ഇഡ്‌ലി ഉപ്പുമാവ്

ഇഡ്‌ലി   ഉപ്പുമാവ്

വീട്ടില്‍ ബ്രേക്ക് ഫാസ്റ്റിനായി തയ്യാറാക്കിയ ഇഡ്‌ലി ബാക്കിയാവുന്ന സമയത്ത് ഈ ഡിഷ് പരീക്ഷിക്കാം. വെറും പത്തുമിനിറ്റുകൊണ്ട് ഇഡ്‌ലി ഉപ്പുമാവാക്കാം. ചേരുവകള്‍: ഇഡ്‌ലി: ആറെണ്ണം എണ്ണ: രണ്ട് ടീസ്പൂണ്‍ കടുക്: ഒരു ടീസ്പൂണ്‍ ഉഴുന്നുപരിപ്പ്: ഒരു ടീസ്പൂണ്‍ ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത് പച്ചമുളക്: രണ്ടെണ്ണം ചെറുതായി അരിഞ്ഞത് കറിവേപ്പില: ഒരു കൊളുന്ത് മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് മല്ലിയില: ആവശ്യമെങ്കില്‍ മാത്രം തയ്യാറാക്കുന്ന വിധം: ഇഡ്‌ലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക. അല്പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് ഒന്നു രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പൊടിച്ച ഇഡ്ലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മല്ലിയും ചേര്‍ത്ത് വാങ്ങിവെക്കാം.

Read More

ഉറക്കത്തില്‍ നിങ്ങളുടെ കുട്ടി വിയര്‍ക്കുന്നുണ്ടോ? ശ്രദ്ധിക്കുക

ഉറക്കത്തില്‍ നിങ്ങളുടെ കുട്ടി വിയര്‍ക്കുന്നുണ്ടോ? ശ്രദ്ധിക്കുക

ആരോഗ്യത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ കാണിക്കുന്ന ശ്രദ്ധയും പരിചരണവും ചില്ലറയല്ല. പലപ്പോഴും ഓരോ ചെറിയ കാര്യത്തിന് പോലും ശ്രദ്ധ കൊടുക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ പലരും മറന്ന് പോവുന്നു. കുഞ്ഞിന്റെ ഉറക്കത്തിന്റെ കാര്യത്തില്‍ പോലും വളരെയധികം ശ്രദ്ധ അത്യാവശ്യമായി വേണ്ടി വരുന്നുണ്ട്. കാരണം കുഞ്ഞ് ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന വിയര്‍പ്പ് പോലും അല്‍പം അപകടകാരിയാണ് എന്ന ബോധം അച്ഛനും അമ്മക്കും ഉണ്ടാവണം. കുട്ടികള്‍ വിയര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ അത് രാത്രി ഉറക്കത്തിനിടക്ക് ആണെങ്കില്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം അമ്മമാര്‍ നല്‍കുന്നു. കുഞ്ഞിന്റെ ആരോഗ്യം എന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും അമ്മമാര്‍ തയ്യാറാവുകയില്ല. രാത്രിയില്‍ അമിതമായി കുഞ്ഞ് വിയര്‍ക്കുന്നുണ്ടെങ്കില്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ എന്താണ് എന്നത് പലര്‍ക്കും…

Read More

ഡങ്കിയെ ഭയക്കരുത്; മുന്‍കരുതലുകളാണ് ആവശ്യം

ഡങ്കിയെ ഭയക്കരുത്; മുന്‍കരുതലുകളാണ് ആവശ്യം

      മഴക്കാലം നമുക്കറിയാവുന്നതുപോലെ ഒരുപിടി അസുഖങ്ങളുടെകൂടി കാലമാണ്. അതില്‍ വെള്ളത്തിലൂടെ നേരിട്ട് പകരുന്നവയുണ്ട്, വെള്ളം കൂടുതലുള്ളതുകൊണ്ട് അതൊരുസുവര്‍ണാവസരമായിക്കണ്ട് അതില്‍ മുട്ടയിട്ടും അല്ലാതെയുമൊക്കെ വളരുന്നജീവികള്‍ പരത്തുന്നവയുമുണ്ട്. വെള്ളത്തിലൂടെ നേരിട്ട് പകരുന്ന ടൈഫോയിഡും മഞ്ഞപ്പിത്തവും കോളറയും അതിസാരവുമൊക്കെ ഒരു വശത്ത്. വെള്ളത്തില്‍ മുട്ടയിട്ട് കൊതുക് വളര്‍ന്ന് പറന്നുവന്ന് കടിതന്ന് വരുത്തുന്ന ഡെങ്കിയും മലേറിയയും ചിക്കുന്‍ഗുനിയയും ജാപ്പനീസ് എന്‍സെഫലൈറ്റിസും മറ്റൊരിടത്ത്. പിന്നെ എലിപ്പനികൂടിയാവുമ്പൊ പൂര്‍ത്തിയാകും. എല്ലാ വര്‍ഷവും ഏറക്കുറെ മുടങ്ങാതെ വാര്‍ത്തയില്‍ ഇടം പിടിക്കുകയും അതേസമയം തന്നെ ഇഷ്ടം പോലെ വ്യാജസന്ദേശങ്ങള്‍ക്ക് ഇടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണ് ഡങ്കി. ഈഡിസ് എന്ന് വിളിക്കുന്ന ഒരുതരം കൊതുകാണ് ഡെങ്കി പരത്തുന്നത്. ദേഹത്തും കാലിലും വരയുള്ളകൊണ്ട് ടൈഗര്‍ മൊസ്‌ക്വിറ്റോ എന്നും വിളിക്കാറുണ്ട്. പനിയും തളര്‍ച്ചയും ശരീരവേദനയും തൊലിപ്പുറത്ത് കാണുന്ന ചുവന്ന പാടുകളുമൊക്കെ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. മിക്ക പനിയും ഡെങ്കിയാവണമെന്നില്ല എന്നത് ഒരു…

