യാത്രയിലെ ഛര്‍ദ്ദില്‍ ഒഴിവാക്കാന്‍

യാത്രയിലെ ഛര്‍ദ്ദില്‍ ഒഴിവാക്കാന്‍

യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നമാണ് ഛര്‍ദ്ദിയും മനംപിരട്ടലും. ചില മുന്‍കരുതലുകളെടുത്താല്‍ ഈ പ്രശ്‌നം മറികടക്കാന്‍ സാധിക്കും. യാത്ര ചെയ്യുമ്പോള്‍ ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ക്കുണ്ടാകുന്ന പൊരുത്തക്കേടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തലയുടെയും മറ്റു ശരീര ഭാഗങ്ങളുടെയും ചലനം ആന്തര കര്‍ണത്തിലെ എന്‍ഡോലിംഫ് എന്ന ദ്രവത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കും. തുടര്‍ന്ന് ശരീര തുലനനിലയ്ക്ക് മാറ്റങ്ങളുണ്ടാകുമ്പോള്‍ തലച്ചോറിലെ സെറിബെല്ലം ഇടപെട്ടാണ് ബാലന്‍സ് വീണ്ടെടുക്കുന്നത്. യാത്രയിലുടനീളം ചലനങ്ങള്‍ അനുഭവേദ്യമാക്കാന്‍ കണ്ണിനും കഴിയും. ഇവ തമ്മിലുണ്ടാകുന്ന പരസ്പര ധാരണപ്പിശകുകളാണ് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തലകറക്കത്തിനും ഛര്‍ദിക്കുമൊക്കെ കാരണം. ഈ പ്രശ്‌നം ഉളളവര്‍ യാത്ര പുറപ്പെടും മുമ്പ് വയര്‍ നിറച്ച് ഭക്ഷണം കഴിക്കരുത്. പരിമിതമായ ഭക്ഷണം വേണം കഴിക്കാന്‍. എരിവുള്ളതും കൊഴുപ്പ് കൂടിയതും വറപൊരി സാധനങ്ങളും ഒഴിവാക്കണം. യാത്രയ്ക്ക് മുമ്പ് ധാരാളം വെള്ളം കുടിക്കണം. കഴിയുന്നതും വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്നത് തന്നെയാണ് നല്ലത്….

Read More

പനീര്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

പനീര്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

പനീര്‍ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്‍പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീര്‍. പനീറില്‍ അടങ്ങിയ ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളില്‍ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. കാല്‍സ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീര്‍. ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാല്‍സ്യം പനീറില്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പനീര്‍ സഹായിക്കും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം ഉണ്ട്. ഇതു ഭ്രൂണ വളര്‍ച്ചയെ സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു…

Read More

കഴുത്ത് വേദനയെ അവഗണിക്കരുത്

കഴുത്ത് വേദനയെ അവഗണിക്കരുത്

ചില അസുഖങ്ങളുടെ ഭാഗമായും കഴുത്തുവേദന ഉണ്ടാകാറുണ്ട്. പനി, വിറയല്‍, വിശപ്പില്ലായ്മ, മെലിച്ചില്‍ എന്നിവയ്‌ക്കൊപ്പമോ അപകടങ്ങള്‍ക്കുശേഷമോ കഴുത്തുവേദന ഉണ്ടായാല്‍ വിദഗ്ധപരിശോധന ആവശ്യമാണ്. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും കഴുത്തുവേദനയായി വരാറുണ്ട്. കഴുത്തില്‍ ഏഴു കശേരുക്കളാണുള്ളത്. ഓരോന്നിനുമിടയില്‍ ഡിസ്‌കുണ്ട്. അതിനു പുറകിലായി സുഷുമ്‌നാ നാഡി, മസിലുകള്‍ എന്നിവയും. ഇതില്‍ ഏതിനു തകരാറുണ്ടായാലും കഴുത്തുവേദന വരാം. പ്രായത്തിനനുസരിച്ച് കഴുത്തുവേദനയിലും വ്യത്യാസമുണ്ട്. ചെറുപ്പക്കാരില്‍ മസിലുകളെ ബാധിക്കുന്ന വേദനയാണ് കൂടുതലായി വരുന്നത്. പ്രായമുള്ളവരില്‍ ഡിസ്‌ക്, കശേരുക്കള്‍, കശേരുക്കള്‍ക്കിടയിലെ സന്ധികള്‍ എന്നിവയുടെ തേയ്മാനംമൂലമാണ് കഴുത്തുവേദന ഉണ്ടാകുന്നത്. ചിലര്‍ക്ക് കഴുത്തില്‍ മാത്രമാവും വേദന. മറ്റു ചിലരില്‍ ചുമലിലും. കൈകളിലേക്ക് പടരുന്നവരുമുണ്ട്. എക്‌സ്-റേ, എം.ആര്‍.ഐ., സി.ടി., ന്യൂക്ലിയര്‍ ബോണ്‍ സ്‌കാനുകള്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കാറുണ്ട്. ആമവാതവും ചിലപ്പോള്‍ കഴുത്തുവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ രക്തപരിശോധനയും വേണ്ടിവരും. എന്താണ് രോഗിക്ക് വേദന ഉണ്ടാക്കുന്നതെന്നു കണ്ടെത്തുന്നതാണ് ആദ്യപടി. മസിലുകളുടെ തകരാറാണെങ്കില്‍ (മയോപേഷ്യല്‍…

