ..

നല്ല എരിവുള്ള വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഇന്ത്യയുടെ തീന്‍മേശ. പച്ചമുളകും, മുളകുപൊടിയും, നിറം കൂട്ടാനുള്ള കശ്മീരി മുളകും എല്ലാം അടുക്കളയിലെ താരങ്ങളാണ്. എന്നാല്‍ പരിധിക്കപ്പുറത്തുള്ള സ്പൈസി ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമിതമായ എരിവ് കഴിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡിമന്‍ഷ്യ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കൂടിയ തോതിലുളള എരിവിന്റെ ഉപയോഗം കാരണമാകും. ഡിമന്‍ഷ്യ വന്നാല്‍ അല്‍ഷിമേഴ്സിന് സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടി വരുക. ജേര്‍ണല്‍ ന്യൂട്രിയന്‍സ് എന്ന ജേര്‍ണലിലാണ് ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 4582 പ്രായപൂര്‍ത്തിയായ ചൈനക്കാരിലാണ് പഠനങ്ങള്‍ നടത്തിയത്. ദിവസേന അമ്പത് ഗ്രാം അധികം മുളക് ഇവര്‍ക്ക് നല്‍കി. ഇത് ഇവരുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിച്ചതായാണ് കണ്ടെത്തല്‍. മെലിഞ്ഞ ആളുകളില്‍ ഇതിനുള്ള സാധ്യത തടിച്ചവരേക്കാള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സെയ്സിന്‍ ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ തോത്…

Read More

മഴക്കാല കൃഷിക്കാര്‍ അറിയുന്നതിന്

മഴക്കാല കൃഷിക്കാര്‍ അറിയുന്നതിന്

മഴക്കാലം പച്ചക്കറികൃഷിക്കനുയോജ്യമല്ല എന്നതാണ് നാട്ടുനടപ്പ്. കാലവര്‍ഷം കനത്തിട്ട് പച്ചക്കറി നടുന്നത് പേരുദോഷം ഉറപ്പിക്കും.ഇതിനൊരു പ്രതിവിധിയേ ഉളളൂ. ശരിയായ സമയത്തുളള നടീല്‍. എന്നാല്‍ മഴക്കാലത്തിനു തൊട്ടുമുന്പുനട്ട പച്ചക്കറികള്‍ക്ക് മഴക്കാലത്ത് നല്ലപരിചരണംനല്‍കിയാല്‍ നല്ല വിളവ് ഉറപ്പ്. മഴക്കാല പച്ചക്കറി കൃഷിയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നടീല്‍ അകലം. ലഭ്യമാകുന്ന സൂര്യപ്രകാശം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ഇടയകലം നിര്‍ബന്ധം.രണ്ട് വരികള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരടിയും,വഴുതിന വര്‍ഗ്ഗചെടികള്‍ക്ക് നല്‍കുമ്പോള്‍ രണ്ട തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ ഇടയകലം വെളളരിവര്‍ഗ്ഗവിളകള്‍ക്ക് കൊടുക്കണം. മണ്ണിലെ പുളിരസം മഴക്കാല പച്ചക്കറികള്‍ക്ക് രോഗതീവ്രതയ്ക്ക് കാരണമാകും. മണ്ണൊരുക്കുമ്പോള്‍ തന്നെ സെന്റൊന്നിന് രണ്ടരകിലോഗ്രാം കുമ്മായം മണ്ണുമായി ഇളക്കി ചേര്‍ക്കുന്നത് പ്രശ്ന പരിഹാരം. മഴക്കാല പച്ചക്കറി കൃഷിക്ക് ഉണങ്ങിപൊടിഞ്ഞ കോഴികാഷ്ടമോ കമ്പോസ്റ്റോ ജൈവവളമാക്കാം. മഴക്കാലത്ത് ധാരാളമായി ലഭിക്കുന്ന ശീമക്കൊന്നയില പച്ചക്കറികൃഷിക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ചേര്‍ത്തുകൊടുക്കാം. ജൈവപച്ചക്കറികൃഷിക്ക് ശീമക്കൊന്നയില ഒരു അഭിവാജ്യഘടകം കൂടിയാണ്. ട്രൈക്കോഡര്‍മ…

Read More

ഈ ആഡംബര വാഹനം ഇന്ത്യയില്‍ ആദ്യമായി മേടിച്ചത് ഗോപി സുന്ദര്‍

ഈ ആഡംബര വാഹനം ഇന്ത്യയില്‍ ആദ്യമായി മേടിച്ചത് ഗോപി സുന്ദര്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കാര്‍ മോഡലായ എക്‌സ് 7 സീരീസ് സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിളും (എസ്എവി), 7 സീരീസിന്റെ പരിഷ്‌ക്കരിച്ച പതിപ്പും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഏകദേശം 98.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മോഡല്‍ ഇന്ത്യയിലാദ്യം സ്വന്തമാക്കിയത് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് ഗോപി സുന്ദര്‍ പുതിയ എക്സ് 7 സ്വന്തമാക്കിയത്. ‘ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്’ എന്ന തലക്കെട്ടോടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന എക്സ് 7ന് എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നീ രണ്ടു വകഭേദങ്ങളാണുള്ളത്. ഇതില്‍ ഏതു മോഡലാണ് ഗോപി സുന്ദര്‍ സ്വന്തമാക്കിയത് എന്ന്…

Read More

ചന്ദ്രയാന്‍ ദൗത്യം  വിജയത്തിലേക്ക്

ചന്ദ്രയാന്‍ ദൗത്യം  വിജയത്തിലേക്ക്

ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തിയായി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഇസ്റൊയുടെ പ്രതീക്ഷ .

