ഹെയർ കളറിങ്ങിലെ പുത്തൻ ട്രെൻഡുകൾ

ഹെയർ കളറിങ്ങിലെ  പുത്തൻ ട്രെൻഡുകൾ

നേരത്തെ ചില മുടിയിഴകള്‍ക്ക് മാത്രമാണ് നിറം നല്‍കിയിരുന്നതെങ്കില്‍ മുടിയില്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പല തരം ഹെയര്‍ കളറുകള്‍ നല്‍കി വ്യത്യസ്ത ലുക്കില്‍ തിളങ്ങാനാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം. ഹെയർ കളറിങ്ങിലെ പുത്തൻ ട്രെൻഡുകൾ നോക്കാം. 1. ബലെയാഷ്: നാച്ചുറല്‍ ലുക്ക് നല്‍കുന്നതാണ് ബലെയാഷ്. മുടിയുടെ തുടക്കത്തില്‍ ഹൈലൈറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി അറ്റത്തേക്ക് എത്തുമ്പോള്‍ നാച്ചുറല്‍ ലുക്ക് വരുന്ന രീതിയില്‍ ഡാര്‍ക്കായി കളര്‍ ചെയ്യുന്ന രീതിയാണ് ബലെയാഷ്. നീളന്‍ മുടിയ്ക്കാണ് കൂടുതല്‍ ചേരുന്നത്. 2. ഓംബ്ര: മുടിയുടെ തുടക്കത്തില്‍ ഡാര്‍ക്കും മധ്യഭാഗത്ത് ഇരുണ്ടിരിക്കുകയും താഴേക്ക് ഇളം നിറമായും കളര്‍ ചെയ്യുന്ന രീതിയാണിത്. തുടക്കത്തിലെ നിറം മുടിയുടെ നാച്ചുറല്‍ നിറത്തേക്കാള്‍ ഒന്നോ രണ്ടോ ഷെയ്ഡ് മാത്രം ലൈറ്റായിരിക്കുന്നതായിരിക്കണം. താഴേക്ക് നല്‍കുന്ന ഹൈലൈറ്റിങ് നിറവും മുടിയുടെ സ്വാഭാവിക നിറവുമായി ചേര്‍ന്നതാകണം. മുടിയ്ക്ക് സ്വാഭാവികമായി ഡാര്‍ക്ക് ഷെയ്ഡ് ഉള്ളവര്‍ക്ക്…

Read More

മൂന്നാര്‍ – ആലുവ പാതയ്ക്ക് സംഭവിച്ചത്

മൂന്നാര്‍ – ആലുവ പാതയ്ക്ക് സംഭവിച്ചത്

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അവരുടെ ഇഷ്ടസ്ഥലമായിരുന്നു മൂന്നാര്‍. വാണിജ്യ-വ്യവസായ കേന്ദ്രങ്ങളെല്ലാം അന്ന് മൂന്നാറില്‍ സജീവമായിരുന്നു. മൂന്നാറില്‍ നിന്നുള്ള പ്രധാനപാതകളില്‍ ഒന്നായിലുന്നു മൂന്നാര്‍ -ആലുവ പാത. കൊച്ചിയിലേക്ക് റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തുവാന്‍ അവര്‍ ഈ വഴികള്‍ ഉപയോഗിച്ചിരുന്നു. കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഡന്‍ചാല്‍ പെരുമ്പന്‍കുത്ത് മാങ്കുളം കരിന്തിരിമല അന്‍പതാംമൈല്‍ ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു. മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. ‘പഴയ ആലുവ മൂന്നാര്‍ റോഡ്’ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്റെ കൈവഴിയായ കരിന്തിരി ആറിന്റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍…

