സ്വാദിഷ്ടമായ മുട്ട ബിരിയാണി തയ്യാറാക്കാം

സ്വാദിഷ്ടമായ മുട്ട ബിരിയാണി തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍ 1.ബസ്മതി അരി – മൂന്ന് കപ്പ് 2.തേങ്ങാ പാല്‍ – അര കപ്പ് 3.മുട്ട – 4 4.സവാള – 3 5.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂണ്‍ 6.പച്ചമുളക് – 2 7.തക്കാളി പേസ്റ്റ് – ഒരു തക്കാളി അരച്ചെടുത്തത് 8.മല്ലിയില – ഒരു പിടി 9.പുതിനയില – ഒരു പിടി (രണ്ടു ഇലകളും അരച്ചെടുക്കുക ) 10.ബിരിയാണി മസാല – അര സ്പൂണ്‍ 11.മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍ 12.മല്ലിപൊടി – ഒരു സ്പൂണ്‍ 13.കശ്മീരി മുളകുപൊടി – അര സ്പൂണ്‍ 14.കുരുമുളക് പൊടി – ഒരു സ്പൂണ്‍ 15.ഉപ്പ് – ആവശ്യത്തിന് 16.നെയ്യ് – രണ്ട് ടേബിള്‍സ്പൂണ്‍ 17.എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍ 18.നാരങ്ങ ജ്യൂസ് – ഒരു ടേബിള്‍സ്പൂണ്‍ വറുത്തുഎടുക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 1.സവാള –…

Read More

നാടന്‍ ചമ്മന്തിപൊടി തയ്യാറാക്കാം

നാടന്‍ ചമ്മന്തിപൊടി തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍ തേങ്ങ തിരുമ്മിയത് – അര കപ്പ് മുളക് പൊടി – അര ടി സ്പൂണ്‍ കുഞ്ഞുള്ളി – 2 എണ്ണം ഉപ്പ് – പാകത്തിന് എണ്ണ – ഒരു ടി സ്പൂണ്‍ കടുക് – അര ടി സ്പൂണ്‍ കറിവേപ്പില – കുറച്ച് വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് ) തയ്യാറാക്കുന്ന വിധം 1.തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേര്‍ത്ത് അരക്കരുത് ). 2.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും…

Read More

ഭക്ഷണം കഴിച്ചയുടനെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചയുടനെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ആഹാരശേഷം ഹൃദയത്തില്‍ രക്തം കുറവായിരിക്കും . അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്പ് ചെയ്യപ്പെടും. ഇതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ അപകടകാരികളെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. നിക്കോട്ടിന്‍ കാരണം രക്തധമനി ചുരുങ്ങുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകള്‍ 15-30 മിനിറ്റിന് ശേഷം കഴിക്കുന്നതാണ് നല്ലത്. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാന്‍ വേണ്ടിയാണിത്. ആഹാരം കഴിഞ്ഞയുടന്‍ മലര്‍ന്നുകിടക്കുന്നത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നത് ദോഷം കുറയ്ക്കുവാന്‍ നല്ലതാണ്. ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനാല്‍ ലൈംഗിക അവയവങ്ങളില്‍…

Read More

വീട്ടിലെ കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിലെ കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിലെ കര്‍ട്ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റാറുണ്ട്. ശരിയായ കര്‍ട്ടണ്‍ തിരഞ്ഞെടുക്കാന്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. 1.ഉയരം ഒരു കര്‍ട്ടണ്‍ സെലക്ട് ചെയ്യുമ്പോള്‍ ആദ്യം പരിഗണിക്കേണ്ട കാര്യം അതിന്റെ ഉയരമാണ്. ജനാലയുടെയോ വാതിലിന്റെയോ മുകളില്‍ നിന്ന് തുടങ്ങി തറയില്‍ നിന്ന് ഒരല്‍പ്പം പൊങ്ങി നില്‍ക്കുന്ന രീതിയിലായിരിക്കണം. ഒരു ട്രെഡിഷണല്‍ ലുക്ക് കിട്ടാന്‍ വേണ്ടി തറയിലേക്ക് ഞാന്ന് കിടക്കുന്ന കര്‍ട്ടണും തിരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ജനാലയുടെ ഉയരം കൂടുതല്‍ തോന്നിക്കണമെങ്കില്‍ കര്‍ട്ടന്റെ മുകള്‍ വശത്തെ നീളത്തില്‍ കുറച്ച് അധികം കരുതാം. 2.നിറം മുറിയിലെ പെയിന്റിംഗിന്റെ നിറത്തിന് അനുസരിച്ചായിരിക്കണം കര്‍ട്ടണ്‍ തിരഞ്ഞെടുക്കേണ്ടത്. പെയിന്റിംഗിന്റെ നിറവുമായി ചേര്‍ന്ന് പോകുന്നതല്ലെങ്കില്‍ കൂടി എല്ലാ മുറിയിലും ഒരേ തീമിലുള്ള കര്‍ട്ടണ്‍ തിരഞ്ഞടുക്കുന്നതാണ് നല്ലത്. കടും നിറത്തിലുള്ള കര്‍ട്ടണ്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 3.തുണി വളരെ വേഗത്തില്‍ മാറ്റാന്‍ കഴിയുന്നവയാണ് കര്‍ട്ടന്റെ തുണി. അതുകൊണ്ട് വര്‍ഷത്തിലൊരിക്കല്‍…

