സ്ത്രീകളിലെ വിഷാദം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

സ്ത്രീകളിലെ വിഷാദം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

പല പ്രായത്തിലുള്ള സ്ത്രീകളെ അലട്ടുന്ന മാനസിക പ്രശ്നമാണ് വിഷാദരോഗം. വിഷാദരോഗം മധ്യവയസ്‌കരായ സ്ത്രീകളെ പലവിധത്തില്‍ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ ഇത്തരക്കാരെ പിടികൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം എന്നിവയില്‍ രണ്ട് ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായുണ്ടായാല്‍ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം. ചില സ്ത്രീകളില്‍ മാറാരോഗങ്ങളും ചിലപ്പോള്‍ മറവിയും ശക്തമാകാം.  ഒന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥ, വിഷാദം, മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ശ്രമം, സംസാരക്കുറവ്, ഒറ്റയ്ക്ക് സമയം ചെലവഴിക്കുക എന്നിവ വിഷാദരോഗത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, മറവി, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അകാരണമായ ഭയം, സംശയങ്ങള്‍, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെയുള്ള മിഥ്യാനുഭവങ്ങള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്.

Read More

പാത്രം കരിഞ്ഞു പിടിച്ചോ? വൃത്തിയാക്കാൻ എളുപ്പ വഴിയുണ്ട്

പാത്രം കരിഞ്ഞു പിടിച്ചോ? വൃത്തിയാക്കാൻ  എളുപ്പ വഴിയുണ്ട്

പാചകത്തിനിടെ ഭക്ഷണം പാത്രത്തിനടിയില്‍ കരിഞ്ഞുപിടിക്കുന്നത് അടുക്കളകളില്‍ പതിവുള്ള കാര്യമാണ്. ഇത് വൃത്തിയാക്കുന്നത് വലിയ ജോലിയാണ്. എന്നാല്‍ വിഷമിക്കേണ്ട. പാചകത്തിനിടെ അടി കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വേഗത്തില്‍ വൃത്തിയാക്കാന്‍ അടുക്കളയില്‍ തന്നെയുണ്ട് വിദ്യകള്‍. അടിയില്‍ പിടിച്ചു എന്ന് മനസിലായാല്‍ ഉടന്‍ തന്നെ ഭക്ഷണം ആ പാത്രത്തില്‍നിന്നു മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പാത്രം തണുത്ത വെള്ളത്തില്‍ മുക്കി വക്കുക. ശേഷം വിനാഗിരിയും ബേക്കിംഗ് സോഡയും പാത്രത്തില്‍ ചേര്‍ത്ത് സ്‌ക്രബ്ബര്‍കൊണ്ട് കഴുകാം. ബലം പ്രയോഗിക്കാതെ തന്നെ കറ കളയാന്‍ സാധിക്കും. ഇനി പാത്രത്തില്‍ എണ്ണമയം മാറുന്നില്ല എന്നതാണ് പ്രശ്‌നം എങ്കില്‍ അതിനും അടുക്കളയില്‍ പരിഹാരമുണ്ട്. ഒരു നാരങ്ങയുടെ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പാത്രം വൃത്തിയാക്കിയാല്‍ പാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന എണ്ണമയത്തെ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.

Read More

മുരിങ്ങ; ഔഷധങ്ങളുടെ കലവറ

മുരിങ്ങ; ഔഷധങ്ങളുടെ കലവറ

കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്സമൃദ്ധമാണ്. വിറ്റാമിന്‍സി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു. മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും,…

Read More

കബീര്‍ സിങ്; ഷാഹിദ് കപൂറിനെ വിമര്‍ശിച്ച് ഗായിക സോന

കബീര്‍ സിങ്; ഷാഹിദ് കപൂറിനെ വിമര്‍ശിച്ച് ഗായിക സോന

തെന്നിന്ത്യയില്‍ വലിയ വിജയം നേടിയ സിനിമയായ ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കായ ‘കബീര്‍ സിങ്’ റിലീസായത് 21നാണ്. ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് . ചിത്രം മുമ്പോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധത അംഗീകരിക്കാനിവില്ലെന്നാണ് സോഷ്യമീഡിയയിലുള്‍പ്പെടെ നിരവധിപേരുടെ പോസ്റ്റുകള്‍. ചിത്രത്തേയും നായകകഥാപാത്രമായ ഷാഹിദിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയായ സോന മഹാപത്ര. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ നടന്മാര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലേ എന്നാണ് സോന ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. ഷാഹിദിനെ പ്രശംസിച്ചുകൊണ്ടുള്ള ബോളിവുഡ് നിരൂപകനായ നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് സോനയുടെ ട്വീറ്റ് വന്നിരിക്കുന്നത്. ചിത്രത്തിന്റെ രാഷ്ട്രീയം മാറ്റിവെച്ച് ഷാഹിദിന്റെ പ്രകടനത്തെ പ്രശംസിക്കണം എന്നാണ് നകൂല്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയം മാറ്റിവെച്ച് ഇത്രയും അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യും എന്നാണ് സോന കുറിക്കുകയുണ്ടായത്. ഇത് വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന, ഇരുണ്ട, അപചയകരമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്. ഇതിലെ രാഷ്ട്രീയത്തെ എങ്ങനെയാണ് നമുക്ക് മാറ്റിനിര്‍ത്താനാവുക? സമൂഹത്തെ പിന്നോട്ടടിക്കുന്ന…

