റെസേ്റ്റാറന്റിലെ ദോശ വീട്ടില്‍

റെസേ്റ്റാറന്റിലെ ദോശ വീട്ടില്‍

ആവി പറക്കുന്ന സാമ്പാര്‍, പൂവു പോലുള്ള ഇഡ്ഢലി, മൊരിഞ്ഞ ദോശ കൂടെ ഉള്ളി, തേങ്ങാ ചട്‌നി; ഓര്‍ക്കുമ്പോള്‍തന്നെ കൊതിയാകും. നല്ല ഇഡ്ഢലിയും ദോശയും തയ്യാറാക്കുന്നതിന്റെ പ്രധാന ഗുട്ടന്‍സ് അരച്ചെടുക്കുന്ന മാവില്‍ തന്നെയാണ്. വീട്ടില്‍ മാവു തയ്യാറാക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ സൂപ്പര്‍ ഇഡ്ഢലിയും ദോശയുമെല്ലാം ഉണ്ടാക്കാവുന്നതേയുള്ളൂ. മാവരയ്ക്കാനുള്ള ഉഴുന്നും പച്ചരിയും ഗുണമുള്ളതാകണം. പച്ചരി, ഉഴുന്ന്, തുവരപ്പരിപ്പ്, അവല്‍, ഉലുവ എന്നിവയാണ് അരയ്ക്കാന്‍ വേണ്ടത്. അവില്‍ ചുവന്ന നിറത്തിലേയോ വെളുത്തതോ ആകാം. ഇതിന്റെ അളവിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നാലു കൈ പച്ചരി, രണ്ടു കൈ ഉഴുന്ന്, ഒരു കൈ പരിപ്പ്, അരക്കൈ അവില്‍, ഉലുവ രണ്ടു നുള്ള് എന്നിവയാണ് ഇതിനായി വേണ്ടത്. അതായത് പച്ചരിയുടെ പകുതി ഉഴുന്ന്, ഉഴുന്നിന്റെ പകുതി പരിപ്പ്, പരിപ്പിന്റെ പകുതി അവല്‍ എന്നിങ്ങനെ. മാവ് 10-12 മണിക്കൂര്‍ നേരമെങ്കിലും…

Read More

യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്രകളിലെ വിരസതയകറ്റാന്‍ യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിനോദങ്ങളും വാര്‍ത്തകളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന കണ്ടന്റ് ഓണ്‍ ഡിമാന്റ് എന്ന സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. ഇതിനായി സൗജന്യ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളിലാണ് റെയില്‍വേയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍ ടെല്‍ കോര്‍പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ മുന്‍കൂട്ടി അപ്‌ലോഡ് ചെയ്ത പരിപാടികളില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളവ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. വിനോദം, വാര്‍ത്ത, ആനുകാലിക വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ട്രെയിന്‍ കാത്തിരിക്കുമ്പോഴും യാത്രയിലുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. റെയില്‍വേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളില്‍ ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭ്യമാകും. പിന്നീട് 4700 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നീക്കം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. യാത്രക്കാര്‍ക്ക് ചിലവില്ലാത്ത പരസ്യവരുമാനമാണ് പ്രധാന ലക്ഷ്യം. വിദേശങ്ങളിലെ റെയില്‍വേ സംവിധാനങ്ങള്‍ക്ക് 10 മുതല്‍ 20 ശതമാനം…

Read More

ശരീരഭാരം കുറയ്ക്കാന്‍ റോസ് ടീ

ശരീരഭാരം കുറയ്ക്കാന്‍ റോസ് ടീ

ചായ നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതില്‍ കട്ടന്‍ ചായയും പാല്‍ ചായയും ട്രീന്‍ ടീയുമൊക്കെയാണ് എല്ലാര്‍ക്കും ഏറ്റവും ഇഷ്ടം. എന്നാല്‍ റോസ ടീ അല്ലെങ്കില്‍ റോസ ചായയെ കുറിച്ച് പലര്‍ക്കും വലിയ അറിവൊന്നുമില്ല. റോസപുഷ്പം കൊണ്ടാണ് റോസ് ടീ ഉണ്ടാക്കുന്നത്. റോസയുടെ നിറവും മണവും പോലെ തന്നെയാണ് അവയുടെ ഗുണങ്ങളും. പാചകത്തിന് പോലും ഉപയോഗിക്കാറുളള ഒന്നാണ് റോസാപൂവ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും റോസാപൂവ് വളരെ നല്ലതാണ്. പക്ഷേ ശരീരഭാരം കുറയ്ക്കാനും റോസാപുഷ്പം നല്ലതാണെന്ന് പലര്‍ക്കും അറിയില്ല. അമിതവണ്ണം എല്ലാരുടെയും പ്രശ്‌നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് റോസ് ടീ. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റാണ് റോസ് ടീ. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് റോസചായയുടെ പ്രത്യേകത….

