ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണഫലങ്ങള്‍

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണഫലങ്ങള്‍

കൊക്കോയുടെ വിത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഡാര്‍ക്ക് ചോക്കലേറ്റിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ആന്റി ഓക്‌സിഡന്റുകളുടെ ഏറ്റവും നല്ല കലവറകളിലൊന്നായ ഡാര്‍ക്ക് ചോക്കലേറ്റ് (പഞ്ചസാരയുടെ ആവരണം ഇല്ലാത്തത്) ആരോഗ്യത്തിന് നല്ലതും ഹൃദ്രോഗ സാധ്യത കുറക്കുന്നതുമാണെന്ന് പഠനങ്ങള്‍ പറയുന്നു. മറ്റു നിരവധി ഗുണങ്ങളും വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഡാര്‍ക്ക് ചോക്കലേറ്റിന്റെ ചില ആരോഗ്യവശങ്ങള്‍ ചുവടെ; ഹൃദയത്തിന് നല്ലത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചോക്കലേറ്റ് കഴിക്കുന്നത് വഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നത് വഴി രക്തം കട്ടപിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയും ചെയ്യൂന്നു. രക്തധമനികളെ ബാധിക്കുന്ന ആര്‍ട്ടിയോസ്‌ക്‌ളീറോസിസ് എന്ന രോഗത്തെ പ്രതിരോധിക്കാനും ഡാര്‍ക്ക് ചോക്കലേറ്റിന് കഴിയും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും രക്തത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം ഇതുവഴി വര്‍ധിക്കും. തലച്ചോറിന്റെ തിരിച്ചറിയല്‍ ശേഷി ഇതുമൂലം വര്‍ധിക്കും. പക്ഷാഘാത സാധ്യതകള്‍ കുറക്കാനും ഇതുവഴി കഴിയും. ഓരോരുത്തരുടെയും മാനസിക നിലകളെ സ്വാധീനിക്കാനും…

Read More

എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ആഷിക് അബു

എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ആഷിക് അബു

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെയിസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. വീപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ലെന്നും കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും ആഷിഖ് അബു കുറിച്ചു. തെറ്റുതിരുത്തുക, പഠിക്കുക, പോരാടുക എന്നും പോസ്റ്റില്‍ ആഷിഖ് പറയുന്നു. ഇടതുപക്ഷ അനുഭാവിയായ ആഷിഖ് അബു പഠനകാലത്ത് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇടതുപക്ഷ അനുകൂല നിലപാടുകളുമായാ സജീവമായി ഇടപെടുകയും ചെയ്യാറുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എസ്എഫ്‌ഐക്കെതിരെ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സെക്രട്ടറി നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയത്. ഇതേത്തുടര്‍ന്ന് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. യൂണിറ്റ് പിരിച്ചുവിടുമെന്ന് ദേശീയ പ്രസിഡന്റ് വി.പി.സാനു വ്യക്തമാക്കുകയും ചെയ്തിരുന്നു.

Read More

റോഡിലെ മഞ്ഞ വര എന്തിന് ; പോലീസ് ഫേസ്ബുക്ക് പോസ്റ്റ്

റോഡിലെ മഞ്ഞ വര എന്തിന് ; പോലീസ് ഫേസ്ബുക്ക് പോസ്റ്റ്

നിരത്തുകളില്‍ കാണപ്പെടുന്ന നിരവധി ട്രാഫിക് മാര്‍ക്കുകള്‍ എല്ലാവര്‍ക്കും അറിയണമെന്നില്ല. ബോക്‌സ് മാര്‍ക്കിംഗുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം ഇത്തരം മാര്‍ക്കിംഗുകള്‍ എന്തിനാണെന്ന് ചിന്തിക്കുന്നവരാണ് പലരും. നിരത്തുകളില്‍ മഞ്ഞ ബോക്‌സ് മാര്‍ക്കിംഗ് എന്തിനാണെന്നതിന്റെ ഉത്തരവുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. നിരത്തുകളിലെ ബോക്‌സ് മാര്‍ക്കിംഗ് എന്താണ് എന്ന ചോദ്യത്തിനൊപ്പം ഉത്തരവും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