Read More

മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് റഹ്മാന്‍ ഇട്ട പോസ്റ്റ് ചിന്തിപ്പിക്കും

മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് റഹ്മാന്‍ ഇട്ട പോസ്റ്റ് ചിന്തിപ്പിക്കും

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ റഹ്മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. ജൂണ്‍ 22 ന് റഹ്മാന്റെ മകള്‍ ആലീഷയുടെ പിറന്നാളായിരുന്നു. സ്വന്തം മക്കള്‍ എന്നും കുട്ടികളായിരിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കാറുണ്ട്. അതേ ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് റഹ്മാനും. എല്ലാ വര്‍ഷവും നിന്റെ പിറന്നാള്‍ ദിനം എന്നെ കുറച്ച് വിഷമിപ്പിക്കും. കാരണം നിനക്കറിയാം, നീ വലിയ കുട്ടിയായി. നീ എനിക്കരികില്‍ നിന്ന് കുറച്ച് ദൂരെയായെന്നും സമയം ചെലവഴിക്കാന്‍ ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ടാകുമെന്നും എനിക്കറിയാം. അതൊന്നും സാരമില്ല, എന്തു തന്നെയായാലും ഞാന്‍ നീ എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. എന്റെ പ്രിയപ്പെട്ട കുട്ടിക്ക് വര്‍ണാഭമായ പിറന്നാള്‍ ആശംസകള്‍. നിന്റെ സ്വപ്നങ്ങളെല്ലാം സാധ്യമാകട്ടെ… ആമീന്‍- റഹ്മാന്‍ കുറിച്ചു. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സിനിമകളുമായി തിരക്കിലാണ് റഹ്മാന്‍. ആഷിക് അബു സംവിധാനം ചെയ്ത വൈറസായിരുന്നു റഹ്മാന്‍ ഒടുവില്‍ വേഷമിട്ട മലയാള ചിത്രം. എന്റെ…

Read More

നായ്ക്കുട്ടികളുടെ ജീവിതഘടന പരിശോധിക്കാം

നായ്ക്കുട്ടികളുടെ ജീവിതഘടന പരിശോധിക്കാം

സഹജ സ്വഭാവങ്ങളോടെ ജനിക്കുന്ന നായ്ക്കുട്ടികള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കുന്ന അനുഭവങ്ങളും പരിശീലനവുമാണ് ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ നായ്ക്കളുടെ ജീവിതത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളേക്കുറിച്ചുള്ള അറിവ് ഏറെ പ്രധാനമാണ്. ഓരോ ഘട്ടത്തിലും നായ്ക്കളുടെ ശരീര വളര്‍ച്ചയിലും, സ്വഭാവ രീതികളിലും സവിശേഷമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 1. ആദ്യഘട്ടം-ഗര്‍ഭകാലം 60-63 ദിനങ്ങള്‍ നീളുന്ന ഗര്‍ഭകാലമാണ് നായയുടെ സ്വഭാവ രൂപീകരണത്തിന് തുടക്കം കുറിക്കുന്ന സമയം. ഗര്‍ഭധാരണം മുതല്‍ ജനനം വരെയുള്ള ഈ സമയത്തെ അമ്മയുടെ മാനസീകാവസ്ഥ കുട്ടിയുടെ പെരുമാറ്റ രൂപീകരണത്തെ ഏറെ സ്വാധീനിക്കുന്നു. ഗര്‍ഭകാലത്ത് ഏറെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന അമ്മമാരുടെ കുട്ടികള്‍ ജീവിതകാലത്തില്‍ വൈകാരിക പ്രശ്‌നങ്ങളുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 2. രണ്ടാം ഘട്ടം-ജനനം മുതല്‍ 12 ദിവസം പ്രായംവരെ നവജാതശിശു അമ്മയെത്തന്നെ ആശ്രയിച്ചു കഴിയുന്ന രണ്ടാഴ്ചക്കാലമാണിത്. ഉറക്കവും പാല്‍ കുടിയുമാണ് പ്രധാന പരിപാടി. കണ്ണും കാതും തുറന്നിട്ടില്ലാത്ത സമയമാണിത്….

