പതിനെട്ടാം പടി വേറിട്ട് നില്‍ക്കും; പൃഥ്വി പറയുന്നു

പതിനെട്ടാം പടി വേറിട്ട് നില്‍ക്കും; പൃഥ്വി പറയുന്നു

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിമാണ് പതിനെട്ടാംപടി. ഒരു കൂട്ടും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞത്. സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ആ സിനിമയെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. കാരണം ശങ്കര്‍ രാമകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെക്കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും പിന്നീട് തിരക്കഥയായി മാറിയപ്പോള്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി എനിക്ക് തോന്നി. ഇപ്പോള്‍ കമിംഗ് ഓഫ് ഏജ് എന്നതുപറയുന്നത് സിനിമയ്ക്കുള്ളിലെ ഒരു ഭാഗമായിട്ട് മാറിയിട്ടുണ്ട്. അത് മലയാളത്തില്‍ ഒരുപാട് കണ്ടു പരിചയിച്ചിട്ടുള്ള സിനിമയും അല്ല. പതിനെട്ടാംപടി എനിക്ക്…

Read More

കര്‍ക്കിടകം ; ഈ നാളുകാര്‍ക്ക് ധനം വന്നുംചേരും

കര്‍ക്കിടകം ; ഈ നാളുകാര്‍ക്ക് ധനം വന്നുംചേരും

ചില പ്രത്യേക നക്ഷത്രങ്ങള്‍ കര്‍ക്കിടക മാസത്തില്‍ ധനവും ധാന്യവും നേടുവാന്‍ മികച്ചതാകും. കര്‍ക്കിടക മാസത്തില്‍ സര്‍വ്വൈശ്വര്യവും നേടുന്ന നക്ഷത്രങ്ങള്‍ എന്നു വേണം, പറയുവാന്‍. ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയു. അശ്വതി അശ്വതി നക്ഷത്രം കര്‍ക്കിടക മാസം ഏറെ ഉന്നതി നേടുന്ന ഒരു നക്ഷത്രമാണ്. കര്‍ക്കിടകത്തില്‍ സര്‍വ്വൈശ്വര്യ സാധ്യതയുള്ള നക്ഷത്രം എന്നു വേണം, പറയുവാന്‍. രാഹിണി, മൂലം രാഹിണി, മൂലം നക്ഷത്രങ്ങളും കര്‍ക്കിടകത്തില്‍ ഉത്തമ ഫലം കാണിയ്ക്കുന്ന നക്ഷത്രങ്ങളാണ്. മൂലത്തന് ഏഴര, കണ്ടക ശനിയെങ്കിലും വീടു വയ്ക്കാനും മറ്റുമുള്ള ഭാഗ്യം കണ്ടു വരുന്നു. ഉത്രം ഉത്രം അത്യുത്തമമായ നാളാണ്. ഉത്രം നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസത്തില്‍ പല ഉയര്‍ച്ചകളുേേം ജ്യാതിഷ പ്രകാരം പറയുന്നു. വാഹനം, വസ്ത്രം, ആഡംബരം തുടങ്ങി കാര്യങ്ങളെല്ലാം തന്നെ ഈ നാളുകാര്‍ക്ക് ഫലമായി പറയുന്ന ഒന്നാണ് വിശാഖം വിശാഖമാണ് നക്ഷത്ര പ്രകാരം ഉന്നത പദവിയില്‍ എത്താന്‍ സാധിയ്ക്കുന്ന മറ്റൊരു…