Read More

രുചികരമായ മഷ്റൂം പുലാവ് തയ്യാറാക്കാം

രുചികരമായ മഷ്റൂം പുലാവ് തയ്യാറാക്കാം

  തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍… മഷ്റൂം കാല്‍ കിലോ ബസ്മതി റൈസ് 3 കപ്പ് വെള്ളം 4 കപ്പ് ക്യാപ്‌സിക്കം 1 കപ്പ് ക്യാരറ്റ് 1 കപ്പ് ബീന്‍സ് 1 കപ്പ് സവാള 1 എണ്ണം പച്ചമുളക് 2 എണ്ണം ഗ്രാമ്പു 3 എണ്ണം ഏലയ്ക്ക 2 എണ്ണം കറുവപ്പട്ട ചെറിയ പീസ് തക്കോലം ഒന്ന് ഉണക്കമുന്തിരി രണ്ട് ടേബിള്‍സ്പൂണ്‍ കശുവണ്ടി രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യ് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് എണ്ണ ആവശ്യത്തിന് നാരങ്ങ പകുതി തയ്യാറാക്കുന്ന വിധം… ആദ്യം മഷ്റൂം ചെറിയ കഷ്ണങ്ങളാക്കി എണ്ണയില്‍ വറുക്കാം. ഇങ്ങനെ ചെയ്താല്‍ മഷ്റൂമിലെ വെള്ളം ഇറങ്ങി കിട്ടും. വെള്ളം ഒക്കെ വറ്റി കഴിഞ്ഞാല്‍ അത് കോരി മാറ്റാം. ശേഷം ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യില്‍ വറുത്ത് മാറ്റാം. ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വെള്ളം ഊറ്റി…

Read More

വീട്ടില്‍ പരീക്ഷിക്കാവുന്ന ബദാം ഫേസ് പാക്കുകള്‍

വീട്ടില്‍ പരീക്ഷിക്കാവുന്ന ബദാം ഫേസ് പാക്കുകള്‍

ബദാമിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. വിറ്റാമിന്‍ ഇയും ആന്റിഓക്‌സിഡന്റും ബദാമില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ് ബദാം. മുഖം തിളക്കമുള്ളതാക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകള്‍ പരിചയപെടാം ആല്‍മണ്ട് മില്‍ക്ക് ഫേസ് പാക്ക് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ആല്‍മണ്ട് മില്‍ക്ക് ഫേസ് ബാക്ക്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്. ഒരു ടീസ്പൂണ്‍ ആല്‍മണ്ട് പൗണ്ടറും രണ്ട് ടീസ്പൂണ്‍ പാലും ചേര്‍ത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ആല്‍മണ്ട് ഓട്‌സ് ഫേസ് പാക്ക് ചര്‍മ്മം വരണ്ടിരിക്കുന്നത് തടയാനും ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനുമാണ് ആല്‍മണ്ട് ഓട്‌സ് ഫേസ് പാക്ക് ഇടുന്നത്….

Read More

ദിവസവും നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കൂടുതല്‍

ദിവസവും നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കൂടുതല്‍

ആഴ്ചയില്‍ നാല് മണിക്കൂര്‍ നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാനുളള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. യുഎസിലെ മസാചൂസറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും നടക്കാത്തവരിലും നടക്കുന്നവരിലും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 1214 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഒന്നോ അതിലധികമോ തവണ ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ ഗര്‍ഭധാരണസാധ്യതയുമായി നടത്തമല്ലാതെ മറ്റൊരു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധമില്ലെന്നും പഠനത്തില്‍ പറയുന്നു. അമിത വണ്ണമുളളവര്‍ ദിവസവും കുറച്ച് സമയം നടന്നാല്‍ ഗര്‍ഭധാരണയ്ക്ക് സാധ്യതയുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ദിവസേനയുള്ള വ്യായാമം, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ദിപ്പിക്കുകയും ആരോഗ്യമുളള ജീവിതം നല്‍കുകയും ചെയ്യും.

