പനി; അറിയാം പത്ത് കാര്യങ്ങള്‍

പനി; അറിയാം പത്ത് കാര്യങ്ങള്‍

1) പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ. 2) പനികള്‍ പൊതുവേ വൈറല്‍ പനികളാണ്, അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. 3) സാധാരണ വൈറല്‍ പനികള്‍ സുഖമാകാന്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വന്നേക്കും. 4) പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും – ഏറ്റവും ലളിതമായ പാരസെറ്റോമോള്‍ പോലും – ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്. 5) ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിനു വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വിട്ടു മാറാനും, പനി മാറിയതിനു ശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: – ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പു ചേര്‍ത്ത കട്ടിയുള്ള കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ ചായ, കട്ടന്‍ കാപ്പി, ജീരക വെള്ളം, ചൂടു വെള്ളം…

Read More

വാഴയിലയില്‍ കഴിക്കുന്നതിന് ഗുണങ്ങളേറെ

വാഴയിലയില്‍ കഴിക്കുന്നതിന് ഗുണങ്ങളേറെ

വാട്ടിയ വാഴയിലയില്‍ ചൂടോടെയിടുന്ന ചോറും ഒപ്പം തോരനും കറിയും ഉപ്പിലിട്ടതും ചമ്മന്തിയും ചിലപ്പോള്‍ ഇറച്ചി, മീന്‍, വിഭവങ്ങളുമെല്ലാം കൂടിച്ചേരുന്ന പൊതിച്ചോറ് മലയാളിയ്ക്ക് ഗൃഹാതുരത്വം സമ്മാനിയ്ക്കുന്ന ഒരോര്‍മ കൂടിയാണ്. പൊതിച്ചോറ് സ്വാദില്‍ മാത്രമല്ല, മികച്ചു നില്‍ക്കുന്നത്. ആരോഗ്യപരമായ ഗുണങ്ങളും പൊതിച്ചോറില്‍ ധാരാളമുണ്ട്. ഇതിന് ഈ ഗുണം നല്‍കുന്നത് പ്രധാനമായും വാട്ടിയ വാഴയില തന്നെയാണ്. വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നതിന് അതിന്റേതായ ഗുണങ്ങള്‍ ഏറെയുണ്ട്. ടോക്‌സിനുകള്‍ ഇലയില്‍ ഭക്ഷണം കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. കിഡ്‌നി, ലിവര്‍ എന്നിങ്ങനെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലെ വിഷാംശം പുറന്തള്ളാന്‍ ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും പൊതിച്ചോറ് ഏറെ നല്ലതാണ്. വാഴയിലയില്‍ മ്യൂസിലേജ് മ്യൂകസ് എന്നൊരു മെഴുകു പാളിയുണ്ട്. ചൂടുള്ള ചോറില്‍ ഇതുരുകി ഇതിന്റെ ഗുണ ഫലങ്ങള്‍ ചോറിലേയ്ക്ക് ആഗിരണം…

Read More

കര്‍ക്കിടകത്തില്‍ കുറുന്തോട്ടി നീര് സിദ്ധൗഷധം

കര്‍ക്കിടകത്തില്‍ കുറുന്തോട്ടി നീര് സിദ്ധൗഷധം

കര്‍ക്കിടകം പൊതുവേ ആരോഗ്യ പരിരക്ഷയ്ക്കു പേരു കേട്ട മാസം കൂടിയാണെന്നു വേണം, പറയുവാന്‍. ശരീരം ഇളതായിരിയ്ക്കുന്ന സമയം, അസുഖം വരാന്‍ സാധ്യതകള്‍ ഏറെയുള്ള സമയം. ഇതേ സമയം മരുന്നുകളും ചികിത്സയുമെല്ലാം ശരീരത്തില്‍ പെട്ടെന്നു തന്നെ പിടിയ്ക്കുന്ന കാലം കൂടിയാണ്. കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ക്കു പ്രധാന്യമേറും. ഔഷധ ഗുണമുള്ള പല ചെടികളും കര്‍ക്കിടക ചികിത്സയുടെ ഭാഗമായി ഉപയോഗിയ്ക്കാറുമുണ്ട്. ഇതില്‍ ഒന്നാണ് നമ്മുടെ തൊടിയില്‍ പൊതുവേ കണ്ടു വരുന്ന കുറുന്തോട്ടി. ഇടത്തരം ചെടിയായി വളരുന്ന ഇത് സമൂലം, അതായത് വേരടക്കം പല ചികിത്സാവിധികള്‍ക്കും ഉപയോഗിയ്ക്കാറുണ്ട്. കര്‍ക്കിടകത്തില്‍ ഇതു പ്രത്യേകിച്ചും ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും. കര്‍ക്കിടകത്തില്‍ കുറുന്തോട്ടി കഷായം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണെന്നു വേണം, പറയുവാന്‍. കുറുന്തോട്ടിയുടെ കഷായമോ ഇതിട്ടു തിളപ്പിച്ച വെള്ളമോ ശരീരത്തിന് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയു. പനി കര്‍ക്കിടക്കാലം പനിക്കാലം കൂടിയാണ്. ഇതിനുള്ള നല്ലൊരു മരുന്നാണ്…

