വായു മലിനീകരണവും പ്രമേഹവും തമ്മിൽ?

വായു മലിനീകരണവും പ്രമേഹവും തമ്മിൽ?

ജീവിത ശൈലിയും ആഹാര ക്രമവുമൊക്കെയാണ് പ്രമേഹത്തിന് കാരണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ വായു മലിനീകരണവും പ്രമേഹത്തിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ഇൻ സെന്റ് ലൂയിസിൽ നടത്തിയ പഠനത്തിലാണ് വായു മലീകരണവും പ്രമേഹത്തിന് പ്രധാന കാരണമാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 2016ൽ ആഗോള തലത്തിൽ 3.2 മില്യൺ പേരിലാണ് വായു മലിനീകരണം മൂലം പ്രമേഹം ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. മലിനീകരണം മൂലം ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഊർജമാക്കി മാറ്റുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു എന്നാണ് പഠനം പറയുന്നത്. നിലവിലെ വായു മലിനീകരണത്തിന്റെ അളവ് സുരക്ഷിതമാണെന്നാണ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷ്ൻ ഏജൻസിയും ലോകാരോഗ്യ സംഘടനയും പറയുന്നത്. എന്നാൽ അപകട സാധ്യത ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ 420 മില്യൺ പേർക്കാണ് പ്രമേഹ രോഗമുള്ളത്….

Read More

വിറ്റമിൻ ഇ ഗുളികകൾ ഇങ്ങനെ ഉപയോഗിച്ചാൽ

വിറ്റമിൻ ഇ ഗുളികകൾ ഇങ്ങനെ ഉപയോഗിച്ചാൽ

വിറ്റമിൻ ഇ ഗുളികകൾ കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. എന്നാൽ വെറുതെ കഴിക്കുക മാത്രമല്ല, വേറെയും നിരവധി ഉപയോഗങ്ങളുണ്ട് ഈ ഗുളുകകൾ കൊണ്ട്. 1. തൊലിയിലെ ചുളിവുകൾ അകറ്റാൻ: 3 വിറ്റമിൻ ഇ ഗുളികകൾ പൊട്ടിച്ച് പാത്രത്തിൽ ഇടുക. ഇതിലേക്ക് ഒലിവ് ഓയിൽ ഒരു ടേബിൾ സ്പൂൺ ചേർക്കുക. ഇത് ചുളിഞ്ഞ ഭാഗത്ത് തേക്കുക. 3, 4 ആഴ്ച്ചകൾക്കുള്ളിൽ തന്നെ പ്രകടമായ വ്യത്യാസം തിരിച്ചറിയും. 2. പാടുകൾ: സ്‌ട്രെച്ച് മാർക്ക്, ഏജ് മാർക്ക് തുടങ്ങി എന്തും മാറ്റാൻ ഈ കുഞ്ഞൻ ഗുളികകൾ ധാരാളം. വിറ്റമിൻ ക്യാപ്‌സ്യൂളുകൾ പൊട്ടിച്ച് അകത്തെ ദ്രാവകം നേരിട്ട് പാടുകളുടെ മീതെ രാത്രി തേച്ച് പിടിപ്പിക്കുക. രാവിലെ എഴുനേൽക്കുമ്പോൾ കഴുകി കളയുക. 3. കൈ കാൽ മുട്ടുകളിലെ വരൾച്ച: രാത്രി കിടക്കുന്നതിന് മുമ്പ് വിറ്റമിൻ ഇ ഗുളിക പൊട്ടിച്ച് അകത്തെ ദ്രാവകം കൈ-കാൽ മുട്ടുകളിൽ…

Read More

മുതിര്‍ന്നവരെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കണം

മുതിര്‍ന്നവരെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കണം

  വൃദ്ധജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. ജനസംഖ്യയില്‍ 60-70ന് ഇടയില്‍ 5 ശതമാനം, 70-80നും ഇടയില്‍ 10 ശതമാനം, 80 വയസ്സിന് മുകളില്‍ 20 ശതമാനം വൃദ്ധജനങ്ങളുണ്ട്. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും വൃദ്ധപരിചരണത്തെ ആകെ തളര്‍ത്തിയെന്ന് വേണം പറയാന്‍. 60 വയസ്സിന് മേല്‍ ഉള്ളവരില്‍ ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്‍ ഏറെയുണ്ട്. മക്കളില്‍ നിന്ന് 44 ശതമാനം, മരുമക്കളില്‍ നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്‍ നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്‍ ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. വാര്‍ധക്യത്തിന്റെ നിസ്സഹായതയും അസുഖങ്ങളുമായി കഴിയുന്ന വൃദ്ധരുടെ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ പലതാണ്. ചെറുപ്പത്തിലെ ജീവിതക്രമം, ആഹാരരീതി, മദ്യം, മയക്കുമരുന്ന്…