Read More

കുട്ടി പൈനാപ്പിള്‍ കൃഷിയില്‍ ശ്രദ്ധിക്കാം

കുട്ടി പൈനാപ്പിള്‍ കൃഷിയില്‍ ശ്രദ്ധിക്കാം

ഹൈറേഞ്ചില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും കൈതച്ചക്കയുടെ കൃഷി വ്യാപകമായി. എന്നാല്‍, നമ്മുടെ വീടിനുമ്മറത്തെ സ്റ്റാന്‍ഡില്‍ ഒരു കൊച്ചു ചട്ടിയില്‍ കൈതച്ചക്ക വിരിഞ്ഞു നിന്നാലോ അത് എല്ലാവര്‍ക്കും ഒരു കൗതുകമാകുമെന്നുറപ്പ്. അതെ, മിനിയേച്ചര്‍ പൈനാപ്പിള്‍ (ക്രിസ്റ്റ്യന്‍ പൈനാപ്പിള്‍) എന്ന് പേരുള്ളയിനമാണ് നമ്മള്‍ സാധാരണയായി വീടുകളില്‍ വളര്‍ത്തുന്നത്. മിനിയേച്ചര്‍ പൈനാപ്പിള്‍ പലതരം ബ്രൊമീലിയാഡ് എന്ന അലങ്കാര സസ്യങ്ങളില്‍പ്പെടുന്നതാണ് നമ്മുടെ കൈതച്ചക്കയും. അതില്‍ കുട്ടിപൈനാപ്പിള്‍ പലതരത്തിലുണ്ട്. അതിന്റെ കായയുടെ വലിപ്പം ഇലകളുടെ നിറവ്യത്യാസം ഇലയുടെ നീളം എന്നിവയുടെ വ്യത്യാസത്തില്‍ ഏകദേശം എണ്‍പതോളം ഇനങ്ങള്‍ ലോകമാകെ കണ്ടുവരുന്നു. നമുക്ക് ചട്ടിയില്‍ വളര്‍ത്താന്‍ കഴിയുന്നത് ഇലകള്‍ക്ക് പര്‍പ്പിള്‍, പിങ്ക്, പച്ച, പച്ചയും പിങ്കും കലര്‍ന്നുവരുന്നവ എന്നിങ്ങനെ നിറങ്ങളുള്ള കൈതകളാണ്. ഇലയുടെ നിറം പോലെത്തന്നെ കായകള്‍ക്കും വ്യത്യസ്ത നിറങ്ങളുണ്ടാകും. ഓറഞ്ച്, വെള്ള, പിങ്ക്, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെയാണ് കായകള്‍ക്കുനിറംവെക്കുക. പൂച്ചെടികള്‍ വില്‍ക്കുന്നയിടങ്ങളില്‍ നിന്നും ലഭിക്കുന്ന തൈകളാണ് ചട്ടിയില്‍…

Read More

ആര്‍ത്തവം; അറിയണം ഇക്കാര്യങ്ങള്‍

ആര്‍ത്തവം; അറിയണം ഇക്കാര്യങ്ങള്‍

പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ തന്നെ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്. ഓരോ മാസവും ഇതോടനുബന്ധിച്ച് അണ്ഡോത്പാദനവും നടക്കുന്നുണ്ട്. ഇതിന് സമാനമായി ഗര്‍ഭപാത്രത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ത്രീ ഹോര്‍മോണിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും എന്‍ഡോമെട്രിയത്തില്‍ കട്ടി കൂടുകയും ഇവിടേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഓവുലേഷന് മുന്നേ നടക്കുന്ന പ്രക്രിയകളാണ്. ഓവുലേഷന്‍ സമയത്ത് ഗര്‍ഭധാരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ സ്ത്രീ ശരീരത്തില്‍ പ്രൊജസ്ട്രോണിന്റെ അളവ് പതിയെ കുറയുകയും ചെയ്യുന്നുണ്ട്. ഇതാണ് പിന്നീട് ആര്‍ത്തവമായി മാറുന്നത്. ഈ സമയത്ത് എന്‍ഡോമെട്രിയത്തിന്റെ പുറംഭാഗവും വേര്‍പെട്ട് പുറത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. സാധാരണയായി ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21 മുതല്‍ 35 ദിവസങ്ങള്‍ വരെയാണ്. എന്നാല്‍ ചിലരില്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ആര്‍ത്തവം നേരത്തെ എത്തുന്നുണ്ട്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പല…

