ആരോഗ്യ സെല്‍ഫി ശീലമാകുന്നു

ആരോഗ്യ സെല്‍ഫി ശീലമാകുന്നു

ചികിത്സയിലുള്ളവര്‍ അവരുടെ നിലവിലെ അവസ്ഥ അറിയിക്കാന്‍ ഡോക്ടര്‍ക്ക് ഒരു സെല്‍ഫിയെടുത്തയക്കുന്നതു രോഗിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നു പഠനം. ഡോക്ടര്‍ക്കും രോഗിക്കുമിടയിലെ ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രോഗിയുടെ ആത്മവിശ്വാസം കൂടുന്നതു ചികിത്സയ്ക്കു ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷക കാറ ബേണ്‍സ് ആണമ പഠനത്തിനു പിന്നില്‍. രണ്ടു ഘട്ടങ്ങളിലായാണു പഠനം നടത്തിയത്. രോഗികളും ക്ലിനിക് ജീവനക്കാരും ശുശ്രൂഷകരും ഉള്‍പ്പെടെ 30 പേരുമായി ആദ്യം അഭിമുഖം നടത്തി. രണ്ടാംഘട്ടത്തില്‍ കുട്ടികളുടെ ശസ്ത്രക്രിയാ മുറിവുകളുടെ ചിത്രം അയക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. രോഗിയുടെ കാര്യം ഡോക്ടര്‍മാര്‍ കൃത്യമായി പിന്തുടരുന്നുവെന്ന് ഉറപ്പിക്കാന്‍ സെല്‍ഫിയിലൂടെ സാധിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം.

Read More

പാരസെറ്റാമോള്‍ എപ്പോഴും വാങ്ങി കഴിക്കാറുണ്ടോ? അപകടങ്ങൾ ഇതൊക്കെയാണ്

പാരസെറ്റാമോള്‍ എപ്പോഴും വാങ്ങി കഴിക്കാറുണ്ടോ? അപകടങ്ങൾ ഇതൊക്കെയാണ്

ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. അമിത പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. അനാവശ്യമായി പാരസെറ്റാമോള്‍ കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തിലെത്തിയാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അപകടം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അതും നിര്‍ദേശിച്ച ഡോസില്‍ മാത്രമേ പാരസെറ്റാമോള്‍ കഴിക്കാൻ പാടുള്ളൂ. പാരസെറ്റാമോളിന്റെ അളവു കൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ശരീരത്തില്‍ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം. കരള്‍ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണാവസ്ഥ, മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

Read More

ആദ്യ അതിവേഗ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ തയാര്‍

ആദ്യ അതിവേഗ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ തയാര്‍

സംസ്ഥാനത്തെ ആദ്യ അതിവേഗ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ (ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സെക്രട്ടേറിയറ്റ് വളപ്പില്‍ തുടങ്ങി. ഒരേസമയം രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്റ്റേഷന്‍ കന്റോണ്‍മെന്റ് ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ സെക്രട്ടേറിയറ്റിലെ വൈദ്യുതി വാഹനങ്ങള്‍ക്കാണ് സ്റ്റേഷന്റെ സേവനം ലഭിക്കുക. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വൈദ്യുതി വാഹനങ്ങളുണ്ട്. കൂടാതെ പത്തോളം വാഹനങ്ങള്‍ പുതിയതായി വാങ്ങുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ചാര്‍ജിങ് സ്റ്റേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ സ്റ്റേഷനുകളുടെ പോരായ്മകളും അപാകങ്ങളും പരിഹരിച്ചാണ് മറ്റിടങ്ങളില്‍ സ്ഥാപിക്കുക. വാഹനങ്ങളുടെ വലിപ്പം അനുസരിച്ച് ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടാകും. ദേശീയപാതയില്‍ നിശ്ചിത കിലോമീറ്റര്‍ ഇടവിട്ട്, സര്‍ക്കാര്‍ സ്ഥലങ്ങള്‍, കെ.എസ്.ഇ.ബി.യുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. സ്ഥലം കണ്ടെത്താനുള്ള ഏകദേശ രൂപരേഖ തയ്യാറായി. വിവിധ വകുപ്പുകളുമായി ആലോചിച്ചശേഷം കരാര്‍…

