മുട്ട പൊരിക്കുമ്പോള്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

മുട്ട പൊരിക്കുമ്പോള്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

1. മുട്ട പൊരിക്കുമ്പോള്‍ പാനില്‍ വിനാഗിരി പുരട്ടിയാല്‍ ഒട്ടിപിടിക്കില്ല 2. ഓംലൈറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പ്പം പൊടിച്ച പഞ്ചസാരയോ ചോാളപൊടിയോ ചേര്‍ത്താല്‍             മാര്‍ദ്ദവമേറും 3. ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ രുചി ലഭിക്കും 4. തേങ്ങമുറി തലേന്ന് ഫ്രിഡ്ജില്‍ വെയ്ക്കുക പിറ്റേ ദിവസം ചിരകിയാല്‍ തരി തരിയായി                            ചിരകിയെടുക്കാം 5. അവല്‍ കുഴയ്ക്കുമ്പോള്‍ ചെറുചൂടുപാല്‍ ചേര്‍ത്ത് കുഴച്ചാല്‍ രുചി കൂടും 6. ഇടിയപ്പത്തിനുള്ള മാവില്‍ രണ്ട് സ്പൂണ്‍ നല്ലെണ്ണ ചേര്‍ത്താല്‍ മാര്‍ദ്ദവമേറും

Read More

പ്രിയ കുഞ്ചാക്കോ ബോബന്റെ വസ്ത്രത്തില്‍ ആലേഖനം ചെയ്ത ബൈബിള്‍ വചനങ്ങള്‍

പ്രിയ കുഞ്ചാക്കോ ബോബന്റെ വസ്ത്രത്തില്‍ ആലേഖനം ചെയ്ത ബൈബിള്‍ വചനങ്ങള്‍

കാത്തിരുന്ന് കിട്ടിയ പൊന്നോമനയ്ക്ക് അവന്റെ അപ്പയും അമ്മയും നല്‍കുന്ന സ്നേഹ സന്ദേശമാണ് പ്രിയയുടെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആ സ്‌നേഹ സന്ദേശം ഇങ്ങനെ.”ഈ പ്രത്യേക ദിവസം നിന്റെ ആത്മീയ യാത്രയുടെ ആരംഭം അടയാളപ്പെടുത്തുന്നു.പതിനാല് വര്‍ഷത്തെ കാത്തിരിപ്പ്. നീയാണ് ഞങ്ങളുടെ പ്രാര്‍ഥനയ്ക്കുള്ള മറുപടി ഞങ്ങളുടെ മാലാഖകുഞ്ഞേ,ഇസഹാക് കുഞ്ചാക്കോ,ദൈവം നിനക്ക് എല്ലാ സന്തോഷങ്ങളും നല്‍കട്ടെ.”ഈ കുഞ്ഞിന് ഞാന്‍ പ്രാര്‍ത്ഥിച്ചു, ഞാന്‍ അവനോട് ചോദിച്ചത് കര്‍ത്താവ് എനിക്ക് തന്നിരിക്കുന്നു.”പ്രത്യാശയുടെ ദൈവത്തില്‍ നിങ്ങള്‍ ആശ്രയിക്കുമ്പോള്‍ അവന്‍ നിങ്ങളില്‍ എല്ലാ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ.”എന്റെ നാമത്തില്‍ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നവന്‍ എന്നെ സ്വാഗതം ചെയ്യുന്നു.”ഈ പ്രത്യേക ദിനത്തിലും എല്ലായ്പ്പോഴും ദൈവം നിങ്ങളെ പരിപാലിക്കുകയും അവന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യട്ടെ.” അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു.”

Read More

പുതിയ ആപ്പിള്‍ ഐ ഫോണ്‍ ഡിസൈന്‍ ഇങ്ങനെ

പുതിയ ആപ്പിള്‍ ഐ ഫോണ്‍ ഡിസൈന്‍ ഇങ്ങനെ

പുതിയ ആപ്പിള്‍ ഐഫോണിന്റെ ഡിസൈന്‍ സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തായി. പ്രമുഖ ഫോണ്‍ കവര്‍ നിര്‍മ്മാതാക്കള്‍ ഗോസ്റ്റിക്കിന്റെ കവര്‍ ഡിസൈന്‍ വച്ചാണ് ഫോബ്‌സിന്റെ ടെക് ലേഖകന്‍ ഗോര്‍ഡന്‍ കെല്ലി ഐഫോണ്‍ ഡിസൈനുകള്‍ പ്രവചിക്കുന്നത്. ഐഫോണ്‍ ലോഞ്ചിന് രണ്ട് മാസം മുന്‍പ് ഐഫോണ്‍ കവര്‍ പുറത്തുവിടുന്ന കമ്പനിയാണ് ഗോസ്റ്റിക്ക്. അതിനാല്‍ തന്നെ ഐഫോണ്‍ ഡിസൈന്‍ ഇത് തന്നെയായിരിക്കും എന്നാണ് ടെക് വൃത്തങ്ങള്‍ക്കിടയിലുള്ള വാര്‍ത്ത. ഇപ്പോള്‍ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുള്ള ഈ കവറുകള്‍ പ്രകാരം പുതിയ ഐഫോണിന് പുതിയ മ്യൂട്ട് ബട്ടണ്‍ ഉണ്ടാകും. പിന്നെ പിന്നിലെ ക്യാമറ സംവിധാനം സ്റ്റ്വവ് ടോപ്പ് മോഡലിലാണ്. മൂന്ന് ക്യാമറകള്‍ ഉള്ള ഈ സെറ്റപ്പ് നേരത്തെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഐഫോണിന് ഉണ്ടാകുക എന്ന സൂചന ലഭിക്കുന്നത്.

