പേരിന് മാത്രം ടാര്‍, പിന്നീട് മറിച്ച് വില്‍ക്കും; പുറത്തറിയാതിരിക്കാന്‍ കിമ്പളം, റോഡ് ടാറിങ്ങില്‍ വന്‍ അഴിമതി; വെളിപ്പെടുത്തലുമായി തൊഴിലാളി

പേരിന് മാത്രം ടാര്‍, പിന്നീട് മറിച്ച് വില്‍ക്കും; പുറത്തറിയാതിരിക്കാന്‍ കിമ്പളം, റോഡ് ടാറിങ്ങില്‍ വന്‍ അഴിമതി; വെളിപ്പെടുത്തലുമായി തൊഴിലാളി

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ നടക്കുന്നത് വന്‍ അഴിമതി. വെളിപ്പെടുത്തലുമായി ടാറിങ് തൊഴിലാളി. ടാറിങ് കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് തന്നെ റോഡ് തകരുന്നതും ഗുണനിലവാരമില്ലാത്ത റോഡുകള്‍ അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. റോഡ് നിര്‍മാണത്തില്‍ അപാകതകള്‍ വരുത്തി ലാഭം കൊയ്യുന്ന കോണ്‍ട്രക്റ്റര്‍മാര്‍ക്കെതിരെയാണ് കണ്ണൂര്‍ സ്വദേശി ജോസഫ് മാത്യു പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന റോഡ് നിര്‍മാണത്തില്‍ 80 % വരെ വന്‍ അഴിമതി നടക്കുന്നുവെന്നാണ് ജോസഫിന്റെ ആരോപണം. ടാറിന്റെ വില കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ ഒഴിവാക്കുന്നതും അതേ ടാര്‍ തന്നെയാണ്. ഒരു നിര്‍മാണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ തന്നെ അതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ മാനദണ്ഡ പ്രകാരം പറയുന്ന ടാറിന്റെ മൂന്നില്‍ ഒന്ന് മാത്രമേ പലപ്പോഴും റോഡ് നിര്‍മാതാക്കള്‍ ഉപയോഗിക്കാറുള്ളു. അതുകൊണ്ട് തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകരും ടാറ് ഉപയോഗിക്കുന്നത്…

Read More

പുത്തന്‍ മേക്കോവറില്‍ മിന്നി പാര്‍വതി 

പുത്തന്‍ മേക്കോവറില്‍ മിന്നി പാര്‍വതി 

മലയാള സിനിമയിലെ നട്ടെല്ലുളള അല്ലെങ്കില്‍ നിലപാടുകള്‍ ഉളള നായികയാണ് പാര്‍വതി തിരുവോത്ത്. എല്ലാകാര്യങ്ങളിലും തന്റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ തന്നെ വൈറസിലെ അഭിനയവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. എപ്പോഴും തലമുടിയിലാണ്  പാര്‍വതി പരീക്ഷണം നടത്തുന്നത്. ഇപ്പോഴിതാ  പാര്‍വതി മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Read More

ഹൃത്വിക് സിനിമയ്ക്ക് ബീഹാറില്‍ നികുതിയില്ല

ഹൃത്വിക് സിനിമയ്ക്ക് ബീഹാറില്‍ നികുതിയില്ല

ഹൃത്വിക് റോഷന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന് ബിഹാറില്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദിയാണ് ചിത്രത്തിന് നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. നികുതി ഒഴിവാക്കിയതില്‍ ബിഹാര്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് ഹൃത്വിക് റോഷനും ആനന്ദ് കുമാറും സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്.  മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

നാല് ഐഫാണുകളുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തി

നാല് ഐഫാണുകളുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തി

ഈ നാല് ഐഫോണ്‍ മോഡലുകളുടെ ഇന്ത്യയിലെ വില്‍പ്പന ആപ്പിള്‍ അവസാനിപ്പിക്കുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് ഘട്ടം ഘട്ടമായി നിര്‍ത്തുക. ഈ ഫോണുകള്‍ പൂര്‍ണമായും പിന്മാറിയാല്‍ 29,500 രൂപയുള്ള ഐഫോണ്‍ 6എസ് ആകും വിപണിയില്‍ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോണ്‍. നിലവില്‍ ഐ ഫേണ്‍ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്ന മോഡലുകളാണ് ഫോണ്‍ എസ്.ഇ., 6എസ്, 7

