എരിച്ചാലും കാന്താരിമുളകിനുണ്ട് ഈ ഗുണങ്ങൾ

എരിച്ചാലും കാന്താരിമുളകിനുണ്ട് ഈ ഗുണങ്ങൾ

കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യും. കാന്താരി കഴിക്കുമ്പോഴുള്ള എരിവിനെ പ്രതിരോധിക്കാനായി ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരി കഴിക്കുന്നത് വളരെ ഉത്തമമാണ്. അമിത വണ്ണം, ഭാരം എന്നിവ കുറയ്ക്കാന്‍ കാന്താരി കഴിക്കുന്നത് വളരെ നല്ലതാണ്. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയ വളരെ സുഗമമാക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരി മുളകിനു കഴിയുന്നു.

Read More

മുഖത്തെ കറുത്ത കുത്തുകൾ മായാൻ

മുഖത്തെ കറുത്ത കുത്തുകൾ മായാൻ

എന്നും ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് ചെറിയ ചില വിദ്യകൾ മാത്രം മതി. മുഖത്തെ കറുത്ത കുത്തുകളും കറുത്ത പുള്ളികളും ഇല്ലാതാക്കുന്നതിന് ഉരുളക്കിഴങ്ങും അതില്‍ അല്‍പം മഞ്ഞളും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉരുളക്കിഴങ്ങും മഞ്ഞളും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ നാല് ദിവസം ചെയ്യേണ്ടതാണ്. ചര്‍മ്മത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉരുളക്കിഴങ്ങും മഞ്ഞളും. മാത്രമല്ല ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം. കണ്ണിനു താഴെയുള്ള കറുപ്പിന്…

Read More

പാലിൽ തുളസി ഇലകൾ ചേർത്ത് കഴിച്ചാൽ

പാലിൽ തുളസി ഇലകൾ ചേർത്ത് കഴിച്ചാൽ

തുളസി പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന് കാല്‍സ്യത്തിലൂടെ കരുത്തേകാനും സാധിയ്ക്കും. ഇവ രണ്ടും ചേരുമ്പോള്‍ പല ആരോഗ്യഗുണങ്ങളും ഉണ്ടാകും. തുളസി, പാല്‍ എന്നിവ ചേരുമ്പോള്‍ പനി മാറും. തുളസിയില്‍ യൂജെനോള്‍ എന്നൊരു ആന്റിഓക്സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കും. ഇവ രണ്ടും ചേര്‍ന്നാല്‍ ആരോഗ്യം ഇരട്ടിയ്ക്കും. പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ ഏറെ നല്ലതാണ്. ഹോര്‍മോണ്‍ ബാലന്‍സ് വഴിയാണ് ഇത് സാധിയ്ക്കുന്നത്. ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിയ്ക്കാനും കിഡ്നി സ്റ്റോണ്‍ മാറ്റാനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത…

Read More

കൊഴുപ്പിനെയും ഗ്‌ളൂക്കോസിനെയും പേടിക്കാതെ ചോറ് കഴിക്കാം; ഇങ്ങനെ ചെയ്‌താൽ

കൊഴുപ്പിനെയും ഗ്‌ളൂക്കോസിനെയും പേടിക്കാതെ ചോറ് കഴിക്കാം; ഇങ്ങനെ ചെയ്‌താൽ

കൊഴുപ്പിനെയും ഗ്‌ളൂക്കോസിനെയും പേടിക്കാതെ ചോറ് കഴിക്കാം. അരി വയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേർത്താൽ മതി. ചോറിലെ കൊഴുപ്പിന്റെ പത്ത് മുതല്‍ അന്‍പത് ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് വഴി കഴിയും. ചോറിലെ ഗ്‌ളൂക്കോസിന്റെ തോത് കുറയ്ക്കാനും ഇത് വഴി സാധിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ചോറ് ഫ്രിഡ്ജില്‍ വച്ചതിന് ശേഷം പത്തോ പന്ത്രണ്ടോ മണിക്കൂറിന് ശേഷം ഉപയോഗിക്കുന്നത് കൂടുതല് ഗുണകരമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ചോറിലെ കെമിക്കല്‍ കോമ്പോസിഷന്‍ ആരോഗ്യകരമായ രീതിയില്‍ വ്യത്യാസപ്പെടും. വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ് ഫ്രീസറില്‍ കൂടി വയ്ക്കുമ്പോള്‍ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത് കൊഴുപ്പ് ശരീരത്തില്‍ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാന്‍ സഹായകമാകും. ഈ രീതിയില്‍ തയ്യാറാക്കുന്ന ചോറ് തൈരു പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണമാണ് നല്‍കുന്നത്. ഇത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് വളരെ…

