പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ് കളം നിറയുന്നു

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ് കളം നിറയുന്നു

വാട്‌സാപ്പ് സ്റ്റോറീസ് ഫീച്ചറുമായി ബന്ധപ്പെട്ട് പുതിയ സൗകര്യങ്ങളൊരുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലേക്ക് നേരിട്ട് ഷെയര്‍ ചെയ്യാനാവുന്ന സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഇങ്ങനെ ഒരു ഫീച്ചറിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാവും. പങ്കുവെച്ച വാട്‌സാപ്പ് സ്റ്റാറ്റസിന് താഴെയാണ് ഷെയറിങ് ഓപ്ഷന്‍ കാണുക. ഇതുവഴി വാട്‌സാപ്പില്‍ പങ്കുവെച്ച അതേ സ്റ്റാറ്റസ് നേരിട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കാം. ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കും ഈ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം. ഇതിനായി വാട്‌സാപ്പ് അക്കൗണ്ടും ഫെയ്‌സ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. സാധാരണ എല്ലാ ആപ്പുകളും ചിത്രങ്ങളും മറ്റ് ഫയലുകളും ഷെയര്‍ ചെയ്യാനായി ഉപയോഗിക്കുന്ന ഡാറ്റ ഷെയറിങ് എപിഐ ഉപയോഗിച്ചാണ് വാട്‌സാപ്പ് സ്റ്റാറ്റസ് ഷെയറിങ്…

Read More

നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടി

നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടി

നാളീകേര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി ഉണ്ടക്കൊപ്രയ്ക്കും രാജാപ്പൂര്‍ കൊപ്രയ്ക്കും വന്‍ വിലത്തകര്‍ച്ച. രണ്ടുമാസത്തിനിടെ ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 5500 രൂപയും രാജാപ്പൂരിന് 5400 രൂപയും കുറഞ്ഞു. രണ്ടുദിവസത്തിനിടെ വ്യാപാരികളെയും കര്‍ഷകരെയും ഒരേപോലെ അമ്പരപ്പിക്കുന്ന തരത്തിലാണ് വിലയിടിഞ്ഞത്. 27-ന് ഉണ്ടക്കൊപ്രയുടെ വടകര വിപണിയിലെ വില 10300 രൂപയും രാജാപ്പൂരിന്റേത് 12800 രൂപയുമായിരുന്നു. 29 ആകുമ്പോഴേക്കും ഉണ്ടക്കൊപ്രയ്ക്ക് 1300 രൂപയും രാജാപ്പൂരിന് 1800 രൂപയും കുറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും വിലയിടിവ് ഉണ്ടായിട്ടില്ല. 2014-ല്‍ ഉണ്ടക്കൊപ്രയുടെ വില 17500-ലും രാജാപ്പൂരിന്റേത് 20000 രൂപയിലും എത്തിയിരുന്നു. 2016-ല്‍ ഇത് കുറഞ്ഞ് നേര്‍പകുതിയിലും താഴെയായതിനുശേഷം വീണ്ടും വില മെച്ചപ്പെട്ടു. കുറെക്കാലമായി ഉണ്ടക്കൊപ്രയ്ക്ക് ശരാശരി 15,000 രൂപയുണ്ട്. രാജാപ്പൂരിന് 16,500 രൂപയും കിട്ടി. ഇതില്‍ കാര്യമായ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് ഏപ്രിലിനു ശേഷമാണ്. ഇപ്പോഴത്തെ വിലയിടിവ് നോക്കുമ്പോള്‍ ഏതാനും ദിവസത്തിനുള്ളില്‍ 2014-ലെ വിലയിലും താഴെ എത്തുമെന്ന സൂചനയാണ്…