Read More

ആ യാത്ര എന്റെ ജീവിതം മാറ്റിമറിച്ചു – അമല പോള്‍

ആ യാത്ര എന്റെ ജീവിതം മാറ്റിമറിച്ചു – അമല പോള്‍

ആടൈ സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ തെന്നിന്ത്യയില്‍ അമല പോളും ചിത്രത്തിലെ താരത്തിന്റെ ലുക്കുമായിരുന്നു ചര്‍ച്ച. ചിത്രം റിലീസ് ചെയ്തതോടെ അമല പോളിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ, വിവാഹമോചനത്തിനുശേഷം ജീവിതം എങ്ങനെ മാറിമറിഞ്ഞുവെന്ന് മനസ്സുതുറക്കുകയാണ് അമല. ദാമ്പത്യം പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നുപോയിരുന്നു. ലോകത്ത് ഒറ്റക്കായി. എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ ആഗ്രഹിച്ചു. ഒരു ഹിമാലയന്‍ യാത്രയമാണ് ജീവിതത്തെ മാറ്റിമറിച്ചത്. 2016 ല്‍ ഹിമാലയന്‍ യാത്രക്കായി വസ്ത്രങ്ങളും ക്രീമുകളും ചെരുപ്പും എല്ലാമായി പുറപ്പെട്ട താന്‍ നാല് ദിവസത്തെ ട്രക്കിംഗിന് ശേഷം എല്ലാം ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല, ടെന്റില്‍ കിടന്നുറങ്ങി, ദിവങ്ങളോളം നടന്ന് ശരീരമാകെ മരവിച്ചിരുന്നു. ആ യാത്ര ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കി. അതുവരെ അനുഭവിച്ച എല്ലാ മാനസിക ശാരീരിക പ്രശ്‌നങ്ങളും അവിടെ കളഞ്ഞിട്ടാണ് തിരിച്ചിറങ്ങിയത്. ഒറ്റയ്ക്കുള്ള യാത്രകള്‍ സ്വന്തം കരുത്ത് തിരിച്ചറിയാന്‍ സഹായിക്കും. എന്തുകൊണ്ടാണ് തന്റെ…

Read More

ഡയബറ്റീസ് റെറ്റിനോപതി; അറിയേണ്ടതെല്ലാം

ഡയബറ്റീസ് റെറ്റിനോപതി; അറിയേണ്ടതെല്ലാം

പ്രമേഹം അന്ധതയ്ക്കുള്ള സുപ്രധാന കാരണമാണ്. പ്രമേഹമുള്ളവര്‍ക്ക് അന്ധതയ്ക്കുള്ള സാധ്യത 25 മടങ്ങ് കൂടുതലാണ്. പ്രമേഹരോഗികളില്‍ അന്ധതയ്ക്കുള്ള പ്രധാന കാരണമാണ് ഡയബറ്റിക് റെറ്റിനോപ്പതി. കണ്ണിന്റെ പുറകിലുള്ള റെറ്റിനയിലെ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതുമൂലമാണ് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുന്നത്. പ്രമേഹത്തിന്റെ ദൈര്‍ഘ്യവും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാവുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്നത്, റെറ്റിനയിലുള്ള ചെറിയ രക്തക്കുഴലുകളില്‍ തടസ്സം ഉണ്ടാക്കി റെറ്റിനയിലേക്കുള്ള രക്തപ്രവാഹം തടയുകയും തന്മൂലം റെറ്റിനയില്‍ പുതിയ രക്തക്കുഴലുകള്‍ വളരുകയും ചെയ്യും. പുതുതായി ഉണ്ടാവുന്ന രക്തക്കുഴലുകള്‍ ശരിയായ രീതിയില്‍ വികാസം പ്രാപിക്കാത്തതിനാല്‍ പെട്ടെന്ന് പൊട്ടിപോവാനുള്ള സാധ്യതയുണ്ട്. തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഒന്നുംതന്നെയുണ്ടാകില്ല. കാലക്രമേണ ചെറിയ ചില ലക്ഷണങ്ങള്‍ കാണിക്കുകയും ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. കാഴ്ചയ്ക്ക് മങ്ങല്‍, കണ്ണിനുമുന്നില്‍ ഒഴുകി നടക്കുന്ന കറുത്ത കുത്തുകളും പാടുകളും കാഴ്ച ഇരുണ്ടുപോവുക, നിറമുള്ള കാഴ്ചയ്ക്ക്…

