ദിലീപിന്റെ വരാനിരിക്കുന്ന വന്‍ ബജറ്റ് ചിത്രങ്ങള്‍ ഇവയാണ്

ദിലീപിന്റെ വരാനിരിക്കുന്ന വന്‍ ബജറ്റ് ചിത്രങ്ങള്‍ ഇവയാണ്

ജാക്ക് ഡാനിയല്‍ ദിലീപും തമിഴ് താരം അര്‍ജുനും ഒന്നിക്കുന്ന ചിത്രം. രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്നത് എസ് എല്‍ പുരം ജയസൂര്യ. നിര്‍മ്മാണം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിജു തമീന്‍സ്. ചിത്രീകരണം പുരോഗമിയ്ക്കുന്നു പ്രൊഫസര്‍ ഡിങ്കന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. 3ഡിയിലാണ് ചിത്രം. ഒരു മാജിക്കുകാരന്റെ റോളിലാണ് ദിലീപ്. റാഫിയുടേതാണ് തിരക്കഥ. നമിത പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍. നിര്‍മ്മാണം അവസാന ഘട്ടത്തില്‍. പിക്ക് പോക്കറ്റ് ദിലീപ് പോക്കറ്റടിക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രം. സംവിധാനം ബാലചന്ദ്രകുമാര്‍. ഈ ചിത്രം ഉപേക്ഷിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ദിലീപ് പ്രോജക്ട് ആയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പറക്കും പപ്പന്‍ ദിലീപ് സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്ന ചിത്രം. സംവിധാനം വിയാന്‍ വിഷ്ണു. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് പ്രഖ്യാപിച്ച പ്രോജക്ട് ആണിത്. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും…

Read More

ഓണ്‍ലൈന്‍ വഴി വാട്ടര്‍അതോറിറ്റി ബില്‍ അടയ്ക്കാന്‍ എളുപ്പവഴി

ഓണ്‍ലൈന്‍ വഴി വാട്ടര്‍അതോറിറ്റി ബില്‍ അടയ്ക്കാന്‍ എളുപ്പവഴി

ജോലിത്തിരക്കുകള്‍ കൊണ്ടും മറ്റും ആര്‍ക്കും ഒന്നിനും സമയമില്ല. അതിനാല്‍ത്തന്നെ ഇന്ന് ഭക്ഷണങ്ങളും വസ്ത്രങ്ങളുമൊക്കെ നമ്മള്‍ ഓണ്‍ലൈനായിട്ട് വാങ്ങാറുണ്ട്. അതുപോലെത്തന്നെ നമുക്ക് ക്യൂ നില്‍ക്കാതെ നമ്മുടെ വീട്ടിലിരുന്നുകൊണ്ട്, ഇഷ്ടമുള്ള സമയത്ത് ഓണ്‍ലൈനായി വാട്ടര്‍ ബില്ലും അടയ്ക്കാം. കേരള വാട്ടര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ കയറിയതിന് ശേഷം quick pay ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ പല ഓപ്ഷന്‍സും ഉണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിങ്ങളുടെ നമ്പര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കില്‍ search by phone number തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ search by consumer id ക്ലിക്ക് ചെയ്യുക. ശേഷം consumer id അടിച്ച് കൊടുത്ത് search എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ നിങ്ങളുടെ ബില്‍ തെളിയും. ശേഷം payment gateways ന് ഏറ്റവും അടിയില്‍ നിങ്ങളുടെ ഫോണ്‍ നമ്പറും വേണമെങ്കില്‍ ഇമെയില്‍ ഐഡിയും അടിച്ച് കൊടുത്ത ശേഷം confirm payment ക്ലിക്ക് ചെയ്യുക….

Read More

കരിക്കിന്റെ തേരാപ്പാര സിനിമയാകുന്നു

കരിക്കിന്റെ തേരാപ്പാര സിനിമയാകുന്നു

യൂട്യൂബ് സീരീസ് കരിക്ക് കാണാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ലോലനെയും ശംബുവിനെയുമൊക്കെ സോഷ്യല്‍ മീഡിയ അത്രത്തോളം നെഞ്ചേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വെബ് സീരീസ് തേരാപാര സിനിമയാകുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കരിക്ക് ടീം മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘തേരാപാര’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയനും സംഗീതം പി.എസ് ജയഹരിയുമാണ്. 2020ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.

