മസാല കപ്പലണ്ടി റോസ്ററ്

മസാല കപ്പലണ്ടി റോസ്ററ്

ചേരുവകള്‍ പച്ചകപ്പലണ്ടി ഒരു കപ്പ് കടലമാവ് രണ്ട് ടേബിള്‍ സ്പൂണ്‍ വറുത്ത അരിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ മൈദ രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി ഒരു ടീസ്പൂണ്‍ കായം കാല്‍ ടീസ്പൂണ്‍ മഞ്ഞള് പൊടി കാല്‍ ടീസ്പൂണ്‍ മസാല പൊടി കാല്‍ ടീസ്പൂണ്‍ വെളുത്തുളളി ചതച്ചത്..ഒരു ടീസ്പൂണ്‍ ഉപ്പ് കറിവേപ്പില എണ്ണ   തയ്യാറാക്കുന്ന വിധം വരുക്കുന്നതിന് തൊട്ടു മുന്പ് എ്ണ്ണയും കറിവേപ്പില യും ഒഴികെ ഉളള ചേരുവകള്‍ ഇഡ്ഡലി മാവിന്റെം അയവില്‍ കുഴച്ച് വെക്കുക…ഒരു ചീന ചട്ടിയില്‍ കൂടുതല്‍ എണ്ണ ഒഴിച്ച് ആദ്യം കറിവേപ്പില. മൂപ്പിച്ച് കോരുക.. പിന്നീട് കപ്പലണ്ടി കുറച്ചു വീതം തമ്മില്‍ ഒട്ടിപിടിക്കാതെ ഇട്ട് മൂപ്പിച്ച് എടുക്കുക.

Read More

വഞ്ചിനാടിനെ കാക്കും വളയിട്ട കൈകള്‍

വഞ്ചിനാടിനെ കാക്കും വളയിട്ട കൈകള്‍

കഴിഞ്ഞ രണ്ടരവര്‍ഷമായി വഞ്ചിനാട് എക്സ്പ്രസ് ഈ യുവതികളുടെ കൈകളിലാണ്. വീടിന്റെ മുക്കിലും മൂലയിലും കൈകള്‍ എത്തുംപോലെ ഇവര്‍ വഞ്ചിനാട് എക്സ്പ്രസിനെ പരിപാലിക്കുന്നു. എയര്‍ ബ്രേക്ക് സിസ്റ്റവും നട്ടും ബോള്‍ട്ടും പരിശോധിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേക്കു തന്നെ അഭിമാനമായിരിക്കുകയാണ് ഈ സ്ത്രീകള്‍. ദക്ഷിണ റെയില്‍വേയില്‍ തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരം കോച്ചിങ് ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 16 യുവതികളാണ് പിങ്ക് ഗാങ്ങിലുള്ളത്. കഴിഞ്ഞ രണ്ടരവര്‍ഷമായി വഞ്ചിനാട് എക്സ്പ്രസിന്റെ ഗാരേജ് ആന്‍ഡ് വാഗണ്‍ ഫിറ്റ്നെസ് ജോലി ചെയ്യുന്നത് ഇവരാണ്. പുരുഷന്മാര്‍ മാത്രം ജോലി ചെയ്തുവന്നിരുന്ന മേഖലയാണ് ഗാരേജ് ആന്‍ഡ് വാഗണ്‍ ഫിറ്റ്നെസ്. കടുപ്പമേറിയ ഈ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് സഹായികളായി മാത്രമേ സ്ത്രീകളെ നിയമിക്കാറുണ്ടായിരുന്നുള്ളൂ. അതിനിടെ, റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തിലേക്കു ജോലിക്കാരായി കൂടുതല്‍ യുവതികളെത്തി. ഇതില്‍ പുരുഷജോലിക്കാര്‍ക്ക് ചെറിയ പരിഭവവുമുണ്ടായി. ജോലി മുഴുവന്‍ എടുക്കേണ്ടി വരുമെന്നും ഈ…

