നല്ല മീൻ തെരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നല്ല മീൻ തെരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മലയാളിക്ക് തീന്മേശയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മീൻ. പലപ്പാഴും വിപണികളില്‍ ലഭിക്കുന്നത് പഴകിയതോ അല്ലെങ്കില്‍ കേടാകാതിരിക്കാന്‍ അമിതമായി രാസവസ്തുക്കള്‍ ചേര്‍ത്ത മീനോ ആയിരിക്കും. ഇവ വാങ്ങി ഭക്ഷിക്കുന്നത് പലതരം അസുഖങ്ങള്‍ക്കാകും വഴി വയ്ക്കുന്നത്. നല്ല മീൻ തിരിച്ചറിഞ്ഞ് വാങ്ങുക എന്നതാണ് ഇതിന് പരിഹാരം. മീനിന്റെ കണ്ണിന് കടുത്ത ചുവപ്പു നിറമാണെങ്കില്‍ ഉറപ്പിക്കാം അത് മോശമായ മീനാണ്. വെള്ള കലര്‍ന്ന ഇളം ചുവപ്പു നിറമായിരിക്കും നല്ല മീനിന്റേത്. മത്തി വാങ്ങുമ്പോള്‍ ഈ രീതി ഉപയോഗപ്പെടുത്താം. എന്നാല്‍ അയല വാങ്ങുമ്പോള്‍ ചെകിള ഉയര്‍ത്തി നോക്കുകയാണ് വേണ്ടത്. കൊഴുത്ത ചോര കാണുന്നെങ്കില്‍ മീന്‍ നല്ലതാണ്. കറുത്ത ന്‌റത്തില്‍ ചോര വറ്റിയാണിരിക്കുന്നതെങ്കില്‍ മീന്‍ പഴകിയതായിരിക്കാന്‍ സാധ്യതയുണ്ട്. തൊട്ടു നോക്കിയും മീനിന്റെ ഗുണനിലവാരം തിരിച്ചറിയാം. തൊടുമ്പോള്‍ കുഴിഞ്ഞു പോകുന്നെങ്കില്‍ അതു ചീഞ്ഞതായിരിക്കും. നല്ല മീന്‍ ഉറപ്പുള്ളവയായിരിക്കും. ഐസിലിട്ട മീനുകളും ഉറപ്പുള്ളവയായിരിക്കുമെങ്കിലും അവ വിളറിയിരിക്കും. മീന്‍ വൃത്തിയാക്കുമ്പോളും…

Read More

പനിക്കൂർക്ക വീട്ടിലുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പനിക്കൂർക്ക വീട്ടിലുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പനിക്കും ജലദോഷത്തിനും ഏറ്റവും മികച്ച ഔഷധമാണ് നമ്മുടെ പറമ്പിൽ കാണുന്ന പനിക്കൂർക്ക. നല്ലൊരു ശിശുരോഗ സംഹാരിയാണ് പനിക്കൂർക്ക. ചെറിയ കുട്ടികൾക്ക് പനിവന്നാൽ പനിക്കൂർക്കയുടെ നീര് കൊടുത്താൽ മതി. ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂർക്കയിലനീര് മുലപ്പാലിൽ ചേർത്ത് കൊടുക്കാം. പനിക്കൂർക്കയില വാട്ടിയ നീര് ഉച്ചിയിൽ തേച്ചുകുളിച്ചാൽ പനിയും ജലദോഷവും മാറും. കുട്ടികൾക്ക് പനി വന്നാൽ പനി കൂർക്കയുടെ ഇലയും തണ്ടും തീയിൽ വാട്ടി കൈവള്ളയിൽ തിരുമ്മി നീര് നെറുകയിൽ ഒഴിക്കണം. വെള്ളം ചേർക്കരുത്. പനിക്കൂര്‍ക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും.

