ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെണ്‍കരുത്ത് സിനിമയിലേക്കും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെണ്‍കരുത്ത് സിനിമയിലേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന്റെ ജീവിതം സിനിമയാകുന്നു. തപ്‌സ്വി പന്നുവാണ് മിഥാലിയായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്റ്. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയം ഇത്തരം ചിത്രങ്ങള്‍ക്കുള്ള സ്വകാര്യതയെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്. മിഥാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിഥാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്‌സ്വി പന്നുവാകും മിഥാലിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ താരം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സൂര്‍മ എന്ന ചിത്രത്തില്‍ തപ്‌സി ഹോക്കി താരമായി അഭിനയിച്ചിരുന്നു. ഇനി ക്രിക്കറ്റ് താരമായിട്ടാണ് തപ്‌സി എത്തുക.

Read More

ഇട്ടിമാണിയായി ചൈനയില്‍ വിലസി മോഹന്‍ലാല്‍

ഇട്ടിമാണിയായി ചൈനയില്‍ വിലസി മോഹന്‍ലാല്‍

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളോടെയാണ് ആരാധകര്‍ പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാര് കരാട്ടെ ബ്ലാക്ബെല്‍റ്റോ? അതോ കുംഫുവോ? തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതരായ ജിബി- ജോജുവിന്റേതാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് ‘ഇട്ടിമാണി’. മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഷാജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Read More

പാവങ്ങള്‍ക്ക് റെസ്റ്റോറന്റ് തുറന്ന് നല്‍കി മെസി

പാവങ്ങള്‍ക്ക് റെസ്റ്റോറന്റ് തുറന്ന് നല്‍കി മെസി

കോപ അമേരിക്കയിലെ വിവാദ നായകനായ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി, സ്വന്തം നാടായ റൊസാരിയോയില്‍ മനുഷ്യത്വപരമായ നടപടിയിലൂടെ കൈയ്യടി നേടുന്നു. കടുത്ത ശൈത്യം നേരിടുന്ന റൊസാരിയോ നഗരത്തില്‍, സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ റൊസാരിയോ നഗരത്തിലെ ഭവനരഹിതരായ പാവങ്ങള്‍ക്കു സൗജന്യ ഭക്ഷണം നല്‍കാന്‍ മെസ്സി നിര്‍ദേശം നല്‍കി. ഭക്ഷണത്തിനു പുറമെ കോട്ടുകളും പുതപ്പുകളും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അര്‍ജന്റീനയിലെ തീരദേശ നഗരമായ റൊസാരിയോ നിലവില്‍ ശക്തമായ ശൈത്യത്തിന്റെ പിടിയിലാണ്. ഈ അവസ്ഥയില്‍ വീടില്ലാത്തതു കാരണം തെരുവില്‍ കഴിയുന്നവര്‍ക്ക് സഹായവുമായാണ് മെസ്സിയുടെ ഉടമസ്ഥതയിലുള്ള വി.ഐ.പി റൊസാരിയോ റെസ്റ്റോറന്റ് മുന്നോട്ടു വന്നത്. ജൂലൈ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ ഒമ്പത് വരെയാണ് സൗജന്യ ഭക്ഷണം നല്‍കിയത്. ‘സമ്പന്നവും സമൃദ്ധവുമായ’ ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. തെരുവില്‍ കഴിയുന്നവരെ കണ്ടാല്‍ കൂട്ടിവരണമെന്നും വിശപ്പുമാറ്റി നിറഞ്ഞ ഹൃദയത്തോടെ…