Read More

ഫോണ്‍ തുറക്കാതെ മെസേജ് അയക്കാം

ഫോണ്‍ തുറക്കാതെ മെസേജ് അയക്കാം

ലോക്കായ ഫോണ്‍ തുറന്ന് മെസേജ് അയക്കാനുള്ള ബുദ്ധിമുട്ടിന് വൈകാതെ പരിഹാരമുണ്ടാകും. ഫോണ്‍ തുറക്കാതെ മെസേജ് അയക്കാനുള്ള സൗകര്യം അവതരിപ്പിക്കുന്നത് ഗൂഗിളാണ്. ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇത്തരത്തില്‍ മെസേജ് അയക്കുന്ന സമയത്ത് ഫോണ്‍ ലോക്ക് ആണെന്നതിന് തെളിവായി ഡിസ്പ്ലേയില്‍ ലോക്ക് ചിഹ്നം കാണാം. മെസേജ് അയച്ചുകഴിഞ്ഞാല്‍ ഡെലിവറി മെസേജും കിട്ടും. കീബോര്‍ഡിന് പകരം ശബ്ദമുപയോഗിച്ചുള്ള വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനം സ്മാര്‍ട് ഫോണ്‍ ഉപയോഗം കൂടുതല്‍ എളുപ്പമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉപയോക്താക്കളെ അസിസ്റ്റന്റുമായി കൂടുതല്‍ ബന്ധിപ്പിക്കാനാണ് പുതിയ സംവിധാനത്തിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍, തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ സേവനം ലഭിക്കുന്നത്. ഗൂഗിളിന്റെ പുതിയ ബീറ്റ വേര്‍ഷനായ 10.28 ല്‍ ഈ സംവിധാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

മസാനിലെ ദേവി ജീവിതം മാറ്റിയെന്ന് റിച്ച

മസാനിലെ ദേവി ജീവിതം മാറ്റിയെന്ന് റിച്ച

ബോളിവുഡിന്റെ ശബ്ദം ആഗോള ചലച്ചിത്രവേദികളില്‍ കേള്‍പ്പിച്ച ചിത്രമാണ് മസാന്‍. നാലുവര്‍ഷം മുമ്പ് ഇതേ ദിവസം റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. എന്നാല്‍, കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ അംഗീകരിക്കപ്പെട്ടത്. കാന്‍ ചലച്ചിത്രമേളയില്‍ രണ്ട് പുരസ്‌കാരം നേടിയ ചിത്രം അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കരിയര്‍ മാറ്റിമറിച്ചു. നീരജ് ഘ്യാവന്‍ സംവിധാനം ചെയ്ത ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടംപിടിച്ചു. ഡല്‍ഹിക്കാരിയായ റിച്ച ചദ്ദ ദേവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മസാന്‍ റിച്ചയുടെ ജീവിതവും മാറ്റിമറിച്ചു. മസാനിലെ ദേവി അഭിനയജീവിതത്തില്‍ വലിയമാറ്റമാണ് ഉണ്ടാക്കിയതെന്ന് റിച്ച പറയുന്നു. സിനിമയിലെ ദേവി എന്നെ പോലെ അല്ല. ഞാന്‍ റിബല്‍ ആണ്. വെല്ലുവിളികള്‍ക്കിടയിലും ഞാന്‍ എന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. മാസാന്‍ ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ ഇന്ത്യന്‍ പ്രേക്ഷകരില്‍നിന്ന് മികച്ച സ്വീകരണം ലഭിക്കുമായിരുന്നുവെന്നും താരം പറഞ്ഞു….

