ശിവപ്രീതിക്കായി പ്രദോഷവ്രതം അനുഷ്ടിക്കാം

ശിവപ്രീതിക്കായി പ്രദോഷവ്രതം അനുഷ്ടിക്കാം

  ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീര്‍ത്തി, സദ്‌സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സര്‍വ്വ പാപനാശം എന്നീ ഫലങ്ങള്‍ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവര്‍ ആ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം. രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദര്‍ശനം നടത്താം. പകല്‍ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അര്‍ച്ചന, കൂവളമാല എന്നീ വഴിപാടുകള്‍ വിശേഷ ഫലം തരുെമന്നാണു വിശ്വാസം. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്പത്ത്, സദ്‌സന്താന ലബ്ധി ഇവയ്ക്കായുളള പ്രാര്‍ഥന വിശേഷകരമെന്ന് വിശ്വാസം.

Read More

വിരാട് കോലിയല്ല, ‘ഇന്‍സ്റ്റഗ്രാം സമ്പന്നരില്‍’ ഈ ബോളിവുഡ് നടി

വിരാട് കോലിയല്ല, ‘ഇന്‍സ്റ്റഗ്രാം സമ്പന്നരില്‍’ ഈ ബോളിവുഡ് നടി

തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന്‍ പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ hopperhq.com നേരത്തേ പുറത്തുവിട്ടിരുന്നു. വര്‍ഷാവര്‍ഷം പുറത്തുവിടുന്ന ഈ ലിസ്റ്റില്‍ സിനിമാ, സ്പോര്‍ട്സ് താരങ്ങളാണ് സാധാരണയായി ഇടംപിടിക്കാറ്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ഇത്തവണത്തെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയാണ് അതിലൊരാള്‍. മറ്റൊരാള്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. 23-ാം സ്ഥാനത്താണ് വിരാട് കോലി. ഒരു പ്രൊമോഷന്‍ പോസ്റ്റിന് കോലിക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് 1.96 ലക്ഷം ഡോളര്‍ ആണ്. അതായത് 1.35 കോടി ഇന്ത്യന്‍ രൂപ! 38.2 മില്യണ്‍ ആളുകളാണ് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. എന്നാല്‍ ലിസ്റ്റിലും പോസ്റ്റ് ഒന്നിന് ലഭിക്കുന്ന തുകയിലും കോലിയേക്കാള്‍ മുന്നിലാണ് പ്രിയങ്ക. 19-ാം സ്ഥാനത്തുള്ള പ്രിയങ്കയ്ക്ക് ഒരു പ്രൊമോഷന്‍ പോസ്റ്റിന് ലഭിക്കുന്നത് 2.71 ലക്ഷം…

Read More

ചോല വെനീസിലേക്ക്

ചോല വെനീസിലേക്ക്

ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രം ‘ചോല’ വെനീസ് ചലച്ചിത്ര മേളയിലേക്ക്. ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസിലെ ‘ഒറിസോണ്ടി’ (ചക്രവാളം) മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. ഈ വിഭാഗത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയുമാണ് ‘ചോല’. ഇത് വലിയ അംഗീകാരമാണെന്നും താനുള്‍പ്പെടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ഇത് വിനയാന്വിതരും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘കുഞ്ഞുകുഞ്ഞ് ചുവടുകള്‍ വെച്ചാണ് ഇപ്പോഴും നടക്കുന്നത്. വലിയ കൊമ്പുകള്‍ കാണുമ്പോള്‍ പറന്നുചെന്നിരിക്കാന്‍ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിന്‍വലിയലാണ് ഇപ്പോഴും. കുഞ്ഞു കുഞ്ഞു ചുവടുകള്‍ കൊണ്ടാണ് ചോലയും നടന്നു തീര്‍ത്തത്. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്. വളരെ വലിയ സന്തോഷം..’, സനലിന്റെ ഫേസ്ബുക്ക് കുറിപ്പ്. നിമിഷാ സജയനും ജോജു ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങളെ…