Read More

ശിവലിംഗം പരിപാലിക്കേണ്ട രീതികള്‍

ശിവലിംഗം പരിപാലിക്കേണ്ട രീതികള്‍

ഗുണത്തിനെന്ന് കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങലും ദോഷങ്ങളായാണ് മാറുന്നത്. കാരണം പൂജാമുറിയില്‍ ശിവലിംഗം പൂജിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തില്‍ ദോഷങ്ങള്‍ മാറാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. കോര്‍ണറില്‍ ഒരിക്കലും ശിവലിംഗം വെയ്ക്കരുത്. വൃത്തിയുള്ള സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം ശിവലിംഗ് സ്ഥാപിയ്ക്കാന്‍. മഞ്ഞള്‍ സ്ത്രീകളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതൊരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കാന്‍ പാടില്ല. ശിവന്‍ എന്ന് പറയുന്നത് എപ്പോഴും പുരുഷത്വത്തിന്റെ പ്രതീകമാണ്. സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കരുത്. ഭര്‍ത്താക്കന്‍മാരുടെ ആയുസ്സിനും ആരോഗ്യത്തിനും ആയി സ്ത്രീകള്‍ സീമന്തരേഖയില്‍ ചാര്‍ത്തുന്നതാണ് സിന്ദൂരം. ഇതൊരിക്കലും ശിവലിംഗത്തിന് അര്‍പ്പിയ്ക്കരുത്. ഇടയ്ക്കിടയ്ക്ക് ശിവലിംഗത്തിന്റെ സ്ഥാനം മാറ്റുന്നത് നല്ലതല്ല. ഇത് പലപ്പോഴും നിങ്ങളുടെ ഐശ്വര്യവും സമ്പത്തും കുറയുന്നതിന് കാരണമാകും. പാലഭിഷേകം നല്ലതാണ്. എന്നാല്‍ പാല്‍ വാങ്ങിച്ച് കൊണ്ടു വന്ന് കവറോട് കൂടി അഭിഷേകം നടത്തുന്നത് ശരിയല്ല. പാലഭിഷേകം നടത്തുമ്പോള്‍…

Read More

കര്‍ക്കിടകം കടന്നെത്തി; രാമായണപാരായണവും

കര്‍ക്കിടകം കടന്നെത്തി; രാമായണപാരായണവും

ഇന്ന് കര്‍ക്കിടകം ഒന്ന്. – വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു. രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം…