Read More

ബീഹാറില്‍ കുട്ടികളുടെ കൂട്ടമരണം; ലിച്ചിപ്പഴം കാരണമെന്ന് റിപോര്‍ട്ട്

ബീഹാറില്‍ കുട്ടികളുടെ കൂട്ടമരണം; ലിച്ചിപ്പഴം കാരണമെന്ന് റിപോര്‍ട്ട്

ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്ക വര്‍ധിക്കുന്നു. ലിച്ചിപ്പഴം അപകടകാരിയാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പത്തു വയസ്സില്‍ താഴെയുള്ള 48 കുട്ടികളാണ് മസ്തിഷ്‌കജ്വരം മൂലം മുസാഫര്‍പൂരിലും സമീപപ്രദേശത്തുമായി മരിച്ചത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. രോഗം വ്യാപകമാകാന്‍ കാരണമെന്താണെന്ന അന്വേഷണത്തിലായിരുന്നു ആരോഗ്യവിഗദ്ധര്‍. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ലിച്ചിപ്പഴം കഴിക്കാന്‍ നല്‍കരുതെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിക്കുന്നത് തടയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പാകമാകാത്ത പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്. മുസാഫര്‍പൂരിലും സമീപപ്രദേശത്തും വളരുന്ന ലിച്ചിപ്പഴങ്ങളില്‍ മെഥിലീന്‍ സെക്ലോപ്രൊപ്പൈല്‍-ഗ്ലൈസീന്‍ എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ടെന്നും ഇതാണ് മസ്തിഷ്‌ക അണുബാധയ്ക്ക് കാരണമാകുന്നതെന്നുമാണ് ഇപ്പോള്‍ അഭിപ്രായങ്ങളുയരുന്നത്.

Read More

പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ; ഈ 11 കാര്യങ്ങള്‍ ശ്രദ്ധിക്കാം

പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ; ഈ 11 കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാനാകും. 1. പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ വൃത്തിയും മൃദുവുമായതുമായ സോക്‌സോ ധരിക്കുന്നതാണ് ഏറെ നല്ലത്. 2. കുളിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കാല്‍ നന്നായി വൃത്തിയാക്കുക. അല്പം പഞ്ചസാര ഉപയോഗിച്ച് ഉരസി കഴുകിയാല്‍ പാദം വൃത്തിയാക്കാം. 3. ചെറുചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് അണുക്കള്‍ നശിക്കാന്‍ സഹായിക്കുന്നു. കാലുകള്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കും. 4. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക. തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കരുത്. അല്ലെങ്കില്‍ കാലുകള്‍ വിണ്ടുകീറാനിടയുണ്ട്. 5. കറ്റാര്‍വാഴ ജെല്‍ കാല്‍ പാദങ്ങളില്‍ പുരട്ടുന്നത് പാദങ്ങള്‍ കൂടുതല്‍ ലോലമാകാന്‍ സഹായിക്കും. ചര്‍മ്മത്തെ മൃദുവാക്കുന്ന മോയിസ്ചറൈസറാണ് കറ്റാര്‍വാഴ ജെല്‍. പാദം വീണ്ടുകീറുമ്പോള്‍ ഇത് പുരട്ടിയാല്‍ മതിയാകും. 6. രാത്രി ഉറങ്ങുന്നതിനു മുന്‍പ് പാദങ്ങള്‍ കഴുകി വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടുക. 7. വേപ്പിലയും പച്ച മഞ്ഞളും അരച്ച് പുരട്ടുന്നത്…

Read More

എ.ആര്‍ റഹ്മാന്റെ മകന്‍ പാടിയഗാനം പുറത്തിറങ്ങി

എ.ആര്‍ റഹ്മാന്റെ മകന്‍ പാടിയഗാനം പുറത്തിറങ്ങി

വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മകന്‍ എ.ആര്‍ അമീന്‍ പാടിയ പുത്തന്‍ ഗാനം ‘സാഗോ’പുറത്തിറങ്ങി. അമീന്‍ ആദ്യ സിംഗിളാണിത്. റഹ്മാന്‍ തന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റഹ്മാനും അമീനും ചേര്‍ന്നാണ് ഗാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. വിവേകും എഡികെയും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഗാനം സൗഹൃദത്തേയും സ്നേഹത്തേയും കുറിച്ചുള്ളതാണ്. അമിത് കൃഷ്ണനാണ് ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് പോപ്പ് സ്റ്റൈല്‍ സംഗീതത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി സോണി മ്യൂസികും നാക്ക് സ്റ്റുഡിയോസും ചേര്‍ന്നൊരുക്കുന്ന 7 അപ്പ് മദ്രാസ് ജിഗ് സീസണ്‍ 2ന്റെ ഭാഗമായാണ് ഇരുവരും ചേര്‍ന്ന് സാഗോ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. എ.ആര്‍ അമീന് പുറമെ ഡര്‍ബുക്ക ശിവ, ജിബ്രാന്‍, ധരണ്‍ കുമാര്‍, സീന്‍ റോള്‍ഡന്‍, കേബാ ജെര്‍മിയ തുടങ്ങിയവരും ഈ ഷോയുടെ ഭാഗമാകുന്നുണ്ട്. റഹ്മാന്റെ സംഗീത വഴിയേ തന്നെയാണ് അമീനും. മുമ്പ് മണിരത്‌നം സംവിധാനം ചെയ്ത ഓ കെ…

