രാത്രി ഭക്ഷണത്തിന് ശേഷം സാലഡ് കഴിച്ചാൽ ഈ ഗുണങ്ങൾ

രാത്രി ഭക്ഷണത്തിന് ശേഷം സാലഡ് കഴിച്ചാൽ ഈ ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് സാലഡ്. പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമാണിത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ഇവയില്‍ നിന്നും ലഭിക്കും. ഉച്ചഭക്ഷണത്തോടൊപ്പമാണ് നമ്മള്‍ ഇത് അധികവും കഴിക്കുന്നത്. എന്നാല്‍ രാത്രി ഭക്ഷണത്തിന് ശേഷം സാലഡ് ഉൾപ്പെടുത്താമോ എന്ന സംശയമുണ്ടോ? ഉണ്ടെങ്കില്‍ അത്താഴത്തിനൊപ്പം സാലഡ് ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് ഇത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാലഡ് സഹായിക്കും. രാത്രി മിതമായ ഭക്ഷണം മാത്രമേ കഴിക്കാവൂ. സാലഡ് കഴിക്കുന്നതിലൂടെ രാത്രിയിലെ അമിത വിശപ്പിനെ നിയന്ത്രിക്കാം. പച്ചക്കറികളിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. വയറ് നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. അതിലൂടെ തടി കുറയ്ക്കാനും കഴിയും. ഒരു കപ്പ് സാലഡ‍് രാത്രിയിൽ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ് വി​​ദ​ഗ്ധർ പറയുന്നത്. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ്…

Read More

ബ്ലാങ്കറ്റുകള്‍ ഇങ്ങനെ വേണം സൂക്ഷിക്കാൻ

ബ്ലാങ്കറ്റുകള്‍ ഇങ്ങനെ വേണം സൂക്ഷിക്കാൻ

തണുപ്പില്‍ ബ്ലാങ്കറ്റിനടിയില്‍ ചുരുണ്ടുകൂടാന്‍ സുഖമാണ്. എന്നാല്‍ കട്ടി കാരണം ഇവ സൂക്ഷിക്കാനും മടക്കിവയ്ക്കുവാനും അല്‍പം ബുദ്ധിമുട്ടു തന്നെയാണ്. സുക്ഷിച്ചില്ലെങ്കില്‍ ഇവയില്‍ നൂലു പൊങ്ങാൻ എളുപ്പവുമാണ്. ക്വില്‍റ്റുകളും ബ്ലാങ്കറ്റുകളും ഒരുപാട് രോമത്തോടു കൂടിയവ വാങ്ങാതിരിക്കുകയാണ് നല്ലത്. ഇതില്‍ പൊടി പിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. കടുത്ത നിറങ്ങളും വാങ്ങാതിരിക്കുക. ക്വില്‍റ്റ് കഴുകുകയോ നല്ല വെയിലിലിട്ട് ഉണക്കുകയോ ചെയ്യരുത്. ഇതിന്റെ നിറം മങ്ങുകയും ഇതിലുള്ള നാരുകള്‍ ചുരുണ്ടുകൂടുകയും ചെയ്യും. തണലിലിട്ട് ഇവ ഉണക്കുകയാണ് നല്ലത്. ബ്ലാങ്കറ്റുകള്‍ കഴുകാം. എന്നാല്‍ വെയിലിലിട്ട് ഉണക്കരുത്. ഉണങ്ങാന്‍ സമയമെടുക്കുന്നതു കൊണ്ടും സൂര്യപ്രകാശം നേരിട്ടേല്‍ക്കാത്തതു കൊണ്ടും ബ്ലാങ്കറ്റിന് ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ കഴുകുമ്പോള്‍ ഫാബ്രിക് കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത് ഒഴിവാക്കാം. ഇവ വല്ലപ്പോഴുമെ കഴുകാവൂ. അല്ലെങ്കില്‍ ബ്ലാങ്കറ്റുകള്‍ പെട്ടെന്ന് ചീത്തയാകും. ക്വില്‍റ്റുകളും ബ്ലാങ്കറ്റുകളും ഡ്രൈക്ലീന്‍ ചെയ്യുന്നത് നല്ലൊരു മാര്‍ഗമാണ്. അല്ലെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഇവ…

