നാല് മണിപലഹാരം സ്വാദിഷ്ടമായ ചിക്കന്‍ ചീസ് ബോള്‍

നാല് മണിപലഹാരം സ്വാദിഷ്ടമായ ചിക്കന്‍ ചീസ് ബോള്‍

ഇപ്രാവശ്യം നാല് മണിപ്പലഹാരത്തിന് അല്‍പം എരിവും ചൊടിയും കൂടുതലാകട്ടെ. അതിനായി നല്ല സ്വാദുള്ള ചീസ് ബോള്‍ തയ്യാറാക്കാം. എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യകത. എങ്ങനെ ചീസ് ബോള്‍ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ്- അരക്കിലോ കൊഴിയിറച്ചി- അരക്കിലോ മുട്ടയുടെ വെള്ള- നാലെണ്ണം വെളുത്തുള്ളി- എട്ടല്ലി ജീരകം- ഒരു ടീസ്പൂണ്‍ വെണ്ണ- ഒരു ടീസ്പൂണ്‍ ബ്രഡ് പൊടിച്ചത്- പാകത്തിന് കുരമുളക് പൊടി- ആവശ്യത്തിന് തയ്യാറാക്കുന്നവിധം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കാം. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. പിന്നീട് ഇത്…

Read More

സങ്കടവും സന്തോഷവും ഒത്ത് ചേര്‍ന്ന ദിനം; ആദിത്യന്‍ പറയുന്നു

സങ്കടവും സന്തോഷവും ഒത്ത് ചേര്‍ന്ന ദിനം; ആദിത്യന്‍ പറയുന്നു

മിനിസ്‌ക്രീനിലെ മാത്രമല്ല സോഷ്യല്‍ മീഡിയയിലേയും മിന്നും താരങ്ങളാണ് നടി അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും. ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളൊന്നും ആരാധകരുമായി പങ്കുവയ്ക്കാന്‍ ഇവര്‍ മറക്കാറേയില്ല. ഇപ്പോഴിതാ ജീവിതത്തില്‍ ഒരു പോലെ സങ്കടവും സന്തോഷവും നല്‍കുന്നൊരു കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ആദിത്യന്‍. അമ്പിളിക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ആറുമാസമായി എന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ആദിത്യന്‍ പറയുന്നു. അതേസമയം അനശ്വര നടനും ആദിത്യന്റെ വല്യച്ഛനുമായ ജയന്റെ എണ്‍പതാം പിറന്നാള്‍ ദിനവും അദ്ദേഹത്തിന്റെ ഓര്‍മകളുമാണ് ആദിത്യനെ സങ്കടപ്പെടുത്തുന്നത്. വല്യച്ഛന്റെ ആത്മാവിന് താരം നിത്യശാന്തി നേരുകയും ചെയ്യുന്നുണ്ട്. ഏവരുടേയും പ്രാര്‍ത്ഥന തേടി കൊണ്ടാണ് ആദിത്യന്‍ ലഘുകുറിപ്പ് അവസാനിപ്പിക്കുന്നത്. ആദിത്യന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം; എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്… ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാല്‍ ആണ്.. വല്യചഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു…?ഇനി സന്തോഷം…

Read More

നാച്യുറല്‍ ഫേസ്പായ്ക്ക് സൗന്ദരത്തിന് ഉത്തമം

നാച്യുറല്‍ ഫേസ്പായ്ക്ക് സൗന്ദരത്തിന് ഉത്തമം

മഞ്ഞളും ചന്ദനവും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ മഞ്ഞളും സമം അരച്ച ചന്ദനവും യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. മെലാനിന്‍ എന്ന വര്‍ണ വസ്തുവിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നതിനും മുഖചര്‍മം പരിപോഷിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. തക്കാളിയും കക്കരിയും തക്കാളി നന്നായി ഉടയ്ക്കുക. ഇതോടൊപ്പം ചിരവിയ കക്കിരി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നതിനും അതുവഴി മുഖകാന്തി വര്‍ധിക്കുന്നതിനും സഹായിക്കുന്നു. തൈരും ഓട്സും ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ് മിക്സിയിലിട്ട് പൊടിച്ചതും സമം തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഫേസ്പാക്കായി ഉപയോഗിക്കാം. മുഖത്തെ പാടുകള്‍ മാഞ്ഞഅ മുഖസൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ ഈ ഫേസ്പാക്ക് നല്ലതാണ്.