Read More

ഫാഷന്‍ പ്രേമികളെ അമ്പരിപ്പിച്ച് അക്ഷര ഹാസന്‍

ഫാഷന്‍ പ്രേമികളെ അമ്പരിപ്പിച്ച് അക്ഷര ഹാസന്‍

പിതാവ് കമല ഹാസന്‍ നിര്‍മ്മിക്കുന്ന ചിയാന്‍ വിക്രം ചിത്രം കാതരം കൊണ്ടേനില്‍ നായികയാണ് അക്ഷര ഹാസന്‍. ചിത്രത്തിലെ ട്രെയിലര്‍ ലോഞ്ചിന് അക്ഷരയണിഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളിച്ചിറക് പിടിപ്പിച്ച തൂവെള്ള വസ്ത്രത്തില്‍ ഫാഷന്‍ പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അക്ഷര. മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തത് ചെന്നൈ കേന്ദ്രമായ പ്രമുഖ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ സുരേഷ് മേനോനാണ്. ടിഷ്യൂ മെറ്റിരീയലിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്. ഗര്‍ഭിണിയായ യുവതിയായാണ് അക്ഷര ചിത്രത്തിലെത്തുന്നത്. മലേഷ്യയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. രജനീകാന്തും കമലഹാസനുമൊത്തുള്ള ചിത്രം സംവിധാനം ചെയ്യണമെന്നുള്ളത് തന്റെ ആഗ്രഹമാണെന്ന് അക്ഷര ചടങ്ങിനിടെ പറഞ്ഞു. 2015 ല്‍ റിലീസ് ചെയ്ത കോമഡി ചിത്രമായ ഷാമിതാബ് ആണ് അക്ഷരയുടെ ആദ്യ ചിത്രം.

Read More

അസാമാന്യ ഫോമിലാണ് ഹിറ്റ്മാന്‍; സച്ചിന്‍ പറയുന്നു

അസാമാന്യ ഫോമിലാണ് ഹിറ്റ്മാന്‍; സച്ചിന്‍ പറയുന്നു

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍, ഈ ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികള്‍. രോഹിത് നിങ്ങള്‍ അസാമാന്യ ഫോമിലാണെന്ന്‌സച്ചിന്‍ കുറിച്ചു. ലങ്കയ്‌ക്കെതിരായ സെഞ്ചുറി നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റിക്കാര്‍ഡിനൊപ്പം രോഹിത് എത്തിയിരുന്നു. ഇതോടെയാണ് സച്ചിന്‍ രോഹിതിനെ അഭിനന്ദിച്ച് എത്തിയത്.

Read More

ആരോഗ്യരംഗത്തെ തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകള്‍ പിടികൂടുവാന്‍ ഫേസ്ബുക്ക് ഇറങ്ങുന്നു

ആരോഗ്യരംഗത്തെ തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകള്‍ പിടികൂടുവാന്‍ ഫേസ്ബുക്ക് ഇറങ്ങുന്നു

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ഇന്നു ഫേസ്ബുക്കില്‍ ധാരാളമാണ്. ഇതില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ കാണാറുണ്ട്. പലരും ഇങ്ങനെയുള്ള വാര്‍ത്തകളുടെ നിചസ്ഥിതി മനസിലാക്കാതെ ഇവയെല്ലാം ജീവിതത്തില്‍ പരീക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത് ഗൗരവമായി നിരീക്ഷിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ശരീര സൗന്ദര്യം, ആരോഗ്യപരിപാലനം, പോഷകാഹാരം, എന്നിവ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളും വീഡിയോകളും ഇനി ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് ഫേസ്ബുക്ക് അധികൃതര്‍ നിയന്ത്രിക്കും. ഇതിനുള്ള നീക്കങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു. ഫേസ്ബുക്ക് പ്രധാനമായും നിയന്ത്രിക്കാന്‍ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്.

Read More

സ്ത്രീകളെ പോലെ പുരുഷന്മാര്‍ കരയില്ല; കാരണം ഇതാണ്

സ്ത്രീകളെ പോലെ പുരുഷന്മാര്‍ കരയില്ല; കാരണം ഇതാണ്

പുരുഷന്മാര്‍ സ്ത്രീകളെപ്പോലെ പെട്ടെന്ന് കരയാതിരിക്കുന്നതിന് സൈക്കോളജിസ്റ്റുകള്‍ പറയുന്ന രണ്ട് പ്രധാനകാരണങ്ങള്‍ ഇവയാണ്. ഈ വിഷയത്തില്‍ ഗവേണം നടത്തിയ സൈക്കോളജിസ്റ്റ് ജോര്‍ജ്ജിയ റേ ആണ് ഇക്കാരണങ്ങള്‍ വെളിപ്പെടുത്തുന്നത്. ജൈവികമായ പുരുഷന്റെ പ്രകൃതവും പിന്നെ അവന്റെ ചുറ്റുപാടുകളുമാണ് അവനെ, കരയുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. പുരുഷന്‍ എന്ന ശാരീരികാവസ്ഥയും അതിനൊരു പ്രധാന കാരണമാണ്. പൗരുഷം എന്ന സങ്കല്‍പത്തില്‍ പരസ്യമായ ദുഖപ്രകടനങ്ങളോ കരച്ചിലോ ഉള്‍പ്പെടുന്നില്ല. അത്തരം പ്രശ്നങ്ങളെയെല്ലാം ഉള്ളിലൊതുക്കി നില്‍ക്കാന്‍ അവന്റെ ചുറ്റുപാടുകള്‍ അവനെ നിര്‍ബന്ധിക്കുകയാണ്.- ജോര്‍ജിയ വ്യക്തമാക്കി. ആണുങ്ങളില്‍ പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് സ്ത്രീകളിലുള്ളതിനേക്കാള്‍ കുറവാണ്. ഇത് പുരുഷന്റെ വൈകാരികാവസ്ഥകളെ സ്ത്രീകളുടേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. പിന്നെ പുരുഷന്‍ വളരുന്ന സാഹചര്യം, അവനെ സ്വതന്ത്രമായ വികാരപ്രകടനങ്ങളില്‍ നിന്ന് വിലക്കുന്നുണ്ട്.

