പ്രണയത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇതൊന്ന് വായിക്കാം

പ്രണയത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇതൊന്ന് വായിക്കാം

ഇണക്കവും പിണക്കവുമില്ലാതെ പ്രണയമില്ല, പക്ഷെ പിണക്കങ്ങളും കലഹങ്ങളും അതിരു വിട്ടാലോ? നിയന്ത്രിക്കാനാവാത്ത വിധം പ്രണയബന്ധങ്ങളിലെ ഉരസലുകള്‍ വളരുന്നുണ്ടെങ്കില്‍ ആ പ്രണയം അവസാനിപ്പിക്കുന്നതു തന്നെയാണ് നല്ലത്. ഈ അഞ്ചു പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധത്തെ മുറിവേല്‍പ്പിക്കാറുണ്ടോ എന്നു നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാം. 1. കുഞ്ഞു കുഞ്ഞു കാരണങ്ങളുടെ പേരില്‍ എപ്പോളും പിരിയണമെന്ന ആഗ്രഹം നിങ്ങളില്‍ ഉണ്ടാവാറുണ്ടോ? ബന്ധത്തിന്റെ ദൃഢത ഇല്ലായ്മയെ ആണിതു സൂചിപ്പിക്കുന്നത്. എന്നും വഴക്കിട്ട് മനസിനെ നെഗറ്റീവ് ആക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്. 2. മുന്‍പ് പ്രണയാതുരമായി സംസാരിച്ചിരുന്ന നിങ്ങള്‍ക്ക് ഇപ്പോഴത് സാധിക്കാതെ വരുന്നുണ്ടോ? ആര്‍ക്കോ വേണ്ടിയെന്ന പോലെയാണ് നിങ്ങളുടെ സംസാരമെങ്കില്‍ ബന്ധം തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു എന്നു മനസിലാക്കാം 3. പങ്കാളി ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത കമിതാക്കള്‍ ഉണ്ടാകില്ല. പക്ഷെ ആ സാമീപ്യം നിങ്ങള്‍ക്ക് ഇപ്പോള്‍ അലോരസമാകുന്നുണ്ടോ? അതും ബന്ധത്തിന്റെ പോരായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത് 4. ഒപ്പമുള്ളയാളെ പ്രശംസിക്കുക…

Read More

ദേഷ്യം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ദേഷ്യം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ചിലതരം ഭക്ഷണങ്ങള്‍ക്കു നമ്മുടെ ദേഷ്യം വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. അവ കഴിക്കുമ്പോള്‍ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ദേഷ്യം വര്‍ധിപ്പിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം. ബേക്കറി ഭക്ഷണങ്ങളായ കുക്കീസ്, ചിപ്‌സ്, മിക്‌സ്ചര്‍ തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇത് ഒരാളുടെ മൂഡ് പെട്ടെന്നു മാറ്റുകയും ദേഷ്യം വരുത്തുകയും ചെയ്യും. മിഠായിയും ചൂയിംഗവും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇത് മനസിനെ അസ്വസ്ഥമാക്കുകയും ദേഷ്യം ഉണ്ടാക്കുകയും ചെയ്യുന്നു. സമ്മര്‍മുള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷണം കഴിച്ചാല്‍ ദേഷ്യം കൂടാന്‍ കാരണമാകും. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഊര്‍ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതു കാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും ശരീരത്തില്‍ ചൂടു വര്‍ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും. മദ്യപിക്കുന്നതു നാഡീവ്യവസ്ഥയെ ബാധിക്കുകയും മാനസികമായി പെട്ടെന്നു ദേഷ്യം വരാനും കാരണമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതു വഴി ഏറിയ അളവിലുള്ള കൊഴുപ്പ്…

Read More

മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ഈ ഗുണങ്ങള്‍

മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ഈ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഏവര്‍ക്കുമറിയാം. മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ മുരിങ്ങയിലയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചിട്ടുണ്ടോ. രുചിയൊന്നുമില്ലെങ്കില്‍ ഗുണങ്ങള്‍ നിരവധിയാണ്. ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കികുടിക്കാം. തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ കൂടിയാകുമ്പോള്‍ ഇരട്ടി പ്രയോജനം ലഭിക്കും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിക്കാം. ശരീരത്തില്‍നിന്നു വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചിട്ട തിളപ്പിച്ച വെള്ളം. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള ഉത്തമമായ വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തയ്യാറാക്കി കുടിക്കുന്നത്. ഇതിലെ വൈറ്റമിന്‍ സി ആണ് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നത്. തണലില്‍ വച്ചു വേണം, ഉണക്കിപ്പൊടിയ്ക്കാന്‍. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില, വൈറ്റമിന്‍ എ, ബി, സി, ഡി,…

Read More