Read More

പെർഫ്യൂം തെരഞ്ഞെടുക്കുമ്പോൾ ഓർക്കാൻ

പെർഫ്യൂം തെരഞ്ഞെടുക്കുമ്പോൾ ഓർക്കാൻ

പെർഫ്യൂം ഉപയോഗിക്കുന്നത് പ്രായഭേദമന്യേ മിക്കവര്‍ക്കും ഇഷ്ടപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെ മേക്കപ്പ് ടേബിളിലെ മുഖ്യസ്ഥാനം കാലാകാലങ്ങളായി പെർഫ്യൂം നിലനിർത്തുന്നു. എന്നാൽ അനുയോജ്യമല്ലാത്ത പെർഫ്യൂമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വിപരീത ​ഫലങ്ങളാവും ഉണ്ടാക്കുക. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെര്‍ഫ്യൂം തെരഞ്ഞെടുക്കുന്നതിലെ അബദ്ധങ്ങൾ ഒഴിവാക്കാം. ഏതുതരത്തിലുള്ള പെർഫ്യൂമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയാണ് ആദ്യം വേണ്ടത്. വിപണിയിൽ ആയിരക്കണക്കിന് ഉല്പന്നങ്ങൾ ഉണ്ട്. ഇവയെല്ലാം ഉപയോഗിച്ചു​ നോക്കി വാങ്ങുക സാധ്യവുമല്ല. അത് കൊണ്ട് തന്നെ വാങ്ങേണ്ട പെർഫ്യൂമിന്റെ ബ്രാൻഡ്, വാസന തുടങ്ങിയവയെ കുറിച്ച് ധാരണ ഉണ്ടാവണം. ഇതേക്കുറിച്ച് അറിയാന്‍ സ്ഥിരമായി ഉപയോഗിക്കുന്നവരോടു ചോദിക്കുകയോ ഇന്റർനെറ്റിൽ തിരയുകയോ ചെയ്യാം. ഏത് പെർഫ്യൂം വാങ്ങുന്നതിനു മുൻപും അതിന്റെ പുറംചട്ടയും നിറവും കണ്ട് വിലയിരുത്താതെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നതാണ് നല്ലത്. കടയിലുള്ളത് മുഴുവൻ പരീക്ഷിക്കാനുള്ള തിടുക്കമാവും ഭൂരിഭാഗം പേർക്കും. ഇവിടേയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

Read More

ബാല്യത്തിൽ ഓടികളിച്ചിട്ടുണ്ടോ; എങ്കിൽ ഹൃദ്രോഗത്തെ ഭയക്കേണ്ട

ബാല്യത്തിൽ ഓടികളിച്ചിട്ടുണ്ടോ; എങ്കിൽ ഹൃദ്രോഗത്തെ ഭയക്കേണ്ട

ബാല്യത്തിൽ ഓടികളിക്കുകയും കുസൃതികാട്ടുകയും ചെയ്തവരാണ് നിങ്ങളെങ്കില്‍ ഹൃദ്രോഗത്തെ ഭയക്കേണ്ടതില്ലെന്ന് പഠനങ്ങൾ പറയുന്നു. കാനഡ മാക്ക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രായമുള്ള 418 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചെറിയ പ്രായത്തിലെ ശാരീരിക ആയാസങ്ങള്‍ ശരീരത്തിന് എങ്ങനെയൊക്കെ പോസിറ്റീവായി ബാധിക്കുന്നുവെന്നു കണ്ടെത്താനായിരുന്നു ഈ പഠനം. പഠനത്തിന്റെ ഭാഗമായി നിരീക്ഷണത്തിനു വിധേയരായ കുട്ടികളുടെ കാര്‍ഡിയോവാസ്‌കുലാര്‍ ഫിറ്റ്‌നസ്, ഹൃദയധമനികളുടെ ബലം, രക്തസമ്മര്‍ദം എന്നിവ വര്‍ഷങ്ങളോളം തുടര്‍ച്ചയായി നിരീക്ഷിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തോളം ആക്‌സിലെറോമീറ്റര്‍ എന്ന ഉപകരണം വര്‍ഷത്തില്‍ ഒരാഴ്ച കുട്ടികളുടെ അരക്കെട്ടില്‍ ഘടിപ്പിച്ച് അവരുടെ ഫിസിക്കല്‍ ആക്ടിവിറ്റി അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികളുടെ ശാരീരികചലനങ്ങള്‍ അവരില്‍ പിന്നീട് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പഠനത്തില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പോസിറ്റീവ് മാറ്റം ഉണ്ടാകുന്നതായി കണ്ടെത്തിയത്. പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഫിസിക്കല്‍ ആക്ടിവിറ്റി കൂടുതല്‍…

