പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ കുടവയര്‍ കുറയുമോ?

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ കുടവയര്‍ കുറയുമോ?

കുടവയര്‍ കുറയ്ക്കാന്‍ വേണ്ടി പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മള്‍. ഇതിനായി ബ്രേക് ഫാസ്റ്റ് പോലും വേണ്ടെന്ന് വെയ്ക്കും. ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കുക വഴി വയര്‍ കുറയുമെന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ക്കൂടുതല്‍ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആദ്യം മനസിലാക്കുക. ശക്തിയും ഊര്‍ജവുമൊക്കെ നല്‍കുന്നതില്‍ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. രാത്രി പത്ത് മണിക്ക് ഭക്ഷണം കഴിക്കുന്നയൊരാള്‍ പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭക്ഷണം കഴിക്കുക. വിശപ്പ് കാരണം പതിവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. ഇത് വയര്‍ കുറയുന്നതിന് പകരം കൂടാനാണ് ഇത് കാരണമാകുകയെന്നതാണ് വാസ്തവം. ഒരു പരിധിവരെ ആഹാര ശീലമാണ് കുടവയറിന് കാരണം. ഹോട്ടല്‍ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ആഹാരവുമൊക്കെ കുടവയറിന് കാരണമാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. ഒന്നും കഴിക്കാതെ കുടവയറ് കുറയ്ക്കാന്‍ നോക്കരുത്. ആഹാരത്തിന്റെ അളവ് ഒരു പരിധിയില്‍…

Read More

രണ്ട് വര്‍ഷം വാറന്റി; ഷവോമി പുതിയ ഫോണ്‍ വിപണിയില്‍

രണ്ട് വര്‍ഷം വാറന്റി; ഷവോമി പുതിയ ഫോണ്‍ വിപണിയില്‍

രണ്ടു വര്‍ഷത്തെ വാറന്റിയോട് കൂടി പുതിയ ഫോണ്‍ വിപണയില്‍ എത്തിച്ച് ഷവോമി. റെഡ്മി 6എ പിന്‍ഗാമിയായി 7എയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ വിപണികളില്‍ ഈ ഫോണ്‍ നേരത്തെ പുറത്തിറക്കിയിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഫോണാണ് ഇന്ത്യയിലെത്തുക. നേരത്തെ നല്‍കിയ ഒരു വര്‍ഷം വാറന്റി രണ്ടു വര്‍ഷമാക്കിയതാണ് പ്രധാന പ്രത്യേകത. ഇന്ത്യയില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. എ ച്ച്ഡി+ ഡിസ്പ്ലെ, ഒക്ടകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 12 മെഗാപിക്സലിന്റെ ബാക്ക് ക്യാമറ, 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക്, 4,000 എം.എ.എച്ച് ബാറ്ററി, എന്നിവയാണ് മറ്റു സവിശേഷതകള്‍. 2ജിബി റാം+16 ജിബി മോഡലിന് 5,999രൂപയും, 32 ജിബി വാരിയന്റിന് 6,199 രൂപയുമാണ് വില. ജൂലൈ പതിനൊന്ന് മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സൈറ്റിലൂടെയും വില്‍പ്പന ആരംഭിക്കുന്ന ഫോണ്‍ ബ്ലാക്ക്, ബ്ലൂ,…

Read More

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശീലമാക്കുന്നവര്‍ അറിയാന്‍

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശീലമാക്കുന്നവര്‍ അറിയാന്‍

ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തില്‍ കുളിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രമേ ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ച് കുളിക്കാന്‍ പാടുള്ളു. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിച്ചാല്‍ ത്വക്കിനു ചൊറിച്ചിലുണ്ടാകാനും അത് വീങ്ങി കട്ടിയുള്ളതാകാനും ഇടയാകും. ഓരോരുത്തരുടേയും ശീരത്തിനു താങ്ങാനാവുന്ന താപം വ്യത്യസ്തമാണ്. ചൂടുവെള്ളത്തില്‍ കൈവിരല്‍ മുക്കി അനുയോജ്യമായ രീതിയില്‍ ചൂട് ക്രമീകരിക്കാം. സോപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. എണ്ണമയം കൂടൂതലുള്ള ചര്‍മമുള്ളവര്‍ക്ക് ഉയര്‍ന്ന പിഎച്ച് ഉള്ള സോപ്പുകള്‍ ഗുണം ചെയ്യും. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഗ്ലിസറിന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കാം .ഇത് ത്വക്കിലെ ഈര്‍പ്പം നഷ്ടമാകാതെ സഹായിക്കും.