Read More

കുഞ്ഞുങ്ങളുടെ കിന്നരിപ്പല്ലുകളെ ആരോഗ്യത്തോടെ കരുതാം

കുഞ്ഞുങ്ങളുടെ കിന്നരിപ്പല്ലുകളെ ആരോഗ്യത്തോടെ കരുതാം

കുഞ്ഞുങ്ങളുടെ പല്ലിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട, കൊഴിഞ്ഞ് വീണ്ടും വരാനുള്ളതെല്ലേ എന്നൊക്കെയാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാൽ ഇത് തെറ്റാണ് കുട്ടികളുടെ കിന്നരിപ്പലുകളിലാണ് നമ്മൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. എന്നാൽ മാത്രമേ ഭംഗിയും ആരോഗ്യവുമുള്ള പല്ലുകൾ ഭാവിയിൽ അവർക്കുണ്ടാവു. കുഞ്ഞ് ജനിച്ച് കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ കിന്നരിപ്പല്ലുകളുടെ ശ്രദ്ധ തുടങ്ങണം. ഒരു വയസ് കഴിയുമ്പോൾ മാത്രമേ പല്ലുകൾ വന്നു തുടങ്ങൂ എങ്കിലും ശ്രദ്ധ നേരത്തെ തന്നെ തുടങ്ങണം. ആദ്യം ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് കൃത്രിമ നിപ്പിൾ നൽകരുത് എന്നതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തെ സാരമായി തന്നെ ബധിക്കും. പല്ലുവന്ന കുട്ടികളിൽ പലർക്കും ഉറക്കത്തിൽ പാൽക്കുപ്പികൾ വായിൽ വച്ച് ഉറക്കുന്ന പതിവുണ്ട്, ഇത് പൂർണമായും ഒഴിവാക്കുക. ഇത് പല്ലിന് മുകളിൽ ഒരു ആവരണം ഉണ്ടാക്കുന്നതിന് കാരണം. ചെറിയ കുട്ടികൾക്ക് 120 മില്ലിയിലധികം ജ്യൂസുകൾ നൽകരുത് ഇത് പല്ലിന്റെ ഇനാമൽ…

Read More

ഫ്രിഡ്ജില്‍ വെക്കാന്‍പാടില്ലാത്ത ആഹാരസാധനങ്ങള്‍

ഫ്രിഡ്ജില്‍ വെക്കാന്‍പാടില്ലാത്ത ആഹാരസാധനങ്ങള്‍

ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് വളരെ ഉപകാരപ്രദമാണ്. ഭക്ഷണം ഒരു നിശ്ചിത താപനിലയില്‍ ശീതികരിച്ച്‌ സൂക്ഷിച്ചാണ് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരുഡിഗ്രി സെല്‍ഷ്യസിനും അഞ്ചു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളില്‍ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാല്‍ അങ്ങനെയല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. ഫ്രിഡ്ജില്‍ വെക്കാന്‍പാടില്ലാത്ത ചില ആഹാരസാധനങ്ങള്‍ നോക്കാം. ബ്രഡ്: ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവില്‍ ബ്രഡ് കേടാകില്ല തക്കാളി: ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും. തക്കാളി പേപ്പറില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിയ്ക്കാം. ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നതിലൂടെ ഈര്‍പ്പം നഷ്ടപ്പെടും…

Read More

ഈ പേപ്പർ നെയിൽ ആർട്ട് അടിപൊളിയാണ്

ഈ പേപ്പർ നെയിൽ ആർട്ട് അടിപൊളിയാണ്

നഖം മോടിപിടിപ്പിക്കുന്ന പേപ്പർ നെയിൽ ആർട്ടാണ് ചെറുപ്പത്തിന്റെ ഹരം. കടലാസെന്നു കേട്ട് ആരും അത്ഭുതപ്പെടേണ്ട. ഹോളിവുഡിൽ പോലും പേപ്പർ നെയിൽ ആർട്ടിന് കടുത്ത ആരാധകരാണുള്ളത്. സിമ്പിൾ ആൻഡ് യൂണിക്ക് ആണിതിന്റെ പ്രത്യേകത. കടലാസിലുള്ള എന്തും നഖത്തിലേക്ക് പകർത്താം എന്ന പ്രത്യേകതയാണ് പേപ്പർ നെയിൽ ആർട്ടിന്റെ ആരാധകരുടെ എണ്ണം കൂട്ടുന്നത്. ദിനപത്രങ്ങളോ വാരികകളോ മാസികകളോ എന്തിന് നോട്ടുബുക്കിലെ എഴുത്തുകുത്തുകൾ വരെ പേപ്പർ നെയിൽ ആർട്ടിലൂടെ നഖത്തിൽ ഫോട്ടാസ്റ്റാറ്റായി പതിപ്പിക്കാം. കാർട്ടൂൺ കഥാപാത്രങ്ങളും ഈ വിധത്തിൽ നഖങ്ങളിലേക്ക് ചേക്കേറുന്നുണ്ട്. ബേസ് കോട്ട്, ഇളം നിറത്തിലുള്ള നെയിൽ പോളിഷ്, റബ്ബിംഗ് ആൽക്കഹോൾ, പിന്നെ കുറച്ച് പേപ്പർ കഷ്ണങ്ങളും ഉണ്ടെങ്കിൽ നെയ്ൽ ആർട്ട് റെഡി. നഖത്തിൽ ബേസ് കോട്ട് പൂശലാണ് ആദ്യ പടി. തുടർന്ന് റബിംഗ് ആൽക്കഹോളിൽ പേപ്പർ കഷ്ണം അഞ്ച് സെക്കൻഡ് മുക്കിയിടണം. റബ്ബിംഗ് ആൽക്കഹോൾ നനഞ്ഞ പേപ്പർ കഷ്ണങ്ങൾ നഖത്തിന്…

