സ്വാദേറം ഈ പലഹാരം വീട്ടിലുണ്ടാക്കാം

സ്വാദേറം ഈ പലഹാരം വീട്ടിലുണ്ടാക്കാം

ചേരുവകള്‍: 1. മൈദ – ഒരു കപ്പ് 2. ബേക്കിങ് പൗഡര്‍ – ഒരു ടീസ്പൂണ്‍ 3. ബേക്കിങ് സോഡ – അര ടീസ്പൂണ്‍ 4. ഉപ്പ് – ഒരു നുള്ള് 5. പഞ്ചസാര – ഒരു കപ്പ് 6. മുട്ട – 2 എണ്ണം 7. വെജിറ്റബിള്‍ ഓയില്‍ – അരക്കപ്പ് 8. പുളിയില്ലാത്ത കട്ടത്തൈര്/ യോഗര്‍ട്ട് – അരക്കപ്പ് 9. വാനില എസ്സന്‍സ് – ഒരു ടീസ്പൂണ്‍ 10. സ്‌ട്രോബെറി അരച്ചത് – കാല്‍ക്കപ്പ് തയ്യാറാക്കുന്ന വിധം: മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഉപ്പും യോജിപ്പിച്ച് അരിച്ച് മാറ്റിവെയ്ക്കുക. മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് വാനില എസ്സന്‍സും വെജിറ്റബിള്‍ ഓയിലും യോഗര്‍ട്ടും സ്‌ട്രോബറി അരച്ചതും ചേര്‍ത്ത് ഇലക്ട്രിക് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് വീണ്ടും ബീറ്റ് ചെയ്യുക. ഇതിലേക്ക് ഇടഞ്ഞുവെച്ചിരിക്കുന്ന മൈദ-ബേക്കിങ് പൗഡര്‍-…

Read More

ദേശവിശേഷം; കലാകാരന്മാരുടെ ജീവിതം വെള്ളിത്തിരയില്‍

ദേശവിശേഷം; കലാകാരന്മാരുടെ ജീവിതം വെള്ളിത്തിരയില്‍

മലയാള സിനിമയിലാദ്യമായി കലാകാരന്‍മാരുടെ ജീവിതം കലാകാരന്‍മാര്‍ തന്നെ അഭിനയിക്കുകയാണ് ഒരു ദേശവിശേഷം എന്ന സിനിമയിലൂടെ. അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങള്‍. തായമ്പകയെന്ന കലാരൂപത്തിലൂടെ ലോകമറിയുന്ന പ്രമുഖര്‍. ഡോ. സത്യനാരായണനുണ്ണിയാണ് സംവിധാനം. മനുഷ്യാവസ്ഥകളെ ചെണ്ട കലാകാരന്‍മാരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് ഒരു ദേശവിശേഷം. 2010 മുതല്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ആദ്യം നായകനായി കണ്ടിരുന്നത് മോഹന്‍ലാലിനെത്തന്നെ. ലാലുമായി ചര്‍ച്ചകളും നടന്നു. പക്ഷേ, പിന്നീട് പല കാരണങ്ങള്‍കൊണ്ടും സിനിമ നീണ്ടു, പദ്ധതി നടക്കാതായി. അവസാനം താരങ്ങളില്ലാത്ത സിനിമയെന്ന ആശയത്തിലേക്ക് തിരിഞ്ഞു. ആയിടെയാണ് മലപ്പുറത്തുകാരനായ സക്കരിയ സംവിധാനം ചെയ്ത, താരബാഹുല്യമില്ലാത്ത സുഡാനി ഫ്രം നൈജീരിയ വന്‍ വിജയമായത്. അതോടെ നിര്‍മാതാക്കളായ കെ.ടി. രാമകൃഷ്ണനും കെ.ടി.അജയനും സംവിധായകന്‍ സത്യനാരായണനുണ്ണിക്കും ആത്മവിശ്വാസമായി. അങ്ങനെ ഒരു ദേശവിശേഷം ചെണ്ടകലാകാരന്‍മാരെയും വാദ്യക്കാരെയും വെച്ച് പിറവിയെടുത്തു. പുതിയ തലമുറയിലെ പ്രസിദ്ധരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, പനമണ്ണ ശശി, കല്‍പ്പാത്തി ബാലകൃഷ്ണന്‍, കുറ്റിപ്പുറം ദിലീപ്,…

