ദോശമാവ് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്

ദോശമാവ് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്

എല്ലവര്‍ക്കും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ദോശ. എന്നാല്‍ പ്രഭാത ഭക്ഷണമായി നാം കഴിക്കുന്ന ദോശ ഉണ്ടാക്കുന്ന മാവ് മികച്ചൊരു സൗന്ദര്യസംരക്ഷണ മാര്‍ഗം കൂടിയാണ്. ദോശമാവ് വെറുതെ മുഖത്ത് തടവി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളഞ്ഞാലും മുഖത്തിന് നല്ലതാണ്. എന്നാല്‍ ദോശമാവിനോടൊപ്പം അല്‍പ്പം തേന്‍ കൂടി ചേര്‍ത്ത് ലേപനം ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകുന്നത് വരണ്ട ചര്‍മ്മത്തിന് ഏറെ നല്ലതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ദോശമാവ് നേരിട്ട് ലേപനം ചെയ്യുന്നതാണ് നല്ലത്. വെറും പതിനഞ്ച് മിനിറ്റ് മാത്രമേ ഇതു മുഖത്ത് ഇടേണ്ട ആവശ്യമുള്ളൂ. പല ക്രീമുകളും മറ്റും പരീക്ഷണമായി മുഖത്ത് പുരട്ടുന്നതിലും നല്ലതാണ് വീട്ടില്‍ ഉണ്ടാക്കുന്ന ദോശമാവ്. വളരെ കുറച്ച് ദോശ മാവ് മാത്രമേ ഇതിന് ആവശ്യമുള്ളൂ.

Read More

കറിവേപ്പ് തഴച്ചു വളരാൻ ഈ എളുപ്പ വഴികൾ പ്രയോഗിക്കാം

കറിവേപ്പ് തഴച്ചു വളരാൻ ഈ എളുപ്പ വഴികൾ പ്രയോഗിക്കാം

ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്. കറിവേപ്പ് വീട്ടില്‍തന്നെ നട്ടുവര്‍ത്തി അത് ഉപയോഗിക്കുന്നതാണ് നല്ലത്. കടകളില്‍നിന്നും വാങ്ങുന്ന കറിവേപ്പില മാരകമായ വിഷം തളിച്ച് വരുന്നതാണ്.  എന്നാല്‍ അത്ര പെട്ടന്ന് വേരുപിടിച്ച് തഴച്ചു വളരുന്ന ഒരു ചെടിയല്ല കറിവേപ്പ്. മിക്ക വീട്ടമ്മമാരും പ്രധാനമായും നേരിടുന്ന പ്രശ്‌നനമാണ് ഇത്. എന്നാല്‍ ചില നാടന്‍ വിദ്യകള്‍ പ്രയോഗിച്ചാല്‍ നമ്മുടെ തൊടികളിൽ കറിവേപ്പ് നന്നായി തഴച്ചുവളരും. അധികമൊന്നും ചെയ്യേണ്ടതില്ല. നമ്മുടെ അടുക്കളയില്‍നിന്നും ഒഴിവാക്കുന്ന ചിലത് വളമായി ഉപയോഗിച്ചാല്‍ മതി. മത്തിയുടെ വെയിസ്റ്റ് ഇതില്‍ പ്രധാനമാണ്.  മത്തിപോലെയുള്ള മീനുകള്‍ നന്നാക്കിയ വെള്ളവും അതിന്റെ ഒഴിവാക്കിയ അവശിഷ്ടങ്ങളും കറിവേപ്പിന്റെ ചുവടെ ഒഴിക്കുക. ഇത് കറിവേപ്പ് തഴച്ചുവളരാന്‍ സഹായിക്കും.  മറ്റൊന്ന് മുട്ടത്തോടാണ്, മുട്ടത്തോട് കറിവേപ്പിന് ഉഗ്രന്‍ വളമാണ്. തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം അല്പം വെളുത്തുള്ളി ചതച്ചിടണം. അതിനുശേഷം അല്പം വെള്ളം ചേര്‍ത്ത്…

