തുടർച്ചയായി ഇരുന്നുള്ള ജോലിയാണോ? രോഗങ്ങൾ പിന്നാലെയുണ്ട്

തുടർച്ചയായി ഇരുന്നുള്ള ജോലിയാണോ? രോഗങ്ങൾ പിന്നാലെയുണ്ട്

കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ് അധികവും. ഇരുന്നുള്ള ജോലി പലതരത്തിലുള്ള, ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാം. സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ താളംതെറ്റുന്നതിന് ഇതു കാരണമാകമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കാം. അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. രക്തവാഹിനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അധിക നേരം ഇരുന്ന് ജോലി ചെയ്താല്‍ ബുദ്ധിയ്ക്ക് തകരാര്‍ സംഭവിക്കാമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഓര്‍മ്മശക്തി കുറയാമെന്നും മൈഗ്രേയ്ന്‍ പിടിപെടാമെന്ന്ഗവേഷകര്‍ പറയുന്നു. കമ്പ്യൂട്ടറിന്റെ മുന്നില്‍ അധിക നേരം…

Read More

ജീന്‍സ് പുതുമയോടെ നിലനിർത്താൻ

ജീന്‍സ് പുതുമയോടെ നിലനിർത്താൻ

ജീന്‍സ് പുതുമയോടെ നിലനിര്‍ത്താനാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ജീന്‍സ് ഭംഗിയോടെ നിലനിര്‍ത്താനുള്ള വഴികള്‍ ഇതാ. തുടരെ തുടരെ ജീന്‍സ് കഴുകുന്നത് നിറം നഷ്ടപ്പെടുന്നതിന്നും ഷേപ് മാറ്റം വരുന്നതിന്നും കാരണമാകും. എന്നാല്‍ ജീന്‍സ് കഴുകാതെ അധിക കാലം ഉപയോഗിക്കുകയും ചെയ്യരുത്ത്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ ഇടവിട്ട് ജീന്‍സ് കഴുകാം. ജീന്‍സ് ധരിച്ചതിനുശേഷം നന്നായി ഉണക്കി സൂക്ഷിക്കുക. ജീന്‍സ് വാഷിങ് മെഷിനില്‍ കഴുകുന്നത് ഇത് വേഗത്തില്‍ നശിക്കുന്നതിന് കാരണമാകും. കൈകള്‍ കൊണ്ട് ജീന്‍സ് കഴുകുന്നതാണ് നല്ലത്. കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനിഗര്‍ ചേര്‍ക്കുന്നത് നിറം നഷ്ടപ്പെടാതെ സംരക്ഷിക്കും. ഉണക്കുമ്പോള്‍ ഡ്രൈയര്‍ ഉപയോഗിക്കാതെ ഇളം കാറ്റില്‍ ഉണക്കുന്നതാണ് നല്ലത്.

Read More

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലമുണ്ടെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലമുണ്ടെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം ചിലർക്കുണ്ട്. ശുചിമുറിക്കു വൃത്തിയില്ല, വെള്ളമില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ടാകും മിക്കവരും മൂത്രം പിടിച്ചുവയ്ക്കുന്നത്. സമയത്ത് മൂത്രമൊഴിക്കാതെ പിടിച്ച് വയ്ക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരു മനുഷ്യന്റെ മൂത്രസഞ്ചിയില്‍ പരമാവധി അരലിറ്റര്‍ മൂത്രമാണ് പിടിച്ചു വയ്ക്കാന്‍ സാധിക്കുക. അതു മറികടന്നാലാണ് മൂത്രശങ്ക തോന്നിത്തുടങ്ങുക. ശരീരം സിഗ്നൽ കൊടുത്തിട്ടും മൂത്രമൊഴിക്കാൻ തയ്യാറാവാതിരിക്കുമ്പോൾ ചെറിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവും. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ദീർഘനേരം മൂത്രമൊഴിക്കാതെ പിടിച്ചിരിക്കും. അങ്ങനെ വരുമ്പോൾ മൂത്രസഞ്ചിയിൽ മൂത്രത്തിന്റെ അളവ് കൂടിക്കൂടി വരും. പിന്നീട് ശരീരം തന്നെ അല്പാല്പമായി മൂത്രം പുറന്തള്ളാൻ തുടങ്ങും. മൂത്രം കെട്ടിക്കിടന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്….