Read More

കിടിലന്‍ ഫലൂദ വീട്ടില്‍ തയ്യാറാക്കാം

കിടിലന്‍ ഫലൂദ വീട്ടില്‍ തയ്യാറാക്കാം

അധികം സമയം മെനക്കെടാതെ കിടിലന്‍ ഫലൂദ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ചേരുവകള്‍ പാല്‍ – 2 കപ്പ് കണ്ടന്‍സ്ഡ് മില്ക്ക് – 1/3 കപ്പ് ( അല്ലെങ്കില്‍ മധുരത്തിന് അനുസരിച്ച് പഞ്ചസ്സാര ) ഫലൂദ സീഡ്‌സ് – 2 ടേബിള്‍ സ്പൂണ്‍ സേമിയ – 1/4 കപ്പ് റോസ് സിറപ് – 2 ടേബിള്‍ സ്പൂണ്‍ വാനില ഐസ് ക്രീം തയ്യാറാക്കുന്ന വിധം ഫലൂദ സീഡ്‌സ് 1/2 കപ്പ് വെള്ളത്തില്‍ 1 മണിക്കൂറോളം കുതിരാനിടുക. പാലും കണ്ടന്‍സ്ഡ് മില്‍ക്കും (പന്ജസ്സാരയും) ചേര്‍ത്തിളക്കി തിളപ്പിച്ച് അല്പം കുറുക്കുക. പാല്‍ തണുക്കുമ്പോള്‍ റോസ് സിറപ്പും ചേര്‍ത്ത് ഇളക്കി ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുക. സേമിയ അല്പം വെള്ളം ഒഴിച്ച് വേവിച്ചു എടുത്ത,് ഉടനെ തന്നെ അതിലേക്കു പച്ചവെള്ളം ഒഴിച്ച് ഇളക്കുക . എന്നിട്ട് വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കുക ഒരു ഗ്ലാസില്‍…

Read More

ആശയവിനിമയത്തിന് നെറ്റും വൈഫയും വേണ്ട

ആശയവിനിമയത്തിന് നെറ്റും വൈഫയും വേണ്ട

മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പോ. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. ഈ സാങ്കേതിക വിദ്യയില്‍ മൊബൈല്‍ നെറ്റ് വര്‍ക്കും വൈഫൈയും ഇല്ലാതെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ആശയവിനിമയം സാധ്യമാവും. ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഇത് സാധ്യമാവുക. ഓപ്പോ വികസിപ്പിച്ച പുതിയ പ്രൊ്രൈപറ്ററി ഡീസെന്‍ട്രലൈസ്ഡ് ടെക്നോളജിയാണിത്. ഇതുവഴി ഓപ്പോ ഫോണുകള്‍ തമ്മില്‍ വൈഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാന്‍ സാധിക്കും. ഒരു പ്രദേശത്തുള്ള ഓപ്പോഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മിക്കുകയയാണ് ഇതില്‍ ചെയ്യുന്നത്. അതായത് തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. മെഷ് ടോക്ക് ആശയവിനിമയത്തില്‍ സ്വകാര്യതയും ഓപ്പോ ഉറപ്പുനല്‍കുന്നു. മെഷ്…

Read More

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയറ്ററിലേക്ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയറ്ററിലേക്ക്

വിനീത് ശ്രീനിവാസന്‍ സ്‌കൂള്‍ അധ്യാപകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒരു സ്‌കൂളും അവിടുത്തെ വിദ്യാര്‍ഥികളുടെ ജീവിതവും പ്രധാന പ്രമേയമാവുന്ന ട്രെയ്ലറിലെ രസകരങ്ങളായ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ഉണര്‍ത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ മൂന്ന് ദു:ഖങ്ങളെക്കുറിച്ച് പറയുന്ന ഒരു ആണ്‍കുട്ടിയുടെ സംഭാഷണത്തോടെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ട്രെയ്ലര്‍ ആരംഭിക്കുന്നത്. അതില്‍ ഒന്നാമത്തെ ദു:ഖത്തിനു കാരണക്കാരന്‍ വിനീത് ശ്രീനിവാസന്‍ സ്‌കൂള്‍ അധ്യാപകനായെത്തുന്ന കഥാപാത്രമാണെന്നും കുട്ടി പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും കളിയും ചിരിയുമെല്ലാം ചിത്രം ഒപ്പിയെടുക്കുന്നുവെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ജോമോന്‍ ടി ജോണും വിനോദ് ഇലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.

