വൈകാരികതലത്തില്നിന്ന് പ്രായോഗികതലത്തിലേയ്ക്ക് പുതിയ തലമുറയുടെ മനോഭാവം മാറുന്നത് ഭയാനകമായ ഭാവിയുടെ സൂചനയാണെന്ന് സംവിധായകന് സിബി മലയില്‍. മദ്യവും മയക്കുമരുന്നും സ്വാധീനിക്കുന്ന തലമുറയ്ക്ക് മാതാപിതാക്കളുടെ സംരക്ഷണം ഭാരമായിത്തീരുന്ന കാലമാണിന്ന്. ചാക്കോള ഓപ്പന്റോസി അനുസ്മരണം ഓര്മ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു സിബി മലയില്‍. മാതാപിതാക്കളെ കരുതലോടെ സംരക്ഷിക്കുന്ന മക്കളുടെ എണ്ണം കുറഞ്ഞുവരുന്ന കാലം. ചാക്കോള ഓപ്പന്മേരി അനുസ്മരണം നമ്മെ ഓര്‍മിപ്പിക്കുന്നത് മാതാപിതാക്കളെ കരുതലോടെ സംരക്ഷിക്കുന്ന മക്കള്‍ ഇന്നും ഉണ്ടെന്നാണ്. നാം മാതാപിതാക്കളെ സംരക്ഷിക്കുന്നത് നമ്മുടെ മക്കള്‍ കാണുന്നുണ്ട്. ഇത് സമൂഹത്തിന് നല്കുന്ന പാഠമാണെന്നും സിബി മലയില്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്‍.എന്‍. പിള്ള അനുസ്മരണം നടത്തി. വലിയ നാടകവിജ്ഞാന ശേഖരത്തിന്റെ ഉടമയാണ് എന്‍.എന്‍. പിള്ളയെന്നും 40വര്‍ഷത്തോളം നാടകം മാത്രം ജീവിതമായി കണ്ടയാളാണ് അദ്ദേഹമെന്നും പറഞ്ഞു.
Read MoreDay: June 25, 2019
ഭഷ്യവിഷബാധ; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ശുചിത്വമില്ലായ്മയാണ് ഭഷ്യവിഷബാധയുടെ പ്രധാനകാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വയ്ക്കുന്നത് നല്ലതല്ല.ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാന്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നി ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തില്‍ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നല്‍കേണ്ടതാണ്. ഭക്ഷ്യവിഷബാധയില്‍ നിന്ന് രക്ഷപെടാന്‍…. 1. വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലത്. 2. പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം. 3. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. 4. രാവിലെ ഒരു ടീസ്പൂണ്‍ ഉലുവ കഴിക്കാവുന്നതാണ്. 5. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം…
Read Moreകിടക്ക ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
ഉറക്കത്തിന്റെ അളവിനെയും ശരീരത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണ് മെത്തയുടെ ഗുണമേന്മ. മെത്ത ഉപയോഗിക്കുമ്പോള്‍ ഭംഗി മാത്രം നോക്കിയാല്‍ പോര ഗുണമേന്മയും ഉണ്ടാകണം. ചില മെത്തകള്‍ ആസ്തമ കൂടാന്‍ കാരണമാകും. അലര്‍ജിയും ഉണ്ടാക്കാം. ഒരാള്‍ക്കു മാത്രം കിടക്കാനുള്ള കിടക്കയാണെങ്കിലും അല്‍പ്പം വീതിയുള്ളത് നോക്കി വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടാം. എത്ര നല്ലമെത്തയാണെങ്കിലും 7, 8 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം മാറ്റുന്നതാണ് നല്ലത്. വര്‍ഷം കൂടും തോറും മെത്ത നല്കുന്ന സപ്പോര്‍ട്ട് കുറഞ്ഞുവരും. തുടര്‍ച്ചയായി ഒരേവശത്ത് കിടക്കുന്നത് ഒരു വശം മാത്രം കുഴിഞ്ഞു വരാന്‍ ഇടയാക്കും. ഇടയ്ക്ക് തല വയ്ക്കുന്നിടത്ത് കാലും കാലു വയ്ക്കുന്നിടത്ത് തലയും തിരിച്ചും വയ്ക്കുക. പുതിയ മെത്തയുമായി ശരീരം യോജിക്കാന്‍ 2,4 ആഴ്ച എടുക്കും. അതുകൊണ്ട് തന്നെ പുതിയ മെത്തകളില്‍ കിടക്കുമ്പോള്‍ ചിലര്‍ക്ക് ശരീരവേദന വരാം. ഭാരം കുറഞ്ഞവര്‍ മൃദുവായ മെത്തകള്‍ ഉപയോഗിക്കുന്നതാണ്…