Read More

മത്തങ്ങ കുരുവില്‍ അടങ്ങിയ ഗുണങ്ങള്‍

മത്തങ്ങ കുരുവില്‍ അടങ്ങിയ ഗുണങ്ങള്‍

മത്തങ്ങയുടെ കുരു മത്തങ്ങയേക്കാള്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണെന്നു വേണം, പറയുവാന്‍. ഇതില്‍ സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ബി വൈറ്റമിനുകള്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയ പലതും അടങ്ങിയിട്ടുണ്ട്. മത്തന്‍ കുരു സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും ഒരു പോലെ ആരോഗ്യകരമാണെങ്കിലും പുരുഷന്മാര്‍ക്കാണ് ഇത് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. മത്തന്‍ കുരു പംപ്കിന്‍ സീഡ്‌സ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്. ഇത് കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. മസില്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു കുരുവാണിത്. മസില്‍ വളര്‍ത്തുവാന്‍ ശ്രമിയ്ക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട, പ്രോട്ടീന്‍ സമ്പുഷ്ടമായ കലവറയെന്നു വേണം, പറയുവാന്‍. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറെ ഊര്‍ജം…

Read More

ദഹനം നന്നായില്ലെങ്കില്‍ ശരീരം പ്രതികരിക്കും

ദഹനം നന്നായില്ലെങ്കില്‍ ശരീരം പ്രതികരിക്കും

ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ദഹന പ്രശ്‌നങ്ങള്‍. ദഹന പ്രതിസന്ധി കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഭക്ഷണം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിലുണ്ടാവുന്ന പ്രശ്നം ഗുരുതുരമായാല്‍ അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം ചവച്ച് കഴിക്കാം ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഏത് ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും അതെല്ലാം നല്ലതു പോലെ ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന് അത് തന്നെയാണ് ഏറ്റവും നല്ലത്. ഭക്ഷണം നല്ലതു പോലെ ചവച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. നല്ലതു പോലെ ചവച്ച് കഴിക്കുന്ന ഭക്ഷണം ഒരിക്കലും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല എന്ന കാര്യം ഉറപ്പാണ്. ഇത് നിങ്ങളുടെ ദഹന…

Read More

സിനിമാകാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകര്‍

സിനിമാകാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകര്‍

മദ്യപാനം, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ, എന്ന പി ആയിഷ പോറ്റി എംഎല്‍.എ അധ്യക്ഷയായ നിയമസഭാ സമിതിയുടെ ശുപാര്‍ശയില്‍ സിനിമാക്കാര്‍ക്ക് പിന്തുണണയുമായി യുവ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ആല്‍ബം പി സി ജോര്‍ജും സോഹന്‍ റോയും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഗള്ള്പാട്ട് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് പ്രകാശനം ചെയ്യും. കെ.സുദര്‍ശനന്‍ (മുന്‍ സ്പെഷ്യല്‍ സെക്രട്ടറി ടു ഗവണ്‍മെന്റ് ) ചടങ്ങില്‍ സംസാരിക്കും. കലാരംഗത്തെ ക്രിയാത്മക ചിന്തകളേയും ആവിഷ്‌കാരത്തെയും കൂച്ചുവിലങ്ങിടുതാണ് ഇത്തരത്തിലുള്ള നിയമങ്ങള്‍. സിനിമയുടെ ആഖ്യാനശൈലി കൂടുതല്‍ കൂടുതല്‍ സ്വാഭാവികത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള മേനിനടിക്കല്‍ സിനിമയുടെ ജനകീയത നഷ്ടപ്പെടുത്താനെ ഇടയാക്കൂ. നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്…

Read More

പ്രണയത്തിലാണ് ; അമല പോള്‍ മനസ് തുറക്കുന്നു

പ്രണയത്തിലാണ് ; അമല പോള്‍ മനസ് തുറക്കുന്നു

പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നടി അമല പോള്‍. താനൊരു ബന്ധത്തിലാണെന്നും തനിക്ക് വേണ്ടി, തനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചയാളാണ് അദ്ദേഹമെന്നും അമല വ്യക്തമാക്കി. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. അമല പോള്‍ പ്രണയത്തിലാണെന്നും ആ വ്യക്തി സിനിമാ രംഗത്തുള്ള ആളല്ലായെന്നും വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പ്രണയത്തെക്കുറിച്ച് മനസ് തുറന്നത് അമല പോളിന്റെ വാക്കുകള്‍ ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കുവച്ചത്. അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത് ഇതാണ് ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനവും അതിന് നല്‍കണം. ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടുപോകുക,…