Read More

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കൂ; മുടി മുട്ടോളമെത്തും

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കൂ; മുടി മുട്ടോളമെത്തും

കേശസംരക്ഷണം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ ആണ് പ്രധാന വില്ലന്‍. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി മുഴുവന്‍ കൊഴിഞ്ഞ് പോയതിനു ശേഷമേ പലരും തിരിച്ചറിയുകയുള്ളൂ. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുടിയില്‍ ഉണ്ടാവുന്ന അത്ഭുതങ്ങള്‍ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വെളിച്ചെണ്ണയും ഉപ്പും മിക്സ് ചെയ്ത് മുടിയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ടിട്ട് വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക. ഇത്തരത്തില്‍ മിക്സ് ചെയ്ത ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. മുടിയുടെ മോയ്സ്ചര്‍ നിലനിര്‍ത്തുന്നതിന്…

Read More

ബൈക്ക് പ്രേമികള്‍ക്കായി പുതിയ സുസുക്കി ജിക്സര്‍ ഇന്ത്യയില്‍; വില ഒരു ലക്ഷം

ബൈക്ക് പ്രേമികള്‍ക്കായി പുതിയ സുസുക്കി ജിക്സര്‍ ഇന്ത്യയില്‍; വില ഒരു ലക്ഷം

പുതിയ 2019 ജിക്‌സര്‍ സുസുക്കി ഇന്ത്യയില്‍ പുറത്തിറക്കി. 1 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍മോഡലിനെക്കാള്‍ കൂടുതല്‍ അഗ്രസീവ് ഭാവത്തിലുള്ള ഡിസൈന്‍ പുതിയ ജിക്‌സറിന് സുസുക്കി നല്‍കിയിട്ടുണ്ട്. ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക്‌ലൈറ്റോടെയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ജിക്‌സറിലെ പ്രധാന മാറ്റങ്ങള്‍. 15 എംഎം വീതിയും 5 എംഎം ഉയരവും പുതിയ ജിക്‌സറിന് കൂടുതലുണ്ട്. അതേസമയം നീളം 30 എംഎം കുറഞ്ഞു. 5 എംഎം വീല്‍ബേസും വര്‍ധിച്ചു. നാല് കിലോഗ്രാം ഭാരവും പുതിയ മോഡലിന് കൂടുതലുണ്ട്. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9…

Read More

സമീറ റെഡ്ഡിയുടെ മാലാഖകുട്ടിയെത്തി

സമീറ റെഡ്ഡിയുടെ മാലാഖകുട്ടിയെത്തി

കാത്തിരിപ്പിനൊടുവില്‍ നടി സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വര്‍ദ്ദെയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഞങ്ങളുടെ കുഞ്ഞു മാലാഖ ഇന്ന് രാവിലെ എത്തി..എന്റെ പെണ്‍കുഞ്ഞ്..എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി…മകള്‍ ജനിച്ച വിവരം പങ്കുവച്ചു കൊണ്ട് സമീറ കുറിച്ചു. 2014-ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്. മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. സമീറയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും ഒന്‍പതാം മാസത്തിലെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Read More

ചാക്കോച്ചന്റെ കൈയ്യില്‍ ചിരിതൂകി ഇസ; ചിത്രം വൈറല്‍

ചാക്കോച്ചന്റെ കൈയ്യില്‍ ചിരിതൂകി ഇസ; ചിത്രം വൈറല്‍

മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍..അച്ഛന്റെ കൈക്കുള്ളില്‍ പുഞ്ചിരി തൂകി കിടക്കുന്ന കുഞ്ഞു ഇസയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ..ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സിനിമാരംഗത്തുള്ളവരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരാധകര്‍ക്കും തന്നെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. ഭാര്യക്കും…

Read More

വീണ്ടും തൃശൂര്‍ക്കാരനായി ജയസൂര്യ; തൃശൂര്‍പൂരത്തിന് കൊടികയറി

വീണ്ടും തൃശൂര്‍ക്കാരനായി ജയസൂര്യ; തൃശൂര്‍പൂരത്തിന് കൊടികയറി

പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂര്‍കാരനായി ജയസൂര്യയെത്തുകയാണ് തൃശൂര്‍പൂരത്തിലൂടെ. സിനിമയുടെ പൂജ ചിത്രങ്ങള്‍ ജയസൂര്യ പുറത്തു വിട്ടിട്ടുണ്ട്. രാജേഷ് മോഹനന്‍ ആണ് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് കഥയും തിരക്കഥയും. ഗാനങ്ങള്‍ക്ക് ഈണം പകരുന്നതും രതീഷ് തന്നെ. ആട് 2 എന്ന ചിത്രത്തിനു ശേഷം വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കാക്ക കാക്ക, ഇരുമുഗന്‍, ഗജിനി, ഭീമ,റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ആര്‍ ഡി രാജശേഖറാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. മല്ലികാ സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read More

