ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ സാധാരണമായി സ്ത്രീകള്‍ ഉപയോഗിക്കുന്നവയാണ് ഗര്‍ഭനിരോധന ഗുളികകള്‍. പലര്‍ക്കും ഇത്തരം ഗുളികകളെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നതാണ് വാസ്തവം. ഗര്‍ഭനിരോധന ഗുളികകള്‍ക്ക് 99% ഫലപ്രാപ്തിയുണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇത് ചിലരില്‍ ഛര്‍ദ്ദിക്ക് കാരണമായേക്കാം. സപ്ളിമെന്റുകളും ആന്റിബയോട്ടിക്കുകളും മറ്റും കഴിക്കുന്നത് ഗുളികകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ കാരണമായേക്കാം. ഗര്‍ഭനിരോധന ഗുളികകള്‍ അണ്ഡവിക്ഷേപണത്തെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണുകള്‍ ഈസ്ട്രജന്റെയും പ്രോജസ്റ്റിന്റെയും നില ഉയര്‍ത്തുന്നതു വഴി അണ്ഡവിക്ഷേപണം നടത്തേണ്ട എന്ന സന്ദേശം അണ്ഡാശയങ്ങള്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍, ബീജങ്ങള്‍ അണ്ഡവുമായി സംയോജിക്കുന്നത് തടയപ്പെടുകയും ഗര്‍ഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ലൈംഗികജന്യ രോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചിലര്‍ ധരിച്ചുവച്ചിട്ടുണ്ട്. ഇത് ശരിയല്ല. ഗര്‍ഭനിരോധന ഗുളികകള്‍ ലൈംഗികജന്യരോഗങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നില്ല. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതാണ് ഇതിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഓരോ വ്യക്തിയിലും…

Read More

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും വെളിച്ചെണ്ണ കൊണ്ട് പരിഹരിക്കാം

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും വെളിച്ചെണ്ണ കൊണ്ട് പരിഹരിക്കാം

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും പലർക്കും വലിയ പ്രശ്നമാണ്. ഇത് ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലൂടെ എങ്ങനെ വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും മാറ്റാനാകുമെന്ന് നോക്കാം. വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വായ്‌നാറ്റത്തെ ഇല്ലാതാക്കി പല്ലിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. മോണരോഗങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് വെളിച്ചെണ്ണ. മോണരോഗത്തിന്റെ പ്രധാന കാരണം പല്ലില്‍ പ്ലേക്ക് അടിഞ്ഞ് കൂടുന്നതാണ്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ആദ്യം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ദിവസവും ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ പ്ലേക്ക് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കുറയുകയാണ് ചെയ്യുന്നത്. പല്ല് ദ്രവിക്കുന്നതാണ് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വില്ലനാവുന്ന മറ്റൊരു പ്രശ്‌നമാണ്. വെളിച്ചെണ്ണ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി…

Read More

പുതുമ നഷ്ടപ്പെടാതെ പേള്‍ ആഭരണങ്ങള്‍ സൂക്ഷിക്കാം

പുതുമ നഷ്ടപ്പെടാതെ പേള്‍ ആഭരണങ്ങള്‍ സൂക്ഷിക്കാം

പേള്‍ ആഭരണങ്ങള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവയാണ്. സുഷിരങ്ങള്‍ ഉള്ളതായതിനാല്‍ കാലക്രമേണ തിളക്കം നഷ്ടപ്പെടും. പെര്‍ഫ്യൂം, ഡിയോഡ്രന്‍റ്, ഹെയര്‍സ്‌പ്രേ, മേക്ക് അപ്, ബോഡി ലോഷന്‍സ്, നെയില്‍ പോളിഷ് റിമൂവര്‍ എന്നിവയൊക്കെ പേളിന്‍റെ ഭംഗിക്ക് വില്ലന്മാരാകും. അവ ഉണങ്ങിയ ശേഷം വേണം പേള്‍ ആഭരണങ്ങള്‍ ധരിക്കാന്‍. ഉപയോഗശേഷം മൃദുവായ തുണികൊണ്ട് തുടച്ച്‌ ഉണങ്ങിയതിന് ശേഷം ബോക്‌സിലോ മറ്റോ വെയ്ക്കാം. നിറം മങ്ങിത്തുടങ്ങിയ പേള്‍ ആഭരണങ്ങള്‍ വൃത്തിയാക്കുമ്പോഴും ശ്രദ്ധ വേണം. ആഭരണം മൃദുവായ തുണിയില്‍ വയ്ക്കുക. ഷാംപൂ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി മൃദുവായ മേക്കപ്പ് ബ്രഷ് കൊണ്ട് പേളില്‍ പുരട്ടാം. ഓരോന്നും ബ്രഷ് കൊണ്ട് വൃത്തിയാക്കിയ ശേഷം നനഞ്ഞ തുണികൊണ്ട് തുടയ്ക്കാം. തുടര്‍ന്ന് നിവര്‍ത്തിവെച്ച്‌ ഉണങ്ങാന്‍ അനുവദിക്കണം. നൂല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വലിയാതിരിക്കാന്‍ ഇത് സഹായിക്കും. നാച്വറല്‍ പേള്‍സോ അല്ലാത്തതോ ആകട്ടെ ഈ രീതിയില്‍ വൃത്തിയാക്കാം. സെമി പ്രഷ്യസ് സ്റ്റോണുകളിലും ഈ…