Read More

വെജ് ന്യൂഡില്‍സ് തയറാക്കാം എളുപ്പം

വെജ് ന്യൂഡില്‍സ് തയറാക്കാം എളുപ്പം

ന്യൂഡില്‍സ് അര കപ്പ് ഇഞ്ചി, വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ വീതം പച്ചമുളക് ഒരണ്ണം സെലറി അര ടേബിള്‍സ്പൂണ്‍ സവാള പകുതി ഉപ്പ് ആവശ്യത്തിന് കുരുമുളക് ആവശ്യത്തിന് സോയ സോസ് കാല്‍ ടീസ്പൂണ്‍ വിനാഗിരി കാല്‍ ടീസ്പൂണ്‍ കോണ്‍ ഫ്‌ലോര്‍ ഒരു ടേബിള്‍സ്പൂണ്‍ ബട്ടര്‍ ഒരു ടീസ്പൂണ്‍ തയറാക്കാം ഇങ്ങനെ ക്യാരറ്റ്, കാബേജ് , ക്യാപ്‌സിക്കം , ബീന്‍സ് എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്. കോണ്‍ഫ്‌ലോര്‍ രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലക്കി വയ്ക്കണം. ന്യൂഡില്‍സ് വേവിക്കണം. വെന്ത നൂഡില്‍സ് തണുത്തതിനു ശേഷം എണ്ണയില്‍ വറുത്തു കോരണം. പാനില്‍ ബട്ടര്‍ ചൂടാക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സെലെറിയും സവാളയും വഴറ്റാം. ഇനി പച്ചക്കറികളും വഴറ്റാം. ഉപ്പും എരിവിന് അനുസരിച്ച് കുരുമുളക് പൊടിയും ചേര്‍ക്കാം. ഇനി വെള്ളം ചേര്‍ത്ത് കൊടുക്കാം. കോണ്‍ ഫ്‌ലോര്‍ വെള്ളത്തില്‍ കലക്കിയത് ചേര്‍ക്കാം….

Read More

രോഗപ്രതിരോധ ശേഷി കുറവാണോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ

രോഗപ്രതിരോധ ശേഷി കുറവാണോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ

നിങ്ങൾക്ക് രോഗപ്രതിരോധ ശേഷി കുറവാണോ എന്ന് ചില ലക്ഷണങ്ങളിലൂടെ അറിയാനാകും. ഈ നാല് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രോഗപ്രതിരോധ ശേഷി കുറവാണെന്നു മനസിലാക്കാം. 1. ഇടക്കിടക്ക് രോഗങ്ങള്‍ പിടിപെടുക: രോഗപ്രതിരോധ ശേഷി കുറവാണോ എന്ന് എളുപ്പത്തില്‍ കണ്ടെത്താവുന്ന ലക്ഷണമാണിത്. ചുറ്റുഭാഗത്തും എന്തെങ്കിലും പകര്‍ച്ചവ്യാധി പടരുന്നുണ്ടെങ്കില്‍ അത് പിടിപെടുന്നവരില്‍ ഒരാള്‍ നിങ്ങളായിരിക്കും. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വര്‍ഷത്തില്‍ മൂന്നോ നാലോ തവണയേ ജലദോഷം പിടിപെടാറുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ നിങ്ങളില്‍ വരാറുണ്ടെങ്കില്‍ തീര്‍ച്ചായും നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 2 . വളരെ പെട്ടെന്ന് മാനസിക സമ്മര്‍ദ്ദത്തിലാവുക: മാനസിക സമ്മര്‍ദ്ദം എല്ലായിപ്പോഴും വൈകാരികമായ കാരണങ്ങളുടെ ഫലമായിക്കൊള്ളണമെന്നില്ല. നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും. 3. കായികബലം കുറവായി കാണുക: കഠിനമായ ജോലികളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ പോലും ദിവസാരംഭങ്ങളില്‍ ശാരീരികോര്‍ജ്ജം കുറവായി തോന്നുന്നതും…

Read More

വൈദ്യുതി ബില്‍ കുറയ്ക്കാം ; ചില നുറുങ്ങ് വഴികള്‍

വൈദ്യുതി ബില്‍ കുറയ്ക്കാം ; ചില നുറുങ്ങ് വഴികള്‍

കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പണം നല്‍കണമെന്നുവന്നതോടെ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതിച്ചാര്‍ജും അടുത്ത ബില്ലുമുതല്‍ കാര്യമായി കൂടും. 225 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ 115 രൂപമുതല്‍ കൂടുതലായി നല്‍കേണ്ടിവരും. ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചാര്‍ജ് ഗണ്യമായി കുറച്ചുകൊണ്ടുവരാം. * ആരുമില്ലെങ്കില്‍ മുറികളിലെ എല്ലാ വിളക്കുകളും അണയ്ക്കുക. അഞ്ചുമിനിറ്റിലധികം മുറിയില്‍നിന്നു മാറുന്നെങ്കില്‍ ലൈറ്റണച്ച് പോവുക. * പരമാവധി എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കുക. * ആവശ്യം കഴിഞ്ഞാലുടന്‍ ഫാനുകള്‍ ഓഫ് ചെയ്യുക. * കംപ്യൂട്ടറുകള്‍ സ്റ്റാന്‍ഡ് ബൈ മോഡില്‍ ഇടുന്നത് ഒഴിവാക്കുക. * വയറിങ്ങിന് ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിക്കുക. * റഫ്രിജറേറ്ററുകള്‍ വൈകീട്ട് രണ്ടുമണിക്കൂറെങ്കിലും ഓഫ് ചെയ്തിടുക. * പകല്‍ ജനലുകളും വാതിലുകളും തുറന്നിടുക. * വൈദ്യുതിച്ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കുക. * ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ചുള്ള ഇലക്േട്രാണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുക. * ശരിയായ രീതിയിലുള്ള എര്‍ത്തിങ് സജ്ജമാക്കുക. * ആവശ്യമില്ലാത്ത അലങ്കാരവിളക്കുകളോ മറ്റുവിളക്കുകളോ…

