ബാക്കി വരുന്ന ഭക്ഷണം ഇനി ഉപേക്ഷിക്കേണ്ട

ബാക്കി വരുന്ന ഭക്ഷണം ഇനി ഉപേക്ഷിക്കേണ്ട

അടുക്കളയില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ബാക്കി വരുന്ന ഭക്ഷണം. കളയാനും വയ്യ കളയാതിരിക്കാനും വച്ച എന്ന അവസ്ഥയിലായിരിക്കും വീട്ടമ്മ. വേയ്സ്റ്റ് കൊട്ടയില്‍ തള്ളുന്നതിന് മുമ്പ് ആ ഭക്ഷണം എന്ത് ചെയ്യണമെന്ന് ഒന്ന് ആലോചിക്കൂ. നിരവധി വഴികളാണുള്ളത്. ബ്രേക്ക് ഫാസ്റ്റിന് ബാക്കി വരുന്ന പുട്ടും അപ്പവും ഉച്ചയക്ക് ബാക്കിവരുന്ന ചോറും, വൈകിട്ടത്തെ ചപ്പാത്തിയും രുചികരമായ വിഭവങ്ങളാക്കാം. പുട്ട് ബാക്കി വന്നാല്‍ അത് കൊണ്ട് അടയും ഉപ്പുമാവും എല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം ഉപ്പും പച്ചമുളകും ഇഞ്ചിയും തേങ്ങയും കൂടി മിക്‌സ് ചെയ്ത് ഇതില്‍ കുഴച്ച് ഉപ്പ്മാവ് പോലെ ആക്കാവുന്നതാണ്. ഇഡ്ഡലി ബാക്കി വന്നാലും അത് നല്ലതു പോലെ പൊടിച്ച് അല്‍പം പച്ചക്കറികള്‍ പുഴുങ്ങിയതും ചേര്‍ത്ത് അല്‍പം കടുകും മുളകും എണ്ണയില്‍ വറുത്ത് അത് ഉപ്പുമാവ് ആക്കി ഉപയോഗിക്കാവുന്നതാണ്. ദോശ അല്‍പം ബാക്കി വന്നാല്‍ അല്‍പം ഉരുളക്കിഴങ്ങും…

Read More