Read More

ഈ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലെ ഡ്രയറിൽ ഇടരുത്

ഈ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലെ ഡ്രയറിൽ ഇടരുത്

ചില വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലെ ഡ്രയറില്‍ സ്ഥിരമായി ഇട്ടാൽ വേഗം നശിക്കും. യന്ത്രങ്ങളുടെ അടിസ്ഥാന സ്വഭാവം മനസിലാക്കി മാത്രമേ വസ്ത്രങ്ങള്‍ അതില്‍ ഇടാവൂ. ഡ്രയറില്‍ ബാത്തിങ് സ്യൂട്ട് ഇട്ടാല്‍ അതിന്‍റെ നൂലുകള്‍ പൊട്ടിപ്പോകും. നൂലുകളുടെ അയവു കൂടി അതിന്‍റെ ആകൃതി നഷ്ടപ്പെടും.അത് നിങ്ങള്‍ക്ക് ധരിക്കാന്‍ പാകമാകാതെയും വരും. അതുപോലെ ഡ്രയറില്‍ ജീന്‍സ് കഴുകുകയാണെങ്കില്‍ അതിന്‍റെ സ്വാഭാവികത നഷ്ടപ്പെടും. ജീന്‍സിന്‍റെ ഇലാസ്റ്റിസിറ്റിയും, തിളക്കവും ഡ്രയറില്‍ കഴുകുമ്പോള്‍ നശിക്കും. അതിനാല്‍ ഇവ കൈകൊണ്ട് കഴുകുന്നതാണ് നല്ലത്. സോക്സ് നിങ്ങള്‍ ഡ്രയറില്‍ മുക്കി വയ്ക്കുകയാണെങ്കില്‍ അത് ഉപയോഗമില്ലാതെയായി പോകും .അതിനാല്‍ സോക്സ് ഒരിക്കലും ഡ്രയറില്‍ ഇടരുത്. അതിന്‍റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടു വലിയും. സോക്സ് കൈ കൊണ്ട് കഴുകാന്‍ സമയമില്ലെങ്കില്‍ മെഷ് ബാഗുകള്‍ ഉപയോഗിക്കുക . ടൈറ്റ്‌സ് ആദ്യം ഉപയോഗിച്ചത് പോലെ പിന്നീടും ടൈറ്റ് ആയി തോന്നിയിട്ടുണ്ടോ? ഇത് നാം യന്ത്രത്തില്‍ കഴുകുമ്പോള്‍…

Read More

വീട് വൃത്തിയാക്കുമ്പോൾ ഈ ഇടങ്ങൾ വിട്ടുപോകരുത്

വീട് വൃത്തിയാക്കുമ്പോൾ ഈ ഇടങ്ങൾ വിട്ടുപോകരുത്

ദിവസവും വീട് വൃത്തിയാക്കിയാലും വിട്ടുപോകുന്ന ചില സ്ഥലങ്ങളുണ്ട്. കണ്ണില്‍ പെടുന്ന പൊടിയും മാറാലയും അഴുക്കും കളഞ്ഞാലും കണ്ണെത്താതെ കിടക്കുന്ന ഇടങ്ങളുണ്ട്. പക്ഷെ വീടിന്‍റെ ആരോഗ്യം എന്നത് അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. അതിനാല്‍ താഴെപറഞ്ഞിരിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സോഫയുടെയും സെറ്റിയുടെയും വിടവുകള്‍: സോഫയില്‍ ചാഞ്ഞിരുന്ന് ടി.വി കാണാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത്തരത്തില്‍ ആഹാരപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് പൊടികളും സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞു കൂടുന്നതും സ്വാഭാവികമാണ്. വാക്വം ക്ലീനര്‍ വച്ചോ സോപ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കിയോ അഴുക്കു പുരണ്ട ഇടത്ത് നനഞ്ഞ തുണികൊണ്ട് തുടച്ചുമാറ്റാം. ബേസ് ബോര്‍ഡും വാതിലുകളും: ദിവസവും തറ തുടച്ചാലും തറയും ചുവരും ചേരുന്ന ഇടം അതായത് ബേസ് ബോര്‍ഡ് വൃത്തിയാക്കിയെന്നു വരില്ല. അതുപോലെ തന്നെയാണ് വാതിലുകളും. അല്പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്തതില്‍…

Read More