Read More

ടിവി കണ്ട് ഉറങ്ങിയാലുള്ള പ്രശ്നങ്ങൾ ഇവയാണ്

ടിവി കണ്ട് ഉറങ്ങിയാലുള്ള പ്രശ്നങ്ങൾ ഇവയാണ്

ടിവി കണ്ട് ഉറങ്ങുന്ന നിരവധി പേരുണ്ട്. ടിവി കണ്ട് കൊണ്ട് ഉറങ്ങിയാൽ ശരീരഭാരം കൂടാമെന്ന് പഠനം. ബെഡ്റൂമിലെ കൃത്രിമവെളിച്ചവും ഉറക്കവും ഭാരം വര്‍ധിപ്പിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ പറയുന്നു. 43,733 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. വെളിച്ചം ഇല്ലാത്ത അവസ്ഥ, റൂമിനുള്ളില്‍ ചെറിയ വെളിച്ചം ഉള്ള അവസ്ഥ, മുറിക്കു പുറത്തുള്ള വെളിച്ചം, ടിവിയില്‍ നിന്നോ മുറിക്കുള്ളിലെ ലൈറ്റില്‍ നിന്നോ ഉള്ള വെളിച്ചം. ഇങ്ങനെ ഒരു മുറിയിലെ വെളിച്ചത്തെ നാലായി തരം തിരിച്ചിട്ടുണ്ട് . എന്നാല്‍ ഇവിടെ ടിവിയുടെ വെളിച്ചത്തില്‍ ഉറങ്ങുന്ന സ്ത്രീകളെ പഠിച്ചതില്‍ നിന്ന് അവരില്‍ 17% ആളുകള്‍ക്കും അഞ്ചു കിലോ വരെ ഭാരം വര്‍ധിച്ചതായി കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു. 22% ആളുകള്‍ക്ക് അമിതവണ്ണമുണ്ടായി. ടിവി കാണുമ്പോൾ ഉറങ്ങി പോകാറുണ്ട്. എന്നാൽ, ആഴത്തിലുള്ള ഉറക്കമാണ് ലഭിക്കുന്നതെന്ന് പറയാനാകില്ല. ഇതാണ് ശരീരഭാരം വർധിപ്പിക്കാൻ കാരണം. ലെെറ്റിട്ടുള്ള ഉറക്കം…

Read More

പതിവായി മുളപ്പിച്ച ചെറുപയർ കഴിച്ചാൽ

പതിവായി മുളപ്പിച്ച ചെറുപയർ കഴിച്ചാൽ

മുളപ്പിച്ച ചെറുപയർ സ്ഥിരമായി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ‍മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.  ഫാറ്റി ലിവർ രോ​ഗമുള്ളവർ ദിവസവും…

Read More

ചീത്ത സമയമാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചീത്ത സമയമാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നല്ല കാലത്ത് നല്ല കാര്യങ്ങളും മോശം കാലത്ത് മോശം കാര്യങ്ങളും ആണ് ജീവിതത്തില്‍ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം സ്വഭാവങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് അതും ചില ലക്ഷണങ്ങളിലൂടെ. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം നിങ്ങളുടെ ജ്യോതിഷത്തില്‍ പരിഹാരമുണ്ട്. നിങ്ങളുടെ ദോഷസമയത്ത് എന്ത് ചെയ്താലും അത് നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈശ്വരാനുഗ്രഹം കുറയുന്ന സമയമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം നിങ്ങളുടെ ജ്യോതിഷത്തില്‍ പരിഹാരമുണ്ട്. നിങ്ങളുടെ ദോഷസമയത്ത് എന്ത് ചെയ്താലും അത് നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈശ്വരാനുഗ്രഹം കുറയുന്ന സമയമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. നല്ല…