Read More

ഡബിള്‍ ഹോഴ്സിന്റെ മുഖം ഇനി മമത മോഹന്‍ദാസ്

ഡബിള്‍ ഹോഴ്സിന്റെ മുഖം ഇനി മമത മോഹന്‍ദാസ്

കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ മഞ്ഞിലാസ് ഡബിള്‍ ഹോഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടി മംമ്ത മോഹന്‍ദാസിനെ നിയോഗിച്ചു. കൊച്ചിയിലെ പോര്‍ട്ട് മുസിരീസ് എ ട്രിബ്യൂട്ട് പോര്‍ട്ട് ഫോളിയോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബിള്‍ ഹോഴ്സ് ചെയര്‍മാന്‍ സജീവ് മഞ്ഞിലയാണ് പുതിയ ബ്രാന്‍ഡ് അംബാസഡറിനെ പ്രഖ്യാപിച്ചത്. മലയാളിയുടെ മാറുന്ന ഭക്ഷ്യ സംസ്‌കാരത്തിന് തനിമ ചോരാതെ പുതിയ ഭക്ഷ്യോല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ഡബിള്‍ ഹോഴ്സ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ സജീവ് മഞ്ഞില പറഞ്ഞു. 60 വര്‍ഷമായി മലയാളിയുടെ മനസില്‍ ഇടം നേടിയ ബ്രാന്‍ഡ് എന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.’നമ്മുക്ക് കുക്ക് ചെയ്താലോ’ എന്ന ടാഗ് ലൈനോടെയാണ് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തുക. ഡബിള്‍ ഹോഴ്സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ് വ്യക്തമാക്കി. 1959തില്‍ സ്ഥാപിതമായ ഡബിള്‍ ഹോഴ്സ് വിവിധതരം അരികള്‍, കറിക്കൂട്ടുകള്‍, അച്ചാറുകള്‍, പായസം മിക്സുകള്‍, തുടങ്ങി നിരവധി…

Read More

റെഡ് വൈന്‍ ആരോഗ്യത്തിന് മികച്ചതെന്ന് പഠനം

റെഡ് വൈന്‍ ആരോഗ്യത്തിന് മികച്ചതെന്ന് പഠനം

ആല്‍ക്കഹോളടങ്ങിയ പാനീയങ്ങള്‍ പൊതുവേ ശരീരത്തിന് നല്ലതല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ നേരിയ തോതില്‍ ആല്‍ക്കഹോളടങ്ങിയ ഡ്രിങ്ക്‌സ് കഴിക്കുന്നത് ആരോഗ്യപരമാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. അക്കൂട്ടത്തില്‍ പെടുന്നതാണ് റെഡ്വൈന്‍. ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില്‍ റെഡ്വൈന്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. റെഡ് വൈന്‍ കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. റെഡ് വൈന്‍ കുടിക്കുന്നത് വിഷാദം, ഉത്കണ്ഠ എന്നിവയെ തടയാന്‍ സഹായിക്കുമെന്ന് യുഎസില്‍ നടത്തിയ പഠനം പറയുന്നത്. ഈ തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന പ്രശ്നമാണ് ഉത്കണ്ഠ അല്ലെങ്കില്‍ മാനസിക പിരിമുറുക്കം . ഇത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം….

Read More

വിയര്‍പ്പ് നാറ്റം അലട്ടുന്നുണ്ടോ? ചില പരിഹാരങ്ങള്‍ ഇതാ

വിയര്‍പ്പ് നാറ്റം അലട്ടുന്നുണ്ടോ? ചില പരിഹാരങ്ങള്‍ ഇതാ

വിയര്‍പ്പ് നാറ്റത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിനും കൂടി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിയര്‍പ്പ് നാറ്റം സമൂഹത്തില്‍ നിന്ന് വരെ നമ്മളെ അകറ്റി നിര്‍ത്തുന്നു. ഷേവ് ചെയ്യുന്നവര്‍ പലരും കക്ഷം ഷേവ് ചെയ്യുന്നവരാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇത് വിയര്‍പ്പ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇനി ഷേവ് ചെയ്യുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. ഷേവ് ചെയ്യുന്നതിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മധുരത്തിന്റെ ഉപയോഗം മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും…

Read More