Read More

എഗ് ഫ്രൈഡ് റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

എഗ് ഫ്രൈഡ് റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

അവശ്യമായ സാധനങ്ങള്‍ ബസുമതി റൈസ് വേവിച്ചത് 3 കപ്പ് കാരറ്റ് 2 കപ്പ് ബീന്‍സ് 2 കപ്പ് കാപ്‌സിക്കം 2 കപ്പ് കാബേജ് 2 കപ്പ് വെളുത്തുള്ളി അര ടീസ്പൂണ്‍ പച്ച മുളക് 1 എണ്ണം സ്പ്രിങ് ഒണിയന്‍ ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി അര ടീസ്പൂണ്‍ സോയ സോസ് അര ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി അര ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് എള്ളെണ്ണ ആവശ്യത്തിന് മുട്ട 4 എണ്ണം തയ്യാറാക്കുന്ന വിധം… നല്ല ചുവട് കട്ടിയുള്ള പത്രം വേണം ഉപയോഗിക്കാന്‍. തീ ഹൈ ഫ്‌ലെമില്‍ വയ്ക്കാം. ആദ്യം എള്ളെണ്ണ ചൂടാക്കണം. ഇനി വെളുത്തുള്ളി മൂപ്പിച്ചെടുക്കാം. ശേഷം പച്ചക്കറികള്‍ ചേര്‍ത്ത് കൊടുക്കാം. ഉപ്പും ചേര്‍ക്കാം. ഒന്ന് വാടി കഴിഞ്ഞാല്‍ സോയ സോസ്, വിനാഗിരി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ഇനി പച്ചക്കറികള്‍ ഒരു വശത്തേക്ക്…

Read More

നിറം വെയ്ക്കാം നെല്ലിക്ക നീരിലൂടെ

നിറം വെയ്ക്കാം നെല്ലിക്ക നീരിലൂടെ

സൗന്ദര്യത്തിന് വില്ലനായി മാറുന്ന പല അവസ്ഥകള്‍ക്കും അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരണുന്നതിന് അല്‍പം നെല്ലിക്ക നീര് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നെല്ലിക്ക നീരില്‍ അല്‍പം മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് നല്‍കുന്ന മാറ്റം വളരെ വലുതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ചര്‍മ്മസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചിലതുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നമുക്ക് ഇനി നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്കയുടെ ജ്യൂസ്. ഇതില്‍ അല്‍പം മഞ്ഞള്‍ കൂടി അരച്ച് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ ഇല്ലാതാക്കി ചര്‍മ്മത്തിന് വളരെ വലിയ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. നെല്ലിക്ക നീര് മഞ്ഞള്‍ മിശ്രിതം ചര്‍മത്തിനടിയിലേയ്ക്കിറങ്ങിയാണ്…

Read More

ചൗചൗ പച്ചക്കറിയെ അറിയാം

ചൗചൗ പച്ചക്കറിയെ അറിയാം

ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് ചൗചൗ. ചൗചൗ എന്ന പച്ചക്കറിക്ക് ചൊച്ചക്ക എന്ന പേരും ഇതിനുണ്ട്. ഇതിന്റെ കായയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അധികം വേവിക്കാന്‍ പാടില്ല. സാലഡ് ആയും ഉപയോഗിക്കാവുന്നചാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചൗചൗ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഈ ചെടിയുടെ ഫലം പോലെ തന്നെ വേരും തണ്ടും ഇലകളും എല്ലാം ഭക്ഷണ യോഗ്യമാണ്. അമിനോ ആസിഡും വൈറ്റമിന്‍ സിയും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചൗചൗ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. വേവിച്ചും പച്ചക്കുംഎല്ലാം ഇത് കഴിക്കാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട് എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ചൗചൗ….