Read More

എതിര്‍ത്തിലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുരളി ഗോപി

എതിര്‍ത്തിലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുരളി ഗോപി

സിനിമയില്‍ മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാ സമിതി നിര്‍ദേശത്തിനെതിരെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ഇതിനും ”വലിയ വില കൊടുക്കേണ്ടി വരു”മെന്ന് മുരളി ഗോപി ഫെയിസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണെന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. ഇതിനെ ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് നയിക്കപ്പെടും. ബഹു പാര്‍ട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ അക്കാര്യത്തില്‍ തര്‍ക്കമില്ല. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ് ഇതില്‍ പ്രകടമാകുന്നതെന്നും മുരളി ഗോപി പറഞ്ഞു. അയിഷ പോറ്റി എംഎല്‍എ അധ്യക്ഷയായ നിയമസഭാ സമിതിയാണ് സിനിമയില്‍ മദ്യപാനം, പുകവലി എന്നിവ ചിത്രീകരിക്കുന്ന സീനുകള്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ ശേഷമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന്…

Read More

വിവാദ ലൈവ് വീഡിയോ; ആശ ശരത് കോടതി കയറൂമോ?

വിവാദ ലൈവ് വീഡിയോ; ആശ ശരത് കോടതി കയറൂമോ?

നടി ആശാ ശരത്തിനെതിരെ പോലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തിയതിനാണ് പരാതി. സിനിമ പ്രമോഷന്റെ പേരില്‍ ഫെയ്സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടുക്കി ജില്ലാ പോലീസ് മേധാവിക്കാണ് ശ്രീജിത്ത് പെരുമന പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞാണ് ആശാ ശരത്ത് ഫെയ്സ്ബുക്ക് ലൈവ് ചെയ്തത് . ഒട്ടേറെപ്പേര്‍ വീഡിയോ കണ്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. സംഭവം വിവാദമായപ്പോഴാണ് സിനിമാ പ്രമോഷന്‍ വീഡിയോ ആണെന്ന് ക്യാപ്ഷന്‍ നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാള്‍ ഇത് അറിയിച്ചത്: സിനിമ പ്രൊമോഷന്‍ എന്നപേരില്‍ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നല്‍കി. സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വിവിധ ഹൈക്കോടതികള്‍ നിലപാടുകള്‍ എടുത്തിട്ടുള്ള…