Read More

കായിക മൈതാനങ്ങള്‍ ഓര്‍മയാകുന്നുവെന്ന് പഠന റിപോര്‍ട്ട് 

കായിക മൈതാനങ്ങള്‍ ഓര്‍മയാകുന്നുവെന്ന് പഠന റിപോര്‍ട്ട് 

നഗരവല്‍ക്കരണത്തിലൂടെ നഷ്ടമായതാണ് നാടിന്റെ ശ്വാസകോശമായ വെളിമ്പുറങ്ങള്‍. പരിഷ്‌കാരികള്‍ ചേക്കേറിയ നഗങ്ങളില്‍ പുനര്‍ചിന്തനത്തിലൂടെ മൈതാനങ്ങള്‍ തിരികെ കിട്ടിയിട്ടുണ്ട്. എന്നാല്‍ അനുദിനം നഗരമാകാന്‍ വെമ്പുന്ന നാട്ടിന്‍പുറങ്ങളില്‍ മൈതാനങ്ങളില്ലാതാകുകയാണ്. മുമ്പ് അഞ്ചിനും 20നും ഇടയിലുള്ള കുട്ടികള്‍ സമയം ചിലവിട്ടിരുന്നത് അമ്പലപ്പറമ്പുകളിലും പുഴയിലും കുളത്തിലുമൊക്കെയായിരുന്നു. സ്‌കൂള്‍ പറമ്പുകളും പൊതുസ്വത്തായിരുന്നു. ഇപ്പോഴും പൊതുസ്വത്തെന്നാണു പറയുന്നതെങ്കിലും വേലിക്കെട്ടുകള്‍ ഇവയെ പൊതു ഉപയോഗത്തില്‍ നിന്നും വിലക്കുന്നു. മൈതാനങ്ങളില്‍ അന്യമതസ്ഥര്‍ വരുന്നത് വിലക്കുന്ന ചില ആരാധനാലയങ്ങളെങ്കിലുമുണ്ട്. പലയിടത്തും ഇത് വിലക്കാനായി മതിലുകള്‍ കെട്ടുന്നു. സ്‌കൂളുകളില്‍ ഇത് പിടിഎയാണ് നടപ്പാക്കുന്നത്. സ്വകാര്യ ഭൂമി വെറുതേ നാട്ടുകാര്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് കേസും വഴക്കും ഭയന്ന് പലരും നിര്‍ത്തി. വാഹനങ്ങളുടെ തിരക്കുമൂലം സ്‌കൂളുകള്‍ക്കു വെളിയില്‍ കറക്കം പതിവല്ല. ഏതു വിഭാഗത്തില്‍പെട്ട വിദ്യാലയത്തിന്റെയും മുഖ്യാവശ്യം വാഹനമായതോടെ കുട്ടികള്‍ക്ക് ഓന്തിനെ കല്ലെറിഞ്ഞും തോട്ടില്‍ പടക്കം പൊട്ടിച്ചും സ്‌കൂളിലേക്കു പോകാനുള്ള സാധ്യത ഇല്ലാതായി. കുട്ടികളുടെ കായികശേഷി വികസനത്തിന്…

Read More

ഒരാള്‍ മുന്നില്‍ കുഴഞ്ഞുവീണാല്‍ ആദ്യം ഇക്കാര്യങ്ങള്‍ ചെയ്യണം

ഒരാള്‍ മുന്നില്‍ കുഴഞ്ഞുവീണാല്‍ ആദ്യം ഇക്കാര്യങ്ങള്‍ ചെയ്യണം

ജീവിതശൈലീരോഗങ്ങളുടെ കുരുക്കില്‍പ്പെട്ട കേരളീയരെ സംബന്ധിച്ചിടത്തോളം ഒരുപാട് രോഗങ്ങള്‍ ഏറിയും കുറഞ്ഞും ശല്യപ്പെടുത്തുന്ന ഒരുടലും മനസുമായാണ് പലരും മുന്നോട്ടുപോകുന്നത്. രോഗമില്ലാത്ത ഒരാളുമില്ല എന്നതാണ് സ്ഥിതി. ഗൗരവമുള്ള കാര്യങ്ങള്‍മുതല്‍ നിസാരമായ പ്രശ്‌നങ്ങള്‍ കൊണ്ടുവരെ മനുഷ്യന്‍ തളര്‍ന്നു വീഴാറുണ്ട് എന്നതിനാല്‍ തളര്‍ന്നുവീഴലിനെ ഗൗരവം കുറച്ചുകാണാനുമാവില്ല. എന്നാലും തളര്‍ന്നുവീഴുന്ന ആളെ എടുത്ത് അടുത്ത ആശുപത്രിയിലെത്തിക്കുന്നതാണ് പ്രാഥമിക കാര്യം എന്ന് ചിന്തിക്കരുത്. നമ്മുടെ മുന്നില്‍ ഒരാള്‍കുഴഞ്ഞുവീണാല്‍ നമുക്ക് ചിലതു ചെയ്യാനുണ്ട്. വൈദ്യ സഹായം ലഭിക്കാന്‍ വേണ്ടിയുള്ള ഓട്ടമൊന്നും കുഴഞ്ഞുവീണയാളുടെ ജീവന് സമാധാനമാകുന്നില്ല. ഹൃദയമിടിപ്പും ശ്വാസവും നിലച്ചയാളിനെ ബഹുദൂരം ഭദ്രമായി യാത്രചെയ്യിച്ച് എത്തിക്കുന്നത് ഒരു പ്രയോജനവും ചെയ്യുന്നില്ല. തളര്‍ന്നു വീണയാളുടെ അവസ്ഥപെട്ടെന്ന് പരിശോധിക്കുക ഇറുകിയ വസ്ത്രങ്ങള്‍ അയച്ച് ശ്വാസമുണ്ടെങ്കില്‍ വീശുകയും വെള്ളം തളിക്കുകയുമൊക്കെയാവാം. ആളിന്റെ അവസ്ഥമനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഏറെനേരമായി നില്‍ക്കുന്ന ശ്വാസം മുട്ടലും നിര്‍ജ്ജലീകരണവും ഒക്കെ അനുഭവിക്കുന്ന ഒരാള്‍ തളര്‍ന്നുവീഴാന്‍ സാധ്യത ഏറെയാണ്. പെട്ടെന്ന്…

