ലിപ് ലോക്ക് ചെയ്യാനില്ല; സായ് പല്ലവി നിരസിച്ച വമ്പന്‍ പ്രോജക്ട്

ലിപ് ലോക്ക് ചെയ്യാനില്ല; സായ് പല്ലവി നിരസിച്ച വമ്പന്‍ പ്രോജക്ട്

വിജയ് ദേവരെക്കൊണ്ടയും രശ്മിക മന്ദാനയും നായികാ നായകന്‍മാരായി, നാലു തെന്നിന്ത്യന്‍ ഭാഷകളില്‍ ജൂലൈ 26ന് പുറത്തിറങ്ങുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്നും തെന്നിന്ത്യന്‍ താരം തനിക്കു വന്ന ഓഫര്‍ നിരസിക്കുകയുമായിരുന്നുവെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രശ്മികയ്ക്കു പകരം സായ് പല്ലവിയെയാണ് വിജയ് ദേവരെക്കൊണ്ടയുടെ നായികയാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നത്. ഡിയര്‍ കോമ്രേഡിന്റെ സ്‌ക്രിപ്റ്റുമായി സംവിധായകന്‍ ഭരത് കമ്മ സായ്യുടെ അരികില്‍ ചെന്നിരുന്നു. എന്നാല്‍ കഥ കേട്ട ഉടനെ താനീ ചിത്രത്തിലേക്കില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു നടി എന്നാണ് സൂചനകള്‍. ചിത്രത്തില്‍ ലിപ്ലോക്ക് രംഗങ്ങള്‍ അധികമായുള്ളതിനാലാണ് നടി പിന്‍മാറിയത്. സായ് പിന്‍മാറിയതിനു പിന്നാലെ രശ്മികയുടെ ഡേറ്റ് ചോദിക്കുകയും നായികയാക്കുകയുമായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ചര്‍ച്ചയായിരുന്നു. വിജയ് രശ്മികയെ ചുംബിക്കുന്ന നിരവധി രംഗങ്ങള്‍ ട്രെയിലറിലുണ്ട്. എന്താണീ ലിപ് ലോക്ക്? എനിക്കിഷിടമല്ലാത്ത വാക്കാണത്. മുമ്പ് ഒരു…

Read More

കളക്ഷന്‍ റെക്കോര്‍ഡ് ചരിത്രത്തില്‍ ഇനി അവഞ്ചേഴ്‌സ് മാത്രം

കളക്ഷന്‍ റെക്കോര്‍ഡ് ചരിത്രത്തില്‍ ഇനി അവഞ്ചേഴ്‌സ് മാത്രം

ലോക സിനിമ ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡ് ഇനി അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമിന്. ആഗോള ബോക്‌സ് ഓഫീസില്‍ അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ഈ വാരാന്ത്യത്തിലെ കളക്ഷനും കൂട്ടുമ്പോള്‍ അവതാറിന്റെ 2.7897 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ എന്ന കളക്ഷന്‍ റെക്കോഡ് മറികടന്നു. കഴിഞ്ഞ വാരം അവഞ്ചേര്‍സ് എന്‍ഡ് ഗെയിം കളക്ഷന്‍ 2.7892 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ ഈ വാരാന്ത്യത്തില്‍ എന്‍ഡ് ഗെയിം കാണുവാന്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കളക്ഷന്‍ മാത്രം 5,00000 അമേരിക്കന്‍ ഡോളര്‍ ഉണ്ട്. ഇതോടെ അവതാറിന്റെ ആഗോള ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ പണംവാരിപ്പടം എന്ന റെക്കോഡ് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം കരസ്ഥമാക്കി. അമേരിക്കയില്‍ മാത്രം 853 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം നേടിയത്. കഴിഞ്ഞ മാസം റെക്കോഡ് ലക്ഷ്യമാക്കി മാര്‍വല്‍ ഉടമകളായ ഡിസ്‌നി അവഞ്ചേര്‍സ്:…