അറിയാം പഴവങ്ങാടി ഗണിപതിയേയും ക്ഷേത്രതേയും

അറിയാം പഴവങ്ങാടി ഗണിപതിയേയും ക്ഷേത്രതേയും

പഴവങ്ങാടി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചാല്‍ തടസമായി മഴ വരില്ലെന്നാണ് വിശ്വാസം. പണ്ടു മുതല്‍ തന്നെ മഴ പെയ്യാതിരിക്കാന്‍ ഈ വഴിപാട് ഉണ്ടായിരുന്നു. എ.ഡി 1771ലെ മതിലകം രേഖകളില്‍ മഹാരാജാവിന്റെ എഴുന്നള്ളത്ത് സമയത്ത് മഴ പെയ്യുന്നത് ഒഴിവാക്കാന്‍ ക്ഷേത്രത്തില്‍ നാളികേരം ഉടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കരസേന നേരിട്ടു ഭരിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം.ഐതിഹ്യം ഇങ്ങനെപദ്മനാഭപുരത്തെ കോട്ടയുടെ ഒരു ഭാഗത്ത് കാവല്‍ നിന്നിരുന്ന പട്ടാളക്കാര്‍ പിറ്റേന്ന് ബോധരഹിതരായി കാണുക പതിവായിരന്നു. യക്ഷിയെ ഭയന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു വിശ്വാസം. ഒരു ദിവസം ഭക്തനായ സൈനികന്‍ സമീപത്തെ വള്ളിയൂര്‍ നദിയില്‍ മുങ്ങിയപ്പോള്‍ ആറ് ഇഞ്ച് വലിപ്പമുള്ള ഗണപതി വിഗ്രഹം ലഭിച്ചു. പാറാവ് ഡ്യൂട്ടിക്ക് പോയപ്പോള്‍ ആ സൈനികന്‍ വിഗ്രഹവും ഒപ്പം കൊണ്ടുപോയി. അതിനു ശേഷം യക്ഷിയുടെ ശല്യം ഉണ്ടായിട്ടില്ല. തുടര്‍ന്ന് പദ്മനാഭപുരം സൈനിക താവളത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ച് സൈനികര്‍…

Read More

പൂന്തോട്ടമൊരുക്കാന്‍ സ്ഥലമില്ലേ; ഒരുക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

പൂന്തോട്ടമൊരുക്കാന്‍ സ്ഥലമില്ലേ; ഒരുക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

അധികം സ്ഥലമില്ലാത്ത ഫ്‌ളാറ്റുകള്‍ക്കും ചെറിയ വീടുകള്‍ക്കും ചേരുന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. ഫ്‌ളാറ്റുകളിലെ ഹാളും ഡൈനിങ് റൂമും തമ്മില്‍ വേര്‍തിരിക്കാന്‍ കര്‍ട്ടനുകള്‍ക്കു പകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ തെരഞ്ഞെടുക്കാം. ഗോവണിയുടെ താഴെയുള്ള ഭാഗം, വീടിനകത്തെ മറ്റ് ഓപ്പണ്‍ സ്‌പേസുകള്‍, ബാല്‍ക്കണി ഇങ്ങനെ എല്ലായിടത്തും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരീക്ഷിക്കാം. മുറിക്കുള്ളില്‍ വായുസഞ്ചാരം കൂട്ടാന്‍ ഇത്തരം പൂന്തോട്ടങ്ങള്‍ സഹായിക്കും. പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡുകളിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്. മൂന്നു ചെടിച്ചട്ടികള്‍ ചേരുന്ന മൊഡ്യൂളുകളിലാണ് ചെടികള്‍ നടുന്നത്. മുറിയുടെ വലുപ്പം നോക്കി മൊഡ്യൂളിന്റെ എണ്ണം കൂട്ടാം. സാധാരണയായി ചുവപ്പ്, പച്ച നിറത്തിലുള്ള ഇലകളും ചെറിയ പൂക്കളുള്ള ചെടികളുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിനായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പച്ചക്കറികളും മരുന്നുചെടികളും വരെ വളര്‍ത്താം. പലതരം ചെടികള്‍ ഇടകലര്‍ത്തി ഡിസൈന്‍ ചെയ്യാം. അല്‍പം കലാബോധമുണ്ടെങ്കില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിങ്ങള്‍ക്കും ഒരുക്കാം. ഉപയോഗശൂന്യമായ ഷൂ റാക്കില്‍ ഒരേ തരത്തിലുള്ള പ്ലാസ്റ്റിക് ചെടികള്‍…

Read More