Read More

അവല്‍ ഉപ്പുമാവ് തയ്യാറാക്കാം

അവല്‍ ഉപ്പുമാവ് തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍ അവല്‍ – 2 കപ്പ് സവാള – 1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്) കറിവേപ്പില – ഒരു തണ്ട് കപ്പലണ്ടി – ഒരു പിടി പച്ചമുളക് – 2 കടുക് – 1 ടി സ്പൂണ്‍ കടല പരിപ്പ് – 1 ടി സ്പൂണ്‍ ജീരകം – ഒരു നുള്ള് മഞ്ഞള്‍പൊടി – ഒരു നുള്ള് കായം – ഒരു നുള്ള് ഉപ്പ് – ആവശ്യത്തിന് എണ്ണ – 1 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ ) ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേര്‍ക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ്…

Read More

തൈര് ചോറ് തയ്യാറാക്കാം

തൈര് ചോറ് തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍   വേവിച്ച ചോറ് – രണ്ടു കപ്പ് തൈര് – രണ്ടര കപ്പ് കറി വേപ്പില – രണ്ട് തണ്ട് വറ്റല്‍ മുളക്- 2 പച്ചമുളക് – 3 ജീരകം – അര ടി സ്പൂണ്‍ കടുക് – അര ടി സ്പൂണ്‍ കായം – കാല്‍ ടി സ്പൂണ്‍ കാഷുനട്ട് -10 വെജിടബിള്‍ ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍ ഉഴുന്ന് പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി – ഒരു ചെറിയ കഷണം ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചോറ് നേരത്തെ വേവിച്ചു വെക്കുക തൈര് നല്ലതുപോലെ ഉടച്ചു അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മാറ്റി വെക്കുക. ചോറ് തണുത്തു കഴിയുമ്പോള്‍ ഉടച്ചു വെച്ച തൈര് നന്നായി ഇളക്കി ചേര്‍ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,ജീരകം…

Read More

കറുത്ത മുന്തിരി മുഖത്ത് തേയ്ക്കുന്നത് ഗുണം ചെയ്യും

കറുത്ത മുന്തിരി മുഖത്ത് തേയ്ക്കുന്നത് ഗുണം ചെയ്യും

കറുത്ത മുന്തിരിയും സൗന്ദര്യവും തമ്മില്‍ വളരെ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു കറുത്ത മുന്തിരി ദിവസവും മുഖത്തു പുരട്ടുന്നത് സൗന്ദര്യത്തിനും നല്ലതാണ്. ദിവസവും പുരട്ടിയാല്‍ ചര്‍മത്തിന് നിറവും മൃദുലതയും വര്‍ധിക്കും. നിറം വര്‍ധിക്കുകയും ചര്‍മം തിളങ്ങുകയും കറുത്ത പാടുകള്‍ മാറുകയും ചെയ്യും. ആഴ്ചയില്‍ രണ്ടുതവണ പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് മൃദുലതയും തിളക്കവും വരാന്‍ നല്ലതാണ്. എല്ലാ ദിവസവും ഒരു ഓറഞ്ച് അല്ലി മുഖത്തു പുരട്ടുന്നത് നിറം വര്‍ധിക്കാനും ചര്‍മം തിളങ്ങാനും സഹായിക്കും.

Read More

മഴക്കാലത്ത് ചുമ്മാ മേയ്ക്കപ് ഇടല്ലേ..

മഴക്കാലത്ത് ചുമ്മാ മേയ്ക്കപ് ഇടല്ലേ..

മഴക്കാലമെത്തി, ഇനി മേക്കപ്പ് ഇടുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മേക്കപ്പ് ചെയ്യാന്‍ വാട്ടര്‍പ്രൂഫ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ നന്നായിരിക്കും. മഴക്കാലത്ത് ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മഴയേറ്റ് എപ്പോഴും മുടി നനഞ്ഞിരിക്കുന്നത് താരന്‍ വര്‍ധിക്കാനും മുടി പരുക്കനാകാനും ഇടയാക്കും. നീളം കുറഞ്ഞ മുടി ഉള്ളവര്‍ മുടി ഉയര്‍ത്തി കെട്ടുന്നതാണ് നല്ലത്. നീളമുള്ള മുടിയുള്ളവര്‍ക്ക് പിന്നിയിടാം. ഐലൈനറും മസ്‌ക്കാരയും ഈ സമയത്ത് കൂടുതല്‍ പ്രശ്നക്കാരാണ്. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍പ്രൂഫ് അല്ലെങ്കില്‍ ജെല്‍ ഐലൈനര്‍ ഉപയോഗിക്കുക. മസ്‌ക്കാര ആവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസര്‍ ഉപയോഗിക്കുക. മഴക്കാലത്ത് വാട്ടര്‍ ബേസ്ഡ് മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. ക്രീം രൂപത്തിലുള്ള ഫൗണ്ടേഷനും ഒഴിവാക്കാം. പകരം പൗഡര്‍ ഉപയോഗിക്കാം. ഫൗണ്ടേഷനും ക്ലെന്‍സറും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുക.പുരികം വരക്കുന്നത്…

Read More