Read More

വീടിന്റെ പെയിന്റിങ് സമയത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലത്

വീടിന്റെ പെയിന്റിങ് സമയത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലത്

ഒരു വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് പെയിന്റിനുള്ളത്. ചില പെയിന്റുകള്‍ പൂശിയ വീടുകള്‍ കാണുമ്പോള്‍ ഇതെങ്ങനെ ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞുവെന്നു തോന്നും. ചില വീടുകളാകട്ടെ നിറങ്ങള്‍ കൊണ്ടൊരു ഘോഷയാത്ര നടത്തി വീടിന്റെ സ്വാഭാവിക ഭംഗി തന്നെ നഷ്ടപ്പെടുത്തിക്കളയും. പെയിന്റ് പൂശാന്‍ തീരുമാനിക്കുന്നതിനു മുമ്പുതന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനി നിങ്ങളുടെ വീട് കാണുമ്പോഴും എന്തൊരു ഭംഗി എന്നു പറയും. ഏതു നിറത്തിലുള്ള പെയിന്റ് ആണ് തിരഞ്ഞെടുക്കേണ്ടതെന്ന് ആദ്യം തന്നെ തീരുമാനിച്ചിരിക്കണം. ഇഷ്ടമുള്ള നിറം പലപ്പോഴും മുറികളില്‍ ചേരണമെന്നില്ല. ഇനി ഇഷ്ടപ്പെട്ട നിറം എവിടെയെങ്കിലും പൂശിയേ തീരൂ എന്നാണെങ്കില്‍ ഒരു ചുവര്‍ മാത്രം ഹൈലൈറ് ചെയ്തോ മറ്റോ ഉപയോഗിക്കാം. കിടപ്പുമുറികളില്‍ എപ്പോഴും വളരെ കുളിര്‍മയുള്ള നിറങ്ങള്‍ നല്‍കുന്നതാണ് ഉചിതം. പെയിന്റിങ്ങിന് വരുന്ന ചെലവ് മറ്റൊരു പ്രധാന കാര്യമാണ്. നാട്ടിലുള്ള പെയിന്റര്‍മാരെ ഏല്‍പ്പിക്കുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. പല…

Read More

കര്‍ക്കിടകം കുട്ടികളില്‍…

കര്‍ക്കിടകം കുട്ടികളില്‍…

കര്‍ക്കിടകത്തില്‍ എണ്ണതേച്ചുകുളി ശീലമാക്കുക. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുകയും മലമൂത്രാദികളെ കൃത്യസമയത്ത് വിസര്‍ജിച്ച് കളയുന്നുണ്ടാ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വേഗങ്ങളെ തടുക്കുന്നതുമൂലം പല രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു. കര്‍ക്കടക മാസത്തില്‍ കുട്ടികള്‍ക്ക് രാവിലെ ശംഖുപുഷ്പത്തിന്റെ വേര് അരച്ച് പശുവിന്‍പാലില്‍ സേവിക്കുക. ബഹ്മി, വയമ്പ്, രുദ്രാക്ഷം, ജടാമാഞ്ചി, സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, എന്നിവ ബുദ്ധിയെയും ദേഹബലം വര്‍ധിപ്പിക്കുന്നതിനും നല്ല വിശപ്പുണ്ടാക്കുന്നതിനും നല്ലതാണ്. അഷ്ടചൂര്‍ണം, രജനാദിചൂര്‍ണം എന്നിവ ചൂടുവെള്ളത്തിലോ തേനിലോ ചേര്‍ത്ത് കൊടുക്കുന്നതുകൊണ്ട് വയറ് വേദന, ദഹനക്കേട് എന്നിവ ശമിക്കാന്‍ നല്ലതാണ്. ഏലാദികേരം, നാല്‍പാമരാദി കേരം, നാല്‍പാമരം, തെച്ചിപ്പൂവ്, കണിക്കൊന്ന തൊലി, വേപ്പിന്‍ തൊലി എന്നിവകൊണ്ട് കഷായം ഉണ്ടാക്കി ദേഹത്ത് പുരട്ടി കഴുകുന്നതുമൂലം ചര്‍മ സംരക്ഷണത്തിനും തൊലിപ്പുറമേയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുന്നു.