Read More

കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍

കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍

സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ്…

Read More

ലയണ്‍ കിംഗിന് ഇന്ത്യയില്‍ ഗംഭീര കളക്ഷന്‍

ലയണ്‍ കിംഗിന് ഇന്ത്യയില്‍ ഗംഭീര കളക്ഷന്‍

ലോകമെങ്ങുമുള്ള ഒരു തലമുറയെത്തന്നെ സ്വാധീനിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ ‘ദി ലയണ്‍ കിംഗ്’. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക് അനിമേഷനായി രൂപാന്തരപ്പെടുത്തി ഡിസ്‌നി വീണ്ടും എത്തിച്ച ചിത്രത്തിന് വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചിരുന്നത്. ആദ്യ ചിത്രത്തിന് ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും സമ്മിശ്ര പ്രതികരണമാണ് പുതിയ ചിത്രത്തിന് തുടക്കത്തില്‍ ലഭിച്ചത്. എന്നാല്‍ ആഗോള ബോക്‌സ്ഓഫീസില്‍ ഈ അഭിപ്രായങ്ങള്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. അങ്ങനെയാണ് കണക്കുകള്‍ പറയുന്നത്. ഹോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ജംഗിള്‍ ബുക്കും അവഞ്ചേഴ്‌സ് സിരീസും അടക്കം കളക്ഷനില്‍ അത് മുന്‍പ് തെളിയിച്ചതാണ്. ‘ലയണ്‍ കിംഗും’ അതിന് തുടര്‍ച്ചയാവുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നുമായി ആദ്യദിനം 13.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്. ‘സ്‌പൈഡര്‍മാര്‍ ഫാര്‍ ഫ്രം ഹോമി’നേക്കാള്‍ മുകളിലാണ് ഈ കളക്ഷന്‍. 10.05 കോടിയായിരുന്നു സ്‌പൈഡര്‍മാന്റെ…

Read More

ബോംണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് രണ്ടാമന്‍

ബോംണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് രണ്ടാമന്‍

ജെയിംസ് ബോണ്ട് ആരാധകര്‍ക്കായി ഹോളിവുഡില്‍ നിന്നും ഒരു പുതിയ വാര്‍ത്ത. 26മത് ജെയിംസ് ബോണ്ട് സിനിമയില്‍ ബോണ്ട് ആയിരിക്കില്ല നായകന്‍. പ്രധാന കഥാപാത്രമായെത്തുക നായികയാവും. ആ ഭാഗ്യം കൈവന്നിരിക്കുന്നത് ലഷന ലിഞ്ചിനാണ്. ലോകമെന്പാടും നിരവധി ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആ കരുത്തിലാണ് ബോണ്ട് ശ്രേണിയില്‍ നിരവധി ചിത്രങ്ങള്‍ വരുന്നതും. ഡാനിയല്‍ ക്രെയ്ഗ് ബോണ്ടായി 25 മത് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ സമയത്താണ് 26 മത് ചിത്രത്തില്‍ ബോണ്ടാകില്ല നായകന്‍ എന്ന വാര്‍ത്ത ഹോളിവുഡില്‍ നിന്നും വരുന്നത്. ബോണ്ടിന്റെ ഐക്കോണിക് കോഡ് നമ്പര്‍ 007 അടുത്ത തവണ കൈമാറുക യുവതാരത്തിനായിരിക്കും. ലഷന ലിഞ്ചിനാണ് ആ നറുക്ക് വീണിരിക്കുന്നത്. ബോണ്ട് 25ലും ലഷന വേഷമിടുന്നുണ്ട്. ക്യാപ്റ്റന്‍ മാര്‍വലില്‍ എയര്‍ഫോഴ്‌സ് പൈലറ്റായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് ലഷന.