Read More

താരനെ പറപ്പിക്കാം ഈ വഴികളിലൂടെ

താരനെ പറപ്പിക്കാം ഈ വഴികളിലൂടെ

തലയിലെ വൃത്തിക്കുറവാണ് പലപ്പോഴും താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും.തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണങ്ങള്‍ തന്നെയാണ്. താരന്‍ അധികരിയ്ക്കുന്നത് പലപ്പോഴും തലമുടി കൊഴിയുന്നതില്‍ മാത്രം ഒതുങ്ങില്ല. പുരികത്തേയും ഇതു ബാധിയ്ക്കും. ചര്‍മത്തിന് പ്രശ്‌നങ്ങളുണ്ടാകും. പലപ്പോഴും പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുകയും ചെയ്യും. താരന് പരിഹാരങ്ങള്‍ പലതുണ്ട്. വളരെ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, അധികം ചിലവില്ലാതെ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലത്. പ്രധാനമായും ആയുര്‍വേദ വഴികള്‍ ചെറുനാരങ്ങാ നീര് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതും നല്ല ശുദ്ധമായ വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചെറുനാരങ്ങാനീരും ഇരട്ടി അളവില്‍ വെളിച്ചെണ്ണയും കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക….

Read More

മുട്ട പൊട്ടാതെ പുഴുങ്ങുവാന്‍ ഇതാണ് മാര്‍ഗങ്ങള്‍

മുട്ട പൊട്ടാതെ പുഴുങ്ങുവാന്‍ ഇതാണ് മാര്‍ഗങ്ങള്‍

പൊട്ടി പോവാതെ മുട്ട പുഴുങ്ങിയെടുക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുളള കാര്യമല്ല. ചില നുറുങ്ങുകള്‍ പരീക്ഷിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവുന്നതാണ്. മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ത്താല്‍ മുട്ട പൊട്ടി പോവുന്നത് ഒഴിവാക്കാം. മുട്ട പതുക്കെ വെള്ളത്തിലേക്ക് ഇടുക. പെട്ടെന്ന് വെള്ളത്തിലേക്കിട്ടാല്‍ തോടില്‍ പൊട്ടല്‍ ഉണ്ടാവും. കുക്കറില്‍ മുട്ട പുഴുങ്ങാന്‍ രണ്ട് വിസില്‍ മതി. ഉപ്പിന് പകരം വിനാഗിരി ചേര്‍ക്കുന്നതും നല്ലതാണ്. ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട തണുപ്പ് മാറിയതിന് ശേഷം പുഴുങ്ങാന്‍ എടുക്കുക

Read More

ആസിഡില്‍ നിന്ന് പൊള്ളലേറ്റാല്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

ആസിഡില്‍ നിന്ന് പൊള്ളലേറ്റാല്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

ആസിഡ് ആക്രമണത്തിന്റെ ഇരയായിട്ടും തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ച പെണ്‍കുട്ടിയുടെ കഥയുമായാണ് ഉയരെ എത്തിയത്. എന്നാല്‍ നമുക്ക് ചുറ്റും നിരവധി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ആസിഡ് ആക്രമണത്തില്‍ പെട്ട് ജീവിതവും ജീവനും നഷ്ടപ്പെട്ട് കഴിയുന്നത്. പ്രണയ നൈരാശ്യവും മറ്റും ഇതിന്റെ പ്രധാന കാരണങ്ങളായി മാറുന്നു. പല പെണ്‍കുട്ടികള്‍ക്കും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട് ആസിഡ് കൊണ്ട് പൊള്ളലേറ്റാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ പ്രഥമ ശുശ്രൂഷ പോലെ ചെയ്താല്‍ അത് പൊള്ളലിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം. വസ്ത്രം മാറ്റുക പൊള്ളലേറ്റ ഭാഗത്ത് നിന്ന് വസ്ത്രം മാറ്റേണ്ടതാണ്. ആദ്യം ചെയ്യേണ്ടത് ഇതാണ്. പൊള്ളലേറ്റ സ്ഥലത്ത് നിന്ന് വസ്ത്രം മാറ്റുക. ഇത് ചര്‍മ്മത്തിനോട് ചേര്‍ന്നിട്ടുള്ള സ്ഥലത്ത് ആണെങ്കില്‍ ചര്‍മ്മവും വസ്ത്രവും ഒട്ടിപ്പിടിച്ച് നില്‍ക്കുന്ന അവസ്ഥ…