Read More

മാങ്ങയണ്ടിയിലൂടെ വരുമാനം

മാങ്ങയണ്ടിയിലൂടെ വരുമാനം

മാങ്ങ തിന്നശേഷം ഇനി മാങ്ങയണ്ടി വലിച്ചെറിയേണ്ട; അതിലൂടെ വരുമാനം നേടാം. പടന്നക്കാട് കാര്‍ഷിക കോളേജാണ് ഇതിന് അവസരമൊരുക്കുന്നത്. ഏത് മാങ്ങയായാലും അണ്ടി ഒന്നിന് അമ്പത് പൈസ ലഭിക്കും. മാങ്ങയണ്ടി ശേഖരിച്ച് ഫാമില്‍ എത്തിച്ചാല്‍ മതി. ഉടന്‍ പ്രതിഫലം ലഭിക്കും. കുട്ടികളടക്കമുള്ളവര്‍ ‘അവധിക്കാല ബിസിനസാ’യി ഇത് സ്വീകരിച്ചിരിക്കുകയാണ്. മാങ്ങയണ്ടി വില്‍പനയിലൂടെമാത്രം കഴിഞ്ഞ വര്‍ഷം 20,000 രൂപവരെ സമ്പാദിച്ച കുട്ടികളുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ തടിയന്‍കൊവ്വല്‍ കൈരളി ഗ്രന്ഥാലയം കുട്ടികള്‍ക്ക് മാങ്ങയണ്ടി ശേഖരിക്കാന്‍ പ്രോത്സാഹനം നല്‍കിയിരുന്നു. പതിനായിരവും ഇരുപതിനായിരവും മാങ്ങയണ്ടി ശേഖരിച്ച കുട്ടികളുണ്ട്. സ്‌കൂള്‍ തുറക്കുമ്പോള്‍ ബാഗ്, കുട, വസ്ത്രം തുടങ്ങിയവ വാങ്ങുന്നതിന് കുട്ടികള്‍ക്ക് ഇത് വരുമാന മാര്‍ഗവുമായി. മഴ പെയ്യുംമുമ്പ് മാങ്ങയണ്ടി ശേഖരിച്ചാല്‍ വെയിലത്ത് ഉണങ്ങിക്കിട്ടും. ഉണങ്ങിയാല്‍ കനം കുറഞ്ഞ് ചെറിയ ബാഗില്‍ തൂക്കിക്കൊണ്ടു പോകാം. മാങ്ങ മോശമായാലും മാങ്ങയണ്ടി കേടാവില്ല. ലക്ഷക്കണക്കിന് മാങ്ങകളാണ് സംസ്ഥാനത്ത് സംസ്‌കരിക്കാതെ പാഴാവുന്നത്. അതില്‍…

Read More

കശുമാമ്പഴം വെറുതെ കളയാനുള്ളതല്ല

കശുമാമ്പഴം വെറുതെ കളയാനുള്ളതല്ല

കശുവണ്ടി ശേഖരിക്കുകയും കശുമാങ്ങ നശിപ്പിച്ചുകളയുകയും ചെയ്യുന്ന കാഴ്ച നാട്ടില്‍ സുലഭമാണ്. ലക്ഷക്കണക്കിന് ടണ്‍ കശുമാങ്ങയാണ് ഇങ്ങനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഔഷധഗുണങ്ങള്‍ ഏറെയുള്ള ഫലമാണ് കശുമാങ്ങ. വിറ്റാമിന്‍ സിയുടെ കലവറയാണിത്. 100 ഗ്രാം കശുമാങ്ങയില്‍ 261 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഫോസ്ഫറസ്, കാത്സ്യം,ഇരുമ്പ്, കൊഴുപ്പ്, തയ്യാമിന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഈ ഫലത്തിലുണ്ട്. കശുമാങ്ങയിലെ ചവര്‍പ്പ് അഥവാ കാറലാണ് മറ്റ് ഫലങ്ങള്‍പോലെ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ കാരണം. ചവര്‍പ്പ് (കാറല്‍) കളഞ്ഞാല്‍ സ്വാദുകൊണ്ടും ഔഷധഗുണങ്ങള്‍കൊണ്ടും മുമ്പന്തിയിലുള്ള ഈ ഫലത്തെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. കശുമാങ്ങയില്‍ അടങ്ങിയ ടാനിന്‍ എന്ന രാസപദാര്‍ഥത്തിന്റെ സാന്നിധ്യമാണ് കാറല്‍ അഥവാ ചവര്‍പ്പിന് അടിസ്ഥാനം. ടാനിന്റെ സാന്നിധ്യംകൊണ്ട് ചവര്‍പ്പ് അനുഭവപ്പെടുന്നുവെന്നുമാത്രമല്ല, അലൂമിനിയം, ഓട്, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നിവകൊണ്ട് നിര്‍മിച്ച് പാത്രങ്ങളിലൊന്നും കശുമാങ്ങ ശേഖരിക്കാനോ നീര് തയ്യാറാക്കി സൂക്ഷിക്കാനോ പാടില്ല. പ്ളാസ്റ്റിക് കൊണ്ടോ, സ്റ്റെയിന്‍ലസ് കൊണ്ടോ…

