വിവാദ ലൈവ് വീഡിയോ; ആശ ശരത് കോടതി കയറൂമോ?

വിവാദ ലൈവ് വീഡിയോ; ആശ ശരത് കോടതി കയറൂമോ?

നടി ആശാ ശരത്തിനെതിരെ പോലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തിയതിനാണ് പരാതി. സിനിമ പ്രമോഷന്റെ പേരില്‍ ഫെയ്സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടുക്കി ജില്ലാ പോലീസ് മേധാവിക്കാണ് ശ്രീജിത്ത് പെരുമന പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞാണ് ആശാ ശരത്ത് ഫെയ്സ്ബുക്ക് ലൈവ് ചെയ്തത് . ഒട്ടേറെപ്പേര്‍ വീഡിയോ കണ്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. സംഭവം വിവാദമായപ്പോഴാണ് സിനിമാ പ്രമോഷന്‍ വീഡിയോ ആണെന്ന് ക്യാപ്ഷന്‍ നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാള്‍ ഇത് അറിയിച്ചത്: സിനിമ പ്രൊമോഷന്‍ എന്നപേരില്‍ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നല്‍കി. സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വിവിധ ഹൈക്കോടതികള്‍ നിലപാടുകള്‍ എടുത്തിട്ടുള്ള…

Read More

എതിര്‍ത്തിലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുരളി ഗോപി

എതിര്‍ത്തിലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുരളി ഗോപി

സിനിമയില്‍ മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാ സമിതി നിര്‍ദേശത്തിനെതിരെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ഇതിനും ”വലിയ വില കൊടുക്കേണ്ടി വരു”മെന്ന് മുരളി ഗോപി ഫെയിസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണെന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. ഇതിനെ ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് നയിക്കപ്പെടും. ബഹു പാര്‍ട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ അക്കാര്യത്തില്‍ തര്‍ക്കമില്ല. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ് ഇതില്‍ പ്രകടമാകുന്നതെന്നും മുരളി ഗോപി പറഞ്ഞു. അയിഷ പോറ്റി എംഎല്‍എ അധ്യക്ഷയായ നിയമസഭാ സമിതിയാണ് സിനിമയില്‍ മദ്യപാനം, പുകവലി എന്നിവ ചിത്രീകരിക്കുന്ന സീനുകള്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ ശേഷമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന്…

Read More

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശീലമാക്കുന്നവര്‍ അറിയാന്‍

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശീലമാക്കുന്നവര്‍ അറിയാന്‍

ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തില്‍ കുളിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രമേ ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ച് കുളിക്കാന്‍ പാടുള്ളു. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിച്ചാല്‍ ത്വക്കിനു ചൊറിച്ചിലുണ്ടാകാനും അത് വീങ്ങി കട്ടിയുള്ളതാകാനും ഇടയാകും. ഓരോരുത്തരുടേയും ശീരത്തിനു താങ്ങാനാവുന്ന താപം വ്യത്യസ്തമാണ്. ചൂടുവെള്ളത്തില്‍ കൈവിരല്‍ മുക്കി അനുയോജ്യമായ രീതിയില്‍ ചൂട് ക്രമീകരിക്കാം. സോപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. എണ്ണമയം കൂടൂതലുള്ള ചര്‍മമുള്ളവര്‍ക്ക് ഉയര്‍ന്ന പിഎച്ച് ഉള്ള സോപ്പുകള്‍ ഗുണം ചെയ്യും. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഗ്ലിസറിന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കാം .ഇത് ത്വക്കിലെ ഈര്‍പ്പം നഷ്ടമാകാതെ സഹായിക്കും.

Read More

രണ്ട് വര്‍ഷം വാറന്റി; ഷവോമി പുതിയ ഫോണ്‍ വിപണിയില്‍

രണ്ട് വര്‍ഷം വാറന്റി; ഷവോമി പുതിയ ഫോണ്‍ വിപണിയില്‍

രണ്ടു വര്‍ഷത്തെ വാറന്റിയോട് കൂടി പുതിയ ഫോണ്‍ വിപണയില്‍ എത്തിച്ച് ഷവോമി. റെഡ്മി 6എ പിന്‍ഗാമിയായി 7എയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ വിപണികളില്‍ ഈ ഫോണ്‍ നേരത്തെ പുറത്തിറക്കിയിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഫോണാണ് ഇന്ത്യയിലെത്തുക. നേരത്തെ നല്‍കിയ ഒരു വര്‍ഷം വാറന്റി രണ്ടു വര്‍ഷമാക്കിയതാണ് പ്രധാന പ്രത്യേകത. ഇന്ത്യയില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. എ ച്ച്ഡി+ ഡിസ്പ്ലെ, ഒക്ടകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 12 മെഗാപിക്സലിന്റെ ബാക്ക് ക്യാമറ, 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക്, 4,000 എം.എ.എച്ച് ബാറ്ററി, എന്നിവയാണ് മറ്റു സവിശേഷതകള്‍. 2ജിബി റാം+16 ജിബി മോഡലിന് 5,999രൂപയും, 32 ജിബി വാരിയന്റിന് 6,199 രൂപയുമാണ് വില. ജൂലൈ പതിനൊന്ന് മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സൈറ്റിലൂടെയും വില്‍പ്പന ആരംഭിക്കുന്ന ഫോണ്‍ ബ്ലാക്ക്, ബ്ലൂ,…

Read More

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ കുടവയര്‍ കുറയുമോ?

