വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ ഈ ഗുണങ്ങളുണ്ട്

വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ ഈ ഗുണങ്ങളുണ്ട്

ഔഷധഗുണങ്ങളുടെ കലവറയാണ് വെളുത്തുള്ളി. 100 ഗ്രം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഔഷധഗുണമുള്ള വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതുകൊണ്ടുള്ള ഗുണം ഏറെയാണ്. ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രക്ത ശുദ്ധിവരുത്തുന്നതിനു വളരെ നല്ലതാണ്. രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തശുദ്ധിവരുത്തുന്നതിനു സഹായിക്കും പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായി വെളുത്തുള്ളി കഴിക്കാം. ബാക്ടീരിയകളെ നിയന്ത്രിച്ച് ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി വളരെ നല്ലതാണ് ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നത്…

Read More

പകലുറക്കം ശീലമാക്കിയാല്‍ മറവിരോഗം

പകലുറക്കം ശീലമാക്കിയാല്‍ മറവിരോഗം

പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നത് ശീലമാക്കിയാല്‍ മറവിരോഗമുണ്ടാകുമെന്ന് യുഎസിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പകലുറക്കം, മറവിരോഗത്തിനു കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകള്‍ തലച്ചോറില്‍ രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ടത്രേ. യുഎസ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓണ്‍ ഏജിങ്ങും ജോണ്‍ ഹോപ്കിന്‍സ് ബ്ലൂബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തുമാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍, മറവിരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പകലുറക്കം ശീലമാക്കിയവരായിരുന്നു. രാത്രിയുറക്കം ശീലമാക്കുകയും പകലുറക്കം ഉപേക്ഷിക്കുകയും മാത്രമാണ് ഇതിനു പരിഹാരമെന്ന് ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് സ്‌ലീപ്പില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

ജ്യൂസ് കുടിക്കാൻ പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ

ജ്യൂസ് കുടിക്കാൻ പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ

സ്ട്രോ ഉപയോഗിച്ചു ജ്യൂസു കുടിക്കുമ്പോള്‍ എപ്പോഴെങ്കിലും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക്‌ മാലിന്യം എന്ന നിലയില്‍ മാത്രമല്ല, ആരോഗ്യത്തെ പോലും ഹാനികരമായി ബാധിക്കുന്നതിനാൽ പല രാജ്യങ്ങളിലും ജനങ്ങൾ പ്ലാസ്റ്റിക് സ്ട്രോ ഉപേക്ഷിച്ചു തുടങ്ങി. പ്ലാസ്റ്റിക്‌ സ്ടോകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇതൊക്കെയാണ്. ദന്തക്ഷയം: പാക്കറ്റ് ജ്യൂസുകളിലെ കവറിനോടൊപ്പം പ്ലാസ്റ്റിക് സ്ട്രോയും ലഭിക്കുന്നത് സാധാരണമാണ്. നല്ല തണുത്ത ജ്യൂസ് സ്ട്രോ ഉപയോഗിച്ച് വലിച്ചു കുടുക്കുമ്പോൾ ആദ്യമെത്തുന്നത് പല്ലിന്റെ ഒരു ഭാഗത്തേയ്ക്കാവും. സ്ഥിരമായി ഇങ്ങനെ തുടരുമ്പോൾ ദന്തക്ഷയത്തിനു സാധ്യയേറും വായു കോപം: സ്ട്രോയിലൂടെ ജ്യൂസുകള്‍ വലിച്ചു കുടിക്കുമ്പോള്‍ ജ്യൂസ് മാത്രമല്ലല്ലോ അകത്തേയ്ക്ക് പോകുന്നത്. അമിതമായി നേരിട്ട് ആമാശയത്തിലെത്തുന്ന വായു ദഹനപ്രശ്നങ്ങൾക്കും വായു കോപത്തിനും കാരണമായേക്കാം അളവിലും കാര്യമുണ്ട്: ഗ്ലാസ്സില്‍ നിന്നും കുടിക്കുന്നത് പോലെയല്ല സ്ട്രോ ഉപയോഗിച്ചു പാനീയങ്ങൾ കുടിക്കുന്നത്. അമിതമായ ഷുഗര്‍ അടങ്ങിയ പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ചു കുടിച്ചാല്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍…