Read More

കഥകളുടെ രാജകുമാരന്..ലോഹിസാറിന് പ്രണാമം; മഞ്ജുവാര്യര്‍

കഥകളുടെ രാജകുമാരന്..ലോഹിസാറിന് പ്രണാമം; മഞ്ജുവാര്യര്‍

മലയാള സിനിമയിലെ മഞ്ജു വാര്യരുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ എടുത്തു നിരത്തുമ്പോള്‍ അതില്‍ ആദ്യ അഞ്ചില്‍ പെടുന്ന ചിത്രമാണ് കന്മദം. എ കെ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ഭാനുവെന്ന കഥാപാത്രമായെത്തിയത് നടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു. മഞ്ജു ആദ്യമായി നായികയായി സിനിമയിലെത്തിയതും ലോഹിതദാസ് ചിത്രമായ സല്ലാപത്തിലൂടെയായിരുന്നു. പ്രിയ സംവിധായകന്‍ മണ്‍മറഞ്ഞു പോയി ഒരു പതിറ്റാണ്ടു തികയുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ മനസിലേക്ക് വീണ്ടുമെത്തുകയാണെന്നു പറയുകയാണ് മഞ്ജു. ലോഹിതദാസിനെക്കുറിച്ച് ഫേസ്ബുക്കിലാണ് മഞ്ജുവിന്റെ കുറിപ്പ്. ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. സല്ലാപം തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം…. മഞ്ജു വാര്യര്‍ പറയുന്നു.

Read More

ചിത്രീകരണത്തിനിടെ പരിക്ക്; സുഖമായിരിക്കുന്നുവെന്ന് അനുഷ്‌ക

ചിത്രീകരണത്തിനിടെ പരിക്ക്; സുഖമായിരിക്കുന്നുവെന്ന് അനുഷ്‌ക

സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌ക ഷെട്ടിയ്ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന സായ് റാ നരസിംഹറെഡ്ഢിയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. തമിഴ്-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയുടെ സെറ്റില്‍ വച്ച് നടിയുടെ കാലില്‍ പൊട്ടലുണ്ടായെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അതേ സമയം താന്‍ സിയാറ്റിലില്‍ ആണ് ഇപ്പോഴുള്ളതെന്നും പൂര്‍ണ ആരോഗ്യവതിയായി ഷൂട്ടിംഗില്‍ തുടരുകയാണെന്നും അനുഷ്‌ക സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. നിരവധി പേരാണ് നടിയ്ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ആശംസിച്ചുകൊണ്ട് സന്ദേശങ്ങളും കമന്റുകളും അയച്ചിരിക്കുന്നത്. ബാഹുബലിയ്ക്കും ബാഗമതിയ്ക്കും ശേഷം അനുഷ്‌ക അഭിനയിക്കുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഢി. അതേ സമയം ഹേമന്ത് മധുരാകര്‍ സംവിധാനം ചെയ്യുന്ന സൈലന്‍സിലും നടി അഭിനയിക്കുന്നുണ്ട്. യു എസിലെ സിയാറ്റിലിലാണ് ചിത്രീകരണം നടക്കുന്നത്. സൈലന്‍സില്‍ മാധവനൊപ്പമാണ് അനുഷ്‌ക അഭിനയിക്കുന്നത്. ശാലിനി പാണ്ഡെയും ചിത്രത്തിലെത്തുന്നുണ്ട്. ഗെയിം ഓഫ്…

Read More

ഗര്‍ഭനിരോധന ഗുളികകള്‍ ഒഴിവാക്കുന്നത് നല്ലത്

ഗര്‍ഭനിരോധന ഗുളികകള്‍ ഒഴിവാക്കുന്നത് നല്ലത്

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്നതിന് കാരണമാകാമെന്ന് പഠനം. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരികയും സ്‌ട്രോക്കിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. ഇത് മാത്രമല്ല, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ലയോള യൂണിവേഴ്‌സിറ്റിയിലെ സ്‌ട്രോക്ക് വിദഗ്ധരാണ് പഠനം നടത്തിയത്. രക്തസമ്മര്‍ദമുള്ളവര്‍, പുകവലിക്കുന്നവര്‍, മൈഗ്രേന്‍ ബാധിതര്‍ എന്നിവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതിനെക്കാള്‍ മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്ന് ഗവേഷകര്‍ പറയുന്നു. മെഡ്‌ലിങ്ക് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് മുമ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു.

Read More