Read More

ആര്‍ത്തവ വിരാമം പുതിയ കാല്‍വെയ്പ്പിലേക്ക്

ആര്‍ത്തവ വിരാമം പുതിയ കാല്‍വെയ്പ്പിലേക്ക്

ആദ്യാര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെപ്പോലെ സ്ത്രീജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവുതന്നെയാണ് ആര്‍ത്തവവിരാമവും. കേരളത്തിലെ സാമൂഹ്യ, ആരോഗ്യ സാഹചര്യങ്ങള്‍ ഇന്ന് ഏറെ മെച്ചപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ഫലമായി ആയുസ്സും വര്‍ദ്ധിച്ചു. 45-55 വയസിനിടെ ആര്‍ത്തവം നിലയ്ക്കുന്ന സ്ത്രീ അതിനുശേഷവും ചുരുങ്ങിയത് 15-20 വര്‍ഷമെങ്കിലും സുഖമായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവാനന്തര കാലത്തെ ആരോഗ്യരക്ഷ കൂടുതല്‍ പ്രധാനവുമാകുന്നു. എന്താണ് ഋതുവിരാമം. അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതിന്റെ ഫലമായി ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ഋതുവിരാമം. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുന്ന സ്വാഭാവികമാറ്റം മാത്രമാണിത്. മലയാളി സ്ത്രീകളുടെ ആര്‍ ത്തവവിരാമപ്രായം 48-50 വയസ്സാണെന്ന് ചില പൊതുനിഗമനങ്ങളുണ്ട്. അണ്ഡോത്പാദനം നിലയ്ക്കുന്നതോടെ പ്രത്യുല്‍പാദനശേഷി ഇല്ലാതാവുന്നു. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അഭാവം ചില സ്ത്രീകളിലെങ്കിലും ശാരീരിക-മാനസിക പ്രത്യാഘാതങ്ങള്‍ ഉളവാക്കാറുണ്ട്. സാധാരണഗതിയില്‍, ശരീരത്തില്‍ പ്രകൃത്യാ ഉണ്ടാകുന്ന ഒരു പരിണാമം മാത്രമാണ് ആര്‍ത്തവവിരാമം. അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തവര്‍, കാന്‍സര്‍ പോലുള്ള…