Read More

സ്വന്തം ഇഷ്ടം നോക്കി കഥാപാത്രങ്ങളെയോ സിനിമയോ സ്വീകരിക്കാറില്ലെന്ന് ബിജുമേനോന്‍

സ്വന്തം ഇഷ്ടം നോക്കി കഥാപാത്രങ്ങളെയോ സിനിമയോ സ്വീകരിക്കാറില്ലെന്ന് ബിജുമേനോന്‍

സിനിമ തെരഞ്ഞെടുക്കുന്നത് തന്റെ ഇഷ്ടം മാത്രം നോക്കിയല്ലെന്ന് നടന്‍ ബിജുമേനോന്‍. ഒരു കഥാപാത്രം ചെയ്താല്‍ ആ സിനിമ കാണാന്‍ ആളെ കിട്ടുമോ നിര്‍മാതാവിന് സാമ്പത്തിക ലാഭം ഉണ്ടാകുമോ എന്നൊക്കെ നോക്കി മാത്രമെ അഭിനയിക്കാറുള്ളുവെന്ന് അദ്ദേഹം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. വല്ലപ്പോഴുമാണ് റിയലിസ്റ്റിക് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?’ നല്ലൊരു റിയലിസ്റ്റിക് സിനിമയാണ്. ഒരു വീട് വയ്ക്കാന്‍ ആഗ്രഹമില്ലാത്ത ആരുമില്ലല്ലോ. വീടു പണിയാനെത്തുന്നവര്‍ക്ക് പക്ഷെ സ്വന്തമായി ഒരു വീടുപോലും ഉണ്ടാകണമെന്നില്ല. ആ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് സിനിമയിലെ വാര്‍ക്കപ്പണിക്കാരന്റെ വേഷം ചെയ്തത്. കഥാപാത്രത്തിന്റെ മികവിനായി നിരവധിപേരോട് സംസാരിച്ചിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രമാകാനായി സംവൃത അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് നന്നായെന്നും ബിജുമേനോന്‍ പറഞ്ഞു. നടന്‍ അലന്‍സിയര്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, നിര്‍മാതാക്കളായ സന്ദീപ് സേനന്‍, രമാദേവി, അഭിനേതാക്കളായ ദിനേശന്‍, സുധി കോപ്പ എന്നിവരും പങ്കെടുത്തു

Read More

സ്വീറ്റ് സമോസ വീട്ടില്‍ തയ്യാറാക്കാം

സ്വീറ്റ് സമോസ വീട്ടില്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പ് പൊടി- 2 കപ്പ് തേങ്ങ ചിരവിയത്- മുക്കാല്‍ കപ്പ് പഞ്ചസാര- കാല്‍ക്കപ്പ് കശുവണ്ടി പരിപ്പ്- ഒന്നര ടീസ്പൂണ്‍ കിസ്മിസ്- ഒന്നര ടസ്പൂണ്‍ ഏലയ്ക്കപ്പൊടി-ഒരു നുള്ള് നെയ്യ്- ഒന്നര ടീസ്പൂണ്‍ ഉപ്പ്- ഒരു നുള്ള് തയ്യാറാക്കുന്ന വിധം നെയ്യില്‍ അണ്ടിപ്പരിപ്പം കിസ്മിസും വറുത്തെടുക്കുക. തേങ്ങ ചിരവി വച്ചതിലേക്ക് പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കാം. അതിനു ശേഷം ഗോതമ്പ് പൊടി ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ച് പരത്തിയെടുക്കാം. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കൂട്ട് നിറച്ച് സമൂസ അച്ചില്‍ വച്ച് അതേ ആകൃതിയിലാക്കി എടക്കാം. എല്ലാ വശങ്ങളും നല്ലതു പോലെ അടച്ച ശേഷം എണ്ണയില്‍ വറൂത്ത് കോരാം. ചൂടോടെ തന്നെ വിളമ്പാവുന്നതാണ്.

Read More

ഐഎസ്ആര്‍ഒ യുടെ ചൊവ്വാദൗത്യം ഇനി സ്‌ക്രീനില്‍

ഐഎസ്ആര്‍ഒ യുടെ ചൊവ്വാദൗത്യം ഇനി സ്‌ക്രീനില്‍

ഐഎസ്ആര്‍ഒയുടെ ചൊവ്വാദൗത്യം ഇനി സ്‌ക്രീനില്‍ കാണാം. വമ്പന്‍ താരനിരയുമായാണ് ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ എത്തുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് താരനിര. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യമേനോന്‍, കൃതി കുല്‍ഹരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും. 2013 നവംബറില്‍ ഐഎസ്ആര്‍ഒ നടത്തിയ ചൊവ്വാ ദൗത്യം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ കഥയാണ് പറയുന്നത്. സ്ത്രീകള്‍ പ്രധാന സ്ഥാനം വഹിച്ച ദൗത്യമായിരുന്നു അത്. ഇന്ത്യക്ക് അഭിമാനമായ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകളെ പ്രകീര്‍ത്തിക്കുന്നതാണ് സിനിമയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമ പ്രേക്ഷകര്‍ ആസ്വദിപ്പിക്കുന്നതിനൊപ്പം സ്ത്രീകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കാനും പ്രേരണയാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സ്ത്രീകേന്ദ്രീകൃത സിനിമയാണെങ്കിലും അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന് അമിതപ്രാധാന്യം നല്‍കിയുള്ള സിനിമയുടെ പ്രചാരണ പ്രവര്‍ത്തനം സാമൂഹ്യമാധ്യമങ്ങളില്‍ പരിഹസിക്കപ്പെട്ടു. ബോളിവുഡിലെ താരമൂല്യം…

Read More

ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു, ജയസൂര്യ ചിത്രത്തില്‍ നായകന്‍

ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു, ജയസൂര്യ ചിത്രത്തില്‍ നായകന്‍

മലയാളികളുടെ പ്രിയപ്പെട്ട മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി അഭിനയിക്കുന്നത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ജനുവരിയില്‍ തുടങ്ങാനാണ് ആലോചന. വിഷുവിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനുമാണ് ആലോചിക്കുന്നത്. ജയസൂര്യ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പ്രമേയമാകുന്നത്. മുപ്പതുവയസുകാരനായ ഇ ശ്രീധരനായും എണ്‍പത്തിയേഴുകാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

Read More