Read More

സാരി ട്വിറ്ററില്‍ ട്രന്റ് ആകുമ്പോള്‍

സാരി ട്വിറ്ററില്‍ ട്രന്റ് ആകുമ്പോള്‍

വിചിത്രമായ കാര്യങ്ങള്‍ ചിലപ്പോള്‍ നിമിഷനേരം കൊണ്ടായിരിക്കും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആകുന്നത്. ചിലപ്പോള്‍ സാമൂഹിക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാകും പല ഹാഷ്ടാഗുകളും ട്രെന്‍ഡുകളും സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ വെറും കൗതുകത്തിന്റെ പുറത്ത് ഇടംപിടിക്കുന്നവയും കുറവല്ല. അത്തരത്തില്‍ ട്വിറ്ററിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് സാരിയുടുത്ത പെണ്ണുങ്ങള്‍. ജുംക്ക ട്വിറ്റര്‍, പഗ്ഡി ട്വിറ്റര്‍, കുര്‍ത്ത ട്വിറ്റര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് പിറകെ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് . സാരി ട്വിറ്റര്‍ . ഇന്ത്യന്‍ പരമ്പരാഗത വേഷമായ സാരി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇന്ത്യന്‍ സ്ത്രീകളെല്ലാം ഈ ഹാഷ്ടാഗിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്.അതില്‍ രാഷ്ട്രീയക്കാരെന്നോ, സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് സാരി പ്രേമം ട്വിറ്ററില്‍ വ്യാപിച്ചത്.

Read More

കുട്ടികള്‍ക്കായി ട്രാഫിക് പാര്‍ക്കുമായി ഒരു വിദ്യാലയം

കുട്ടികള്‍ക്കായി ട്രാഫിക് പാര്‍ക്കുമായി ഒരു വിദ്യാലയം

വാഹനപ്പെരുപ്പത്തിനൊപ്പം സംസ്ഥാനത്ത് വാഹനാപകടങ്ങളും വര്‍ധിക്കുകയാണ്. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയാത്ത ദിവസങ്ങള്‍ കേരളത്തിലില്ല. ട്രാഫിക് നിയമം പാഠപുസ്തകങ്ങളിലും മറ്റും പഠിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ അതൊന്നും മുഴുവനായി പാലിക്കാത്ത സ്ഥിതിയാണ്. അത് പരിഹരിക്കാനാണ് ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ട്രാഫിക് പാര്‍ക്കുകൊണ്ട് ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ജില്ലയിലെ മികച്ച എസ്.പി.സി. യൂണിറ്റുള്ള സ്‌കൂളാണിത്. ഇതാണ് ഇവിടെ പാര്‍ക്ക് അനുവദിക്കാനുള്ള കാരണം. കേന്ദ്രസര്‍ക്കാര്‍ 33 ലക്ഷം രൂപയാണ് ഇതിനനുവദിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത് കെല്‍ട്രോണാണ്. ട്രാഫിക് സിഗ്നലുകള്‍, ദിശാസൂചക ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍, സ്‌കൂള്‍ പരിസരം, ഹമ്പുകള്‍ തുടങ്ങി വാഹനയാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ ബോര്‍ഡുകളും ഇവിടെ സ്ഥാപിക്കും. സോളാര്‍ പാനലോടുകൂടിയ ട്രാഫിക് സിഗ്നലുകളാണ് സ്ഥാപിക്കുന്നത്. സ്‌കൂളിലെ പി.ടി.എ.യുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് പാര്‍ക്ക്. സീറ്റ് ബെല്‍ട്ടിടാതെ വാഹനമോടിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് കുട്ടികളെ ബോധ്യപ്പെടുത്തും. ഹെല്‍മെറ്റ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് എത്രമാത്രം…

Read More

കോഡ് ലിവര്‍ ഓയില്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍

കോഡ് ലിവര്‍ ഓയില്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍

കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നണ് കോഡ് ലിവര്‍ ഓയില്‍. കോഡ് ഫിഷില്‍ നിന്നും എടുക്കുന്നതാണ് കോഡ് ലിവര്‍ ഓയില്‍. ഈ മത്സ്യം ഇതിന്റെ മാംസത്തേക്കാള്‍ കൂടുതല്‍ ലിവര്‍ ഓയിലിനാണ് പേരു കേട്ടിട്ടുളളതും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ധാരാളം കോഡ് ലിവര്‍ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. മോണോ, പോളി അണ്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്, സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഇതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. കോഡ് ലിവര്‍ ഓയില്‍ കുട്ടികള്‍ക്കു നല്‍കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, വൈറ്റമിന്‍ ഡി കുട്ടികള്‍ക്ക് അത്യാവശ്യമായ ഒരു വൈറ്റമിനാണ് വൈറ്റമിന്‍ ഡി. ഇത് കാല്‍സ്യം ശരീരം ആഗിരണം ചെയ്യുവാനും അത്യാവശ്യമാണ്. കോഡ് ലിവര്‍ ഓയില്‍ വൈററമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. ുീംലൃലറ യ്യ…

Read More