Read Moreകാലിലെ നീര് ഗുരതര രോഗങ്ങളുടെ ലക്ഷണങ്ങളായേക്കാം
ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ ഒന്നാണ് കാലിലുണ്ടാകുന്ന നീര്. പലര്‍ക്കും ഈ പ്രശ്നം കാണാം. പ്രത്യേകിച്ചും അല്പം പ്രായം ചെന്നാല്‍ പലര്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് ഇത്. പലരും ഇത് അവഗണിയ്ക്കാറാണ് പതിവ്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കണ്ടു വരുന്ന പ്രശ്നമാണിത്. ഇതു നിസാരമായി കണക്കാക്കേണ്ടതല്ല. പെട്ടെന്നു വരുന്ന പോകുമെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം നീര് ശരീരം നമുക്കു നല്കുന്ന ഗുരുതരമായ രോഗങ്ങളുടെ സൂചനയായി കണക്കാക്കാം. കാലില്‍ പലപ്പോഴും നീരു വരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ് എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ഒന്ന്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫല്‍യിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. കാല് ഏറെ സമയം തൂക്കിയിടുമ്പോള്‍ ഇതുണ്ടാകാറുണ്ട്. ഇതിനു പുറമേ അമിത വണ്ണം, വേണ്ടത്ര വ്യായാമക്കുറവ് എന്നിവയും ഇതിനു കാരണമാകാറുണ്ടെങ്കിലും ചിലപ്പോഴിത് ഗുരുതര രോഗങ്ങളുടെ സൂചന കൂടിയാകാം. ഇന്ഫല്മഷന്…
Read Moreമുത്തങ്ങയെ കുറിച്ച് അറിയാം
അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും. കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്.
Read Moreഅടുക്കള ജോലിയില്‍ ചില പൊടിക്കൈകള്‍
ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നമ്മള് നല്‍കിയില്ലെങ്കില്‍ അത് നമ്മളെ രോഗിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും പച്ചക്കറികളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നത്. വീട്ടമ്മമാരെ തലവേദനയില്‍ ആക്കുന്ന ഇത്തരത്തിലുള്ള പല വിധത്തിലുള്ള അടുക്കള പ്രതിസന്ധികളും ഉണ്ട്. ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. എന്താണെന്ന് നോക്കാം. പല വീട്ടമ്മമാരുടേയും പരാതികളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് പലപ്പോഴും ചീരയില രണ്ട് ദിവസം കഴിയുമ്പോഴേക്കും വാടുന്നു എന്നത്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിന് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നാണ് ചീരയുടെ വേര് മുറിക്കാതെ അത് വെള്ളത്തില്‍ ഇട്ട് വെച്ചിരുന്നാല്‍ ചീര…
Read Moreആയുര്‍വേദ കൂട്ടിന് സമം തുളസിച്ചായ
ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയ തുളസിക്ക് കൊളസ്ട്രോള്‍, ബിപി, ഷുഗര്‍ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ അകറ്റാനുള്ള കഴിവുണ്ട്. അണുബാധമൂലം ഉണ്ടാകുന്ന എല്ലാരോഗങ്ങളെയും പൂര്‍ണ്ണമായി തന്നെ പ്രതിരോധിക്കാനുള്ള കഴിവ് തുളസി ചായ്ക്ക് ഉണ്ട്. ജലദോഷത്തിനും കഫക്കെട്ടിനും പുറമെ ക്ഷയത്തെപ്പോലും തോല്പിക്കാനുള്ള സവിശേഷ കഴിവുള്ള തുളസി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ശരീരത്തില്‍ അണുബാധമൂലം ഉണ്ടാകുന്ന എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, ഉറക്കക്കുറവ് , മാനസിക സമ്മര്‍ദ്ദം എന്നിവ പരിഹരിക്കാന്‍ വളരെ നല്ലതാണ് തുളസി ചായ. തുളസി ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. തുളസി ചായ ദഹനഗ്രന്ഥിയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വേഗത്തില്‍ ദഹിക്കുന്നു. തുളസിയിലകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും, പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ സ്രവണം പ്രോത്സാഹിപ്പിക്കുകയും, ചുറ്റുമുള്ള ടിഷ്യുക്കളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തുളസി ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം… തുളസിയില…