Read More

ഫേസ്ബുക്കിന് പിഴ 34,300 കോടി രൂപ

ഫേസ്ബുക്കിന് പിഴ 34,300 കോടി രൂപ

ഡേറ്റാചോര്‍ച്ച കേസില്‍ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യന്‍ ഡോളര്‍ (ഏകദേശം 34,300 കോടി രൂപ) പിഴ. കേസ് ഈ തുകയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) തയ്യാറായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു സിവില്‍ കേസില്‍ ഫെയ്സ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിത്. 87 മില്യന്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ച സംഭവത്തിലാണു ഫെയ്സ്ബുക്കിന് കനത്ത പിഴ ചുമത്തിയത്. രണ്ട് ഡെമോക്രാറ്റുകള്‍ എതിര്‍ത്തപ്പോള്‍ മൂന്ന് റിപ്പബ്ലിക്കന്‍സ് ഒത്തുതീര്‍പ്പ് വ്യവസ്ഥയെ പിന്തുണച്ചെന്നാണു വിവരം. ഒത്തുതീര്‍പ്പില്‍ നിക്ഷേപകര്‍ സന്തോഷത്തിലാണ്. ഫെയ്സ്ബുക്കിന്റെ ഓഹരിമൂല്യം 1.8% ഉയര്‍ന്നു. ഡേറ്റാ ചോര്‍ച്ച സംഭവത്തില്‍ ലോകത്തൊട്ടാകെ ഫെയ്സ്ബുക്കിലൂടെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവുമധികം യുഎസിലാണ്. യുഎസ്: 7,06,32,350 (81.6%), ഫിലിപ്പീന്‍സ്: 11,75,870 (1.4%), ഇന്തൊനീഷ്യ: 10,96,666 (1.3%),…

Read More

രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ അജു വര്‍ഗീസ നായകന്‍

രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ അജു വര്‍ഗീസ നായകന്‍

അജു വര്‍ഗീസ് നായകനാവുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം വരുന്നു. ‘കമല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്ന് അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പം സംവിധായകന്‍ അറിയിച്ചു. ഡ്രീംസ് ആന്റ് ബിയോണ്ട്സിന്റെ ബാനറിലാണ് നിര്‍മ്മാണം. ‘പ്രേതം 2’ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്. തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇത്. നിലവിലെ നായകന്മാരില്‍ ആരെയും ആ കഥാപാത്രമായി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമ മാറ്റിവച്ച്, മറ്റ് കഥകളിലേക്ക് പോവുക സങ്കടകരമായിരുന്നു. ഒരു ദിവസം പൊടുന്നനെ അജു വര്‍ഗീസ് എന്റെ മനസ്സിലേക്ക് വരുകയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി’, രഞ്ജിത്ത് ശങ്കര്‍ കുറിയ്ക്കുന്നു. ‘ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍’ എന്നാണ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍…

Read More

ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; താരമായി മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; താരമായി മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച ബാനറാണ് ഇത്. സിനിമയിലെ മറ്റ് കമ്മിറ്റ്മെന്റുകള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിഷ്ണു ഉണ്ണികൃഷ്ണന്‍, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ദിലീപിനൊപ്പമെത്തിയ മകള്‍ മീനാക്ഷിയായിരുന്നു ചടങ്ങിലെ സര്‍പ്രൈസ് സാന്നിധ്യം.

Read More

ചിരട്ട വെള്ളം ആരോഗ്യത്തിന് ഗുണകരം

ചിരട്ട വെള്ളം ആരോഗ്യത്തിന് ഗുണകരം

പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇവയിലെ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്. കഠിനാധ്വാനത്തോടൊപ്പം ഇത്തരം ആരോഗ്യ ശീലങ്ങളും കൂടിയുള്ളതു കൊണ്ടായിരുന്നു, പഴയ കാല തലമുറ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നതും. ചിരട്ട വെന്ത വെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്നറിയൂ. പ്രമേഹ രോഗികള്‍ക്ക് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ട വെന്ത വെള്ളം. ചിരട്ട വെന്ത വെള്ളം മാത്രമല്ല, ചകിരിയിട്ടു തിളപ്പിച്ച വെള്ളവും ഈ ഗുണം നല്‍കുമെന്നു വേണം, പറയുവാന്‍. ഇതിലെ നാരുകളാണ് പ്രധാനമായും…

Read More

ആപ്പിള്‍ വിത്തില്‍ സൈനയ്ഡ്; ആരോഗ്യത്തിന് ദോഷം

ആപ്പിള്‍ വിത്തില്‍ സൈനയ്ഡ്; ആരോഗ്യത്തിന് ദോഷം

പഴങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിത്ത് കളയുന്ന പതിവാണ് നമുക്കുള്ളത്.എന്നാല്‍ കൂടുതല്‍ പഴങ്ങളുടെയും വിത്തുകള്‍ക്കും ഗുണം കാണും. ആപ്പിളിനെ സംബന്ധിച്ച് അതിന്റെ തൊലിക്കുവരെ ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധുരമുള്ള ആപ്പിളിന്റെ മധ്യത്തില്‍ കയ്പുള്ള കറുത്ത വിത്തുകള്‍ ഉണ്ട്.പലരും ആപ്പിള്‍ ആസ്വദിച്ച് കഴിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ വിത്തുകളും കഴിക്കാറുണ്ട്.എന്നാല്‍ ആപ്പിളിന്റെ വിത്തുകള്‍ക്ക് വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്.അമിഗ്ദലിന്‍ എന്ന വസ്തു ഈ വിത്തുകളില്‍ അടങ്ങിയിരിക്കുന്നു.ഇത് മനുഷ്യ ദഹന വ്യവസ്ഥയിലെ എന്‍സായിമുമായി ചേരുമ്പോള്‍ സയനൈഡ് പുറപ്പെടുവിക്കുന്നു. ആപ്പിള്‍ വിത്തുകള്‍ നാം പലപ്പോഴും കഴിച്ചിട്ടുണ്ടാകും.നിങ്ങള്‍ അതിശയിക്കുന്നുണ്ടാകും അങ്ങനെയെങ്കില്‍ സയനൈഡ് ഉണ്ടായിട്ടും നമ്മള്‍ ജീവിച്ചിരിക്കുന്നുവല്ലോ എന്ന്. കുറച്ചു ആപ്പിള്‍ വിത്തുകള്‍ കഴിച്ചാല്‍ കുറച്ചു കയ്പ്പ് രസം തോന്നും എന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല.എന്നാല്‍ കൂടുതല്‍ ആപ്പിള്‍ വിത്തുകള്‍ ദഹിക്കാതെ…