Read More

ഈ മെനു നിങ്ങൾക്കു നൽകും തിളങ്ങുന്ന ചർമം

ഈ മെനു നിങ്ങൾക്കു നൽകും തിളങ്ങുന്ന ചർമം

ചർമ്മസംരക്ഷണത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും പോഷകഗുണമുള്ള മെനുവിനു പ്രാധാന്യം നൽകണം. കാരറ്റുകൾ ആന്റി- ഡോക്സിഡന്റായ ബെറ്റാ-കരോട്ടിന്റെ കലവറയാണ്. ഇതിലടങ്ങിയ വൈറ്റമിൻ എ ചർമ്മത്തിന് ഗുണം ചെയ്യും. ബദാം തലമുടിയുടെ വളർച്ചയ്ക്കും, കണ്ണിനും ഏറെ ഗുണം ചെയ്യും. ദിവസേന 5-6 ബദാം കഴിച്ചാൽ ആരോഗ്യമുളള ചർമ്മം ലഭിക്കും. ആന്റി – ഏജിംഗ്‌ ഫ്രൂട്ട്‌ എന്നാണു മാമ്പഴങ്ങൾ അറിയപ്പെറുന്നത്‌. ആന്റി ഓക്സിഡന്റ്‌ കലവറയായ ഇവ ചർമ്മകോശങ്ങളെ ഉത്തേജിപ്പിക്കുന്നു. അതുപോലെ ചർമ്മത്തിലെ ചുളിവുകളെ അകറ്റി നിർത്തി പ്രായം കൂടുന്നത്‌ തടയുന്നു. തിളക്കമേറുന്ന ചർമ്മം കൈവരാനുള്ള മറ്റൊരു പ്രതിവിധിയാണ് നാടൻ തക്കാളികൾ. അൾട്രാ വയലറ്റ്‌ കിരണങ്ങളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ലൈസോപ്പിൻ തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ മെറ്റബോളിക്‌ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന വൈറ്റമിൻ ബി 6 കാപ്സിക്കത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മ സംരക്ഷകരായും ഇവ പ്രവർത്തിക്കുന്നു.

Read More

വീട്ടിലുണ്ടാക്കാം നാച്ചുറൽ വാക്‌സ്

വീട്ടിലുണ്ടാക്കാം നാച്ചുറൽ വാക്‌സ്

വീട്ടില്‍തന്നെ വളരെ എളുപ്പത്തില്‍ പ്രകൃതിദത്ത വാക്‌സ് ഉണ്ടാക്കാം. അതിന് ആവശ്യമായ സാധനങ്ങള്‍ പഞ്ചാസാര ഒരു കിലോ, നാരങ്ങാനീര് ഒരു കപ്പ്, ഗ്ലിസറിന്‍ ഒരു ഔണ്‍സ്, തേന്‍ രണ്ടു ടേബിള്‍ സ്പൂണ്‍. ഒരു വലിയ പാത്രത്തില്‍ പഞ്ചസാരയിട്ട് അതിലേയ്ക്ക് പിഴിഞ്ഞ് വച്ചിരിക്കുന്ന നാരങ്ങാനീര്, ഗ്ലിസറിന്‍, തേന്‍ ഇവ ചേര്‍ക്കുക. സ്റ്റൗവില്‍വച്ച് ചൂടാക്കിയതിനുശേഷം ചിരട്ട സ്പൂണ്‍കൊണ്ട് പതുകെ ഇളക്കുക. പഞ്ചസാര ശരിക്കും അലിഞ്ഞുകഴിയുമ്പോള്‍ തീ കുറയ്ക്കുക. വീണ്ടും ഇളക്കി അഞ്ചാറു മിനിട്ടിന്‌ശേഷം ആദ്യ ടെസ്റ്റ് ചെയ്യുക. അല്‍പം തറയില്‍ ഒഴിച്ച് പാകം നോക്കാം. ഒരു നൂലുപോലെയാണ് തറയില്‍ വീഴുന്നതെങ്കില്‍ അതു പാകമായെയെന്ന് മനസ്സിലാക്കാം. തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് കശക്കി ടെസ്റ്റ് ചെയ്യാവുന്നതാണ്. 10 മിനിട്ട് ശേഷം ചെറുചൂടോടെ രോമം നീക്കേണ്ട ഭാഗത്തേയ്ക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

