ബോബി ചെമ്മണ്ണൂര്‍ ഒരുക്കുന്നു റോള്‍സ് റോയ്‌സില്‍ യാത്രയും ഓക്‌സിജന്‍ റിസോര്‍ട്ടില്‍ താമസവും

ബോബി ചെമ്മണ്ണൂര്‍ ഒരുക്കുന്നു റോള്‍സ് റോയ്‌സില്‍ യാത്രയും ഓക്‌സിജന്‍ റിസോര്‍ട്ടില്‍ താമസവും

കൊച്ചി: റോള്‍സ് റോയ്‌സില്‍ ആഡംബര യാത്രയും താമസവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. ഓക്‌സിജന്‍ റിസോര്‍ട്ട് പദ്ധതിയിലൂടെയാണ് വിനോദസഞ്ചാര പ്രേമികള്‍ക്കായി ബോബി ചെമ്മണ്ണൂര്‍ സ്വപ്‌നസമാനമായ പദ്ധതി അവതരിപ്പിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെ എത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സ് പദ്ധതിയില്‍ അംഗങ്ങളായവരുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടില്‍ നിന്ന് നിങ്ങളെയും കൊണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തുന്നതിനും കൂടാതെ താല്‍്പര്യമുള്ളവര്‍ക്ക് റോള്‍സ് റോയ്‌സിനൊപ്പം സെല്‍ഫിയെടുക്കുന്നതിനും ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യമായി താമസിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട് . തിരികെ റോഡിലുള്ള കുണ്ടും കുഴിയിലും പെട്ടിട്ടുള്ള കഷ്ടപ്പാടുകളൊന്നുമില്ലാതെ റോള്‍സ് റോയ്‌സില്‍ ഒഴുകി തിരികെ വീട്ടിലേക്ക് മടങ്ങാം. വെറും 3000 രൂപ 11 തവണകളായി അടച്ചുകൊണ്ട് 5 മുതല്‍ 25 വര്‍ഷം വരെയുള്ള ഓക്‌സിജന്‍ റിസോര്‍ട്…

Read More

വാഹനങ്ങള്‍ വില്‍ക്കുവാന്‍ ഭീമമായ വിലക്കിഴിവ് നല്‍കേണ്ടിവരുമെന്ന് ബജാജ്

വാഹനങ്ങള്‍ വില്‍ക്കുവാന്‍ ഭീമമായ വിലക്കിഴിവ് നല്‍കേണ്ടിവരുമെന്ന് ബജാജ്

രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നതിന് മുന്നോടിയായി നിലവിലുള്ള ബിഎസ്-4 എന്‍ജിന്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ ഭീമമായ വിലക്കിഴിവ് നല്‍കേണ്ടിവരുമെന്ന് വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി 2020-ഏപ്രിലിന് ശേഷം ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് വാഹനനിര്‍മാതാക്കളെ ആശങ്കയിലാക്കുന്നത്. ബജാജ് നിര്‍മിക്കുന്ന ഇരുചക്ര വാഹനങ്ങളിലും ത്രീവീലറുകളിലും ക്വാഡ്രിസൈക്കിളുകളിലുമെല്ലാം ഏപ്രില്‍ മാസത്തിന് മുമ്പുതന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കുമെന്നും, ബിഎസ്-6 എന്‍ജിനിലേക്ക് മാറാന്‍ എതിരാളികള്‍ ഒരുങ്ങിയോ എന്ന് സംശയമുണ്ടെന്ന് ബജാജിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യയിലുള്ള ഭൂരിപക്ഷം വാഹനനിര്‍മാതാക്കള്‍ക്കും ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വലിയ സ്റ്റോക്ക് ഉണ്ട്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതത്തോടെ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ 2020 ഏപ്രില്‍ മാസത്തോടെ ഈ വാഹനങ്ങള്‍ വില്‍ക്കാനാകാത്ത സ്ഥിതി…

Read More

വാവോയെ ട്രംപ് കൈവിട്ടില്ല

വാവോയെ ട്രംപ് കൈവിട്ടില്ല

ഒടുവില്‍ സാങ്കേതിക രംഗത്തെ പിടിച്ചുലച്ച ആ പ്രശ്‌നത്തിന് തിരശ്ശീല വീഴുകയാണ്. ചൈനീസ് ടെക് കമ്പനിയായ വാവേയുമായി വാണിജ്യ ഇടപാടില്‍ ഏര്‍പ്പെടുന്നതിലുള്ള വിലക്ക് പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം. ഇതോടെ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നത്തിന് പരിഹാരമായേക്കും. ലോകത്തെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ സ്ഥാപനമായ വാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തെ തുടര്‍ന്ന് പല അമേരിക്കന്‍ കമ്പനികളേയും വാവേയുമായി വാണിജ്യത്തിലേര്‍പ്പെടുന്നതില്‍ നിന്നും വിലക്കി. ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് തന്നെ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനിടയാക്കി. ഇക്കാരണത്താലാണ് വാവേയ്ക്കുള്ള വിലക്ക് പുനഃപരിശോധിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. ഒസാകയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാവേയ്ക്കുള്ള നിരോധനത്തില്‍ നിന്നും പിന്‍വലിയാന്‍ ട്രംപ് തീരുമാനിച്ചത്. ഇതോടെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വാവേയുമായി വ്യാണിജ്യ ഇടപാടുകള്‍ തുടരാനാവും. വാവേയ്ക്കുള്ള വാണിജ്യ വിലക്ക് നീക്കാന്‍ ട്രംപ് ഭരണകൂടം…