Read More

പണമുണ്ടാക്കുന്നത് ഇങ്ങനെ; ഫേസ്ബുക്ക് മനസ്തുറക്കുന്നു

പണമുണ്ടാക്കുന്നത് ഇങ്ങനെ; ഫേസ്ബുക്ക് മനസ്തുറക്കുന്നു

ഫെയ്‌സ്ബുക്ക് അതിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. എങ്ങനെയാണ് ഫെയ്‌സ്ബുക്ക് പണമുണ്ടാക്കുന്നത്? ദോഷകരമായ ഉള്ളടക്കങ്ങള്‍ എങ്ങനെ നീക്കം ചെയ്യുന്നു? ഉപയോക്താക്കളുടെ ബൗദ്ധികസ്വത്തവകാശം എങ്ങനെ സംരക്ഷിക്കുന്നു? തുടങ്ങിയ കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് വിശദമാക്കി നല്‍കുന്നു. ജൂലായ് 31 മുതലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നിബന്ധന വ്യവസ്ഥകള്‍ നിലവില്‍ വരിക. യൂറോപ്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കോര്‍പറേഷന്‍ നെറ്റ്വര്‍ക്ക് ആന്റ് ഇന്‍പുട്ടുമായി സഹകരിച്ചും, നിയന്ത്രണാധികാരികളുമായും നയതന്ത്രജ്ഞരുമായും നടന്ന ചര്‍ച്ചകളിലൂടെയും മാണ് ഫെയ്‌സ്ബുക്ക് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഞങ്ങള്‍ എങ്ങനെ പണമുണ്ടാക്കുന്നു എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും പണമീടാക്കുന്നില്ലെന്നും കാരണം വ്യവസായ സ്ഥാപനങ്ങളും സംഘടനകളുമാണ് പരസ്യങ്ങള്‍ കാണിക്കാനായി ഞങ്ങള്‍ക്ക് പണം നല്‍കുന്നതെന്നും വിശദമാക്കുന്ന ആമുഖവും അതിലുണ്ട് ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറല്‍ കൗണ്‍സെലുമായ അന്ന ബെന്‍സ്‌കെര്‍ട്ട് പറഞ്ഞു….

Read More

അസിഡിറ്റി ആണോ? വീട്ടിലുണ്ട് പരിഹാരം

അസിഡിറ്റി ആണോ? വീട്ടിലുണ്ട് പരിഹാരം

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ വലിയ വിഷമതകളാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കാരണം രാത്രി മുഴുവന്‍ ഉറങ്ങാന്‍ പോലുമാകാതെ ചിലപ്പോഴൊക്കെ കഴിയേണ്ടിവരാറില്ലേ? ഇത്തരത്തില്‍ പ്രശ്‌നമാകുമ്പോള്‍ പലപ്പോഴും, ഉടനടി ഡോക്ടറെ കണ്ട് പരിഹാരം കാണാനൊന്നും കഴിഞ്ഞേക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചെറിയ പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അധികവും സ്‌പൈസിയായ ഭക്ഷണം കഴിക്കുന്നതോടെയാണ് ചിലര്‍ക്ക് അസിഡിറ്റിയുണ്ടാകുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനും ചില സ്‌പൈസുകള്‍ തന്നെ സഹായകമാകും. ജീരകം, പട്ട, ഏലയ്ക്ക, ഇഞ്ചി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഇവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഒരു പരിധി വരെ അസിഡിറ്റിയെ ചെറുക്കും. ഇതില്‍ ജീരകമാണ് അസിഡിറ്റിയെ തോല്‍പിക്കാന്‍ ഏറ്റവും ഉത്തമം. വീട്ടില്‍ കറ്റാര്‍വാഴയുണ്ടെങ്കില്‍, അതിന്റെ കാമ്പ് വെള്ളത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, ഇത് ഇടയ്ക്കിടെ കുടിക്കുന്നതും അസിഡിറ്റിയെ അകറ്റാന്‍ സഹായിക്കും. വയറ്റിനകത്തെ വിഷാംശങ്ങളെ അകറ്റാനും വയറ് വൃത്തിയാക്കാനും കൂടി സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ….