Read More

സൂര്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സജീവമായി ജ്യോതിക

സൂര്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സജീവമായി ജ്യോതിക

രാക്ഷസി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി ജ്യോതിക നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ തമിഴ് സിനിമാലോകം ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ജ്യോതിക. സൂര്യയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ലേഡി സമുദ്രക്കനി എന്നു പലരും വിളിച്ചതായിക്കണ്ടു. രാക്ഷസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്താണ് അത്തരത്തില്‍ എന്നെ ആരാധകര്‍ വിളിക്കുന്നുണ്ടെന്ന് അറിഞ്ഞത്. രാക്ഷസി അടുത്ത സാട്ടൈ ആണ് എന്നും പലരും അഭിപ്രായപ്പെട്ടതായിക്കണ്ടു. സാട്ടൈ, പള്ളിക്കൂടം, രാക്ഷസി ഇവയെല്ലാം ഒരേ തരത്തിലുള്ള സിനിമകളാണെങ്കില്‍ പോലും രാക്ഷസിയിലേത് കുറച്ചുകൂടി ഗൗരവമേറിയ വിഷയമാണ്. ജ്യോതിക പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ താന്‍ സൂര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ആണ് ഉപയോഗിക്കാറുള്ളതെന്നും ജ്യോതിക പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല. തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും ആവശ്യം വരുമ്പോള്‍ ഭര്‍ത്താവ് സൂര്യയുടെയാണ് നോക്കുന്നത്. ഈ തിരിച്ചുവരവില്‍ കൂടുതല്‍ നല്ല…

Read More

ഐ ലൈനർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കാൻ

ഐ ലൈനർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കാൻ

കണ്ണിന് അഴക് നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഐ ലൈനർ ആണ്. ഐ ലൈനർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 1. ഐലൈനര്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവാരമുള്ള കമ്പനിയുടെ പ്രോഡക്റ്റ് എടുക്കണം. കണ്ണിന് പെട്ടെന്ന് അലര്‍ജിയും മറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് ബ്രാൻഡഡ് ഐ ലൈനർ എടുക്കുന്നതാണ് നല്ലത്. 2. ആദ്യം ചെറിയ രീതിയില്‍ വരച്ച് നോക്കുക. ചൊറിച്ചിലോ, വെള്ളം വരുകയോ കണ്ണ് എരിയുകയോ ചെയ്യുന്നുവെങ്കില്‍ ആ ബ്രാൻഡ് ഉപയോഗിക്കരുത്. 3. ഒരാള്‍ ഉപയോഗിക്കുന്ന ലൈനര്‍ കഴിവതും മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഐ ഇന്‍ഫക്ഷന്‍ ഇങ്ങനെയുള്ള ഉപയോഗത്തിലൂടെ പകരാന്‍ സാധ്യതയേറെയാണ്. 4. എപ്പോഴും കണ്ണിന്റെ സ്വഭാവം അറിഞ്ഞ് മാത്രമേ ഐലൈനര്‍ തിരഞ്ഞെടുക്കാവൂ. വളരെ മൃദുവായ കൺപോളയുള്ളവർ വളരെ കട്ടിയുള്ള നിബ് ടൈപ്പ് ഐ ലൈനര്‍ ഉപയോഗിക്കുന്നതിനെക്കളാള്‍ ബ്രഷ് ടൈപ്പ് ആവും കുറച്ചുകൂടി നല്ലത്. 5. സ്ഥിരമായി കണ്ണിന് താഴെ…

Read More

ഉപ്പൂറ്റി വേദനയ്ക്കുള്ള പരിഹാരം

ഉപ്പൂറ്റി വേദനയ്ക്കുള്ള പരിഹാരം

ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാലിന്റെ ഉപ്പൂറ്റിയില്‍ വേദനയുണ്ടാകും. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും. പക്ഷേ, അല്‍പനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരും. 30 വയസ്സിനു മുകളിലുള്ള ആര്‍ക്കും എപ്പോഴും വരാവുന്ന വേദനയാണിത്. കാലിന്റെ അടിയിലെ മാംസപേശികളിലേക്കും തൊലിയിലേക്കും രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തില്‍ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാര്‍ബിള്‍ ടൈലുകളില്‍ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തില്‍ കൂടുതല്‍ നേരം നില്‍ക്കുകയോ ചെയ്താലും ഈ പ്രശ്‌നം വരാം. എസിയുടെയും ഫാനിന്റെയും തണുപ്പു കാറ്റടിച്ചാലും വേദന വരാം. മാറി മാറി ചൂടും തണുപ്പുമുണ്ടാകുന്നതും പ്രശ്‌നം തന്നെ. ഉപ്പൂറ്റിയുടെ എല്ലിന്റെ വളര്‍ച്ച ആണ് ഈ വേദനയ്ക്കു മറ്റൊരു കാരണം. ചരല്‍ പോലുള്ള പ്രതലത്തിലൂടെ നടന്നാല്‍ ജീവന്‍ പോകുന്ന പോലുള്ള വേദനയുണ്ടാകും. കൊട്ടംചുക്കാദി തൈലവും സഹചരാദി തൈലവും ഒരുമിച്ചു ചേര്‍ത്ത് അല്‍പമൊന്നു ചൂടാക്കി…

Read More

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ?