Read More

കാതിലണിയാം ട്രെൻഡി ക്ലിപ്പ്ഡ് ഇയർ റിംഗ്‌സ്

കാതിലണിയാം ട്രെൻഡി ക്ലിപ്പ്ഡ് ഇയർ റിംഗ്‌സ്

ഒന്നലധികം കമ്മലുകള്‍ കാതിലണിയുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഇടുന്ന വേഷത്തിനനുസരിച്ച് ഒരേ നിറത്തിലുള്ള ഒറ്റക്കല്ല് വച്ചതോ, ഒരു മുത്ത് വച്ചതോ ആയ കമ്മലുകള്‍ മൂന്നുനിരയായി കാതിലണിയാന്‍ യുവത്വം ഒരു മടിയില്ലാതെ കാതുകുത്തിയപ്പോള്‍, ഫാഷന്‍ മാറിയാല്‍ കാതുകുത്തിയത് വെറുതെയാവില്ലേ എന്ന് ചിന്തിച്ച് കാതുകുത്താന്‍ മിനക്കെടാതിരുന്നവരുമുണ്ട്. അത്തരക്കാര്‍ക്ക് അനുഗ്രഹമാകുകയാണ് ക്ലിപ്പ്ഡ് ഇയറിംഗ്‌സ്. ട്രെന്‍ഡിനനുസരിച്ച് മൂന്നു തവണ കാതുകുത്തിയവരേക്കാള്‍ മോഡേണാകാന്‍ ഇത്തരം ക്ലിപ്പ്ഡ് ഇയറിംഗുകള്‍ ധാരാളം മതി. ഒറ്റക്കല്ലുവച്ച ചെറിയൊരു ഇയറിംഗിനൊപ്പം മിന്നിത്തിളങ്ങുന്ന ഇത്തരം ക്ലിപ്പ്ഡ് ഇയറിംഗ് കാതിലണിയാം. കൃത്യമായ അകലത്തില്‍ രണ്ടറ്റത്തായി രണ്ടുതരം സ്റ്റഡുകളുള്ള ക്ലിപ്പ്ഡ് ഇയറിംഗ് സ്വന്തം കാതിന്റെ കനത്തിനനുസരിച്ച് അകത്തി വേണം കാതില്‍ അണിയാന്‍. കൂടുതല്‍ മോഡേണാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇയര്‍കഫുപോലെ ഒരു കാതില്‍ മാത്രം ധരിക്കാം. സ്റ്റാര്‍, ഡോള്‍ഫിന്‍, പൂക്കള്‍, പൂമ്പാറ്റ എന്നീ ആകൃതികളിലുള്ള കല്ലുവച്ച ക്ലിപ്പ്ഡ് ഇയറിംഗ് ഓണ്‍ലൈന്‍ വിപണിയില്‍ സുലഭമാണ്

Read More

കഴിക്കാൻ മാത്രമല്ല, ഒരു സ്പൂൺ കൊണ്ട് സൗന്ദര്യവും കൂട്ടാം

കഴിക്കാൻ മാത്രമല്ല, ഒരു സ്പൂൺ കൊണ്ട് സൗന്ദര്യവും കൂട്ടാം

ഭക്ഷണം കഴിക്കാന്‍ മാത്രമല്ല സ്പൂണ്‍ കൊണ്ട് മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട്. നമ്മളില്‍ പലരും സൗന്ദര്യ വര്‍ധക ഉപകരണങ്ങളില്‍ സ്‌പോഞ്ച്, മേക്അപ് ബ്രഷ് പോലുള്ളവയ്ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം പകരം നില്‍ക്കാന്‍ സ്പൂണിന് കഴിയും. ഒരേ സമയം ചര്‍മ്മത്തിനും, മേക് അപ് പ്രശ്‌നങ്ങള്‍ക്കും സഹായം ചെയ്യുന്ന സ്പൂണിന്റെ ചില ഉപയോഗങ്ങള്‍ നോക്കാം. പല ദിവസങ്ങളിലും നമ്മള്‍ ചീര്‍ത്ത കണ്ണുകളോടെ ആണ് രാവിലെ ഉണരുക. ഉറക്കമില്ലായ്മ, ദീര്‍ഘ നേരം ലാപ് ടോപ്പിന്റെ മുമ്പില്‍ ഇരിക്കുക തുടങ്ങി പലതും ഇതിന് കാരണമാവാം. ഇനിമുതല്‍ ചീര്‍ത്ത കണ്ണുകളോടെയാണ് നിങ്ങള്‍ എഴുനേല്‍ക്കുന്നതെങ്കില്‍ ഒരു തണുത്ത സ്പൂണിന്റെ ഉരുണ്ട ഭാഗം ഇരു കണ്ണുകളിലും വയ്ക്കുക. ചീര്‍ത്ത കണ്ണുകളില്‍ നിന്നും രക്ഷ നേടാന്‍ സ്പൂണിന്റെ തണുപ്പ് സഹായിക്കും.  വീതിയില്‍ ഐലൈനര്‍ കൃത്യതയോടെ വരയ്ക്കാന്‍ സ്പൂണിന്റെ വക്കുകള്‍ സഹായിക്കും. സ്പൂണിന്റെ നേര്‍ത്ത വക്കുപയോഗിച്ച് വളരെ…