Read More

ഫൈനല്‍സ് ; ഗാനരംഗത്ത് തിളങ്ങി രജീഷ

ഫൈനല്‍സ് ; ഗാനരംഗത്ത് തിളങ്ങി രജീഷ

രജീഷ വിജയനെ നായികയാക്കി പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജീഷയെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പറക്കാം പറക്കാം എന്ന പാട്ടു പാടിയിരിക്കുന്നത് യാസിന്‍ നിസാറും ലതാ കൃഷ്ണയും ചേര്‍ന്നാണ്. പാട്ടിലുടനീളം സൈക്കിളില്‍ സഞ്ചരിക്കുന്ന രജീഷയെ കണ്ട് ഒരു സൈക്കിള്‍ സവാരി കൊതിക്കുകയാണ് ആരാധകര്‍. എം.ഡി രാജേന്ദ്രനാണ് വരികളെഴുതിയിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന്‍ പി ആര്‍ അരുണ്‍. ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Read More

ചക്ക ഷേയ്ക്ക് കഴിക്കാം

ചക്ക ഷേയ്ക്ക് കഴിക്കാം

നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകള്‍ : ഒരു കപ്പ് പാല്‍ : രണ്ട് കപ്പ് വാനില ഐസ്‌ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര : ആവശ്യത്തിന് തയാറാക്കുന്ന വിധം: കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും ഐസ്‌ക്രീമും കൂടി മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോളൂ. രസികന്‍ ചക്ക ഷേക്ക് റെഡി.

Read More

തരിശ് ഭൂമിയില്‍ തണ്ണിമത്തന്‍ തളിര്‍ക്കും

തരിശ് ഭൂമിയില്‍ തണ്ണിമത്തന്‍ തളിര്‍ക്കും

ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഭൂമിയില്‍, മണ്ണിളക്കമുള്ള എല്ലാ പ്രദേശത്തും തണ്ണിമത്തന്‍ വളരും. അമ്ലരസം കൂടുതലുള്ള മണ്ണില്‍പ്പോലും തണ്ണിമത്തന്‍ നന്നായിവളരും. ഭൂമി കിളച്ച് നടീല്‍പരുവമാക്കി മാറ്റണം. പ്രസ്തുത ഭൂമിയില്‍ 50 സെ. മീ. നീളത്തിലും 50 സെ. മീ. വീതിയിലും 40 സെ. മീ. താഴ്ചയിലുമായി കുഴിയെടുക്കണം. കുഴിയില്‍ ചാണകവളം (4 കിലോ) 200 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, കരിയിലകള്‍ എന്നിവ ഇട്ട് ഇളക്കിക്കൊടുത്ത് മണ്ണിട്ടുമൂടണം. പ്രസ്തുത കുഴിയുടെ മുകളില്‍ തടംകോരി അഞ്ചോ പത്തോ തണ്ണിമത്തന്‍വിത്ത് നടണം. നനച്ചുകൊടുത്താല്‍ മൂന്നോ നാലോ ദിവസംകൊണ്ട് മുളവരും. ആരോഗ്യമുള്ള മൂന്ന്/നാല് തൈകള്‍ നിലനിര്‍ത്തി മറ്റുള്ളവ പിഴുതുകളയണം. ചെടിക്ക് മൂന്നോ നാലോ ഇല വരുമ്പോള്‍ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്, 2 കിലോ മണ്ണിരവളം എന്നിവ ചേര്‍ത്തുകൊടുക്കണം. ചെടി പടര്‍ന്നുവളരാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ തെങ്ങോലകളോ വൃക്ഷചുള്ളികളോ ഇട്ടുകൊടുക്കണം. ഭൂമിയുടെ ചൂട് തണ്ണിമത്തന്‍…