Read More

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണശീലങ്ങൾ

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണശീലങ്ങൾ

മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്. ചോക്കലേറ്റിൽ പാലും ശുദ്ധീകരിച്ച പഞ്ചസാരയും കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാൽ കുറഞ്ഞ അളവിൽ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്‌നമല്ല. പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോർമോണുകൾ ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഗർഭിണിയായ പശുവിന്റെ പാൽ ഇക്കാര്യത്തിൽ മുന്നിലാണ്. കൊഴുപ്പും പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങൾ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചർമ്മത്തിൽ കുരുക്കളുണ്ടാകാനിടയാക്കും. മുഖക്കുരു വഷളാക്കുന്നതിൽ അയഡിന് പ്രധാന പങ്കുണ്ട്. കൊഞ്ച്, ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങിയ മത്സ്യങ്ങൾ അയഡിൻ ധാരാളമായി അടങ്ങിയവയാണ്. ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമായ ചീരയിൽ അയഡിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ മുഖക്കുരുവിന്റെ പ്രശ്‌നമുണ്ടെങ്കിൽ ചീര കഴിക്കുന്നതിന് നിയന്ത്രണം വേണം. മസാലകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ മുഖക്കുരുവിന് കാരണമാകില്ലെങ്കിലും നിലവിലുള്ളത് വഷളാകാൻ ഇടയാക്കും. മസാലകൾ…

Read More

സ്വർണാഭരണങ്ങൾ വീട്ടിൽ തന്നെ വൃത്തിയാക്കാൻ

സ്വർണാഭരണങ്ങൾ വീട്ടിൽ തന്നെ വൃത്തിയാക്കാൻ

നിറം മങ്ങിയ സ്വർണാഭരണങ്ങൾ വീട്ടിൽ തന്നെ വൃത്തിയാക്കാൻ മാര്ഗങ്ങളുണ്ട്. സ്വർണാഭരണങ്ങൾ ഇളം ചൂടുവെള്ളവും മൃദുവായ സോപ്പും ടൂത്ത് ബ്രുഷും ഉപയോഗിച്ച്‌ വൃത്തിയാക്കാനാകും. സ്വര്‍ണം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഇംപ്രഗ്നേറ്റഡ് റഗ് ക്ലോത്തുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കൂടിയ കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് ഇതാവശ്യമില്ല. 18 കാരറ്റിനും അതിനു മുകളിലുള്ളവയും പൊതുവെ പെട്ടെന്ന് നിറംമാറ്റം സംഭവിക്കാറില്ല. കുറഞ്ഞ കാരറ്റിലുളള ആഭരണങ്ങള്‍ക്ക് ബ്ലീച്ച്‌ പോലുളള ക്ലെന്‍സിങ് പ്രൊഡക്ടുകള്‍ അപകടകരമാണ്. കാഠിന്യമുള്ള കെമിക്കലുകള്‍ ഇവയില്‍ നിറം മാറ്റത്തിന് കാരണമാകും. സാധാരണ സ്വര്‍ണാഭരണങ്ങളേക്കാള്‍ അല്പം കൂടി ശ്രദ്ധവേണം ആന്‍റിക് ആഭരണങ്ങള്‍ പരിപാലിക്കുമ്പോള്‍. സ്വര്‍ണത്തിന്‍റെ നിറം മങ്ങിയിട്ടില്ലെങ്കില്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാനും തിളക്കം വീണ്ടെടുക്കാനുമാകും. ആഭരണം ഒരു അരിപ്പയില്‍ വെച്ച്‌ ഇളം ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത് മൃദുവായ ബ്രഷുകൊണ്ട് വൃത്തിയാക്കാം. കല്ലുകളും കൊളുത്തുകളുമൊക്കെ ശ്രദ്ധയോടെ ഉരസി അഴുക്കുകളയാം. പരുക്കനായ ഒരുതരം വസ്തുക്കളും ആഭരണങ്ങളുടെ അഴുക്കുകളയാന്‍ ഉപയോഗിക്കരുത്. എന്നിട്ടും വൃത്തിയായില്ലെങ്കില്‍…

Read More