Read More

ചക്കക്കുരു കേടാകാതെ ഒരുവര്‍ഷംവരെ സൂക്ഷിക്കാനുള്ള മാര്‍ഗം

ചക്കക്കുരു കേടാകാതെ ഒരുവര്‍ഷംവരെ സൂക്ഷിക്കാനുള്ള മാര്‍ഗം

ചക്കക്കാലം ഏതാണ്ട് അവസാനിച്ചു. എന്നാല്‍ പലരുടെ വീട്ടിലും അല്‍പം ചക്കക്കുരു അവിടേയും ഇവിടേയും ആയി കിടക്കുന്നുണ്ടാവും. എന്നാല്‍ ചക്കക്കാലം കഴിഞ്ഞാലും നമുക്ക് ചക്കക്കുരു ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. എന്നാല്‍ അതെങ്ങനെ എന്ന് പല വീട്ടമ്മമാര്‍ക്കും അറിയുന്നില്ല. അല്‍പം ശ്രദ്ധിച്ചാല്‍ മതി ഇനി വര്‍ഷങ്ങളോളം വേണമെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്. ചക്ക ഉണ്ടാകുന്ന സമയത്ത് നല്ലയിനം ചക്കക്കുരു സൂക്ഷിച്ച് വെക്കാവുന്നതാണ്. എന്നാല്‍ എങ്ങനെ ചക്കക്കുരു സൂക്ഷിച്ച് വെക്കണം എന്ന കാര്യം നോക്കാം. ചക്കക്കുരുവിന് 80 മുതല്‍ 100 രൂപയാണ് വില. ചക്കക്കുരുവിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ചക്കക്കുരുവിന്റെ ഈ ഗുണങ്ങള്‍ തന്നെയാണ് ഇതിന്റെ വിലയുടെ പ്രധാന കാരണം. എന്നാല്‍ ചക്കക്കുരു പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ എങ്ങനെയെല്ലാം നമുക്ക് ചക്കക്കുരു ദീര്‍ഘകാലം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാം…

Read More

ഇസഡ് 1പ്രോയുമായി വിവോ വീണ്ടും

ഇസഡ് 1പ്രോയുമായി വിവോ വീണ്ടും

മുന്‍ നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ ഇസഡ് 1പ്രോ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ എത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 712 പ്രോസസ്സര്‍, എഐ എഞ്ചിന്‍ സ്പോര്‍ട്സ് എന്നീ പ്രത്യേകതകള്‍ അടങ്ങുന്ന സ്മാര്‍ട്ഫോണാണ് വിവോ ഇസഡ് 1 പ്രോ. 4ഏആ+64ഏആ, 6ഏആ+64ഏആ, 6ഏആ+128ഏആ എന്നിങ്ങനെ വിവോ ഇസഡ് 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 14990, 16990, 17990 രൂപ എന്നിങ്ങനെയാണ് വില. സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ ഫ്ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ ഇസഡ് 1പ്രോ സ്വന്തമാക്കാം. മികച്ച പ്രകടനം, ഉയര്‍ന്ന വേഗത, ആകര്‍ഷകമായ ഡിസൈന്‍, പകരം വെക്കാനില്ലാത്ത നൂതന ഫീച്ചറുകള്‍ എന്നിവ ന്യായമായ വിലയില്‍ ലഭിക്കുന്നു എന്നതാണ് ഇസഡ് 1പ്രോ ജനപ്രിയമാക്കുന്നത്. 712എഐഇ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 4ജിബി…

Read More

അമ്മയാകുവാന്‍ തയാറെടുക്കുന്നു; ശ്രുതി

അമ്മയാകുവാന്‍ തയാറെടുക്കുന്നു; ശ്രുതി

അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടിശ്രുതി ഹരിഹരന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശ്രുതി വിവരം പുറത്തു വിട്ടത്. ബേബി ബംപ് കാണുന്ന വിധത്തിലുള്ള ചിത്രം ബ്ലര്‍ ചെയ്ത് പോസ്റ്റ് ചെയ്ത ശ്രുതി തന്നെ സംബന്ധിച്ച് ഇത് പുതിയൊരു തുടക്കമാണെന്ന് കുറിച്ചു. മലയാളിയായ ശ്രുതി ഹരിഹരന്‍ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സോളോ, നിപുണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മീടൂ ക്യാമ്പയിന്റെ ഭാഗമായി നടന്‍ അര്‍ജുന്‍ സര്‍ജക്കെതിരേ ശ്രുതി ലൈംഗികാരോപണം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. നിപുണന്റെ സെറ്റില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നതായിരുന്നു പരാതി. ഈ വിവാദങ്ങള്‍ക്കിടയിലാണ് ശ്രുതി വിവാഹിതയാണെന്ന വിവരം പുറത്ത് വരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് ശ്രുതി രംഗത്ത് വന്നതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു. വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍…

Read More

സ്ട്രോക്ക്; അറിയേണ്ടതെല്ലാം

സ്ട്രോക്ക്; അറിയേണ്ടതെല്ലാം

തലച്ചോറിന്റെ അറ്റാക്കാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ലോകത്ത് 80 ദശലക്ഷം ജനങ്ങള്‍ക്ക് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 50 ദശലക്ഷം പേര്‍ ഈ രോഗത്തെ അതിജീവിച്ചു എങ്കിലും ചില സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. തക്കസമയത്ത് ചികിത്സയും പരിചരണവും ലഭിച്ചാല്‍ സ്‌ട്രോക്ക് മാരകമാകാതെ സൂക്ഷിക്കാം. അനിയന്ത്രിതമായ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പെട്ടന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. 45 വയസ് കഴിഞ്ഞവര്‍ ഇവയ്ക്കുള്ള പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. വ്യായാമം, ആഹാര നിയന്ത്രണം, മരുന്നുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഇവ നിയന്ത്രിക്കുകയും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും വേണം. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍…