Read More

രാമായണം വായിക്കുന്ന ആപ്പിന് ജനപ്രതീയേറുന്നു

രാമായണം വായിക്കുന്ന ആപ്പിന് ജനപ്രതീയേറുന്നു

രാമായണ പാരായണ മധുരം തുളുമ്പുന്ന കര്‍ക്കടകമെത്തിയിട്ടും തിരിക്കിനിടെ അതു വായിക്കാനോ കേള്‍ക്കാനോ സമയമില്ലാത്തവര്‍ക്ക് പുതിയ ആന്‍ഡ്രോയിഡ് ആപ്. തൃശൂര്‍ കേച്ചേരി തലക്കോട്ടുകരയിലെ വിദ്യ എന്‍ജിനിയറിങ് കോളേജ് എംസിഎ വിഭാഗമാണ് ‘രാമായണ പാരായണം’ ആപ് വികസിപ്പിച്ചത്. എംസിഎ മേധാവി ഡോ. വി എന്‍ കൃഷ്ണചന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കിയ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് അരലക്ഷം പേര്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തു. ഈ ആപ്പിലൂടെ കര്‍ക്കടക മാസത്തെ പാരായണക്രമത്തില്‍ രാമായണം വായിക്കാം. കേള്‍ക്കാന്‍ ഫോണ്‍ നെറ്റ്കണക്ഷന്‍ വേണം. എന്നാല്‍ നെറ്റില്ലാതെ വായിക്കാനാകും. പാലക്കാട് സ്വദേശി ജ്യോതിബായ് അധ്യാത്മരാമായണം ആലപിച്ച് 25 വീഡിയോകളിലായി റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ് ലോഡ് ചെയ്തതാണിവിടെയും ലഭ്യമാക്കിയത്. കുട്ടികള്‍ക്കായി രണ്ട് വ്യത്യസ്ത ശൈലികളില്‍ രാമായണചിത്രങ്ങളും ആപ്പിലുണ്ട്. 17ആം നൂറ്റാണ്ടിലെ മേവാര്‍ രാജാവ് ജഗത് സിങ്ങിന്റെ നിര്‍ദേശാനുസരണം തയ്യാറാക്കിയ മേവാര്‍ രാമായണത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ആലാപനഭാഗത്ത്. 1916ല്‍…

Read More

പച്ചക്കറി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചക്കറി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ് പച്ചക്കറികള്‍. അതിനാല്‍ത്തന്നെ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ പരമാവധി പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ നമ്മളെപ്പോഴും ശ്രദ്ധ പുലര്‍ത്താറുമുണ്ട്. എന്നാല്‍ പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവയിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചോര്‍ന്നുപോകാന്‍ സാധ്യത കൂടുതലാണ്. ഇതിനായി എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം? നമുക്ക് നോക്കാം… ഒന്ന്… പച്ചക്കറികള്‍ ഏതുമാകട്ടെ, അത് കഴുകിയതിന് ശേഷം മാത്രം കത്തിയുപയോഗിച്ച് അരിയുക. അരിഞ്ഞ പച്ചക്കറികള്‍ കഴുകുന്നത്, അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാക്കും. അതുപോലെ, അരിഞ്ഞുകഴിഞ്ഞ പച്ചക്കറികള്‍ ഫ്രിഡ്ജിലോ പുറത്തോ ഒന്നും പിന്നീടത്തേക്ക് വേണ്ടി സൂക്ഷിച്ചുവയ്ക്കരുത്. കാരണം ഒരിക്കല്‍ അരിഞ്ഞുകഴിയുമ്പോള്‍ തന്നെ അവ, വായവുമായി സമ്പര്‍ക്കത്തിലായിക്കഴിഞ്ഞു. പിന്നീട് പാകം ചെയ്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കും. രണ്ട്… ഒരിക്കലും വളരെ ചെറിയ കഷ്ടണങ്ങളായി പച്ചക്കറികള്‍ അരിയരുത്. ഇതും പച്ചക്കറിയുടെ ഗുണങ്ങള്‍…

Read More