Read More

പണമിടപാടുകള്‍ ശ്രദ്ധയോടെ; രാശി ഫലമറിയാം

പണമിടപാടുകള്‍ ശ്രദ്ധയോടെ; രാശി ഫലമറിയാം

മേടം മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സമ്പാദിക്കുന്നതോടൊപ്പം തന്നെ അതനുസരിച്ച് ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും വരവനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു കാരണവശാലും സാമ്പത്തിക നില വിട്ട് പെരുമാറരുത്. എങ്കിലും വലിയ നഷ്ടങ്ങള്‍ ഉണ്ടാവുകയില്ല. അടുത്ത മാസം പണം ചിലവഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. മിഥുനം മിഥുനം രാശിക്കാര്‍ക്ക് ഈ മാസം അല്‍പം ശ്രദ്ധ വേണം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. ഒരു കാരണവശാലും സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ളവയില്‍ നിക്ഷേപിക്കരുത്.എങ്കിലും പണമെറിഞ്ഞ് പണം കൊയ്യുന്ന അവസ്ഥകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. പക്ഷേ നഷ്ടങ്ങളെക്കുറിച്ച് അല്‍പം ചിന്തിക്കേണ്ടതാണ്. കര്‍ക്കിടകം കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന മാസം അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. വാങ്ങിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇവര്‍ പണം ചിലവാക്കുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. കന്നി ബാങ്കില്‍ ധാരാളം…

Read More

ഭക്ഷണത്തില്‍ മായമുണ്ടോ? എളുപ്പത്തില്‍ കണ്ടെത്താം

ഭക്ഷണത്തില്‍ മായമുണ്ടോ? എളുപ്പത്തില്‍ കണ്ടെത്താം

മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഭക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന് കാര്യങ്ങളില്‍ ചിലത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മായം കലര്‍ന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയുന്നില്ല. എങ്ങനെ മായം കലര്‍ന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയാം എന്ന് നോക്കാം….

Read More

16 കോടിയുടെ ഫ്‌ലാറ്റിലേക്ക് നടി തമന്ന

16 കോടിയുടെ ഫ്‌ലാറ്റിലേക്ക് നടി തമന്ന

മുംബൈയില്‍ 16.60 കോടിയുടെ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി തമന്ന. മുംബൈ ജുഹു – വെര്‍സോവ ലിങ്ക് റോഡിലുള്ള ബേവ്യൂ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തമന്നയുടെ പുതിയ വീട്. 22 നിലകളുള്ള കെട്ടിടത്തിലെ 14-ാം നിലയിലെ ഫ്‌ലാറ്റാണ് തമന്ന സ്വന്തമാക്കിയത്. തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് ഫ്‌ലാറ്റ് വാങ്ങിയിരിക്കുന്നത്. 99.60 ലക്ഷം രൂപയോളം സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ രജിസ്‌ട്രേഷന് ചെലവായതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലാറ്റിന്റെ ഇന്റീരിയറിന് വേണ്ടി മാത്രം ഏകദേശം 2 കോടിയോളം രൂപയും ചെലവാക്കിയിട്ടുണ്ട്. കാര്‍പാര്‍ക്കിങ്ങിന് വേണ്ടി രണ്ടുസ്ലോട്ടുകളും ഇവര്‍ പ്രത്യേകം വാങ്ങി. ഏതുവശത്തുനിന്ന് നോക്കിയാലും കടല്‍ കാണുന്ന രീതിയിലാണ് ബേവ്യൂവിന്റെ നിര്‍മാണം. തമന്ന പുതിയ ഭവനം വാങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴും താരം മൗനത്തിലാണ്.

Read More

വ്യായമം ഓര്‍മശക്തിക്കും

വ്യായമം ഓര്‍മശക്തിക്കും

ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിനെ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും വ്യായാമം വളരെ നല്ലതാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജേണല്‍ ന്യൂറോളജി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള 160 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , ഓര്‍മശക്തി കുറഞ്ഞു വരിക ഇത്തരം പ്രശ്‌നങ്ങളും പഠനത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരില്‍ കാണാമായിരുന്നുവെന്ന് ഗവേഷകന്‍ ജെയിംസ് പറയുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാനും പക്ഷാഘാതം വരാതിരിക്കാനും സഹായിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ്…

Read More