Read More

അംബാട്ടി റയ്ഡുവിന്റേത് അപ്രതീക്ഷിത വിരമിക്കല്ലെന്ന് മുഖ്യ സെലക്ടര്‍

അംബാട്ടി റയ്ഡുവിന്റേത് അപ്രതീക്ഷിത വിരമിക്കല്ലെന്ന് മുഖ്യ സെലക്ടര്‍

ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച അംബാട്ടി റായുഡുവിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. റായുഡുവിനെ ഒഴിവാക്കിയതിന് കാരണം പക്ഷപാതമോ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമോ അല്ലെന്ന് എം എസ് കെ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും കളിക്കാരനെ ടീമിലേക്ക് തെരഞ്ഞെടുത്ത് അയാള്‍ മികച്ച പ്രകടനം നടത്തിയാല്‍ സെലക്ഷന്‍ കമ്മിറ്റിക്ക് സന്തോഷമാവും. അതുപോലെ ഒഴിവാക്കിയതിന്റെ പേരില്‍ ആരെങ്കിലും ഇത്തരത്തില്‍ വികാരംകൊള്ളുന്നുവെങ്കില്‍ അവരെ ഓര്‍ത്ത് ദു:ഖിക്കാനെ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയൂ. എന്നാല്‍ റായുഡുവിനെ ഒഴിവാക്കാനുള്ള കാരണവും വിജയ് ശങ്കറെയും ഋഷഭ് പന്തിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുളള കാരണനവും ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. റായുഡുവിനെ ഏകദിന ടീമിലെടുത്തത് ടി20 പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അന്ന് അതിന്റെ പേരില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു….

Read More

ആഭ്യന്തര ക്രിക്കറ്റിലും അടിമുടി മാറ്റം

ആഭ്യന്തര ക്രിക്കറ്റിലും അടിമുടി മാറ്റം

രഞ്ജി ട്രോഫിയില്‍ ഡി ആര്‍ എസ് ഉപയോഗിക്കാന്‍ ബിസിസിഐ തീരുമാനം. നോക്കൗട്ട് റൗണ്ട് മുതലാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കുക. പിഴവുകളും പരാതികളും പരാമവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരം. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന അതേ രീതി ആയിരിക്കില്ല രഞ്ജിയില്‍ പിന്തുടരുക. നേരിയ വ്യത്യാസം കാണും. അമ്പയര്‍മാരുടെ പിഴവ് കാരണം വന്‍ വിവാദത്തോടെയാണ് കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി അവസാനിച്ചത്. അന്ന് കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് തവണ വിദര്‍ഭതാരം ചേതേശ്വര്‍ പൂജാരയ്ക്ക് ജീവന്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകയെ പിന്തുണയ്ക്കാന്‍ എത്തിയവര്‍ പൂജാരയെ ചതിയന്‍ എന്ന് വിളിക്കുകയും ചെയ്തു. ഇത്തരം വിവാദങ്ങള്‍ കുറയ്ക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. രഞ്ജി ട്രോഫിയില്‍ ഡി ആര്‍ എസ് ഉപയോഗിക്കണമെന്നുള്ള ബിസിസിഐയുടെ ആവശ്യത്തിന് സുപ്രീം കോടതി നിയമിച്ച ഭരണ നിര്‍വഹണ സമിതി സമ്മതം മൂളുകയായിരുന്നു.