Read More

കുരുമുളക് വള്ളികള്‍ക്ക് മഴക്കാലം ഭീഷണി

കുരുമുളക് വള്ളികള്‍ക്ക് മഴക്കാലം ഭീഷണി

മഴക്കാലം കുരുമുളകുവള്ളികള്‍ക്ക് പൊതുവേ ഗുണപ്രദമാണെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയംകൂടിയാണ്. കാരണം മഴ ആരംഭിക്കുമ്പോഴേക്കും രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്ത് ദ്രുതവാട്ടം പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു കാണാറുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കര്‍ഷകര്‍ക്ക് മുന്നറിയിപ്പുനല്‍കുന്നു. രോഗത്തിന്റെ തീവ്രതയനുസരിച്ച് വള്ളികളിലെ ലക്ഷണം പലരീതിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തോട്ടങ്ങളില്‍ നീര്‍വാര്‍ച്ചാസംവിധാനം പ്രധാനമായും ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെതന്നെ രോഗകാരികളായ ഫൈറ്റോഫ്തോറ എന്ന കുമിളിനെതിരേ പൊരുതാന്‍ കഴിവുള്ള മിത്രകുമിളിനങ്ങളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് എന്നിവ ജൈവവളത്തോടൊപ്പം ചെടിയുടെ ചുവട്ടില്‍ നല്‍കേണ്ടതാണ്. മഴ തുടങ്ങുമ്പോഴേക്കും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ചെടികള്‍ക്കു തളിച്ചുകൊടുക്കേണ്ടതാണ്. 0.2 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്സിക്ലോറൈഡ് തടത്തില്‍ കുതിര്‍ക്കെ ഒഴിച്ചുകൊടുക്കുന്നത് നല്ല പ്രതിരോധമാര്‍ഗമാണ്.

Read More

ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ; പിതാവിന്റെ ഭാരം നോക്കിയാല്‍ അറിയാം

ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ; പിതാവിന്റെ ഭാരം നോക്കിയാല്‍ അറിയാം

  ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ എന്നറിയുവാനായി സ്‌കാനിംഗ് അടക്കമുളള മോഡേണ്‍ സയന്‍സ് വഴികളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിയമപരമായി ഇതു നിരോധിച്ചിട്ടുമുണ്ട്. ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു നിര്‍ണയിക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന പല വഴികളുമുണ്ട്. ഇവയ്ക്കു പലതിനും ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും ഇത്തരം കേള്‍വികളില്‍ ഇപ്പോഴും വിശ്വസിയ്ക്കുന്ന ചിലരുണ്ട്. വയറ്റിലെ കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തിനു പൊതുവേ പറയപ്പെടുന്ന ചില വഴികളെക്കുറിച്ചറിയൂ, ഗര്‍ഭകാലത്ത് പൊതുവേ വയറും വലുതായി തടിയും കൂടി അഭംഗി തോന്നാന്‍ സാധ്യതയേറെയുണ്ട്. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കില്‍ അഭംഗി കൂടുതലാകും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഗര്‍ഭകാലത്ത് അമ്മയുടെ സൗന്ദര്യം കുറഞ്ഞാല്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞുമെന്നതാണ് വിശ്വാസം. മാറിടത്തിന്റെ വലിപ്പവും മാറിടത്തിന്റെ വലിപ്പവും കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തില്‍ പങ്കു പറയുന്നു. ഗര്‍ഭകാലത്ത് മൂലയൂട്ടലിന് ഒരുങ്ങാനായി ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം മാറിട വലിപ്പം വര്‍ദ്ധിയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇടതു മാറിടം വലതിനേക്കാള്‍…

Read More

തട്ടിക്കൂട്ട് റോഡ് നിര്‍മാണത്തിന് ഉദ്യോഗസ്ഥരുടെ കൈസഹായവും; ടാറിന്റെ അളവ് കൂട്ടിയാല്‍ തൊഴിലാളിക്ക് തെറിവിളി; റോഡ് നിര്‍മാണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍

തട്ടിക്കൂട്ട് റോഡ് നിര്‍മാണത്തിന് ഉദ്യോഗസ്ഥരുടെ കൈസഹായവും; ടാറിന്റെ അളവ് കൂട്ടിയാല്‍ തൊഴിലാളിക്ക് തെറിവിളി; റോഡ് നിര്‍മാണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍

സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ശരാശരിക്കും താഴേയാണെന്ന കാര്യത്തല്‍ തര്‍ക്കമില്ല. കരാറുകാരും ഉദ്യോഗസ്ഥരും ഫണ്ടില്‍ കൈയ്യിട്ട് വാരലും കഴിഞ്ഞ് മിച്ചം പിടിക്കുന്ന പണം കൊണ്ടാണ് ടാറിങ് പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ടാറിങ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് വന്‍ അഴിമതിയിലേക്കാണ്. മറ്റ് സംസ്ഥാനങ്ങളിലെ ടാറിങ് നിര്‍മാണ മേഖല ആധുനിക വല്‍കരിച്ചപ്പോള്‍ കേരളത്തില്‍ ഇപ്പോഴും തുടരുന്നത് പ്രാകൃത രീതികള്‍ തന്നെ. യന്ത്ര സംവിധാനങ്ങളെല്ലാം പഴയതില്‍ നിന്ന് മോചിതരായിട്ടില്ല. ടാറില്‍ ചേര്‍ക്കുന്ന മണ്ണെണ്ണയുടെയും ഡീസലിന്റെ അളവിലും ടാറിങ് നടക്കുമ്പോള്‍ ചേര്‍ക്കുന്ന അളവിലെല്ലാം ക്രതൃമമാണെന്ന് ഈ മുതിര്‍ന്ന തൊഴിലാളി സാക്ഷ്യപ്പെടുത്തുന്നു. റോഡിന്റെ ഗ്യാരന്റി അഞ്ച് വര്‍ഷം; ആയുസ് ആറ് മാസം സംസ്ഥാനത്തെ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ കരാറുകാര്‍ ഉറപ്പ് നല്‍കുന്നത് അഞ്ച് വര്‍ഷത്തെ ഗ്യാരന്റിയാണ്. റോഡുണ്ടാക്കി പൊടിയും തട്ടി കരാറുകാര്‍ പോയി കഴിഞ്ഞാല്‍ അടുത്ത മഴയ്ക്ക റോഡ് തകരും….

Read More

തേങ്ങ പെട്ടെന്ന് കേടാകാതിരിക്കാൻ

തേങ്ങ പെട്ടെന്ന് കേടാകാതിരിക്കാൻ

തേങ്ങക്ക് വില കൂടുതലുള്ള കാലമാണ്. തേങ്ങ മുറിച്ച് ചീത്തയായാൽ അതൊരു വലിയ നഷ്ടം തന്നെയാണ്. തേങ്ങ കേടാകാതിരിക്കാൻ ചില വഴികളുണ്ട്. തേങ്ങ മുറിയില്‍ അല്‍പം വിനാഗിരിയോ, ഉപ്പോ പുരട്ടി വെയ്ക്കുന്നത് തേങ്ങ കേടാവാതിരിക്കാന്‍ സഹായിക്കുന്നു. ഉപയോഗിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് നല്ലതാണ്. തേങ്ങ പെട്ടന്ന് ചീത്തയാവില്ല. തേങ്ങ കേടുവരാതിരിക്കാനുള്ള മറ്റൊരു മാര്‍ഗം തേങ്ങ ചിരട്ടയോടെ ഉപ്പ് വെള്ളത്തില്‍ കമിഴ്ത്തി വെയ്ച്ചാല്‍ മതി. തേങ്ങ ചീത്തയായതാണോ എന്ന് പൊട്ടിക്കുന്നതിനു മുന്‍പ് തന്നെ മനസ്സിലാക്കാം. കണ്ണിൻ്റെ മുകളില്‍ നനവുള്ള തേങ്ങയാണെങ്കില്‍ അതിനര്‍ത്ഥം കേടുവന്നതായിരിക്കും എന്നാണ് അതുപോലെ തന്നെ തേങ്ങ പൊട്ടിച്ചാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവാന്‍ സാധ്യത. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി ഭാഗത്തെ ചകിരി കളയുന്നത് തേങ്ങ ചീത്തയാവാതിരിക്കാന്‍ സഹായിക്കുന്നു. തേങ്ങ കൃത്യമായി നെടുകേ പൊട്ടി വരാന്‍ തേങ്ങ…

Read More