Read More

കുഞ്ഞുങ്ങള്‍ ഉച്ചയ്ക്ക് ഉറങ്ങിയാൽ സംഭവിക്കുന്നത്

കുഞ്ഞുങ്ങള്‍ ഉച്ചയ്ക്ക് ഉറങ്ങിയാൽ സംഭവിക്കുന്നത്

കുഞ്ഞുങ്ങള്‍ക്ക് ഉച്ചയുറക്കം ആരോഗ്യത്തിനു നല്ലതെന്നു പഠനങ്ങൾ. അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും കലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് കുട്ടികളിലെ ഉച്ചയുറക്കം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത്. പതിവായി ഉച്ചയ്ക്ക് മയങ്ങുന്ന കുട്ടികളില്‍ സന്തോഷം, ഉന്മേഷം, കൂടിയ ഐക്യൂ എന്നിവ ഉണ്ടാകുമെന്നും അവര്‍ പറയുന്നു. മാത്രമല്ല അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് പെരുമാറ്റവൈകല്യങ്ങളും കുറവായിരിക്കുമത്രേ. സ്‌ലീപ് ജേണലില്‍ ഇതുസംബന്ധിച്ച് പഠനവും പ്രസിദ്ധീകരിച്ചിരുന്നു. 10-12 വയസ്സിനിടയിലെ മൂവായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്നോ അതിലധികമോ കൂടുതല്‍ തവണ ഉച്ചമയക്കം ശീലിച്ച കുട്ടികള്‍ അവരുടെ അക്കാഡമിക് മികവില്‍ 7.6% മുന്നില്‍ നില്‍ക്കുന്നതായി കണ്ടെത്തി. പ്രിസ്കൂള്‍ മുതല്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന പലനാടുകളിലെ കുട്ടികളെ നിരീക്ഷിച്ചു കൊണ്ടായിരുന്നു ഈ പഠനം അധികവും നടന്നത്. മൂവായിരത്തിനടുത്ത് കുട്ടികളില്‍ നടത്തിയ പഠനത്തില്‍ അവരുടെ ഉറക്കസമയത്തിനൊപ്പം ഈ കുട്ടികള്‍ ഒരല്‍പം മുതിര്‍ന്ന ക്ലാസ്സുകളില്‍ ആയ ശേഷമുള്ള…

Read More

വട ചെന്നൈ രണ്ടാം ഭാഗം കാണാന്‍ കാത്തിരിന്നിട്ട് കാര്യമില്ല

വട ചെന്നൈ രണ്ടാം ഭാഗം കാണാന്‍ കാത്തിരിന്നിട്ട് കാര്യമില്ല

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രമാണ് വട ചെന്നെ. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വടക്കന്‍ ചെന്നൈയുടെ കഥയാണ് ചിത്രം പറഞ്ഞത്. വട ചെന്നൈയുടെ റിലീസിനു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 30 ശതമാനത്തോളം കഴിഞ്ഞതായി സംവിധായകന്‍ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. പക്ഷേ വടക്കന്‍ ചെന്നൈയിലെ ആള്‍ക്കാര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴികളുടെ ജീവിതം മോശമായി ചിത്രീകരിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നാണ് കരുതുന്നത്. അതേസമയം രണ്ടാം ഭാഗത്തിനായി അതേ ലൊക്കേഷനില്‍ ചിത്രീകരിക്കേണ്ട രംഗങ്ങള്‍ ഇനിയും ബാക്കിയുണ്ട്. മാത്രവുമല്ല ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിലര്‍ മറ്റ് പ്രൊജകറ്റുകളുടെ തിരക്കിലുമായി. തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കാന്‍ വെട്രിമാരന്‍ തീരുമാനിച്ചിരിക്കുന്നത്

Read More