Read More

സ്‌പൈഡര്മാന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍

സ്‌പൈഡര്മാന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍

സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന് ഇന്ത്യയില്‍ മോശമല്ലാത്ത പ്രതികരണം. ചിത്രം ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടിയാണ്.ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‌പൈഡര്‍മാനായി എത്തിയത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് നേരത്തെ ടോം ഹോളണ്ട് പറഞ്ഞിരുന്നു. സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം. എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എത്തിയത്. സ്‌പൈഡര്‍മാന്‍ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‌പെക്ട്രെയ്ക്കും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുനന്നത്. അതേസമയം സ്‌പൈഡര്‍മാന്‍ ഹോം കമിംഗിലേതു പോലെ തന്നെയാണ് രണ്ടാം ചിത്രവും. പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന്…

Read More

നിര്‍മാതാവായി കളം നിറയാന്‍ ഷാജി കൈലാസ്

നിര്‍മാതാവായി കളം നിറയാന്‍ ഷാജി കൈലാസ്

ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുന്ന ഷാജി കൈലാസ് നിര്‍മ്മാതാവായാണ് പുതിയ രംഗപ്രവേശനത്തിനൊരുങ്ങുന്നത്. പാരഗണ്‍ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിര്‍മ്മാതാവായ ആദ്യ ചിത്രം അണിയറയിലൊരുങ്ങുന്നത്. മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദര്‍ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇനിയയാണ് നായിക. നെടുമുടി വേണു, സുധീര്‍ കരമന, മീരവാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളാവുന്നു.

Read More

നാഷണല്‍ ട്രാന്‍സ്പോര്‍ട് കാര്‍ഡ് : അറിയേണ്ടതെല്ലാം

നാഷണല്‍ ട്രാന്‍സ്പോര്‍ട് കാര്‍ഡ് : അറിയേണ്ടതെല്ലാം

കേന്ദ്ര ബജറ്റില്‍ പൊതുഗതാഗത സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പ്രഖ്യാപനത്തില്‍ ഏറ്റവും പ്രാധാന്യമുളള ഒന്നാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്. ദേശീയ ഗതാഗത നയത്തിന്റെ ഭാഗമാണിത്. രാജ്യത്ത് എല്ലായിടത്തും റോഡ്, റെയില്‍ യാത്രകള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാം. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ അവതരിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സംവിധാനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യം മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുപേ കാര്‍ഡുകളാകും ഇവ. രാജ്യത്തെ പ്രധാന 25 ഓളം ബാങ്കുകള്‍ വഴി ഇവ ലഭ്യമാക്കും. ഈ കാര്‍ഡ് ഷോപ്പിങ്ങിനും ഉപയോഗിക്കാം. ഇതില്‍ നിക്ഷേപിച്ചിരിക്കുന്ന പണം സാധാരണ പോലെ നിങ്ങള്‍ക്ക് പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്യാം. മെട്രോ, സബേര്‍ബന്‍ ട്രെയിനുകള്‍, ടോള്‍ കേന്ദ്രങ്ങള്‍, പാര്‍ക്കിങ് ഫീസ്, ബസ് തുടങ്ങിയ യാത്രകളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഈ കാര്‍ഡ് ഉപയോഗിക്കാനാകും.

Read More

പാചകത്തില്‍ തിളങ്ങി പ്രിയങ്ക

പാചകത്തില്‍ തിളങ്ങി പ്രിയങ്ക

പാസ്ത ഉണ്ടാക്കാന്‍ പഠിച്ച് സമൂഹമാധ്യങ്ങളില്‍ തരംഗമായിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇറ്റലിയില്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രിയങ്ക കൂടുതല്‍ സമയവും പാചക ക്ലാസിലാണ്. പ്രിയങ്ക പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഭര്‍ത്താവ് നിക്കാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചത്.വൈന്‍ ഗ്ലാസ് കൈയ്യില്‍ പിടിച്ചും ഷെഫിനോട് അഭിപ്രായം പറഞ്ഞും വളരെ ആസ്വദിച്ചാണ് താരം പാസ്ത സോസ് ഉണ്ടാക്കുന്നത്. ഭര്‍ത്താവ് നിക്ക് സമീപം നിന്ന് ഇതെല്ലാം കാണുന്നുണ്ടെന്നും പാചകം ആസ്വദിക്കുന്നതായും താരം പറയുന്നു. അടുക്കളയില്‍ താരം ഉണ്ടാക്കിയ വിവിധ വിഭവങ്ങളുടെ ദ്യശ്യവും നിക്ക് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം.