Read More

വ്യത്യസ്തമായി ചോറ് കഴിക്കണോ? തയാറാക്കാം ബട്ടര്‍ ക്യാപ്‌സിക്കം റൈസ്

വ്യത്യസ്തമായി ചോറ് കഴിക്കണോ? തയാറാക്കാം ബട്ടര്‍ ക്യാപ്‌സിക്കം റൈസ്

ചോറ് മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനമാണ്. ചോറിന് കറിയും തോരനുമെല്ലാം മലയാളികള്‍ക്ക് പതിവാണെങ്കിലും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ വിവിധ പച്ചക്കറികള്‍ ചേര്‍ത്ത് ഒരുമിച്ചുണ്ടാക്കുന്ന ചോറാണ് കൂടുതല്‍. ക്യാപ്‌സിക്കവും ബട്ടറും ചേര്‍ത്ത് തയ്യാറാക്കാവുന്ന ബട്ടര്‍ ക്യാപ്‌സിക്കം റൈസ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചോറ്-2 കപ്പ്, ക്യാപ്‌സിക്കം-1, തേങ്ങാ ചിരകിയത്-1 ടീസ്പൂണ്‍, പച്ചമുളക് അരച്ചത്-1, ടീസ്പൂണ്‍ കടുക്-അര ടീസ്പൂണ്‍, ജീരകം-അര ടീസ്പൂണ്‍, കശുവണ്ടിപ്പരിപ്പ്-4, കുരുമുളകുപൊടി-അര ടീസ്പൂണ്‍, കറുവാപ്പട്ട- 1 കഷ്ണം ഉപ്പ്, ബട്ടര്‍ പാകത്തിന്. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതില്‍ കടുക്, ജീരകം എന്നിവ ചേര്‍ത്ത് പൊട്ടിയ്ക്കുക. കറുവാപ്പട്ട ഇതിലേയ്ക്ക ചേര്‍ക്കണം. പിന്നീട് പച്ചമുളക് പേസ്റ്റും ചേര്‍ത്തിളക്കുക. ക്യാപ്‌സിക്കം അരി്ഞ്ഞതു ചേര്‍ത്തിളക്കുക. ഇതിലേയ്ക് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ച ചോറു ചേര്‍ത്തിളക്കുക. ഒന്നു രണ്ടു മിനിറ്റു കഴിഞ്ഞ് വറുത്തു വച്ച കശുവണ്ടിപ്പരിപ്പു ചേര്‍ത്തിളക്കണം. തേങ്ങാ…

Read More

ഇച്ചായനെന്ന് വിളിക്കുന്നത് ഇഷ്ടമില്ലെന്ന് ടൊവിനോ

ഇച്ചായനെന്ന് വിളിക്കുന്നത് ഇഷ്ടമില്ലെന്ന് ടൊവിനോ

മലയാളത്തിലെ യുവനായകനിരയില്‍ മുന്‍പന്തിയിലുള്ള ടൊവിനോ തോമസ് നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരത്തെ ഇച്ചായന്‍ എന്ന ചെല്ലപ്പേര് നല്‍കിയാണ് ആരാധകര്‍ സ്‌നേഹിക്കുന്നത്. ഈ വിളി തനിക്ക് അത്ര പരിചയമില്ലാത്തതാണെന്നും ടൊവിനോ എന്നാക്കണമെന്നും ടൊവിനോ ആവശ്യപ്പെട്ടു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല താനെന്നും ഒരു ക്രിസ്ത്യാനി ആയതു കൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്നാണ് സംശയമെന്നും ടൊവിനോ പറഞ്ഞു. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ടെന്നും നടന്‍ വെളിപ്പെടുത്തി. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ലെന്നും തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ പടം എന്നു തന്നെയാണ് പറഞ്ഞിട്ടുള്ളത്. അവര്‍ വേറൊരു…

Read More

11 മാസം നദിക്കടിയിലാവുന്നു; പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഗ്രാമം

11 മാസം നദിക്കടിയിലാവുന്നു; പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഗ്രാമം