Read More

മൂക്കിന്റെ പാലം നേരെയാക്കാം

മൂക്കിന്റെ പാലം നേരെയാക്കാം

മൂക്ക് മുഖത്തിന് സൗന്ദര്യമേകുന്നു. മൂക്കിന്റെ പാലമാണ് മൂക്കിന്റെ രൂപത്തിന് അടിസ്ഥാനം.അതിനാല്‍ മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വ്യതിചലനങ്ങള്‍ അഥവാ വളവുകള്‍ മുക്കിന്റെ സ്ഥാനചലനത്തിന് കാരണമായിത്തീരുന്നു. അത് മുഖ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യുന്നു. മൂക്കിന്റെ പാലത്തിലുണ്ടാവുന്ന വ്യതിചലനങ്ങള്‍ വെറും സൗന്ദര്യ പ്രശ്‌നം മാത്രമല്ല. മൂക്കിന് മണം തിരിച്ചറിയുന്നതിലും ശ്വസനപ്രകിയയിലുമെല്ലാം നിര്‍ണായക പങ്കുണ്ട്. അതിനാല്‍ തന്നെ മൂക്കിന്റെപാലത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആരോഗ്യപ്രശ്‌നമായി വളര്‍ന്നുവരുന്നു. ശ്വാസതടസം അല്ലെങ്കില്‍ മൂക്കടപ്പിനുള്ള കാരണങ്ങള്‍ വിലയിരുത്തിയശേഷം മൂക്ക് വിശദമായി പരിശോധിക്കുന്നു. ചില അവസരങ്ങളില്‍ മരുന്ന് ഉപയോഗിച്ച് മൂക്കിലെ ദശകളെ ചുരുക്കിയതിനുശേഷം പരിശോധിക്കേണ്ടതായി വരാറുണ്ട്.നേസല്‍ എന്‍ഡോസ്‌കോപ്പി ഉപയോഗിച്ച് മൂക്കിന്റെ ഉള്ളറകള്‍ വിശദമായി പരിശോധിക്കാന്‍ സാധിക്കും. ഇതുവഴി മൂക്കടപ്പിന്റെ മറ്റ് കാരണങ്ങള്‍, മൂക്കിലെ ദശകള്‍, അലര്‍ജി, മുഴകള്‍, സൈനസൈറ്റിസ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കുന്നു. സിടി സ്‌കാന്‍, എക്‌സറേ എന്നിവ മൂക്കിന്റെ വളവിനെ സംബന്ധിച്ചും അതുമൂലമുണ്ടാവുന്ന സൈനസൈറ്റിസിനെക്കുറിച്ചുള്‌ല വിവരങ്ങള്‍ നല്‍കുന്നു. ചികിത്സാ രീതികള്‍ ലക്ഷണങ്ങള്‍…

Read More

പകര്‍ച്ചപ്പനിയെ അകറ്റി നിര്‍ത്താം

പകര്‍ച്ചപ്പനിയെ അകറ്റി നിര്‍ത്താം

ഒരാള്‍ക്കുണ്ടാകുന്ന പനിയുടെ കാരണമായ വൈറസ് അല്ലെങ്കില്‍ ബാക്ടീരിയ മറ്റൊരാളിന്റെ ശരീരത്തിലേക്കു കടന്ന് അയാള്‍ക്ക് പനിയുണ്ടാകുന്നതിനെയാണ് പകര്‍ച്ചപ്പനിയെന്നു പറയുന്നത്. കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മിക്കവരും സ്വയംചികിത്സയ്ക്കു ശ്രമിക്കുമെങ്കിലും വിദഗ്ധചികിത്സ നേടുന്നതാണ് നല്ലത്. രോഗം പകരാതിരിക്കുന്നതിനും തീവ്രമാകാതിരിക്കുന്നതിനും ഇതു സഹായിക്കും. പനി പകരുന്ന സാഹചര്യങ്ങള്‍ അസുഖം ബാധിച്ച ആള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വീഴുന്ന ജലകണങ്ങള്‍ അടുത്തിടപഴകുന്ന ആളുടെ മൂക്കില്‍കൂടിയോ വായില്‍കൂടിയോ കടന്ന് അസുഖം പകരാം. കൊതുക്, ഈച്ച, മൂട്ട, എലി എന്നിവ മലിനമാക്കിയ ജലമോ ഭക്ഷണമോവഴി , രക്തം, വിയര്‍പ്പ്, ഉമിനീര്, ബീജം തുടങ്ങിയ ശരീരസ്രവങ്ങള്‍വഴി ലക്ഷണങ്ങള്‍ പനി, ക്ഷീണം, തലകറക്കം, വിറയല്‍, തലവേദന, ശരീരവേദന, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, കണ്ണെരിച്ചില്‍, ചുമ, വയറിളക്കം, ഛര്‍ദ്ദി. മിക്കവാറും ഏഴുമുതല്‍ പത്തുവരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടാകും. ചിലര്‍ നിര്‍ജലീകരണം ഉണ്ടായി അപകടകരമായ അവസ്ഥയിലേക്കു മാറാം. മതിഭ്രമം,…