Read More

ഇരുചക്രവാഹനത്തിന് നമ്പര്‍ പ്ലേറ്റും സൗജന്യമായി നല്‍കണമെന്ന് ഉത്തരവ്

ഇരുചക്രവാഹനത്തിന് നമ്പര്‍ പ്ലേറ്റും സൗജന്യമായി നല്‍കണമെന്ന് ഉത്തരവ്

ഇരുചക്ര വാഹനം വാങ്ങിക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കാറുണ്ട്. സ്വാഭാവികമായി നമ്മള്‍ അതില്‍ തൃപ്തരാവുകയാണ് പതിവ്. എന്നാല്‍, ഈ സൗജന്യം ഒരുപരിധി വരെ ഉപയോക്താവിന്റെ കണ്ണില്‍ പൊടിയിടലാണ്. ഹെല്‍മറ്റ് നല്‍കി സൗജന്യമായി ലഭിക്കേണ്ട മറ്റുള്ള പാര്‍ട്‌സുകള്‍ക്ക് വിലയീടാക്കാറുണ്ട്. ഹെല്‍മറ്റിന് പുറമെ, ഇരുചക്ര വാഹനങ്ങളില്‍ നമ്മള്‍ ഘടിപ്പിക്കുന്ന എല്ലാ പാര്‍ട്‌സുകള്‍ക്കും ഡീലര്‍മാര്‍ ഉപയോക്താക്കളില്‍ നിന്ന് അധികപണം ഈടാക്കാറുണ്ട്. എന്നാല്‍, ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ് എന്നിവ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കേണ്ടവയാണ്. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ ഹെല്‍മറ്റ് വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം രജിസ്റ്റിര്‍ ചെയ്ത് നല്‍കിയാല്‍ മതിയെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഈ നിര്‍ദേശത്തില്‍ വീഴ്ച്ച വരുത്തുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം നമ്പര്‍ പ്ലേറ്റ്,…

Read More

കാലില്‍ സ്വര്‍ണകൊലുസ് അണിയുന്നവര്‍ കേള്‍ക്കണം

കാലില്‍ സ്വര്‍ണകൊലുസ് അണിയുന്നവര്‍ കേള്‍ക്കണം

സ്ത്രീയുടെ ആഭരണങ്ങളില്‍ പ്രധാനപ്പെട്ട, പലതും ഇഷ്ടപ്പെടുന്ന ഒന്നാണ് പാദസരം. വെള്ളി കൊണ്ടാണ് പണ്ടു കാലത്ത് പാദസരം പണിഞ്ഞിരുന്നത്. കാലം പോയതിന് അനുസരിച്ച് ഇപ്പോള്‍ സ്വര്‍ണം കൊണ്ടാണ് പലരും പാദസരങ്ങള്‍ ഉണ്ടാക്കുന്നതും വാങ്ങുന്നതും. വിവാഹദിവസവും കാലില്‍ സ്വര്‍ണ പാദസരം അണിയുന്നവരുണ്ട്. ഇത് ദോഷകരമാണോ അല്ലയോ എന്നതു സംബന്ധിച്ചു വിശ്വാസങ്ങളുമുണ്ട്. കാലില്‍ സ്വര്‍ണ പാദസരം വിവാഹ ദിവസം കാലില്‍ സ്വര്‍ണ പാദസരം ധരിയ്ക്കുന്നത് ആചാര്യന്മാരുടെ അഭിപ്രായ പ്രകാരം നല്ലതല്ല. ഇത് ദോഷം വരുത്തുമെന്നാണ് പറയുക. കാരണം സ്വര്‍ണം എന്നാല്‍ ലക്ഷ്മീ ദേവി എന്നതാണ് കാഴ്ചപ്പാട്. ലക്ഷ്മിയെ കാലില്‍ അണിയുക എന്നത് ലക്ഷ്മിയെ നിന്ദിക്കലായി കണക്കാക്കുന്നു. സ്വര്‍ണപാദസരം മാത്രമല്ല, അരയ്ക്കു കീഴ്പ്പോട്ട് സ്വര്‍ണത്തിന്റേതായ യാതൊന്നും അണിയുവാന്‍ പാടില്ലെന്നാണ് ശാസ്ത്രം. ഇത് ലക്ഷ്മീ ദേവിയെ അതൃപ്തിപ്പെടുത്തുകയാണ്. ലക്ഷ്മീദേവിയെ മനുഷ്യന്റെ ശിരോസ്ഥാനം സ്വര്‍ഗവും കഴുത്തു മുതല്‍ അര വരെ ഭൂമിയും താഴോട്ട് പാതാളവുമാണെന്നാണ് വിശ്വാസം….

Read More