Read More

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണഫലങ്ങള്‍

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണഫലങ്ങള്‍

കൊക്കോയുടെ വിത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഡാര്‍ക്ക് ചോക്കലേറ്റിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ആന്റി ഓക്‌സിഡന്റുകളുടെ ഏറ്റവും നല്ല കലവറകളിലൊന്നായ ഡാര്‍ക്ക് ചോക്കലേറ്റ് (പഞ്ചസാരയുടെ ആവരണം ഇല്ലാത്തത്) ആരോഗ്യത്തിന് നല്ലതും ഹൃദ്രോഗ സാധ്യത കുറക്കുന്നതുമാണെന്ന് പഠനങ്ങള്‍ പറയുന്നു. മറ്റു നിരവധി ഗുണങ്ങളും വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഡാര്‍ക്ക് ചോക്കലേറ്റിന്റെ ചില ആരോഗ്യവശങ്ങള്‍ ചുവടെ; ഹൃദയത്തിന് നല്ലത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചോക്കലേറ്റ് കഴിക്കുന്നത് വഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നത് വഴി രക്തം കട്ടപിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയും ചെയ്യൂന്നു. രക്തധമനികളെ ബാധിക്കുന്ന ആര്‍ട്ടിയോസ്‌ക്‌ളീറോസിസ് എന്ന രോഗത്തെ പ്രതിരോധിക്കാനും ഡാര്‍ക്ക് ചോക്കലേറ്റിന് കഴിയും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും രക്തത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം ഇതുവഴി വര്‍ധിക്കും. തലച്ചോറിന്റെ തിരിച്ചറിയല്‍ ശേഷി ഇതുമൂലം വര്‍ധിക്കും. പക്ഷാഘാത സാധ്യതകള്‍ കുറക്കാനും ഇതുവഴി കഴിയും. ഓരോരുത്തരുടെയും മാനസിക നിലകളെ സ്വാധീനിക്കാനും…

Read More

സ്വീറ്റ് ലസ്സി തയറാക്കാം

സ്വീറ്റ് ലസ്സി തയറാക്കാം

നല്ല ലസ്സി കുടിച്ചാല്‍ മനസ്സും ശരീരവും ഒന്നു തണുക്കും. ഉത്തരേന്ത്യക്കാര്‍ മാത്രം പറഞ്ഞിരുന്ന ഈ കാര്യം ഇപ്പോ ഇങ്ങ് കേരളത്തിലും പറയുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. കാരണം ഉത്തരേന്ത്യയും കടന്ന് ലസ്സി നമ്മുടെ നാട്ടിലും പ്രചാരത്തില്‍ എത്തിയിട്ടുണ്ട്. ലസ്സി കുടിച്ചാല്‍ കിട്ടുന്ന കൂളിങ്ങ് ഇഫക്റ്റ് തന്നെ ഇതിന് കാരണം. തൈരും പഞ്ചസാരയും പനിനീരും ഏലാച്ചി പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല ഒന്നാന്തരം ലസ്സി പഞ്ചാബിക്കാരുടെ വിഭവമാണ്. വളരെ ലൈറ്റ് ആയിട്ടുള്ള ഒരു പാനീയം ആയതുകൊണ്ട് തന്നെ ഭക്ഷണത്തിന് ശേഷമാണ് സാധാരണ ലസ്സി കഴിക്കാറുള്ളത്. വളരെ നേര്‍പ്പിച്ചും കട്ടികൂട്ടിയും ലസ്സി ഉണ്ടാക്കാം. കട്ടി കൂട്ടണമെങ്കില്‍ ഫ്രഷ് ക്രീം ചേര്‍ത്താണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ലസ്സി ഉണ്ടാക്കുന്ന വിവിധ ഘട്ടങ്ങള്‍ താഴെ നോക്കി മനസിലാക്കാം. 1.ഒരു ബൗളില്‍ കട്ടിയുള്ള തൈര് ഒഴിക്കുക. 2. ഇതിലേക്ക് തണുത്ത പാല്‍, തണുത്ത…

Read More