Read More

എച്ച് വണ്‍ എന്‍ വണ്‍; അറിയേണ്ടതെല്ലാം

എച്ച് വണ്‍ എന്‍ വണ്‍; അറിയേണ്ടതെല്ലാം

എച്ച് 1 എന്‍ 1 വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവ എച്ച് 1 എന്‍ 1 രോഗത്തിന്റെ ലക്ഷണമാകാം. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ സാധിക്കും. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസല്‍ട്ടാമവീര്‍ എന്ന ഔഷധവും ലഭ്യമാണ്.രോഗത്തിന് ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുവാനും പൂര്‍ണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പരമാവധി വീടിനുള്ളില്‍ തന്നെ കഴിയുകയും സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും…

Read More

രക്തദാനത്തില്‍ ലിംഗപരമായ വ്യത്യാസമുണ്ടെന്ന് പഠനം

രക്തദാനത്തില്‍ ലിംഗപരമായ വ്യത്യാസമുണ്ടെന്ന് പഠനം

ലിംഗപരമായ വ്യത്യാസം രക്തദാനത്തിലുണ്ടോ? ഉണ്ടെന്ന് പറയപ്പെടുന്നു. അതായത് വളര്‍ച്ചയുടെ ഏറ്റവും സുപ്രധാനഘട്ടമായി അറിയപ്പെടുന്ന കൗമാരകാലഘട്ടത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഈ കരുതല്‍ വേണ്ടതെന്നാണ് പഠനം പറയുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി രക്തം ദാനം ചെയ്യുമ്പോള്‍ അവളില്‍ വിളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണത്രേ. കൗമാരകാലഘട്ടത്തിലുള്ള പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം മാസമുറയിലൂടെ തന്നെ എല്ലാ മാസവും കൃത്യമായി ഒരു അളവ് രക്തം നഷ്ടമാകുന്നുണ്ട്. അതിലൂടെ വരുന്ന ‘അയേണ്‍’ നഷ്ടത്തിന് പുറമെ, രക്തദാനത്തില്‍ കൂടിയും ‘അയേണ്‍’ നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അത് ശരീരത്തിന് താങ്ങാന്‍ കഴിയാതെയാകുന്നു. ഇതാണ് പിന്നീട് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഏതാണ്ട് പതിനായിരത്തോളം പേരുടെ കേസുകള്‍ വിശദമായി പഠിച്ച ശേഷമാണ് തങ്ങള്‍ നിഗമനത്തിലെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. കൗമാരക്കാരികളുടെ രക്തദാനത്തിന്റെ കാര്യത്തില്‍ അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും, രക്തംദാനം നടത്തുന്ന…

Read More

രാമായണ പാരായണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രാമായണ പാരായണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രാമായണ പാരായണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. നിത്യവും സന്ധ്യാസമയത്ത് നിത്യജപത്തിനുശേഷം പാരായണത്തിന് ഇരിക്കുക. വിളക്ക് കത്തിച്ചുവെച്ച ശേഷം രാമായണം വായിക്കണമെന്ന് പറയപ്പെടാറുണ്ടെങ്കിലും വിളക്ക് കത്തിക്കുന്ന കാര്യം നിര്‍ബന്ധമല്ല. പുത്രകാമേഷ്ടിയാഗഭാഗം ദിവസം 3 തവണ വീതം ഒരുമാസം വായിച്ചാല്‍ സല്‍സന്താനലാഭം ഫലമാകുന്നു. വിശ്വാമിത്രന്റെ യാഗരക്ഷ പാരായണം ചെയ്താല്‍ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും മറ്റു വിപത്തുകളില്‍നിന്നും രക്ഷ നേടാം. സമ്പാതി വാക്യം എന്ന ഭാഗം പതിവായി വായിച്ചാല്‍ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ്. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ എന്ന ഭാഗം വായിച്ചാല്‍ ആപത്തുകളില്‍നിന്നുള്ള സംരക്ഷണമാണ് ഫലം. സമുദ്രലംഘനം എന്ന ഭാഗം പതിവായി മൂന്നു പ്രാവശ്യം വായിച്ചാല്‍ അസാദ്ധ്യകാര്യങ്ങള്‍ സാധിക്കുകയെന്നതാണ് ഫലം. സീതാ സന്ദര്‍ശനം എന്ന ഭാഗം വായിച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധി ഫലമാകുന്നു. രാമസീതാതത്ത്വം എന്ന ഭാഗം വായിച്ചാല്‍ ദാമ്പത്യസൗഖ്യവും ജ്ഞാനവും കൈവരിക്കുന്നതാണ്. ബാലിവധം നിത്യേന മൂന്ന് തവണ വായിച്ചാല്‍ കഠിന…

Read More