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ കുടവയര്‍ കുറയുമോ?

കുടവയര്‍ കുറയ്ക്കാന്‍ വേണ്ടി പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മള്‍. ഇതിനായി ബ്രേക് ഫാസ്റ്റ് പോലും വേണ്ടെന്ന് വെയ്ക്കും. ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കുക വഴി വയര്‍ കുറയുമെന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ക്കൂടുതല്‍ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആദ്യം മനസിലാക്കുക. ശക്തിയും ഊര്‍ജവുമൊക്കെ നല്‍കുന്നതില്‍ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. രാത്രി പത്ത് മണിക്ക് ഭക്ഷണം കഴിക്കുന്നയൊരാള്‍ പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭക്ഷണം കഴിക്കുക. വിശപ്പ് കാരണം പതിവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. ഇത് വയര്‍ കുറയുന്നതിന് പകരം കൂടാനാണ് ഇത് കാരണമാകുകയെന്നതാണ് വാസ്തവം. ഒരു പരിധിവരെ ആഹാര ശീലമാണ് കുടവയറിന് കാരണം. ഹോട്ടല്‍ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ആഹാരവുമൊക്കെ കുടവയറിന് കാരണമാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. ഒന്നും കഴിക്കാതെ കുടവയറ് കുറയ്ക്കാന്‍ നോക്കരുത്. ആഹാരത്തിന്റെ അളവ് ഒരു പരിധിയില്‍…

Read More

ഒറ്റ നിലവീടുകള്‍ക്ക് സ്വീകാര്യത ഏറുന്നു

ഒറ്റ നിലവീടുകള്‍ക്ക് സ്വീകാര്യത ഏറുന്നു

ധാരാളം അംഗങ്ങള്‍ ഉള്ള വീടുകളില്‍ സ്വകാര്യതയില്ലായ്മയാണ് പലര്‍ക്കും മുകള്‍ നിലയോട് ആഭിമുഖ്യം വര്‍ദ്ധിപ്പിച്ചിരുന്ന ഒരു ഘടകം. എന്നാല്‍ ഇന്നിപ്പോള്‍ മാതാപിതാക്കളും രണ്ടോ മൂന്നോ മക്കളും മാത്രമടങ്ങുന്ന കുടുമ്പങ്ങള്‍ ആണ് അധികവും. ഈ സാഹചര്യത്തില്‍ ഇരുനിലകളിലായി അകന്നുകഴിയുന്നതിന്റെ ദോഷങ്ങള്‍ പലരും തിരിച്ചറിയുന്നു. മുകള്‍ നിലയിലേക്ക് കയറിയെത്തുവാന്‍ ഉള്ള പ്രായോഗിക വിഷമം പ്രത്യേകിച്ച് പ്രായമാകുമ്പോള്‍ കൂടെ കണക്കിലെടുക്കുന്നതും ഒറ്റനില വീടെന്ന ആശയത്തോട് ആളുകളെ തല്പരരാക്കുന്നു.വലിയ ഒരു ശതമാനം വീടുകളിലേയും മുകള്‍ നിലകള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. രണ്ടും മൂന്നും നിലകള്‍ ഉള്ള വലിയ തറവാടുകള്‍ ഉണ്ടായിരുന്നു എങ്കിലും പൊതുവില്‍ ഒറ്റനിലവീടുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമായി ഉണ്ടായിരുന്നത്. തൊണ്ണൂറുകളുടെ അവസാനത്തോടെ ആണ് വ്യാപകമായി ഇരുനിലവീടുകളിലേക്ക് മലയാളിയുടെ ഭവന സങ്കല്പങ്ങള്‍ വളര്‍ന്നത്. ഉടമസ്ഥര്‍ ആഗ്രഹിക്കും വിധത്തിലുള്ള പ്രത്യേകതകളോടെ ഒറ്റനിലയില്‍ തന്നെ മനോഹരവും പ്രൗഡിയുള്ളതുമായ വീടുകള്‍ രൂപകല്പന ചെയ്യാമെന്ന് പല നല്ല ആര്‍ക്കിടെക്ടുകളൂം ഡിസൈനര്‍മാരും കാണിച്ചു…