Read More

ഫേസ് ആപ്പ് ; ആശങ്കകള്‍ക്ക് അവസാനമില്ല

ഫേസ് ആപ്പ് ; ആശങ്കകള്‍ക്ക് അവസാനമില്ല

സോഷ്യല്‍ മീഡിയയിലെ ട്രെന്റാണ് ഫേസ് ആപ്പ്. ഫേസ്ആപ്പ് ഉപയോഗിച്ച് സ്വന്തം ചിത്രവും, സുഹൃത്തുക്കളുടെ ചിത്രവും പ്രായം കൂട്ടി രസിക്കുന്നവര്‍ ഏറെയാണ്. ചിലപ്പോള്‍ ഫേസ്ബുക്കിലും മറ്റും കയറുന്നവര്‍ ഇവിടം ‘ഓള്‍ഡ്’ ഫേസ്ബുക്കായോ എന്ന് പോലും സംശയം ഉന്നയിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഫേസ്ആപ്പ് എന്ന ആപ്പാണ് ഇത്തരം ഒരു ട്രെന്റ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. ഏറ്റവും പുതിയ വിവരം വച്ച് 122 രാജ്യങ്ങളില്‍ നിന്നുള്ളവരായി ഏകദേശം 100 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗൂഗില്‍ പ്ലേയില്‍ നിന്നും ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് ഡൗണ്‍ലോഡിലും ഈ ആപ്പ് പിന്നില്‍ അല്ല. എന്നാല്‍ പ്രായം കൂട്ടി ഫേസ്ആപ്പില്‍ കളിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഇത് ഒരു കെണിയാണോ എന്ന സംശയമാണ് ചില ദിവസങ്ങളായി ഉയരുന്നത്. ഫേസ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പുള്ള ഫേസ്ആപ്പിന്റെ സേവന നിബന്ധനകള്‍ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു. ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും…

Read More

കുക്കിംഗ് ഓയിലുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി

കുക്കിംഗ് ഓയിലുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി

വെളിച്ചെണ്ണ വിവാദങ്ങളില്‍ കേള്‍ക്കും പോലെ, അത്രമാത്രം കുഴപ്പക്കാരനല്ലെന്ന് തന്നെയാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഇനി, വീട്ടില്‍ ഉപയോഗിക്കാന്‍ കൊള്ളാവുന്ന ചില ‘കുക്കിംഗ് ഓയില്‍’കള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. ഒന്ന്… ഒലിവ് ഓയിലാണ് ഈ പട്ടികയില്‍ ഒന്നാമതായി പരാമര്‍ശിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ള ഒന്ന്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല, ശരീരത്തിന് പലതരം ഗുണങ്ങള്‍ നല്‍കാന്‍ കൂടി കഴിവുള്ള എണ്ണയാണ് ഒലിവ് ഓയില്‍. ഇതിലടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ക്യാന്‍സറിനെയും ഹൃദ്രോഗങ്ങളേയും ചെറുക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവരാണെങ്കില്‍ തീര്‍ച്ചയായും ‘കുക്കിംഗ് ഓയില്‍’ ഒലിവ് ഓയില്‍ ആക്കുന്നതാണ് ഉത്തമം. രണ്ട്… ഇനി നമ്മുടെ സ്വന്തം വെളിച്ചെണ്ണ. ആദ്യം സൂചിപ്പിച്ചത് പോലെ വെളിച്ചെണ്ണ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന തരത്തില്‍ പല പ്രചരണങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിലൊന്നും വലിയ കഴമ്പില്ലെന്നാണ് പല പഠനങ്ങളും പിന്നീട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നിരിക്കിലും വ്യാപകമായി മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ ഇടയ്ക്കിടെ…