Read More

ഗജകേസരിയോഗമുണ്ടോ? ഇങ്ങനെ അറിയാം

ഗജകേസരിയോഗമുണ്ടോ? ഇങ്ങനെ അറിയാം

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് കേസരിയോഗം. ജ്യോതിഷത്തില്‍ അറിവില്ലാത്തവര്‍ക്കും ജാതകം നോക്കി തനിക്ക് കേസരിയോഗം ഉണ്ടോയെന്ന് മനസിലാക്കാന്‍ സാധിക്കും. ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില്‍ (1,4,7,10) വ്യാഴം നിന്നാല്‍ കേസരിയോഗം. നമുക്ക് കേസരിയോഗം ഗ്രഹനില നോക്കി മനസിലാക്കാന്‍ സാധിക്കും. ചന്ദ്രനെ ച എന്നും വ്യാഴത്തെ ഗു (ഗുരു) എന്നുമാണു ഗ്രഹനിലകളില്‍ അടയാളപ്പെടുത്താറുള്ളത്. ച എന്ന അക്ഷരം ഉള്ള കള്ളിയിലോ അതിന്റെ നാലാമത്തെയോ ഏഴാമത്തെയോ പത്താമത്തെയോ കള്ളികളിലോ ഗു എന്ന അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിക്കു കേസരിയോഗം ഉണ്ട് എന്നര്‍ഥം. ചന്ദ്രന്റെ ഏഴാമത്തെ രാശിയില്‍ തന്നെ വ്യാഴം വന്നാല്‍ പൂര്‍ണ ബലമുള്ള ഗജകേസരിയോഗമായി. ജാതകത്തില്‍ കേസരിയോഗം ഉള്ളവര്‍ പണക്കാരും നേതൃത്വ പാഠവം തെളിയിക്കുന്നവരുമാണ്. ഇവര്‍ പണ്ഡിതന്മാരും ദീര്‍ഘായുസുള്ളവരും ആയിരിക്കും. കുടുംബത്തില്‍ ഇളയവനായി പിറന്നാല്‍ പോലും കാരണവരുടെ സ്ഥാനവും അംഗീകാരവും ലഭിക്കും. ജനനേതാവും. ആയിരം ആനകളെ ഒരൊറ്റ സിംഹം എങ്ങനെ നേരിടുന്നുവോ അതുപോലെ…

Read More

ഹിന്ദിയില്‍ ചുവടുറപ്പിക്കുവാന്‍ പ്രിയ വാര്യര്‍

ഹിന്ദിയില്‍ ചുവടുറപ്പിക്കുവാന്‍ പ്രിയ വാര്യര്‍

മലയാളത്തിലൂടെ വന്ന് സെന്‍സേഷനലായ നടി പ്രിയ വാര്യര്‍ ബോളിവുഡിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള പ്രിയ വാര്യരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. അടുത്തതും ഹിന്ദി സിനിമയാണ്. ലൌവ് ഹാക്കേഴ്സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷന്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.

Read More

പാല് കുടിച്ച് തടി കുറയ്ക്കാം

പാല് കുടിച്ച് തടി കുറയ്ക്കാം

അമിതവണ്ണവും തടിയും പല വിധത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും പിടിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തടി വെല്ലുവിളിയാവുന്ന അവസ്ഥ പലരും അനുഭവിക്കുന്നുണ്ട്. സോയ മില്‍ക്ക് ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കി ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് സോയ മില്‍ക്ക്. ഇതില്‍ കൊഴുപ്പിനെ അലിയിച്ച് കളയുന്നതിനുള്ള പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മാത്രമല്ല വിറ്റാമിന്‍ ബി 12 ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ആല്‍മണ്ട് മില്‍ക്ക് അഥവാ ബദാം മില്‍ക്ക് അമിതവണ്ണത്തില്‍ നിന്ന് തലയൂരുന്നതിനുള്ള ഒരു നല്ല ഉപാധിയാണ് . ഇതില്‍ അമിത കലോറിയെ കുറക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമുണ്ട്. മാത്രമല്ല പ്രകൃതിദത്തമായ ഷുഗര്‍, വിറ്റാമിന്‍ ഇ, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം മില്‍ക്ക് ദിവസവും ഒരു…

Read More

ബിനോയ് കോടിയേരിയുടെ കേസ്; നിര്‍ണായക തെളിവുകള്‍ പുറത്ത്, കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണി

ബിനോയ് കോടിയേരിയുടെ കേസ്; നിര്‍ണായക തെളിവുകള്‍ പുറത്ത്, കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണി

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പൊലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി ബിനോയിക്ക് അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബര്‍ 31നാണ് യുവതി കത്തയച്ചത്. യുവതി നല്‍കിയ പരാതിയില്‍ അവരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ…

Read More

വിവാഹശേഷം സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പം കൂടുമോ?,, പഠന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!…

വിവാഹശേഷം സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പം കൂടുമോ?,, പഠന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!…

സ്ത്രീ സൗന്ദര്യത്തിന്റെയും ആകര്‍ഷണത്തിന്റെയും സുപ്രധാന ഘടകമാണ് മാറിടം. വലുപ്പമുള്ള മാറിടം ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളില്‍ ഭൂരിഭാഗവും. ഓരോരുത്തരുടെ ശരീരപ്രകൃതി അനുസരിച്ചും ജന്മസിദ്ധമായും മാറിടത്തിന്റെ വലുപ്പം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. വലുപ്പം കൂടിയിരിക്കുന്നതിനേക്കാള്‍ കുറഞ്ഞിരിക്കുന്നതാണ് സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നം. മാറിടത്തിന്റെ അസാധാരണമായ വലുപ്പ കുറവ് സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതവരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. വൈവാഹിക ജീവിതം തൃപ്തികരമാവില്ലേ എന്ന ഭ്രാന്തന്‍ ചിന്തകള്‍ മനസ്സിനെ അലട്ടി തുടങ്ങും. എന്നാല്‍ പണ്ടുകാലം തൊട്ടേ കേട്ടുവരുന്ന ഒന്നാണ് വിവാഹശേഷം മാറിടത്തിന്റെ വലുപ്പം വര്‍ധിക്കുമെന്നത്. ഒരു തലമുറയുടെ ആകുലതകളെ പരിഹരിക്കാന്‍ വേണ്ടിയാണോ അമ്മമാര്‍ ഇത് പറഞ്ഞിരുന്നത്? എങ്കില്‍ കേട്ടോളൂ, പണ്ടുള്ളവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. വിവാഹശേഷം മാറിടത്തിന്റെ വലുപ്പം കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. വിവാഹശേഷമുള്ള സന്തോഷകരമായ മൂഡ് വ്യത്യാസങ്ങള്‍ സ്ത്രീയുടെ ശരീരത്തില്‍ ഹോര്‍മോണല്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇതുതന്നെയാണ് മാറിടത്തിന്റെ വലുപ്പം വര്‍ധിക്കാനുള്ള കാരണവും….

Read More

ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം

ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം

ബീഫ് ഡ്രൈ ഫ്രൈ വീട്ടില്‍ തയ്യാറാക്കാം. ആവശ്യമായ സാധനങ്ങള്‍ ബീഫ്..അര കിലോ കുരു മുളക്…1 sp മുളക് പൊടി..അര sp മല്ലിപൊടി…1 sp മഞ്ഞള്‍ പൊടി .അര sp ഗരം മസാല..അര sp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..1 sp കോണ്‍ ഫ്‌ലോര്‍..2 sp കറിവേപ്പില..1 തണ്ട് വെളിച്ചെണ്ണ..ഉപ്പ്.. ആവശ്യത്തിനു തയ്യാറാക്കുന്ന വിധം ആദ്യം ബീഫില്‍ ഇഞ്ചി വെളുത്തുള്ളി ..മസാല പൊടികള്‍ ഉപ്പു ഇവയെല്ലാം ചേര്‍ത്ത് വേവിച്ചെടുക്കുക..നന്നായി വെള്ളം വറ്റിച്ചെടുത്തു ചൂടാറിയാല്‍ കോണ്‍ ഫ്ളോര്‍ ഓര്‍ അരിപ്പൊടി ഇട്ടു തിരുമ്മി കുറച്ചു കഴിഞ്ഞു കറിവേപ്പില ചേര്‍ത്ത് പൊരിച്ചെടുക്കുക…നല്ല ക്രിസ്പി ..ക്രഞ്ചി..ബീഫ് ഫ്രൈ റെഡി

