പൊട്ടറ്റോ ഒനിയന്‍ ഫ്രൈ

പൊട്ടറ്റോ ഒനിയന്‍ ഫ്രൈ

അവശ്യമായ സാധനങ്ങള്‍ ഉരുളക്കിഴങ്ങ്-അരക്കിലോ സവാള-4 പച്ചമുളക്-2 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍ കടുക്-അര ടീസ്പൂണ്‍ ഉഴുന്ന്-അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ സാമ്പാര്‍ പൗഡര്‍-1 ടീസ്പൂണ്‍ മുളകുപൊടി-1 ടീസ്പൂണ്‍ കായപ്പൊടി-കാല്‍ ടീസ്പൂണ്‍ ഉപ്പ് കറിവേപ്പില ഓയില്‍ തയാറാക്കുന്ന വിധം… ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളയുക. സവാള നീളത്തിലരിയുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ കടുക്, ഉഴുന്ന്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എ്ന്നിവ ചേര്‍ത്തിളക്കണം. സവാള ചേര്‍ത്തിളക്കി വഴറ്റുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്തതും മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കി വേവിച്ചെടുക്കുക.

Read More

വെള്ളപ്പാണ്ട് മാറ്റാം

വെള്ളപ്പാണ്ട്  മാറ്റാം

ശരീരത്തിലെ മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അളവിനനുസരിച്ചാണ് ഓരോരുത്തരുടേയും ചര്‍മത്തിന്റെ നിറം രൂപപ്പെടുന്നത്. ശരീരത്തിലെ മെലമോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്. മെലനോസൈറ്റ് കോശങ്ങള്‍ എല്ലാവരിലും ഒരേ അളവിലാണ് കാണപ്പെടുന്നത്. എന്നാല്‍ അവയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവില്‍ വലിയ വ്യാതിയാനമുണ്ടാകുമ്പോള്‍ അതിന് രോഗസ്വഭാവം കൈവരുന്നു. ചര്‍മത്തിന്റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട പ്രധാനരോഗമാണ് വെള്ളപ്പാണ്ട്. മെലാനിന്‍ നഷ്ടപ്പെടുന്ന അവസ്ഥയും അസാധാരണമായി കുറയുന്ന അവസ്ഥയുമാണ് വെള്ളപ്പാണ്ടിലേക്ക് നയിക്കുന്നത്. ഈ രോഗത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ഇത്. ഇത് പകരില്ല, ജീവന് ഭീഷണി അല്ല,എന്നാല്‍ സൗന്ദര്യപരമായും ആത്മവിശ്വാസപരമായും വ്യക്തികളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. ശരീരത്തില്‍ വെള്ളനിറത്തിലുള്ള പാടുകള്‍, തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മരുന്ന് ഉപയോഗിച്ചും ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. മെലനോസൈറ്റ് കോശങ്ങളെ മാറ്റിവെക്കുന്നതാണ്…

Read More

ഞാവല്‍ പഴം കണ്ടില്ലെന്ന് നടിക്കല്ലേ

ഞാവല്‍ പഴം കണ്ടില്ലെന്ന് നടിക്കല്ലേ

നമ്മുടെ നാട്ടിന്‍ പുറത്തൊക്കെ ധാരാളം ലഭിക്കുന്ന ഒന്നാണ് ഞാവല്‍ പഴം. പലര്‍ക്കും ഞാവല്‍ പഴം ഗൃഹാതുരതയുടെ കെട്ടുകളഴിക്കാനുള്ള ഒരു പഴം കൂടിയായിരിക്കും. ഏത് വീട്ടിലും ഒരു ഞാവല്‍ മരം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഞാവല്‍ പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. അറിയാതെ പോകുന്ന ബീറ്റ്റൂട്ട് മാജിക് നിത്യഹരിത വൃക്ഷമാണെന്നതും ഞാവലിനെ പ്രകൃതിയോടേറ്റവും ചേര്‍ത്ത് നിര്‍ത്തുന്നു. എന്നാല്‍ ഇന്നെല്ലാകാര്യത്തിനും വിപണിയെ ആശ്രയിക്കൂന്നവരായതിനാല്‍ പലപ്പോഴും ഇത്തരത്തിലുള്ള നാടന്‍ തനിമയുള്ള പഴങ്ങളെ നാം മന:പ്പൂര്‍വ്വം മറന്നു കളയുന്നു. ഇവ രാത്രി കഴിച്ചാല്‍ പിന്നെ ഉണരേണ്ടി വരില്ല കാണുമ്പോള്‍ തന്നെ നമുക്കിഷ്ടം കൂടാന്‍ തോന്നുന്ന ഒന്നാണ് ഞാവല്‍പഴം. എന്തൊക്കെയാണ് ഞാവലിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. പ്രമേഹത്തിന് പ്രതിവിധി പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ പഴം മാത്രമല്ല ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നു….