Read More

മൊബൈല്‍ പണമിടപാട്; ഇക്കാര്യം മറക്കരുത്

മൊബൈല്‍ പണമിടപാട്; ഇക്കാര്യം മറക്കരുത്

പണം നേരിട്ട് കൈമാറുക, പണം കൊടുത്ത് ബില്ലുകള്‍ അടയ്ക്കുക, സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ പരമ്പരാ?ഗത പണമിടപാടുകള്‍ ചുരുങ്ങുകയാണ്. പണം കൊടുക്കല്‍വാങ്ങലുകള്‍ക്ക് ആധുനികമായ വിവിധ സാധ്യതകള്‍ വന്നതോടെ കടലാസ് കറന്‍സിയെന്നത് വളരെ അത്യാവശ്യത്തിന് കൈയില്‍ കൊണ്ടുനടക്കുന്ന പണം എന്ന അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെയും ഉപയോഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ എന്ന പണം കൈമാറ്റ സംവിധാനവും വ്യാപകമായി ഉപയോഗത്തിലായിരിക്കുന്നു. എംപിന്‍ എന്ന സ്വകാര്യസ്വത്ത് മൊബൈല്‍ഫോണിലൂടെയുള്ള ഡിജിറ്റല്‍ പണമിടപാടിന് ഒരു മൊബൈല്‍ ബാങ്കിങ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എംപിന്‍) ആവശ്യമാണ്. മൊബൈലിലൂടെ പണമിടപാട് നടത്തുമ്പോള്‍ എംപിന്‍ ഒരു പാസ് വേഡായി പ്രവര്‍ത്തിക്കുന്നു. ഇത് മൊബൈല്‍ ബാങ്കിങ്ങിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബാങ്ക് ഇടപാടുകാരന് നല്‍കുന്ന രഹസ്യനമ്പറാണ്. ഈ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നിങ്ങളുടെ സ്വകാര്യസ്വത്താണ്. അത് രഹസ്യമായി സൂക്ഷിക്കുക എന്നതാണ് മൊബൈലിലൂടെ പണമിടപാട് നടത്തുന്ന ഏതൊരാളും…

Read More

ഡയപ്പര്‍ ഇനി് സ്മാര്‍ട്ടാകും

ഡയപ്പര്‍ ഇനി് സ്മാര്‍ട്ടാകും

ഡയപ്പര്‍ നിര്‍മാണ കമ്പനികളില്‍ മുന്നിലുള്ള പാമ്പേഴ്സാണ് സ്മാര്‍ട്ട് ഡയപ്പര്‍ എന്ന ആശയവുമായി എത്തിയിരിക്കുന്നത്. ലൂമി എന്ന പരിപാലന സംവിധാനത്തിലൂടെ കുഞ്ഞുങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഹൈടെക് ഡയപ്പറുകളാണ് പാമ്പേഴ്സ് പുറത്തിറക്കാന്‍ പോകുന്നത്. ഡയപ്പറിലുള്ള വീഡിയോ മോണിറ്റര്‍ മൊബൈലിലെ ആപ്പുമായി കണക്ട് ചെയ്താകും പ്രവര്‍ത്തിക്കുക. ഡയപ്പറില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ ഡയപ്പര്‍ നനഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. അതുപോലതന്നെ കുഞ്ഞ് ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, ഭക്ഷണസമയം ഇതിനെക്കുറിച്ചെല്ലാം ലൂമി അലര്‍ട്ട് നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍, സ്മാര്‍ട്ട് ഡയപ്പറിന്റെ വിലയെക്കുറിച്ച് കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല. കുഞ്ഞുങ്ങള്‍ക്കായി കമ്പോളത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ചാണ് വിദഗ്ധരുടെ ആശങ്ക. ചൈല്‍ഡ് മോണിറ്ററുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതിന്റെ ഉദാഹരണസഹിതം വാഷിംഗ്ടണ്‍ പോസ്റ്റ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ലൂമി പൂര്‍ണമായും സുരക്ഷിതമാണെന്നാണ് പാമ്പേഴ്സ് അവകാശപ്പെടുന്നത്.

Read More