Read More

മുട്ടുകാട് മലനിരകളിലെ മുനിയറകള്‍ ആരാലും ശ്രദ്ധിക്കപെടാതെ നശിക്കുന്നു

മുട്ടുകാട് മലനിരകളിലെ മുനിയറകള്‍ ആരാലും ശ്രദ്ധിക്കപെടാതെ നശിക്കുന്നു

ചിന്നക്കനാല്‍ മുട്ടുകാട് മലനിരകളിലെ രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള മുനിയറകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ അതിവിശാലമായ മലഞ്ചരിവില്‍ ഒറ്റയ്ക്കും കൂട്ടമായും അറുപതിലേറെ കല്ലറകളാണ് ഉള്ളത്. രണ്ടടിയിലേറെ ഉയരത്തിലുള്ള തറകളില്‍ കല്‍പ്പാളികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇവയ്ക്ക് ഓരോന്നിനും ആറടി മുതല്‍ പത്തടി വരെ നീളവും, അഞ്ച് അടിയോളം വീതിയും നാലടിയോളം ഉയരവുമുണ്ട്. കല്ലിന്റെ പാളികള്‍ കൊണ്ട് മേല്‍മൂടികളും സ്ഥാപിച്ചിരുന്നു. ആറിഞ്ചോളം കനമുള്ളവയാണ് ശിലാപാളികള്‍ ഓരോന്നും. അര കിലോമീറ്ററിലധികം നീളത്തില്‍ വിശാലമായി കിടക്കുന്ന പാറക്കെട്ടില്‍ പലയിടത്തായി 4 മുതല്‍ 15 വരെ അറകള്‍ അടങ്ങുന്ന കൂട്ടമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ബി സി 300നും എ ഡി 200നും ഇടയിലാണ് നിര്‍മ്മാണ കാലഘട്ടമെന്ന് പുരാവസ്തു വകുപ്പ് നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനകളിലൂടെയും, പഠനങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതാണ്. മനുഷ്യരുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്യുന്നതിനായി നിര്‍മ്മിച്ച ഇവയില്‍ മണ്‍പാത്രങ്ങളും പ്രാചീന ആയുധങ്ങളും, ഉപകരണങ്ങളും ഉണ്ടായിരുന്നതായി…

Read More

സൂപ്പര്‍താരം സഹോദരിക്ക് സമ്മാനിച്ച് സൂപ്പര്‍ വാഹനം

സൂപ്പര്‍താരം സഹോദരിക്ക് സമ്മാനിച്ച് സൂപ്പര്‍ വാഹനം

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് തപ്സി പന്നു. തന്റെ സഹോദരിക്ക് താരം സമ്മാനിച്ച ഒരു വാഹനമാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്റെ ജനപ്രിയ വാഹനം കോംപസാണ് താരം സഹോദരി ഷാഗണിന് സമ്മാനിച്ചത്. കോംപസിന്റെ ലിമിറ്റിഡ് പ്ലസ് എന്ന വേരിയന്റാണ് തപ്സി സഹോദരിക്കായി വാങ്ങിയത്. ഏകദേശം 21.33 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്സ് ഷോറൂം വില. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍…

Read More