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ?

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ എന്ന പേടിയാണ് പലര്‍ക്കും. ചിലര്‍ക്ക് മുടികൊഴിയുന്നു, മറ്റ് ചിലര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകുന്നില്ല. കെമിക്കലുകള്‍ ഉപയോഗിക്കുകയോ സ്‌ട്രെയ്റ്റനിങ് പോലുള്ളവ സ്ഥിരമായി ചെയ്യുകയോ ഉണ്ടായാലേ മുടികൊഴിച്ചില്‍ ഉണ്ടാകുകയുള്ളൂ. ഇഷ്ടപ്പെട്ട പാറ്റേണുകളും മറ്റും തിരഞ്ഞെടുക്കുന്നതിനു മുന്‍പ് നമ്മുടെ മുടിയിഴകള്‍ ഇതിനു അനുയോജ്യമായതാണോ എന്ന കാര്യം ആദ്യം ശ്രദ്ധിക്കുക. ഗര്‍ഭകാലഘട്ടം, പ്രസവം ഇതിനോടനുബന്ധിച്ച് സ്ത്രീകളില്‍ സാധാരണ മുടികൊഴിച്ചില്‍ സംഭവിക്കാറുണ്ട്. ടീനേജിലുള്ള പെണ്‍കുട്ടികളില്‍ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം, തൊറോയ്ഡ് പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങൾ, ശരീരഭാരം കൂടുക എന്നിവയുമായി ബന്ധപ്പെട്ടും മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ആയുര്‍വ്വേദ മരുന്നുകളും തുളസി, വേപ്പില തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ എണ്ണ കാച്ചി തലയ്ക്ക് ഉപയോഗിക്കുന്നതും നല്ലതാണ്. മുടിയെ വേദനിപ്പിക്കുന്ന രീതിയില്‍ കെട്ടാനും പാടില്ല. സ്‌ട്രെയ്റ്റ് ചെയ്തവര്‍ ഇതു പ്രത്യേകം ശ്രദ്ധിക്കുക.

Read More

പുതിയ വീട്ടിൽ പുതുമകളോടെ പഴയ ഫർണിച്ചർ

പുതിയ വീട്ടിൽ പുതുമകളോടെ പഴയ ഫർണിച്ചർ

വീട്ടിലേക്ക് ഫർണിച്ചർ വാങ്ങുന്നത് ഇന്ന് ചിലവേറിയ കാര്യമാണ്. പലത് തിരഞ്ഞെടുത്താലും അതിലൊന്നും തൃപ്തരാവുകയും ഇല്ല. വീടിനു അനുയോജ്യമായ ഫർണിച്ചർ കിട്ടാനില്ല എന്ന പരാതി മാത്രം ബാക്കിയാകും. എന്നാൽ ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായതുമായ വഴിയാണ് പഴയ ഫർണിച്ചർ പുതുക്കിയെടുക്കുക എന്നത്. പുതിയ വീടുകള്‍ നിര്‍മിക്കുമ്പോൾ പുതിയ ഫര്‍ണിച്ചര്‍ വേണമെന്ന് എല്ലാവരും കരുതും. എന്നാല്‍ പഴയ ഫര്‍ണിച്ചറുകളെ പുതിയ സ്റ്റൈലിലേക്ക് മാറ്റിയെടുക്കുന്നതാണ് ഏറ്റവും മികച്ച രീതി. വീടിന്റെ ഇന്റീരിയറിനോട് യോജിക്കുന്ന നിറവും രൂപവും നല്‍കുക. ഇതിലൂടെ ഫര്‍ണിച്ചറിനു വരുന്ന വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടത്തെ ചെറുക്കാന്‍ കഴിയും. മാത്രമല്ല നമുക്ക് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കിയെടുക്കാനും കഴിയും. പുതിയ മാറ്റങ്ങളോടെ രൂപകൽപ്പന ചെയ്ത പഴയ ഫർണിച്ചറുകൾ വീടിനു മോടികൂട്ടുക തന്നെ ചെയ്യും.

Read More