Read More

മെസിയുടെ കൈപിടിച്ച് നെയ്മര്‍ ബാഴ്‌സയിലേക്ക്

മെസിയുടെ കൈപിടിച്ച് നെയ്മര്‍ ബാഴ്‌സയിലേക്ക്

നെയ്മറെ ബാഴ്‌സലോണയില്‍ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രം ലയണല്‍ മെസിയാണെന്ന് സ്പാനിഷ് ഫുട്‌ബോള്‍ എക്‌സ്പര്‍ട്ടായ ഗ്രഹാം ഹണ്ടര്‍. സ്‌കൈ സ്‌പോര്‍ട്‌സ് ന്യൂസിനോട് ഫുട്‌ബോള്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഗ്രഹാം ഹണ്ടറുടെ പരാമര്‍ശങ്ങള്‍. രണ്ട് വര്‍ഷം മുമ്പാണ് ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പി.എസ്.ജിയിലെത്തിയത്. ഇപ്പോള്‍ നെയ്മറെ ബാഴ്‌സലോണയിലെത്തിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ മെസിയാണ്. മെസിയൊന്ന് തുമ്മിയാല്‍ ബാഴ്‌സലോണക്ക് ജലദോഷം പിടിക്കും. നെയ്മറിനെ വേണമെന്ന് മെസി ആവശ്യപ്പെട്ടാല്‍ ബാഴ്‌സലോണക്ക് അത് തള്ളിക്കളയാനാകില്ല. സുവാരസും മെസിയും നെയ്മറും തികച്ചും വ്യത്യസ്ഥ സ്വഭാവക്കാരായിരുന്നെങ്കിലും അവര്‍ക്കിടയില്‍ മികച്ച സൗഹൃദമുണ്ട്. തന്റെ കളിയെ കൂടുതല്‍ സഹായിക്കുന്ന സഹതാരങ്ങളെയാണ് മെസിക്കാവശ്യം. നേരത്തെ ഈ മൂവര്‍സംഘം സജീവമായിരുന്നപ്പോഴാണ് ബാഴ്‌സലോണ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നത്’ സ്‌കൈ സ്‌പോര്‍ട്‌സ് ട്രാന്‍സ്ഫര്‍ ടോക് പോഡ് കാസ്റ്റിനിടെ പറഞ്ഞു.

Read More

പി.വി സിന്ധു തോറ്റു

പി.വി സിന്ധു തോറ്റു

ഇന്റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്‌തെങ്കിലും വേഗം ഒമ്പത് പോയിന്റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന്‍ താരത്തോട് അടിയറവ് പറഞ്ഞു. 16-21.

Read More

ആഭരണങ്ങൾ അലർജിയാകുന്നുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആഭരണങ്ങൾ അലർജിയാകുന്നുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുന്നുണ്ടോ? ആഭരണങ്ങളിലെ നിക്കലിന്റെ സാന്നിധ്യമാണ് ഇതിനു കാരണമാവുന്നത്. വിലപിടിപ്പുള്ള ആഭരണങ്ങളുടെ ലോഹക്കൂട്ടുകളില്‍ മിക്കപ്പോഴും നിക്കലിന്റെ സാന്നിധ്യമുണ്ടായിരിക്കും. സ്വര്‍ണത്തിനോടോ വെള്ളിയോടോ അലര്‍ജിയുണ്ടെന്നു പറയുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ നിക്കലിനോട് ആയിരിക്കും അലര്‍ജിയുണ്ടായിരിക്കുക. പൊടി, സോപ്പ്, ലോഹം, ഉരയല്‍, ആഭരണത്തിന്റെ ലോഹമല്ലാത്ത ഭാഗങ്ങള്‍ എന്നിവ മൂലം ചൊറിച്ചില്‍ ഉണ്ടാക്കുന്ന കോണ്ടാക്ട് ഡെര്‍മറ്റൈറ്റിസ് ഉണ്ടാകാം. ചൊറിഞ്ഞുപൊട്ടുന്ന ഭാഗങ്ങളില്‍ സ്റ്റാഫിലോകോക്കസ് ഓറിയസ് ബാക്ടീരിയ അണുബാധയുണ്ടാകുന്നതു മൂലം പൊറ്റപിടിക്കലോ ദ്രാവകങ്ങള്‍ ഒലിക്കുന്ന അവസ്ഥയോ ഉണ്ടാകാം. സര്‍ജിക്കല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ ശുദ്ധമായ പ്‌ളാറ്റിനം കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളിലൊഴികെ മിക്കവാറും മറ്റെല്ലാ ആഭരണങ്ങളിലും നിക്കല്‍ അടങ്ങിയിട്ടുണ്ടായിരിക്കും. അലര്‍ജിക്കു കാരണമാകുന്ന ആഭരണം ഊരിമാറ്റുകതന്നെയാണ് ആദ്യ പടി.  പ്രത്യേക തരം ആഭരണങ്ങളോട് അലര്‍ജിയുണ്ടെങ്കില്‍, അവ ഉപയോഗിക്കാതിരിക്കുക. ചര്‍മ്മത്തില്‍ പാടുകള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടുക

Read More