Read More

നാല് മണിക്ക് കൊടുക്കാൻ പഴം മില്‍ക്ക് കേക്ക്

നാല് മണിക്ക് കൊടുക്കാൻ പഴം മില്‍ക്ക് കേക്ക്

നേന്ത്രപ്പഴവും പാലും കൊണ്ടൊരു കേക്ക് ആയാലോ? നാല് മണിക്ക് കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു ഹെൽത്തി പലഹാരമാണിത്. പഴം മില്‍ക്ക് കേക്ക് എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകള്‍: നേന്ത്രപ്പഴം- 2 പാല്‍ – ഒരു കപ്പ് പഞ്ചസാര -ആവശ്യത്തിന് കോഴിമുട്ട -4 നെയ്യ് – ആവശ്യത്തിന് തയാറാക്കുന്ന വിധം പഴം വട്ടത്തില്‍ അരിഞ്ഞെടുക്കുക. ശേഷം ഫ്രൈ പാന്‍ ചൂടാക്കി അതില്‍ നെയ്യൊഴിച്ച് നന്നായി വഴറ്റുക (പൊട്ടിപ്പോവരുത്). കോഴിമുട്ടയും പഞ്ചസാരയും നന്നായി അടിക്കുക. അതിലേക്കു പാലും ചേര്‍ത്ത് നന്നായിളക്കുക. ശേഷം ചുവട് കട്ടിയുള്ള പാന്‍ അടുപ്പത്തു വച്ച് അതിലേക്ക് കുറച്ചു മുട്ടക്കൂട്ട് ഒഴിക്കുക. എന്നിട്ട് മൂന്നു മിനിറ്റ് അടച്ചുവേവിക്കുക. വീണ്ടും തുറന്ന് അതിനു മുകളില്‍ വഴറ്റിവച്ച പഴം നിരത്തിവയ്ക്കുക. വീണ്ടും മുട്ടക്കൂട്ട് ഒഴിക്കുക. അതിനു മുകളില്‍ വീണ്ടും പഴം നിരത്തുക. ഇങ്ങനെ ലെയറായി ഒഴിക്കുക. അടച്ചുവച്ച് 10 മിനിറ്റ്…

Read More

നേന്ത്രപ്പഴം എപ്പോൾ കഴിക്കുന്നതാണ് ഉത്തമം?

നേന്ത്രപ്പഴം എപ്പോൾ കഴിക്കുന്നതാണ് ഉത്തമം?

നേന്ത്രപ്പഴം ഊർജ്ജത്തിനും ശാരീരിക വളർച്ചക്കും ഏറെ ഉത്തമമായ ഒന്നാണ്. മലയാളികൾക്ക് നേന്ത്രക്കായയും പഴവുമെല്ലാം വലിയ താൽപര്യവുമാന്. നേന്ത്രക്കായ തോരനായും മെഴുക്കുപുരട്ടിയായും വറുത്തുമെല്ലാം നമ്മൾ കഴിക്കും. പഴുത്തുകഴിഞ്ഞാൽ അതേപടിയും പുഴുങ്ങിയും കഴിക്കാറുണ്ട്. എന്നാൽ ഏതു രീതിയിൽ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഫലം ചെയ്യുക എന്നറിയാമോ. അധികം പഴുക്കാത്ത പച്ചചുവയുള്ള നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഇത് അതേപടിയോ, പുഴുങ്ങിയോ കഴിക്കാം. ഇത്തരത്തിൽ നേന്ത്രപ്പഴം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അധികം പഴുക്കാത്ത നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറുകളാണ് ഇത് ഏറെ ഗുണകരമാക്കി മാറ്റുന്നത്. ശരീരത്തിന് ഏറെ അത്യവശ്യമായ ജീവകം ബി6 ഇതിലൂടെ ശരീരത്തിൽ എത്തും. ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നത്. ശരീരത്തിലെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന അമിതമായ കൊഴുപ്പിനെ എരിച്ച് കളയുകയും ചെയ്യും.

Read More

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ അറിയാൻ

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ അറിയാൻ

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ എന്താണ് പരിഹാരമെന്ന് ചിന്തിക്കുന്നുണ്ടാകാം. കോഫി ഉത്തമമായ പരിഹാരമാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. രാവിലെ എഴുന്നേറ്റയുടനെ ഒരു കപ്പ് കാപ്പി ശീലമാക്കിയവർക്ക് ഈ ടോയ്‌ലറ്റ് പ്രശ്‌നം ഉണ്ടാകില്ലെന്നു പഠനങ്ങൾ പറയുന്നു. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് ഇതിന് പിന്നിലെന്ന് എത്രപേർക്ക് അറിയാം? ഇത് ഭക്ഷണം ദഹിക്കുന്നതിന് വളരെ പെട്ടെന്ന് സഹായിക്കും. ദഹനം കഴിയുമ്പോൾ തന്നെ വയർ ഒന്ന് റിലാക്‌സ് ആകും. പിന്നെ ടോയ്‌ലറ്റിൽ പോകുന്നതിന് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ഇനി ഇങ്ങനെ ഒരു ഉപകാരമുണ്ടെന്ന് കരുതി കോഫിയുടെ അളവ് കൂട്ടേണ്ട കെട്ടോ. കഫീന്റെ അളവ് കൂടിയാലും പ്രശ്‌നമാണ്. പല ശാരീരിക ബുദ്ധിമുട്ടുകളും കഫിൻ അധികമായാൽ ഉണ്ടാകും.