Read More

അമ്പിളിയിടെ പുതിയ പോസ്റ്ററും തരംഗമാകുന്നു

അമ്പിളിയിടെ പുതിയ പോസ്റ്ററും തരംഗമാകുന്നു

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ തരംഗമാകുന്നു. ചിത്രത്തില്‍ നായകനാകുന്ന സൗബിന്‍ ഷാഹിറും നായികയാകുന്ന തന്‍വി റാമുമാണ് പോസ്റ്ററിലുള്ളത്. ഇരുവരും വിവാഹവസ്തം അണിഞ്ഞ് പരസ്പരം ഒന്നുചേര്‍ന്നിരിക്കുന്നതാണ് പോസ്റ്റര്‍. കുഞ്ചാക്കോ ബോബനാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്. സൗബിന് പുറമെ നസ്രിയയുടെ സഹോദരന്‍ നവീന്‍ നാസിമും ചിത്രത്തിലെ മുഖ്യ കഥാപാത്രമാണ്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് നര്‍മ്മത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയുള്ള അമ്പിളിയുമായി സംവിധായകന്‍ ജോണ്‍ പോള്‍ എത്തുന്നത്. സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് സിനിമയില്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഞെട്ടിക്കുന്നതായിരുന്നു. നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് വഴി ആരാധകരിലേക്കെത്തിച്ചിരുന്നത്. ചിത്രത്തിന്റേതായിറങ്ങുന്ന മൂന്നാമത്തെ പോസ്റ്ററാണിത്. നവീന്‍ നസീം സൈക്കിളുമായി വരുന്ന പോസ്റ്ററാണ് ഇതിന് മുമ്പ് ഇറക്കിയിരുന്നത്. സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക്…

Read More

ഷോസ്റ്റോപ്പറായി നടി ഓവിയ; ഫാഷന്‍ ഷോയ്ക്കിടെ ട്വിസ്റ്റ്

ഷോസ്റ്റോപ്പറായി നടി ഓവിയ; ഫാഷന്‍ ഷോയ്ക്കിടെ ട്വിസ്റ്റ്

നിയോണ്‍ വെട്ടങ്ങളുടെ വര്‍ണ്ണമേളം നിറഞ്ഞ സന്ധ്യയില്‍ റാമ്പില്‍ അഴകിന്റെ റാണിമാര്‍ നിരനിരയായി ഒഴുകിയെത്തി. ചുറ്റുമിരുന്ന കാണികളുടെ മിഴികളില്‍ തരുണീമണികള്‍ ചിത്രത്തുന്നലുകളായി നിരന്നു. പെട്ടെന്ന് ഏവരേയും അമ്പരപ്പിച്ച് ഷോ സ്റ്റോപ്പറായി നടി ഓവിയ ഹെലന്‍ കയറിവന്നപ്പോള്‍ ക്യാമറകണ്ണുകള്‍ തുരുതുരെ മിഴിയടച്ചു തുറന്നു. അമ്പരപ്പ് കൊണ്ട് കാണികള്‍ ആര്‍ത്തലച്ചു. ഓവിയ കൈവീശി. ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെയായിരുന്നു അപ്രതീക്ഷിതമായ ഈ രംഗങ്ങള്‍. നിരവധി മോഡലുകളാണ് ഇന്‍സ്റ്റിറ്റിയട്ടിലെ കുട്ടികള്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയത്. അതിനിടയിലാണ് നടിയും മോഡലുമായ ഓവിയയും ഷോ സ്റ്റോപ്പറായെത്തിയത്. അതോടൊപ്പം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങള്‍ വീണ്ടുമെത്തുന്ന ബ്ലാക്ക് കോഫി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ആരുമറിയാതെ നടക്കുന്നുണ്ടായിരുന്നു. ഈ സിനിമയിലെ നാല് നായികമാരില്‍ ഒരാള്‍…