Read More

സ്മാര്‍ട്ട് ഫോണുകള്‍ക്ക അടിമ; ചികില്‍സ തേടിയെത്തുന്നവരില്‍ കൂടുതലും കുട്ടികള്‍

സ്മാര്‍ട്ട് ഫോണുകള്‍ക്ക അടിമ; ചികില്‍സ തേടിയെത്തുന്നവരില്‍ കൂടുതലും കുട്ടികള്‍

ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ അടിമപ്പെടുന്ന പ്രശ്നമാണ് സാങ്കേതിക വിദ്യയോടുള്ള ആസക്തി. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാജ്യത്ത് ചികിത്സയ്ക്കായി ഇപ്പോള്‍ ക്ലിനിക്കുകള്‍ പോലും പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗം പരിശോധിക്കാനുള്ള മൂന്ന് ക്ലിനിക്കുകളാണ് അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഒരു ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. മാര്‍ച്ചില്‍ ലഖ്നൗവിലെ കിങ് ജോര്ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും സമാനമായ ക്ലിനിക് തുടങ്ങി. ഈ ക്ലിനിക്കില്‍ ഇതിനകം തന്നെ നൂറ്റിയിരുപതിലധികം രോഗികള്‍ ചികിത്സയ്ക്കെത്തിയതായാണ് പുറത്തുവരുന്ന വാര്‍ത്ത. സാങ്കേതിക വിദ്യകളോടുള്ള കുട്ടികളിലെ അമിതമായ ആസക്തി സ്വഭാവവൈകല്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും അവ പലപ്പോഴും മാതാപിതാക്കള്‍ തിരിച്ചറിയാറില്ലെന്നും ക്ലിനിക്കിന്റെ മേധാവിയായ പ്രൊഫ. ഡോ. പി.കെ. ദലാല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച പ്രവര്‍ത്തനമാരംഭിച്ച അലഹാബാദിലെ മോട്ടിലാല്‍ നെഹ്രു ഡിവിഷണല്‍ ഹോസ്പിറ്റലില്‍ ആദ്യദിനംതന്നെ 15 രോഗികളാണ് ചികിത്സയ്ക്കായി എത്തിയത്. രോഗികളില്‍ കൂടുതലും…

Read More

രണ്ട് റോബസ്റ്റ പഴത്തിന് 422 രൂപ; കണ്ണ് തള്ളി താരം

രണ്ട് റോബസ്റ്റ പഴത്തിന് 422 രൂപ; കണ്ണ് തള്ളി താരം

വിശപ്പടക്കാന്‍ രണ്ട് റോബസ്റ്റ പഴം കഴിച്ചതാണ്. പക്ഷെ അതിന് കൊടുക്കേണ്ടി വന്ന വിലയോ, 442 രൂപ!തനിക്ക് ഉണ്ടായ അനുഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് താരം രാഹുല്‍ ബോസ്. ചണ്ഡീഗഡിലെ ജെ.ഡബ്‌ള്യു മാരിയട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്ന രാഹുല്‍ ബോസിന് ജിമ്മിലെ വ്യായാമത്തിന് ശേഷമാണ് പഴം കഴിക്കണമെന്ന മോഹം ഉദിച്ചത്. നേരെ ഹോട്ടലിലെ റെസ്റ്റോറന്റില്‍ ചെന്ന് രണ്ട് റോബസ്റ്റ പഴം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പഴം ആസ്വദിച്ച് കഴിച്ച ശേഷം ബില്ല് മോക്കിയപ്പോഴാണ് തനിക്ക് പറ്റിയ പറ്റ് ബോസ് മനസിലാക്കുന്നത്. ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തിയ ബില്ലാണ് രാഹുലിന് ലഭിച്ചത്. തന്റെ അനുഭവം വീഡിയോ വഴി രാഹുല്‍ ബോസ് പങ്കുവച്ചിട്ടുണ്ട്. ‘പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയല്ല എന്നാരാണ് പറഞ്ഞത്?’എന്ന് കുറിച്ചുകൊണ്ടാണ് ബോസിന്റെ ട്വീറ്റ്.

Read More

മള്‍ബറി പഴം ; ഗുണങ്ങളേറെ

മള്‍ബറി പഴം ; ഗുണങ്ങളേറെ

മള്‍ബറി പഴം എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പോലും വിലയിരുത്തുന്നു. മള്‍ബറിയില്‍ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊര്‍ജ്ജം അടങ്ങിയ മള്‍ബറി പഴത്തില്‍ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീന്‍, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി ഫൈബര്‍ ഇവയുണ്ട്. ജീവകങ്ങളായ ഫോളേറ്റുകള്‍, നിയാസിന്‍, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവയും മള്‍ബറി പഴത്തിലുണ്ട്. 10 മില്ലിഗ്രാം സോഡിയവും 194…

Read More