Read More

വൈറ്റമിന്‍ ഡി കുറവ് നിസാരമാക്കരുത്

വൈറ്റമിന്‍ ഡി കുറവ് നിസാരമാക്കരുത്

ഇന്നത്തെ കാലത്ത് പലരേയും അലട്ടി വരുന്ന ഒന്നാണ് വൈററമിന്‍ ഡിയുടെ കുറവ്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പല തരം വൈറ്റമിനുകളുടെ അത്യാവശ്യമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് വൈറ്റമിന്‍ ഡി. കാരണം എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനുമെല്ലാം ഏറെ അത്യാവശ്യമായ ഒന്നാണിത്. കാരണം കാല്‍സ്യമാണ് എല്ലുകള്‍ക്ക് ബലം നല്‍കുന്നതും വളര്‍ച്ചയ്ക്കു കഴിയൊരുക്കുന്നതും ഭാവിയില്‍ എല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം. എല്ലിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യം. കാല്‍സ്യത്തിന്റെ കുറവ് എല്ലിനും പല്ലിനുമെല്ലാം ഗുരുതര പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. ഇവിടെയാണ് വൈറ്റമിന്‍ ഡിയ്ക്കു പ്രസക്തിയേറുന്നത്. വൈറ്റമിന്‍ ഡി വൈറ്റമിന്‍ ഡി എന്നത് ഫാറ്റില്‍ അലിയുന്ന ഒരു വൈറ്റമിനാണ്. സാധാരണ ഗതിയില്‍ സൂര്യപ്രകാശത്തില്‍ നിന്നാല്‍ ഇത് ചര്‍മത്തിനടിയില്‍ ഇത് രൂപപ്പെടുന്നതാണ് സാധാരണ രീതി. ഇതല്ലാതെ ചില പ്രത്യേക ഭക്ഷണങ്ങള്‍, ഉദാഹരണത്തിന് മുട്ട പോലെയുളള ചില പ്രത്യേക ഭക്ഷണങ്ങളില്‍ വരെ വൈറ്റമിന്‍…

Read More

ചിക്കന്‍ ടിക്ക ബിരിയാണി

ചിക്കന്‍ ടിക്ക ബിരിയാണി

രുചികരമായ ചിക്കന്‍ ടിക്ക ബിരിയാണി  വീട്ടിൽ തന്നെ തയ്യാറാക്കാം 1. ചിക്കന്‍ – 1 കിലോ ടിക്ക മസാല ഉണ്ടാക്കാന്‍ ആവശൃമായ ചേരുവകള്‍ :- 2. ജിരകം – 1 ടിസ്പൂണ്‍ 3. മല്ലി – 1 ടേബിള്‍സ്പൂണ്‍ 4. കുരുമുളക് – 1 ടിസ്പൂണ്‍ 5. കസ്‌കസ് ( poppy seeds ) – 1 ടിസ്പൂണ്‍ 6. പട്ട – 1 കഷ്ണം 7. ഗ്രാമ്പൂ – 5 എണ്ണം 8. ഏലം ( cardamom ) – 5 എണ്ണം 9. ജാതിക്ക (nutmeg ) – ചെറിയ പീസ് 10. ജാതിപ്പൂ (mace ) – ചെറിയ പീസ് 11. ചാട്ട് മസാല ( chaat masala ) – 1 ടിസ്പൂണ്‍ 12. മുളക്‌പൊടി – 1 ടേബിള്‍സ്പൂണ്‍ 2,10…

Read More