Read More

സിംഗനല്ലൂര്‍ പാലസ് തിളങ്ങുന്നു

സിംഗനല്ലൂര്‍ പാലസ് തിളങ്ങുന്നു

മലയാള സിനിമയെ നെഞ്ചിലേറ്റിയ പോലെയാണ് കേരളീയര്‍ തമിഴ് സിനിമയേയും വരവേല്‍ക്കുന്നത്. തമിഴ് സൂപ്പര്‍ താരങ്ങള്‍ക്ക് തമിഴ് നാട്ടിലേക്കാള്‍ ആരാധകരും അസോസിയേഷനുകളും ഉണ്ട്. മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് പറിച്ചു നട്ടിട്ട് കൊല്ലങ്ങളായെങ്കിലും ഇന്നും പല മലയാള സിനിമകളുടെയും പ്രിയ ലൊക്കേഷന്‍ പൊള്ളാച്ചിയടക്കമുള്ള സ്ഥലങ്ങളാണ്. സിംഗനല്ലൂര്‍ പാലസ് ഇവിടെയാണ്. പൊള്ളാച്ചിയില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ ആണ് സിംഗനല്ലൂര്‍ എന്ന മനോഹരമായ ഗ്രാമം. ആ ഗ്രാമത്തിന്റെ തന്നെ മുഖമുദ്രയാണ് ഈ പാലസ്. പാലസിലേക്ക് പോകുമ്പോള്‍ തണല്‍ മരങ്ങള്‍ നിറഞ്ഞ ലെവല്‍ ക്രോസും, തെങ്ങിന്‍ തോപ്പുകളും നിറയെ കാണാം. 100ഇല്‍ അധികം പഴക്കമുള്ള കൗണ്ടര്‍ വീടായിരുന്നു ഈ പാലസ്. കാര്‍ഷിക വൃത്തിക്ക് പ്രാധാന്യം നല്‍കുന്ന ഗൗണ്ടര്‍മാരായിരുന്നു പാലസിന്റെ ഉടമസ്ഥര്‍കമലഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തേവര്‍ മകന്‍ ചിത്രീകരണം നടന്നത് ഇവിടെയാണ് . ഇന്നും തമിഴ്, മലയാളം സിനിമകളുടെ ഇഷ്ടലൊക്കേഷനായി സിംഗനെല്ലൂര്‍ പാലസ്…

Read More

സൈറാ വസീം സിനിമയോട വിടപറയുന്നു

സൈറാ വസീം സിനിമയോട വിടപറയുന്നു

അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദംഗല്‍ നായികയും ദേശീയ പുരസ്‌ക്കാര ജേതാവുമായ സൈറാ വസീം. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചു. ‘സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്ലാമുമായിട്ടുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി’; സൈറാ വസീം ഫേസ്ബുക്കില്‍ കുറിച്ചു.

Read More

മമ്മൂട്ടി വീണ്ടും സലിം അഹമ്മദിന് കൈകൊടുക്കുന്നു

മമ്മൂട്ടി വീണ്ടും സലിം അഹമ്മദിന് കൈകൊടുക്കുന്നു

ഒരിടവേളക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്താന്‍ മമ്മൂട്ടി – സലീം അഹമ്മദ് ചിത്രം വീണ്ടും. ദേശീയ അവാര്‍ഡ് ഉള്‍പ്പടെ വലിയ നിരൂപക പ്രശംസ നേടിയ ‘പത്തേമാരി’ ഇറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ഖാലിദ് റഹ്മാന്‍ ചിത്രം ‘ഉണ്ട’ വന്‍ ഹിറ്റായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹിറ്റ് സിനിമകളുമായി മുന്നേറവെയാണ് സലീം അഹമ്മദുമായുള്ള ചിത്രത്തിന് മമ്മൂട്ടി വീണ്ടും ഒരുങ്ങുന്നത്. ടോവിനോയെ നായകനാക്കിയുള്ള സലീം അഹമ്മദ് ചിത്രം ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയിരുന്നു പത്തേമാരി. പ്രവാസിയായി മമ്മൂട്ടി എത്തിയ പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം…

Read More