Read More

പുകവലി ഉപേക്ഷിക്കാം ഈ മാര്‍ഗങ്ങളിലൂടെ

പുകവലി ഉപേക്ഷിക്കാം ഈ മാര്‍ഗങ്ങളിലൂടെ

ശീലമായാല്‍ പിന്നെ നിര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ് ഈ പുകവലി. എന്നാല്‍ പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് പ്രായോഗികമാക്കാന്‍ ഇതാ ചില വഴികള്‍ ആദ്യം വേണ്ടത് ഉറച്ച തീരുമാനം ഇനി പുകവലിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. പുകവലിക്കാനുള്ള പ്രവണത ഉണ്ടാവുമ്പോള്‍ മനസ്സ് നിയന്ത്രിക്കാന്‍ ശീലിക്കുക. വെറും വാക്ക് മാത്രമാവുരുത്, മനസ്സും പുകവലി നിര്‍ത്താനായി സജ്ജമാവണം. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സിഗരറ്റെന്തിനാ? ജോലിക്കിടയിലോ മറ്റോ ഉണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് പലരും പുകവലിച്ചു തുടങ്ങുന്നത്. എന്നാല്‍ പുകവലി നിങ്ങളുടെ സമ്മര്‍ദ്ദത്തിന് യാതൊരുവിധത്തിലുമുള്ള കുറവും വരുത്തുന്നില്ല. പകരം ആരോഗ്യത്തിന് ഒരു ശതമാനം പോലും ഗുണം നല്‍കുന്നില്ല താനും. അപ്പോള്‍ എന്തുകൊണ്ടും നല്ലത് പുകവലി നിര്‍ത്തി ടെന്‍ഷന്‍ അകറ്റാനുള്ള മറ്റ് വഴികള്‍ നോക്കുന്നതല്ലേ? ഏകാഗ്രമായിരിക്കല്‍, ധ്യാനം, യോഗം എന്നിവ ശീലമാക്കി സമ്മര്‍ദ്ദമകറ്റാം. ജോലിക്കിടയിലാണെങ്കില്‍ ഇടയ്ക്ക് പാട്ടു കേട്ടോ സംസാരിച്ചോ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കാം….

Read More

കര്‍ക്കിടകത്തില്‍ പലരീതിയിലുള്ള കഞ്ഞി ഔഷധമാക്കാം

കര്‍ക്കിടകത്തില്‍ പലരീതിയിലുള്ള കഞ്ഞി ഔഷധമാക്കാം

മഴക്കാലചര്യകളില്‍ പ്രധാനമാണ് കഞ്ഞി. വിശപ്പും ദാഹവും അകറ്റുന്നതിനൊപ്പം ശരീരക്ഷീണം അകറ്റി രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും കഞ്ഞി സഹായിക്കുന്നു. കഞ്ഞിയുടെ രുചിക്കൂട്ടുകള്‍ തലമുറകള്‍ കൈമാറിവന്നതാണ്. എന്നാല്‍ പുതുതലമുറയില്‍ വലിയൊരു വിഭാഗത്തിനും ഇവയുടെ കൂട്ടുകള്‍ അന്യമായിരിക്കുന്നു. ശരീരത്തിനേറ്റവും ബലക്കുറവു വരുന്ന മഴക്കാലത്ത് ദേഹാസ്വാസ്ഥ്യങ്ങള്‍ വന്നുചേരാന്‍ എളുപ്പമാണ്. വായുവും ജലവും മലിനമാകുന്ന ഈ കാലത്ത് പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളോട് പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ ഭക്ഷണക്രമത്തിലും കാര്യമായ മാറ്റംവരുത്തിയേ തീരൂ. കഞ്ഞിയെന്നാല്‍ പൊടിയരി കഞ്ഞിക്ക് അപ്പുറത്തേക്കൊന്നും കൂടുതല്‍ പേരുടെ ചിന്തയും പോകാന്‍ സാധ്യതയില്ല. എന്നാല്‍ ശരീരകാന്തിക്കും പുഷ്ടിക്കും ബുദ്ധിശക്തിക്കും പ്രതിരോധശക്തിക്കുമെല്ലാം ഉതകുന്ന പലതരം കഞ്ഞികളുണ്ട്. പൊടിയരിക്കഞ്ഞി ചേരുവകള്‍: പൊടിയരി – 80 ഗ്രാം വെള്ളം – ഒന്നര ലിറ്റര്‍ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: 80 ഗ്രാം പൊടിയരി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വേവിച്ച് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്…