Read More

ചിപ്പിക്കൂണ്‍ സ്വാധിഷ്ധവും ഔഷധകലവറയും

ചിപ്പിക്കൂണ്‍ സ്വാധിഷ്ധവും ഔഷധകലവറയും

ഭക്ഷ്യയോഗ്യമായ ഒരു കൂണ്‍ ഇനമാണ് ചിപ്പിക്കൂണ്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. ചിപ്പിക്കൂണ്‍ സാധാരണയായി വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉണ്ടാവുന്നുണ്ട്. ഇത് കൃഷി ചെയ്യുന്നതിന് അല്‍പം ശ്രദ്ധയും സമയവും അത്യാവശ്യമായി വേണ്ടതാണ്. വയ്ക്കോലിലാണ് ഇത് വിളവെടുക്കുന്നതും കൃഷി ചെയ്യുന്നതും. ഔഷധ ഗുണത്തിലും പോഷക ഗുണത്തിലും മണത്തിലുമെല്ലാം മികച്ച് നില്‍ക്കുന്ന ഒന്നാണ് ചിപ്പിക്കൂണ്‍. രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, കൊളസ്ട്രോള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് കൂണ്‍. അതുകൊണ്ട് തന്നെ വലിയ വില കൊടുത്തും ആരോഗ്യത്തിന് വേണ്ടി ചിപ്പിക്കൂണ്‍ വാങ്ങിക്കുന്നതിന് പലരും തയ്യാറാവുന്നുണ്ട്. ചിപ്പികൂണ്‍ ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. കുറഞ്ഞ കലോറി കലോറി കുറവാണ് ചിപ്പിക്കൂണില്‍. അമിത വണ്ണത്തിന് കാരണമാകുന്ന അവസ്ഥക്കെല്ലാം പരിഹാരം നല്‍കി ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ചിപ്പിക്കൂണ്‍….

Read More

ലൈംഗീക ശേഷിക്കും ഹൃദയാരോഗ്യത്തിനും കരിങ്കോഴി ഇറച്ചി

ലൈംഗീക ശേഷിക്കും ഹൃദയാരോഗ്യത്തിനും കരിങ്കോഴി ഇറച്ചി

കരിങ്കോഴി പോസ്റ്റുകള്‍ ധാരാളം നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇതെല്ലാം വെറും ട്രോളായി മാത്രം കാണുന്നവരാണ് പലരും. പക്ഷേ നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന സൂത്രങ്ങള്‍ ഇതിലുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ സത്യമാണ്, ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങള്‍ കരിങ്കോഴിയില്‍ ഉണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന്‍ തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൊണ്ടും സമ്പുഷ്ടമാണ് കരിങ്കോഴി. ചിക്കന്‍ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ചിക്കന്‍ കഴിക്കുന്നതിലൂടെ അത് എങ്ങനെയെല്ലാം ആരോഗ്യത്തിന് ഗുണകരമാവുന്നു എന്ന് കൂടി നമ്മള്‍ അറിഞ്ഞിരിക്കണം. ഇന്ന് കടയില്‍ നിന്ന് ലഭിക്കുന്ന ബ്രോയ്ലര്‍ ചിക്കനുകള്‍ ആരോഗ്യത്തിന് ഒരു ഗുണവും നല്‍കുന്നവയല്ല, മാത്രമല്ല ദോഷം മാത്രം നല്‍കുന്നു എന്ന കാര്യത്തിലും സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും കാരണമാകുന്നുണ്ട് ഈ ചിക്കന്‍ തീറ്റ. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള…

Read More

ആരോഗ്യവും രുചികരവും; ലെമണ്‍ റൈസ്

ആരോഗ്യവും രുചികരവും; ലെമണ്‍ റൈസ്

ചോറ് വേവിച്ചത് 1 കപ്പ് ചെറു നാരങ്ങ 1 എണ്ണം വെളുത്തുള്ളി 4 അല്ലി ഇഞ്ചി 1 കഷ്ണം കടുക് 1 സ്പൂണ്‍ അണ്ടിപ്പരിപ്പ് 4 എണ്ണം ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് എണ്ണ ആവശ്യത്തിന് തയാറാക്കുന്ന വിധം… ആദ്യം ചോറ് പാകത്തിന് വേവിക്കുക. (ബസ്മതി റൈസ്, പൊന്നിയരി, തുടങ്ങിയവയോ പച്ചരിയോ ഉപയോഗിക്കാവുന്നതാണ്). ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം. ശേഷം കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. ഈ ചേരുവയിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും നാരങ്ങ നീരും ചേര്‍ക്കുക. വേവിച്ച് വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം.

Read More