Read More

തെച്ചിപ്പൂവ് പല രോഗങ്ങള്‍ക്കും ഒറ്റമൂലി

തെച്ചിപ്പൂവ് പല രോഗങ്ങള്‍ക്കും ഒറ്റമൂലി

ചൊറി, കുഷ്ഠം എന്നിവക്കുള്ള കഷായക്കൂട്ടില്‍ ഏറ്റവും അധികം ചേര്‍ക്കുന്ന ഒന്നാണ് തെച്ചി. പുഴുക്കടി മൂലമുള്ള പ്രശ്നങ്ങളും തെച്ചിയില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ബിപി മാത്രമല്ല പ്രമേഹം കൊളസ്ട്രോള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി തെച്ചിപ്പൂവ് മികച്ചതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് തെച്ചിപ്പൂവില്‍ പരിഹാരം കാണാവുന്നതാണ്. ഫാറ്റി ആസിഡ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് തെച്ചിപ്പൂവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് തെച്ചിപ്പൂവ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. രക്തസമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ അടിത്തറ ഇളക്കുന്നു. പണ്ട് കാലത്ത് പ്രായമായവരിലാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ചെറുപ്പക്കാരും രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവരാണ്. ഇതിനെ മറികടക്കുന്നതിന് തെച്ചിപ്പൂവ് മികച്ചതാണ്. തെച്ചിപ്പൂവ് ഉപയോഗിച്ച് ഇത്തരത്തിലുള്ള അവസ്ഥകളെ…

Read More

ചിക്കനോ മട്ടനോ; തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ചിക്കനോ മട്ടനോ; തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടക്കുന്നവരുമുണ്ട്. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. നിങ്ങള്‍ ഒരു നോണ്‍-വെജ് ആണെങ്കില്‍, നിങ്ങളുടെ ഡയറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാംസം തന്നെയായിരിക്കും. ചിക്കന്‍ (വൈറ്റ് മീറ്റ്) മുതല്‍ ബീഫും മട്ടനും (റെഡ് മീറ്റ്) വരെയായിരിക്കും നിങ്ങളുടെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങള്‍. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ വിഭവങ്ങളുടെ കാര്യത്തിലും കുറച്ച് നിയന്ത്രണങ്ങള്‍ വേണം. ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലത് മട്ടനോ ചിക്കനോ പരിശോധിക്കാം. 1. റെഡ് മീറ്റില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റെഡ് മീറ്റില്‍ 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വൈറ്റ് മീറ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഇരട്ടിയാണ്. 100 ഗ്രാം വൈറ്റ് മീറ്റില്‍ 1.3 മില്ലിഗ്രാം ഇരുമ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ….

Read More

കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാം

കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അമിത വണ്ണം അത്രത്തോളം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ് അതിന് കാരണവും. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കില്ല. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരമൊന്നാണ് കരിമ്പ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണ് കരിമ്പിന്‍ ജ്യൂസ്. 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം ഒരു ഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസില്‍ 111 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് , പ്രോട്ടീണ്‍സ് , കാല്‍സ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കരിമ്പിന്‍ കൊഴിപ്പ് കുറവാണ് അതിനാല്‍ ശരീരത്തിന് നല്ലതാണ്. കരിമ്പിന് മധുരം ഉളളതുകൊണ്ട് ജ്യൂസ് കുടിക്കും മുന്‍പ് മധുരം ചേര്‍ക്കേണ്ടതില്ല എന്നതാണ്…

Read More

ചിക്കന്‍ പായസം വേറിട്ട അനുഭവം

ചിക്കന്‍ പായസം വേറിട്ട അനുഭവം

അവശ്യമായ സാധനങ്ങള്‍ 1.ചിക്കന്‍ (ഇറച്ചിയുള്ള കഷ്ണങ്ങള്‍)- 300ഗ്രാം 2.ശര്‍ക്കര ബെല്ലം – 4എണ്ണം വലുത് 3.തേങ്ങാപ്പാല്‍ -3കപ്പ് 4.ചെറിയ ജീരകപ്പൊടി (നല്ല ജീരകം) ടീ സ്പൂണ്‍ 5.നെയ്യ് -5 ടീസ്പൂണ്‍ 6.ഏലക്ക- 5എണ്ണം 7.അണ്ടിപ്പരിപ്പ്, മുന്തിരി -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഇടത്തരം കഷ്ണങ്ങള്‍ ആക്കിയ ചിക്കന്‍ വേവിച്ചെടുത്തു തണുക്കാന്‍ വെക്കുക. തണുത്തു കഴിയുമ്പോള്‍ ഓരോ കഷ്ണവും എല്ല് ഇല്ലാതെ നീളത്തില്‍ ചീകി എടുക്കുക (നൂല് പോലെ ). ശേഷം ചിക്കന്‍ ഒന്നുകൂടി കഴുകിയെടുക്കുക. വെള്ളം നന്നായി വാര്‍ന്നു പോയതിനു ശേഷം ഫ്രൈ പാനില്‍ നെയ്യൊഴിച്ചു ചൂടാവുമ്പോള്‍ ചിക്കന്‍ വറുത്തെടുക്കുക. അത് മാറ്റി വെച്ചതിനു ശേഷം ശര്‍ക്കര പാവ് തയ്യാറാക്കുക. ഒരു പാത്രത്തില്‍ അരക്കപ്പ് വെള്ളം എടുത്ത് തിളക്കുമ്പോള്‍ അതിലേക്ക് ശര്‍ക്കര പാവ് ഒഴിച്ചുകൊടുക്കുക. ഏലക്കാ ചതച്ചതും ചെറിയ ജീരകത്തിന്റെ പൊടിയും കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുത്തു…

Read More