Read More

ഗര്‍ഭധാരണം നിര്‍ത്തിയാലും കുട്ടികളുണ്ടാകുന്നതിന് ഈ വഴികള്‍

ഗര്‍ഭധാരണം നിര്‍ത്തിയാലും കുട്ടികളുണ്ടാകുന്നതിന് ഈ വഴികള്‍

രണ്ടാമത്തെ പ്രസവത്തോടൊപ്പം പലരും പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാല്‍ ഇതിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്നു തോന്നിയാല്‍ അതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടിവരും. ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അണ്ഡവാഹിനിക്കുഴലിന്റെ തുടര്‍ച്ച തടയാന്‍ ഒന്നോരണ്ടോ സെന്റിമീറ്റര്‍നീളത്തില്‍ അണ്ഡവാഹിനിക്കുഴലിനെ മുറിച്ചുമാറ്റുകയും കെട്ടുകയും ചെയ്യുന്നതാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. ഇതുമൂലം അണ്ഡോത്പാദനം നടന്നാലും അണ്ഡം ബീജവുമായുള്ള സംയോഗം നടക്കാതെ പോവുകയും ഗര്‍ഭധാരണം തടയപ്പെടുകയും ചെയ്യും. വീണ്ടും ഗര്‍ഭധാരണം ആഗ്രഹിക്കുന്നുവെങ്കില്‍ മുറിച്ചുകെട്ടിയ അണ്ഡവാഹിനിക്കുഴലിനെ വീണ്ടും യോജിപ്പിക്കണം. ലാപ്രോസ്‌കോപ്പി വഴിയും വയറുതുറന്നുള്ള ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാവുന്നതാണ്. ഇപ്പോള്‍ നൂതനമായ റോബോര്‍ട്ടിക്ക് മിനിമല്‍ അക്‌സസ് സര്‍ജറിയും നിലവിലുണ്ട്. എന്നാല്‍ ശസ്ത്രക്രിയ വിജയകരമാകാന്‍ അണ്ഡവാഹിനിക്കുഴലിന്റെ മുകള്‍ഭാഗത്തിനു ക്ഷതമില്ലാതിരിക്കുകയും കുഴലിന് നിശ്ചതയളവില്‍ നീളമുണ്ടായിരിക്കുകയും വേണം. ശസ്ത്രക്രിയയ്ക്കു ശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത 60 ശതമാനത്തോളമാണ്. ഗര്‍ഭധാരണം അണ്ഡവാഹിനിക്കുഴലില്‍ ആകാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്കു താല്‍പ്പര്യം ഇല്ലെങ്കില്‍ ഐ.വി.എഫ് രീതിയുണ്ട്. ഹോര്‍മോണുകള്‍…

Read More

തുന്നലുകള്‍ അസ്വസ്ഥമാക്കുന്നു; ഉറക്കമില്ലാത്ത രാത്രികള്‍; അമ്മ സമീറ പറയുന്നു

തുന്നലുകള്‍ അസ്വസ്ഥമാക്കുന്നു; ഉറക്കമില്ലാത്ത രാത്രികള്‍; അമ്മ സമീറ പറയുന്നു

ജീവിതത്തിലേക്ക് രണ്ടാമതൊരു കുഞ്ഞ് കടന്നുവന്ന സന്തോഷത്തിലാണ് നടി സമീറ റെഡ്ഡി. ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനും ട്രോളുകള്‍ക്കുമെതിരേ സംസാരിക്കുകയും ഒന്‍പതാം മാസത്തില്‍ നിറവയറില്‍ വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട് നടത്തി ഞെട്ടിക്കുകയും ചെയ്തിരുന്നു സമീറ. ഇപ്പോഴിതാ കുഞ്ഞുണ്ടായ ശേഷമുള്ള തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് ആരാധകരുമായി അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന പുതിയൊരു ക്യംപയിനിന് തുടക്കമിട്ടുകൊണ്ടാണ് താരത്തിന്റെ പുതിയ പോസ്റ്റ്. ഇംപെര്‍ഫെക്റ്റ്‌ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗോടെയാണ് സമീറ പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്. പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീറയുടെ തുറന്നു പറച്ചില്‍. ഇംപെര്‍ഫെക്റ്റ്‌ലി പെര്‍ഫെക്റ്റ് എന്ന ക്യാംപയിന്റെ ഭാഗമായി പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാമെന്ന് ഞാന്‍ വാക്കു നല്‍കിയിരുന്നു. ആ യാത്ര ഇവിടെ തുടങ്ങുകയാണ്. സിസേറിയനു ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു….

Read More