Read More

വീട് വൃത്തിയാക്കാനും നാരങ്ങ സൂപ്പറാ

വീട് വൃത്തിയാക്കാനും നാരങ്ങ സൂപ്പറാ

അച്ചാറിനും ജ്യൂസുണ്ടാക്കാനും സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ നാരങ്ങകൊണ്ടുണ്ട്. എന്നാൽ ഇതുമാത്രമല്ല, അടുക്കളയിൽ നാരങ്ങകൊണ്ട് മറ്റുചില ഉപയോഗങ്ങൾ കൂടിയുണ്ട്. ഏറെ ബുദ്ധിമുട്ടെന്ന് തോന്നുന്ന പല കാര്യങ്ങളും നാരങ്ങയുടെ സഹായത്തോടെ നിസാരമായി ചെയ്യാൻ സാധിക്കും.  അടുക്കളയിൽ പാചകത്തിനിടെ പാത്രം കരിഞ്ഞുപിടിക്കുന്നത് സാധാരണമാണ്. ഈ പാത്രങ്ങൾ വൃത്തിയാക്കാൻ ഏറെ കഠിനവും. എന്നാൽ നാരങ്ങാ നീരിൽ ബേക്കിംഗ് സോഡ ചേർത്താൻ ബലം പ്രയോഗിക്കതെ തന്നെ ഇത്തരം പത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിലെ എണ്ണമയം കളയുന്നതിനും നാരങ്ങാ നീര് ഉപയോഗിക്കാം. നിത്യവുമുള്ള ഉപയോഗം മൂലം അടുക്കളയിലെ പൈപ്പുകളിലും സിങ്കിലുമെല്ലാം അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. ഇത് വൃത്തിയാക്കാൻ നാരങ്ങാ നീരിൽ ഉപ്പ് ചേർത്ത് കഴുകുന്നതിലൂടെ സാധിക്കും. ഫ്രിഡ്ജിലെ ദുർഗന്ധം എല്ലാ വീടുകളിലെയും ഒരു പ്രശ്നമാണ്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങളുടെ ദുർഗന്ധം ഇല്ലാതാക്കാൻ ഒരു നാരങ്ങ മുറിച്ച് ഫ്രിഡ്ജിൽ വക്കുന്നതിലൂടെ സാധിക്കും. മീൻ…

Read More

പാറ്റകളെ തുരത്താൻ ഈ വഴികൾ

പാറ്റകളെ തുരത്താൻ ഈ വഴികൾ

വീടിന്റെ മുക്കിലും മൂലകളിലുമെല്ലാം പാറ്റകൾ ഓടിനടക്കുന്നത് അസ്വസ്ഥതയുള്ള കാഴ്ചയാണ്. ഭക്ഷണത്തിലൂടെയും പാത്രങ്ങളിലൂടെയുമെല്ലാം ഇവ അരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. പാറ്റകളെ അകറ്റാൻ പടിച്ചപണി പതിനെട്ടും നോക്കി പരാജയപ്പെട്ടോ നിങ്ങൾ ? എങ്കിൽ ഇനി ഇക്കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ. വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പൂർണമായും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം സാഹചര്യങ്ങളിലാണ് പാറ്റകൾ കൂടുതലും പെരുകുക. അടുക്കളയിൽ ആഹാര മാലിന്യങ്ങൾ കൃത്യമായി ഒഴിവാക്കുകയും വേണം. വീട്ടിൽ തറ തുടക്കുമ്പോൾ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നത് നല്ലതാണ്. പാറ്റയെ അകറ്റാൻ ഏറ്റവും നാച്ചുറലായ ഒരു മാർഗമാണ് വാഴയില. ഇത് അധികമാരും പരീക്ഷിച്ചിരിക്കാൻ വഴിയില്ല. വീട്ടിൽ പാറ്റ കൂടുതലായി ഉള്ള ഇടങ്ങളിൽ വാഴയില മുറിച്ച് ഇടുക. വാഴയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കും. ഇതോടെ ഇവ സ്വയമേ തന്നെ ഓടി രക്ഷപ്പെട്ടോളും. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നത്. പാറ്റ…

Read More