കുര്‍ദ്ദി എന്നൊരു അതിമനോഹരമായൊരു ഗ്രാമമുണ്ട് ഗോവയില്‍. മിക്കപ്പോഴും ഗ്രാമം വെള്ളത്തിനടിയിലായിരിക്കും. വല്ലപ്പോഴുമാണ് അത് പുറത്ത് ദൃശ്യമാവുക. ഗോവയിലെ സലൗലിം ഡാം സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളൊക്കെ പോകാറുണ്ട്. ഏതായാലും സലൗലിം നദിയുടെ തീരത്താണ് കുര്‍ദ്ദി. പക്ഷെ, ഓരോ വര്‍ഷവും ഈ ഗ്രാമം കുറച്ച് കാലം കാണാതാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൊല്ലത്തില്‍ ഒറ്റ മാസം മാത്രമേ ഈ ഗ്രാമം കാണാനാകൂ. ബാക്കി 11 മാസങ്ങളിലും ഈ ഗ്രാമം നദിയിലേക്ക് തിരികെ പോവും. 3000 പേര്‍ താമസിച്ചിരുന്ന വയലുകളൊക്കെയുള്ള അതിമനോഹരമായൊരു ഗ്രാമമായിരുന്നു കുര്‍ദ്ദിയൊരിക്കല്‍. നിരവധി അമ്പലങ്ങളും ചാപ്പലുകളും പള്ളികളും അവിടെയുണ്ടായിരുന്നു. പക്ഷെ, 1965 -ല്‍ കാര്യങ്ങളാകെ മാറിമറിഞ്ഞു. അവിടെ ആദ്യത്തെ ഡാം നിര്‍മ്മിക്കാന്‍ ഗോവ മുഖ്യമന്ത്രി ആയിരുന്ന ദയാനന്ദ് ബന്ദോദ്ക്കര്‍ നിര്‍ദ്ദേശിച്ചതോടെ ഒരു ഗ്രാമത്തിന് തന്നെ രൂപമാറ്റം സംഭവിച്ചു. ഗോവയിലെ എല്ലാ ജനങ്ങള്‍ക്കും ഗുണകരമാവുമെന്ന ചിന്തയില്‍ നിന്നാണ് സലൗലിമില്‍ ഡാം…

Read More

ചേട്ടാ രണ്ട് രാധാസ്…സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്കായി ബാബുരാജ് വീണ്ടും

ചേട്ടാ രണ്ട് രാധാസ്…സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്കായി ബാബുരാജ് വീണ്ടും

മലയാള സിനിമാ ശൈലിയില്‍ മാറ്റം വീശുന്നതിന് തുടക്കമിട്ട ചിത്രമായിരുന്നു ആഷിഖ് അബു ഒരുക്കിയ സോള്‍ട്ട് ആന്റ് പെപ്പര്‍. ചിത്രം പ്രണയവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ വളരെ റൊമാന്റിക് ആയി അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ലാല്‍, ശ്വേത മേനോന്‍, ബാബുരാജ്, ആസിഫ് അലി, മൈഥിലി, കല്‍പന എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന് രണ്ടാംഭാഗവുമായി എത്തുകയാണ് നടന്‍ ബാബുരാജ്. സോള്‍ട്ട് ആന്റ് പെപ്പറിലൂടെ തട്ടില്‍ കുട്ടി ദോശ താരമായി. ഒരു ദോശയുണ്ടാക്കിയ കഥ എന്ന തലക്കെട്ടോടെയാണ് ചിത്രം തീയേറ്ററുകളിലെത്തിയിരുന്നതെങ്കില്‍ ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെ ബ്ലാക്ക് കോഫി എന്ന പേരിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസം ആരംഭിച്ചു. തമിഴകത്തെ മിന്നും താരമായ ഓവിയ ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് വലിയ പ്രത്യേകത. കുക്ക് ബാബു എന്ന കഥാപാത്രമായി…

Read More

ചര്‍മ്മ സൗന്ദര്യത്തിന് ഇക്കാര്യങ്ങള്‍ മറക്കരുത്

ചര്‍മ്മ സൗന്ദര്യത്തിന് ഇക്കാര്യങ്ങള്‍ മറക്കരുത്

ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ തന്നെ നമുക്ക് ചര്‍മ്മം ക്ലിയറാക്കി എടുക്കാവുന്നതാണ്. പലരും കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം ചെയ്യുമ്പോള്‍ അത് കൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും ചില്ലറയല്ല. ചര്‍മ്മത്തിന്റെ ഇരുണ്ട നിറം ഇല്ലാതാക്കി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗറും ബേക്കിംഗ് സോഡയും ഉപയോഗിക്കാവുന്നതാണ്. അകാല വാര്‍ദ്ധക്യം ചര്‍മ്മത്തിനുണ്ടാവുന്ന മറ്റ് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. സോഡയും ഉപയോഗിക്കാവുന്നതാണ്. അകാല വാര്‍ദ്ധക്യം ചര്‍മ്മത്തിനുണ്ടാവുന്ന മറ്റ് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടി വേരുമുതല്‍ താഴെ വരെ ഇത് പുരട്ടൂ മുട്ടറ്റംമുടി എന്നാല്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് എങ്ങനെ ഇതെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. സോഡിയം ബൈകാര്‍ബണേറ്റ്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, അര സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എങ്ങനെ…

Read More