Read More

വെള്ളം സ്ഥിരമായി ഐസിട്ടു കുടിച്ചാല്‍ സംഭവിക്കുന്നത്‌

വെള്ളം സ്ഥിരമായി ഐസിട്ടു കുടിച്ചാല്‍ സംഭവിക്കുന്നത്‌

ചൂടില്‍നിന്ന് രക്ഷനേടാന്‍ ധാരാളം തണുത്ത വെള്ളം കുടിക്കുന്നവരും വെള്ളത്തില്‍ ഐസിട്ടു കുടിക്കുന്നവരുമാണ് നമ്മള്‍. എന്നാല്‍ തണുത്ത വെളളം കുടിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള പ്രവര്‍ത്തി ചെയ്യുമ്പോള്‍ അത് നമ്മുടെ ശരീര പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിനൊപ്പം തണുത്ത വെളളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും. ഭക്ഷണത്തിനു ശേഷമാണ് തണുത്ത വെള്ളം കുടിക്കുന്നതെങ്കിലും അമിത വണ്ണത്തിന് ഇത് കാരണമാകും. തണുത്ത വെളളം ദഹനവ്യവസ്ഥയെ തണുപ്പിക്കും. ഇത് രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാവുകയും ദഹനപ്രക്രിയ തകരാറിലാക്കുകയും ചെയ്യും. അതിനാല്‍ കഴിവതും ചെറുചൂടു വെള്ളം കുടിക്കുക. ഇത് രക്തം ശുദ്ധീകരിക്കാനും ത്വക്കിന്റേയും വൃക്കയുടേയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ചൂടു വെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഖമാകുകയും അമിതവണ്ണം ചെറുക്കുകയും ചെയ്യും.

Read More

പതിമുഖം ലാഭമുണ്ടാക്കും; മികച്ചൊരു ഇടവിള

പതിമുഖം ലാഭമുണ്ടാക്കും; മികച്ചൊരു ഇടവിള

കര്‍ഷകര്‍ക്ക് വളരെ പ്പെട്ടെന്നുതന്നെ ആദായം നല്‍കുന്നൊരു വൃക്ഷവിളയും കൂടിയാണ് പതിമുഖം അഥവാ കുചന്ദനം. കേരളത്തിലെ കര്‍ഷകര്‍ തങ്ങളുടെ ആദായത്തിനായി നട്ടുപരിപാലിച്ചുവരുന്ന നാളികേരത്തിന്റെ വിലയിടിവും മറ്റു കൃഷികളുടെ നാശവും കൃഷിയെന്ന പ്രക്രിയയെത്തന്നെ നാശോന്മുഖമാക്കിയിരിക്കുന്നു. ആയതിനാല്‍ ചെലവും പരിപാലനവും കുറവും ആദായം ലഭിക്കുന്നതുമായ ഇടവിളകള്‍കൂടി തെങ്ങിന്‍ തോട്ടങ്ങളിലും പറമ്പുകളിലും വെച്ചുപിടിപ്പിച്ചാല്‍ മാത്രമേ നഷ്ടത്തില്‍നിന്നും കരകേറാന്‍ കേരകര്‍ഷകന് കഴിയൂ. ദീര്‍ഘകാലമായി അനുഭവം നല്‍കുന്നതും പരിപാലനച്ചെലവ് തീരെയില്ലാത്തതും വ്യാവസായികമായി പ്രാധാന്യം ഉള്ളതുമായ ഒരു വൃക്ഷവിളയാണ് പതിമുഖം. വിത്തുകള്‍ മുളപ്പിക്കാംസിസാല്‍പീനിയ സപ്പന്‍ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന പതിമുഖത്തിന് ചന്ദനത്തിന്റെ അതേഗുണങ്ങളാണുള്ളത്. അതിനാലാണ് പതിമുഖത്തെ കുചന്ദനം എന്നും വിളിക്കുന്നത്. വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്താണ് തൈകള്‍ തയ്യാറാക്കുന്നത്. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുമുതല്‍ പതിനഞ്ചു ദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും….