Read More

വീടിന്റെ പ്രധാനവാതില്‍ ഗ്രഹനാഥന്റെ നാളിനനുസരിച്ചാകണം

വീടിന്റെ പ്രധാനവാതില്‍ ഗ്രഹനാഥന്റെ നാളിനനുസരിച്ചാകണം

ഒരു വീടിന്റെ മുഖമാണ് പ്രധാന വാതില്‍. എന്നാല്‍ ഇതിന്റെ ദര്‍ശനം എങ്ങോട്ടാണ് വേണ്ടതെന്ന് എല്ലാവര്‍ക്കും സംശയമാണ്. കിഴക്കോട്ടാണോ, പടിഞ്ഞാറോട്ടാണോ, തെക്കോട്ടാണോ അതോ വടക്കോട്ടാണോ. റോഡ് മുന്നിലൂടെ ഉണ്ടെങ്കിലും ചില വീടുകള്‍ പിണങ്ങിപ്പിരിഞ്ഞിരിക്കുന്നപോലെ തിരിഞ്ഞിരിക്കുന്നത് കാണാം. ചിലയിടത്ത് ഏറ്റവും കാഴ്ചയില്‍ ഭംഗിയായി വരേണ്ട സ്റ്റെപ്പുകള്‍ ഒരു വൃത്തിയും വെടപ്പുമില്ലാത്തപോലെ തിരിച്ചിട്ടിരിക്കും. സാധാരണമായി പ്ലാവ്, വീട്ടി (ഈട്ടി), തേക്ക്, ഇരുള്‍ തുടങ്ങിയ മരങ്ങള്‍ ഉപയോഗിച്ചാണ് പ്രധാന വാതില്‍ നിര്‍മ്മിക്കുന്നത്. വീടിന്റെ മുഖം ആയതിനാല്‍ ഇവിടെ ആരും കുറയ്ക്കാന്‍ ശ്രമിക്കില്ല. കട്ടിളയുടെ കനം മൂന്നര ഇഞ്ചു മുതല്‍ നാല്അഞ്ച് ഇഞ്ചുവരെയാവാം. വീതി നാല് ഇഞ്ചു മുതല്‍ ഒമ്പതു ഇഞ്ചുവരെയാവാം. കതകിന്റെ കനം ഒരിഞ്ച് മുതല്‍ ഒന്നേമുക്കാല്‍ ഇഞ്ചുവരെ കഴിവനുസരിച്ചും സാമ്പത്തികസ്ഥിതിക്കുമനുസരിച്ച് ഏതുമാവാം. കട്ടിളയ്ക്ക് ചേറ്റുപടി (നിലത്ത് പതിഞ്ഞ് കിടക്കുന്ന കട്ടിളഭാഗം) ഇല്ലാതെ ഒരു തരത്തിലും പണികഴിപ്പിക്കുരുത്. അശ്വതി നാളുകാര്‍ക്ക് കിഴക്കും, വടക്കും,…

Read More

10 മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമോ? കാത്തിരിക്കുന്നത് പക്ഷാഘാതം

10 മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമോ? കാത്തിരിക്കുന്നത് പക്ഷാഘാതം

സമയവും കാലവും നോക്കാതെ ജോലി ചെയ്യുന്നവരാണ് ഏറെപ്പേരും. എട്ടുമണിക്കൂറാണ് ജോലി സമയമെങ്കിലും ചിലപ്പോള്‍ അത് പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ നീണ്ടുപോകാം. എന്നാല്‍ ദിവസവും പത്തു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച 29 ശതമാനം വരെ കൂടുതലാണെന്ന് ഗവേഷകര്‍. ഫ്രഞ്ച് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഫ്രഞ്ച് കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സ്ട്രോക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2012 മുതല്‍ 143,592 പേരില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്തിയ ശേഷമായിരുന്നു ഈ വിലയിരുത്തല്‍. 18 മുതല്‍ 69 വയസുവരെ പ്രായമായവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിരുന്നു. ഇതില്‍ 14,481 പേര്‍ പത്തുവര്‍ഷത്തില്‍ അധികം പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം ജോലി ചെയ്തവരായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ 1,224 പേര്‍ക്ക് പക്ഷാഘാതം…

Read More