Read More

നടുവേദന അകറ്റാൻ ധാർമികാസനം

നടുവേദന അകറ്റാൻ ധാർമികാസനം

ചില യോഗാമുറകൾ പരിശീലിച്ചാൽ നടുവേദന അകറ്റാൻ കഴിയും. അതിലൊന്നാണ് ധാർമികാസനം. ഇത് സ്ഥിരമായി ചെയ്‌താൽ നടുവേദനയ്ക്ക് പരിഹാരമുണ്ടാകും. ചെയ്യുന്ന വിധം: ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം തറയിൽ വരത്തക്കവണ്ണം ഇരിക്കുക. കാൽപ്പാദങ്ങൾ രണ്ടും പൃഷ്ഠഭാഗത്തിനിരുവശത്തും ചേർന്നും തറയ‍ിൽ പതിഞ്ഞും ഇരിക്കാൻ ശ്രദ്ധിക്കേണ്ടാതാണ്. ഇനി സാവധാനം ഇരുകൈകളും മുകളിലേക്കുയർ‌ത്തി ഇരുകൈകളുടെയും വിരലുകൾ തമ്മിൽ കോർത്തു പിടിച്ച് കഴുത്തിനു പുറകിൽ വയ്ക്കുക. ഇനി സാവധാനം ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുകയും ചെയ്യുക. ഈ അവസ്ഥയിലിരുന്ന് സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവര‍ുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക വീണ്ടും ഒന്നോ രണ്ടോ തവണ ആവർത്തിക്കാവുന്നതാണ്. ഗുണങ്ങൾ ഈ ആസനം ചെയ്യുമ്പോൾ തലച്ചോറിനും അതിനോടനുബന്ധിച്ചുള്ള നാഡീഞരമ്പുകൾക്കും ശരീയായ രീതിയിൽ പോഷകരക്തം ലഭിക്കുന്നു. അതുമൂലം തലയ്ക്കും കണ്ണുകൾക്കും ഉണ്ടാകുന്ന വേദന ശമിക്കുന്നു. ശ്വാസകോശരോഗത്തിനു ശമനം കാണപ്പെടുന്നു. ദഹനേന്ദ്രിയവ്യൂഹങ്ങൾ ഉണർന്നു…

Read More

വെള്ളത്തിൽ മുങ്ങിയ ഒരാളെ കരയ്‌ക്കെത്തിച്ചാൽ ചെയ്യേണ്ടത്

വെള്ളത്തിൽ മുങ്ങിയ ഒരാളെ കരയ്‌ക്കെത്തിച്ചാൽ ചെയ്യേണ്ടത്

ഒരാളെ വെള്ളത്തിൽനിന്ന് രക്ഷിച്ചു കരയ്‌ക്കെത്തിച്ചാൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അവിടെ കൂടിനിൽക്കുന്ന പലർക്കും അറിവുണ്ടാകില്ല. ഇക്കാര്യങ്ങളിൽ അറിവുണ്ടായാൽ അടിയന്തര ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാനാവും. വെള്ളത്തിൽ മുങ്ങിപ്പോകുന്ന വ്യക്തിക്ക് ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. പെട്ടെന്നു വെള്ളത്തിലേക്കു വീഴുന്ന ആളുടെ ശ്വാസനാളത്തിലെ പേശീമുറുക്കം കാരണമാണ് ശ്വാസതടസ്സം സംഭവിക്കുന്നത്. ഇത്തരക്കാരിൽ ശ്വാസകോശത്തിലേക്കു വെള്ളം കടക്കാറില്ല. ഇതിനു ഡ്രൈ ഡൗണിങ് എന്നാണു പറയുക. വെള്ളത്തിൽ മുങ്ങിയ ആളെ കരയിലെത്തിച്ചാലുടൻ നിലത്തു കിടത്തണം. ഇറുകിയ വസ്ത്രങ്ങൾ അഴിക്കുകയോ കീറിയെടുക്കുകയോ വേണം. ശ്വാസതടസ്സമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം. വായിൽ ഛർദിയുടെ അംശമുണ്ടെങ്കിൽ വിരൽ കടത്തി വായ് വൃത്തിയാക്കണം. ശരീരം നനവില്ലാത്ത കൈ കൊണ്ടു നല്ലവണ്ണം തിരുമ്മാം. ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജീവൻരക്ഷാ സഹായങ്ങൾ ആരംഭിക്കണം. വ്യക്തിയെ ഒരു വശത്തേക്കു ചെരിച്ചശേഷം പതുക്കെ വയറിനു മുകളിൽ അമർത്തി വെള്ളം പുറത്തു കളയണം. ചരിച്ചു കിടത്തുമ്പോൾ ഇടതുവശം…

Read More