Read More

മാനസികാരോഗ്യം അപകടത്തിലാകുന്നതെങ്ങനെയെന്ന് അറിയാം

മാനസികാരോഗ്യം അപകടത്തിലാകുന്നതെങ്ങനെയെന്ന് അറിയാം

ഒരു വ്യക്തിയുടെ ആരോഗ്യം എന്നു പറയുന്നത് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടിയാണ്. മനസും ശരീരവും പരസ്പരപൂരകങ്ങളായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. മാനസിക ആരോഗ്യത്തിന് തകരാറു സംഭവിക്കുമ്പോഴാണ് മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പുതുതലമുറയെപ്പോലെ എല്ലാ പ്രായക്കാരെയും ആഴത്തില്‍ സ്വാധീനിച്ച സോഷ്യല്‍ മീഡിയ പലപ്പോഴായും വ്യക്തികളെ ഉത്കണ്ഠയിലേക്കും നിരാശയിലേക്കും തള്ളിയിടുന്നു. മാനസികാരോഗ്യം കുറയുന്നതു മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ഇവയാണ്. ഉറക്കം ഒരുപാട് കൂടുകയോ കുറയുകയോ ചെയ്യുന്നത്. എനര്‍ജി കുറയുന്നതു പോലെ തോന്നുന്നത്. ശരീരഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നത്. അമിത ദേഷ്യം എന്നിവയൊക്കെ മാനസികാരോഗ്യം കുറയുന്നതിന്‍െ്‌റ ലക്ഷണങ്ങളാണ്. ശുദ്ധമായ വായു ശ്വസിച്ച് രാവിലെ കുറച്ച് നടക്കുന്നത് നല്ല മാനസികാരോഗ്യം ലഭിക്കുന്നതിനു സഹായിക്കും. സംഗീതം കേള്‍ക്കുന്നത്, യോഗ, വായന തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വിര്‍ജീന സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത് ന്നന്നായി ചിരിക്കാനും സൗഹൃദം സ്ഥാപിച്ചെടുക്കാനും കഴിവുള്ളവര്‍ നല്ല മാനസികാരോഗ്യമുള്ളവരാണെന്നാണ്.

Read More

കുഞ്ഞുങ്ങള്‍ക്ക് ആട്ടിന്‍ പാല്‍ നല്ലതോ?

കുഞ്ഞുങ്ങള്‍ക്ക് ആട്ടിന്‍ പാല്‍ നല്ലതോ?

കുഞ്ഞുങ്ങള്‍ക്ക് ആട്ടിന്‍ പാല്‍ നല്‍കാമോ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആട്ടിന്‍ പാലാണോ പശുവിന്‍ പാലാണോ ഏറ്റവും മികച്ചത്. മിക്ക അമ്മമാര്‍ക്കും ഇതിനെക്കുറിച്ച് സംശയമുണ്ടാകും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് ആട്ടിന്‍ പാല്‍. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിന്‍ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളില്‍നിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇവയില്‍ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ടെന്നും കണ്ടെത്താനായി. ആട്ടിന്‍പാല്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി അണുബാധകളില്‍ നിന്നു സംരക്ഷണമേകുന്നു. പശുവിന്‍ പാലാണ് മുലപ്പാലിനു പകരം കൂടുതലാളുകളും കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. എന്നാല്‍ മനുഷ്യന്റെ…