Read More‘അങ്ങനെ ഞാന്‍ പ്രീ ഡിഗ്രി തോറ്റു’- മമ്മൂട്ടി
സിനിമയോടുള്ള സ്നേഹം മൂത്ത് പഠനകാലത്ത് മമ്മൂട്ടിയുടെ ഒരു വര്‍ഷം നഷ്ടടപ്പെട്ടിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. ഉയരെയ്ക്കു ശേഷം ബോബിസഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ആ പഴയ കഥ പറഞ്ഞത്. സിനിമയോട് വല്ലാത്ത ഒരു ഭ്രാന്താണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഞാന്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. തല്ലും കൊണ്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തിയ ആളാണ് ഞാന്‍. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജൂബിലി, പ്രകാശ് മൂവിടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന സിനിമയാണ് എവിടെ.
Read Moreകണ്ണിന് നല്‍കാം ഈ മൂന്ന് വ്യായമങ്ങള്‍
വ്യായാമം അത് കാലിനും കൈക്കും മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും കൊടുക്കണം. എന്നാല്‍ പലപ്പോഴും നമ്മള് അത് ശ്രദ്ധിക്കാറില്ല. ഇങ്ങനെ വ്യായാമത്തിനിടെ വിട്ടുപോവുന്ന ഒന്നാണ് കണ്ണിന്റെ കാര്യവും. കണ്ണിന് നല്കാവുന്ന മൂന്ന് വ്യായമങ്ങളിതാ. മൂക്കിന്റെ തുമ്പിലേക്ക് നോക്കുക, തുടര്‍ന്ന് കണ്പീലികളിലേക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്പിലേക്കു ദൃഷ്ടികൊണ്ടു വരിക. റിലാക്സ് ചെയ്യുക. ഇത് അഞ്ച് തവണ ആവര്‍ത്തിക്കുക. കൃഷ്ണമണി വലതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം. ഓാരോ വ്യായാമം കഴിഞ്ഞും കണ്ണുകള്‍ അടച്ചുപിടിക്കുക. ശേഷം കൈകള്‍ നന്നായി തിരുമ്മി ഉള്ളംകയ്യിലെ ചൂടി കണ്ണില്‍ ഏല്പിക്കുക.
Read Moreആര്‍ത്തവ ക്രമക്കേടുകള്‍ക്കിടയിലും ഗര്‍ഭധാരണം സാധ്യമാക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്. പിസിഓഎസ് പിസിഓഎസ് ഉള്ളവരില്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഉള്ളത്. ചെറുപ്പക്കരായ സ്ത്രീകളിലെ ഉത്പ്പാദന ശേഷിയെ ഇല്ലാതാക്കുന്നതാണ് പലപ്പോഴും ഈപ്രശ്നം. അണ്ഡാശയത്തില്‍ ചെറിയ രീതിയിലുള്ള സിസ്റ്റുകളാണ് ഇതില്‍ കാണപ്പെടുന്നത്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ സൃഷ്ടിക്കുകയും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. തൈറോയ്ഡ് പലപ്പോഴും നിയന്ത്രണ വിധേയമല്ലാത്ത രീതിയില്‍ തൈറോയ്ഡ് ഉണ്ടെങ്കില്‍ അവരിലും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകളും മാനസിക സമ്മര്‍ദ്ദം പോലുള്ള മറ്റ് പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. അമിതശരീര ഭാരം ഉള്ളവരിലും ഗര്‍ഭധാരണത്തിന് പ്രശ്നമുണ്ടാക്കുന്നുണ്ട്. മാത്രമല്ല പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ അത് ബാധിക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍…
Read More