Read More

ചിക്കന്‍ ടിക്ക ബിരിയാണി

ചിക്കന്‍ ടിക്ക ബിരിയാണി

രുചികരമായ ചിക്കന്‍ ടിക്ക ബിരിയാണി  വീട്ടിൽ തന്നെ തയ്യാറാക്കാം 1. ചിക്കന്‍ – 1 കിലോ ടിക്ക മസാല ഉണ്ടാക്കാന്‍ ആവശൃമായ ചേരുവകള്‍ :- 2. ജിരകം – 1 ടിസ്പൂണ്‍ 3. മല്ലി – 1 ടേബിള്‍സ്പൂണ്‍ 4. കുരുമുളക് – 1 ടിസ്പൂണ്‍ 5. കസ്‌കസ് ( poppy seeds ) – 1 ടിസ്പൂണ്‍ 6. പട്ട – 1 കഷ്ണം 7. ഗ്രാമ്പൂ – 5 എണ്ണം 8. ഏലം ( cardamom ) – 5 എണ്ണം 9. ജാതിക്ക (nutmeg ) – ചെറിയ പീസ് 10. ജാതിപ്പൂ (mace ) – ചെറിയ പീസ് 11. ചാട്ട് മസാല ( chaat masala ) – 1 ടിസ്പൂണ്‍ 12. മുളക്‌പൊടി – 1 ടേബിള്‍സ്പൂണ്‍ 2,10…

Read More

വൈറ്റമിന്‍ ഡി കുറവ് നിസാരമാക്കരുത്

വൈറ്റമിന്‍ ഡി കുറവ് നിസാരമാക്കരുത്

ഇന്നത്തെ കാലത്ത് പലരേയും അലട്ടി വരുന്ന ഒന്നാണ് വൈററമിന്‍ ഡിയുടെ കുറവ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പല തരം വൈറ്റമിനുകളുടെ അത്യാവശ്യമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് വൈറ്റമിന്‍ ഡി. കാരണം എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനുമെല്ലാം ഏറെ അത്യാവശ്യമായ ഒന്നാണിത്. കാരണം കാല്‍സ്യമാണ് എല്ലുകള്‍ക്ക് ബലം നല്‍കുന്നതും വളര്‍ച്ചയ്ക്കു കഴിയൊരുക്കുന്നതും ഭാവിയില്‍ എല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം. എല്ലിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യം. കാല്‍സ്യത്തിന്റെ കുറവ് എല്ലിനും പല്ലിനുമെല്ലാം ഗുരുതര പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. ഇവിടെയാണ് വൈറ്റമിന്‍ ഡിയ്ക്കു പ്രസക്തിയേറുന്നത്. വൈറ്റമിന്‍ ഡി വൈറ്റമിന്‍ ഡി എന്നത് ഫാറ്റില്‍ അലിയുന്ന ഒരു വൈറ്റമിനാണ്. സാധാരണ ഗതിയില്‍ സൂര്യപ്രകാശത്തില്‍ നിന്നാല്‍ ഇത് ചര്‍മത്തിനടിയില്‍ ഇത് രൂപപ്പെടുന്നതാണ് സാധാരണ രീതി. ഇതല്ലാതെ ചില പ്രത്യേക ഭക്ഷണങ്ങള്‍, ഉദാഹരണത്തിന് മുട്ട പോലെയുളള ചില പ്രത്യേക ഭക്ഷണങ്ങളില്‍ വരെ വൈറ്റമിന്‍…

Read More

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ അറിയാൻ

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ അറിയാൻ

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ എന്താണ് പരിഹാരമെന്ന് ചിന്തിക്കുന്നുണ്ടാകാം. കോഫി ഉത്തമമായ പരിഹാരമാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. രാവിലെ എഴുന്നേറ്റയുടനെ ഒരു കപ്പ് കാപ്പി ശീലമാക്കിയവർക്ക് ഈ ടോയ്‌ലറ്റ് പ്രശ്‌നം ഉണ്ടാകില്ലെന്നു പഠനങ്ങൾ പറയുന്നു. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് ഇതിന് പിന്നിലെന്ന് എത്രപേർക്ക് അറിയാം? ഇത് ഭക്ഷണം ദഹിക്കുന്നതിന് വളരെ പെട്ടെന്ന് സഹായിക്കും. ദഹനം കഴിയുമ്പോൾ തന്നെ വയർ ഒന്ന് റിലാക്‌സ് ആകും. പിന്നെ ടോയ്‌ലറ്റിൽ പോകുന്നതിന് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ഇനി ഇങ്ങനെ ഒരു ഉപകാരമുണ്ടെന്ന് കരുതി കോഫിയുടെ അളവ് കൂട്ടേണ്ട കെട്ടോ. കഫീന്റെ അളവ് കൂടിയാലും പ്രശ്‌നമാണ്. പല ശാരീരിക ബുദ്ധിമുട്ടുകളും കഫിൻ അധികമായാൽ ഉണ്ടാകും.

Read More