Read More

വാഴപ്പിണ്ടി നിസാരക്കാരനല്ല; ആരോഗ്യത്തിന് അത്യുത്തമം

വാഴപ്പിണ്ടി നിസാരക്കാരനല്ല; ആരോഗ്യത്തിന് അത്യുത്തമം

പണ്ടുകാലങ്ങളില്‍ വീടിന്‍െ്‌റ പറമ്പുകളില്‍നിന്ന് തന്നെ ലഭിക്കുന്ന കാര്‍ഷികോത്പന്നങ്ങളാണ് മിക്കപ്പോഴും വിഭവങ്ങളാക്കുക. ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചില്‍, കായ അങ്ങനെ നീളുന്ന ലിസ്റ്റിലെ പ്രധാനിയാണ് വാഴപ്പിണ്ടി. നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും വാഴപ്പിണ്ടി പ്രിയപ്പെട്ട വിഭവം തന്നെയാണ്. ഗ്രാമങ്ങളില്‍ നിന്ന് കുടിയേറി നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കാണെങ്കില്‍ വാഴപ്പിണ്ടി മാര്‍ക്കറ്റുകളിലൊക്കെ സുലഭമാണ്. ഒരു വിഭവമെന്ന നിലയ്ക്ക് മാത്രമല്ല വാഴപ്പിണ്ടിയെ പണ്ടുള്ളവര്‍ കണക്കാക്കിയിരുന്നത്. ആരോഗ്യത്തിന് ഇതു നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് വാഴപ്പിണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ദഹനത്തെ സുഗമമാക്കാനും അതുവഴി വയര്‍ ശുദ്ധിയായിരിക്കാനും വാഴപ്പിണ്ടി സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഈ ഒരൊറ്റ സവിശേഷത കൊണ്ടുമാത്രം ഇതിന് കഴിയുന്നുണ്ട്. വാഴപ്പിണ്ടിയിലടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തെ ശുദ്ധീകരിക്കും. ഇത് മൂലം ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് നീങ്ങുകയും കൊളസ്ട്രോളിനുള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇത് അമിതവണ്ണം വരാതെ ശരീരത്തെ കരുതാനും കാരണമാകുന്നു….

Read More

തലയിലെ പേനിനെ തുരത്താം; ഈ മാര്‍ഗങ്ങളിലൂടെ

തലയിലെ പേനിനെ തുരത്താം; ഈ മാര്‍ഗങ്ങളിലൂടെ

തലയിലെ പേന്‍ശല്യവും ചൊറിച്ചിലും എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ്. എത്ര മരുന്നുകള്‍ ഉപയോഗിച്ചിട്ടും പേന്‍ശല്യത്തിന് പരിഹാരമായില്ലെങ്കില്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. വീട്ടില്‍തന്നെ പരീക്ഷിക്കാമെന്നതാണ് ഇതിന്‍െ്‌റ ഗുണം. ഇതിനായി ഒരുപാടു സമയമോ പണമോ ഒന്നും ചെലവാക്കേണ്ടതില്ല. പാര്‍ശ്വഫലങ്ങളും ഇല്ല. മയോണൈസ് പാചകത്തിന് മാത്രമല്ല, പേനിനെ ഇല്ലാതാക്കാനും ഉപകാരപ്രദമാണ്. വിനാഗിരിയാണ് മറ്റൊന്ന്. വിനാഗിരി അല്‍പം വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. ഇത് പേനിനേയും ഈരിനേയും ഇല്ലാതാക്കും. വെളിച്ചെണ്ണ അല്‍പം ചൂടാക്കി അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും മിക്സ് ചെയ്ത് തലയില്‍ തേച്ചുപിടിപ്പിക്കാം. ഇത് പേനിനെ മാത്രമല്ല താരനെയും തുരത്തും. വേപ്പെണ്ണയാണ് മറ്റൊരു നല്ല മാര്‍ഗ്ഗം. വേപ്പെണ്ണ, ഉപയോഗിക്കുന്ന ഷാംപൂവില്‍ അല്‍പം ചേര്‍ത്ത് ഉപയോഗിക്കാം. ഇത് മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കാം. കുറച്ചു സമയത്തിന് ശേഷം നല്ലതുപോലെ തല കഴുകാം. ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് പേനിനെ ചീകി ഒഴിവാക്കാം.