Read More

പത്രകടലാസുകൊണ്ട് ഷൂസിലെ ദുര്‍ഗന്ധം മാറ്റാം

പത്രകടലാസുകൊണ്ട് ഷൂസിലെ ദുര്‍ഗന്ധം മാറ്റാം

മിക്ക വീടുകളിലും പത്രക്കെട്ടുകള്‍ക്കായി പ്രത്യേകം ഇടം ഒരുക്കിയിരിക്കുന്നതു കാണാം. ചിലരൊക്കെ അവ പ്രാധാന്യം തിരിച്ചറിഞ്ഞ് സൂക്ഷിക്കുമെങ്കിലും മിക്കവാറും പേര്‍ അലക്ഷ്യമായി വലിച്ചെറിയുകയോ വില്‍ക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഒരല്‍പം ക്രിയാത്മകമായി ചിന്തിച്ചാല്‍ വീട്ടിലെ പത്രക്കെട്ടുകള്‍ ഉപയോഗപ്രദമാകുന്നതു കാണാം. ജനലുകള്‍ വൃത്തിയാക്കാന്‍ ജനലുകള്‍ വൃത്തിയാക്കാന്‍ തുണി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി തൊട്ട് പത്രത്താളുകള്‍ കൊണ്ടൊന്നു ശ്രമിച്ചു നോക്കൂ. നനവ് പൂര്‍ണമായി വലിച്ചെടുക്കുമെന്നു മാത്രമല്ല തുണി കൊണ്ടു വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന പാടുകളോ ഒന്നും കാണില്ല. കാറുകള്‍ വൃത്തിയാക്കുമ്പോഴും ഈ രീതി ശ്രമിക്കാം. കെമിക്കലും സോപ്പുമൊക്കെ ഉപയോഗിക്കുന്നതിനു പകരം വിനാഗിരിയും വെള്ളവും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു വൃത്തിയാക്കിയാല്‍ കൂടുതല്‍ നല്ലത്. പഴങ്ങളും പച്ചക്കറികളും വൃത്തിയോടെ ഫ്രിഡ്ജിലെ പഴങ്ങളും പച്ചക്കറികളും വൃത്തിയായി ഇരിക്കാനും പഴയ പത്രത്താളുകള്‍ ഉപയോഗിക്കാം. പത്രം വിരിച്ച് അതിനു മുകളില്‍ ഇവ വെക്കാം. ഡ്രോയറില്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ ഇങ്ങനെ…

Read More

സ്ട്രോബറി പന്ന കോട്ട ഡെസേര്‍ട്ട് തയ്യാറാക്കാം

സ്ട്രോബറി പന്ന കോട്ട ഡെസേര്‍ട്ട് തയ്യാറാക്കാം

പന്ന കോട്ട ഒരു ഇറ്റാലിയന്‍ മധുരപലഹാരമാണ് . ജലറ്റിന്‍ നിറച്ച മധുരമുള്ള ക്രീം ആണ് ഇത്. ക്രീമിന് റം, കോഫി, വാനില തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികളും ഗന്ധവും നല്‍കാം. ഇന്ന് നമ്മള്‍ തയ്യാറാക്കുന്നത് സ്ട്രോബറി പന്ന കോട്ട ആണ്. ഇതിന്റെ സ്വാദ് മാത്രമല്ല ചുവപ്പും വെള്ളയും കലര്‍ന്ന രൂപവും ആരുടെയും മനം കവരും. പങ്കാളികള്‍ക്ക് പരസ്പരം പങ്കുവയ്ക്കാവുന്ന മികച്ച മധുപലഹാരമാണിത്. ജലറ്റിന്‍ ഇലകള്‍ – 3 ടീസ്പൂണ്‍ ഡബിള്‍ ക്രീം – അര കിലോ പാല്‍ – 2 വലിയ കപ്പ് പഞ്ചസാര – 1 വലിയ കപ്പ് വാനില തൊണ്ട് – 1 സ്ട്രോബറിയ്ക്ക് വേണ്ടത് സ്ട്രോബറി – അര കിലോ (തൊലി കളഞ്ഞത്, വലുതാണെങ്കില്‍ പകുതിയോ കാല്‍ഭാഗമോ എടുക്കുക) കോണ്‍ഫ്ളോര്‍(ചോളപൊടി) – ഒന്നര കപ്പ് പഞ്ചസാര- 1 കപ്പ് ജലറ്റിന്‍ ഇലകള്‍ മൃദുവാകുന്നതിന്…

Read More

ദര്‍ബാര്‍ വരുന്നു; ഇന്‍ട്രോ സോങ് ഞെട്ടിപ്പിക്കുമെന്ന് എസ്.പി.ബി

ദര്‍ബാര്‍ വരുന്നു; ഇന്‍ട്രോ സോങ് ഞെട്ടിപ്പിക്കുമെന്ന് എസ്.പി.ബി

രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകരുടെ ആകാംക്ഷയും കൂടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ സോംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ആണ് ഗാനം ആലപിക്കുക. ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇന്‍ട്രൊഡക്ഷന്‍ സോംഗിലുണ്ടാകുക. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്മണ്യം പറയുന്നു. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ്…

Read More