Read More

തേങ്ങാ ലഡു വീട്ടിലുണ്ടാക്കാം

തേങ്ങാ ലഡു വീട്ടിലുണ്ടാക്കാം

മധുര പലഹാരങ്ങള്‍ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം അല്ലേ. ഒരു ചെറിയ ഒത്തുകൂടലാണെങ്കില്‍ പോലും ചെറു മധുരമെങ്കിലും നുണയണം എന്നത് നമ്മുക്ക് നിര്‍ബന്ധമാണ്. സാധാരണ ആഘോഷങ്ങളില്‍ തയ്യാറാക്കുന്ന ഒരു ഇന്ത്യന്‍ മധുരവിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തേങ്ങാ ലഡു. ചിരകിയ തേങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം ഒരു പ്രത്യേക രുചി തന്നെയാണ് നാവിനും വയറിനും സമ്മാനിക്കുക. പാചകത്തിലെ തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് തേങ്ങാ ലഡു. പെട്ടെന്ന് ഒരു മധുരം കഴിക്കണമെന്ന് തോന്നിയാല്‍ വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇപ്പോ തന്നെ വായില്‍ വെള്ളം ഊറുന്നില്ലേ. എങ്കില്‍ എങ്ങനെയാണ് ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകള്‍: ഉണങ്ങിയ തേങ്ങ ചിരകിയത് – 2 കപ്പ്+ഒരു കപ്പ് കോട്ടിങ്ങിനും കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്മെയ്ഡ്) – 200 ഗ്രാം…

Read More

പേടിക്കണം ; ആഫ്രക്കന്‍ ഒച്ചിനെ

പേടിക്കണം ; ആഫ്രക്കന്‍ ഒച്ചിനെ

ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന് പഠനം. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. fulica എന്ന ഇനം ആഫ്രിക്കന്‍ ഒച്ചുകളാണ് മസ്തിഷ്‌കരോഗം പരത്തുന്നത് എന്നാണ് വിഷയത്തില്‍ ഗവേഷണം നടത്തിയ കീര്‍ത്തി വിജയന്‍ പറയുന്നത്. എലികളുടെ കാഷ്ടം കഴിക്കുന്ന ഒച്ചകളിലാണ് രോഗം പരുത്തുന്ന ഈ വിര ഉണ്ടാകുന്നത്. ആന്‍ജിയോസ്‌ട്രോഞ്ചൈലിസ് കാന്റോനെന്‍സിസ് എന്ന വിരയുടെ വാഹകരായതിനാലാണ് ഇസ്‌നോഫില്ലിക് മെനിഞ്ചൈറ്റിസ് എന്ന രോഗം ഇവയില്‍ നിന്ന് ഉണ്ടാകുന്നത്. ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുവേ വലുപ്പം ഉളളവയായതിനാലാണ് ഈ വിരകള്‍ക്ക് ഒച്ചിനുളളില്‍ ജീവിക്കാന്‍ കഴിയുന്നതും രോഗം പരുത്തുന്നതെന്നും പരിശോധനയില്‍ പറഞ്ഞു. ഇത്തരം ഒച്ചുകളെ സ്പര്‍ശിക്കുമ്പോഴോ ശരീരത്തിനുളളിലേക്ക് പോവുകയോ ചെയ്യുമ്പോഴാണ് രോഗം പിടിപ്പെടുന്നത്. ഈ ആഫ്രിക്കന്‍ ഒച്ചുകള്‍ വലിയ തോതില്‍ മലപ്പുറം ജില്ലയില്‍ കാണപ്പെടുകയുണ്ടായി. 2013-14ല്‍ എറണാകുളത്ത് 10 കുട്ടികള്‍ക്ക് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തി. ആഫ്രിക്കന്‍…

Read More