Read More

വനിതാഫുട്‌ബോളിന് ആശംസകളുമായി മണ്‍സൂണ്‍ ഫുട്‌ബോള്‍

വനിതാഫുട്‌ബോളിന് ആശംസകളുമായി മണ്‍സൂണ്‍ ഫുട്‌ബോള്‍

രാജ്യത്ത് സ്‌പോര്‍ട്‌സ് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒട്ടേറെ ചിത്രങ്ങളാണ് സ്‌പോര്‍ട്‌സ് ജീവചരിത്ര സിനിമകളായും സാങ്കല്‍പ്പിക കഥകളായും വിജയിക്കുകയും ഒരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലമായി ഒരു പുതിയ സിനിമ വരികയാണ്. മണ്‍സൂണ്‍ ഫുട്‌ബോള്‍ എന്ന മറാത്തി സിനിമയമാണ് ഫുട്‌ബോള്‍ പശ്ചാത്തലമായി ഒരുങ്ങുന്നത്. മിലിന്റ് ഉകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗരികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ വെളളിത്തിരയില്‍ എത്തിയ താരമാണ് സാഗരിക. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്‌പോര്‍ട്‌സ് ഷൂവും സാരിയും ധരിച്ച് ഫുട്‌ബോള്‍ മൈതാനത്ത് നില്‍ക്കുന്ന സാഗരികയാണ് പോസ്റ്ററില്‍ ഉള്ളത്. വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

Read More

ബ്രോഡ്ബാന്‍ഡ് ഹോം ടിവി രംഗത്ത് വിപ്ലവം സൃഷ്ടിക്കുവാന്‍ ജിയോ

ബ്രോഡ്ബാന്‍ഡ് ഹോം ടിവി രംഗത്ത് വിപ്ലവം സൃഷ്ടിക്കുവാന്‍ ജിയോ

ടെലികോം രംഗത്തേക്ക് കടന്നുവന്നതുമുതല്‍ ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പല മുന്‍നിര കമ്പനികളും അടച്ചുപൂട്ടലിന്റ വക്കോളമെത്തുകയും ചെയ്തു. ഇപ്പോഴിതാ ബ്രോഡ്ബാന്‍ഡ് ഹോം ടിവി രംഗത്തും വിപ്ലവം തീര്‍ക്കാന്‍ ജിയോ തയ്യാറെടുക്കയാണ്. ജിയോയുടെ ജിഗാഫൈബറിന്റെ കൂടുതല്‍ ഓഫറുകളും നിരക്കുകളും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4500രൂപക്കും 2500രൂപക്കും കണക്ഷനുകള്‍ ലഭ്യമായിരിക്കും. 4500 രൂപയുടെ കണക്ഷനില്‍ കൂടുതല്‍ ഫീച്ചറുകളും വേഗതയുമുള്ള ഡിവൈസാണ് നല്‍കുക. വെറും 600 രൂപയാണ് 50 എംബിപെര്‍ സെക്കന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന് മാസം തോറും ഈടാക്കുക. 100 എംബി പെര്‍സെക്കന്‍ഡ് പ്ലാനിന് 1000 രൂപയായിരിക്കും പ്രതിമാസം ചാര്‍ജ്. എല്ലാ പ്ലാനുകള്‍ക്കൊപ്പവും ജിയോ ഹോം ടിവി, ജിയോ ലാന്‍ഡ്ലൈന്‍ കോള്‍ എന്നിവ സൗജന്യമായി നല്‍കും. ഗിഗാഫൈബറിനൊപ്പം ലഭിക്കുന്ന ഒപ്ടികല്‍ നെറ്റ്വര്‍ക്ക് ടെര്‍മിനല്‍ (ഒഎന്‍ടി) റൗട്ട്ര വഴി സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി 40ളം ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാന്‍…

Read More

വിപണി കീഴടക്കുവാന്‍ ഡസ്റ്ററിന് പിന്നാലെ മറ്റൊരു ഐറ്റവുമായി റെനോ

വിപണി കീഴടക്കുവാന്‍ ഡസ്റ്ററിന് പിന്നാലെ മറ്റൊരു ഐറ്റവുമായി റെനോ

ചെറിയ വാഹനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയമാണെന്ന് റെനോയ്ക്ക് നന്നായി അറിയാം. ആ തിരിച്ചറിവില്‍ ഇന്ത്യന്‍ വിപണിയിലേക്കായി റെനോ പ്രത്യേകം രൂപകല്പന ചെയ്ത് അവതരിപ്പിച്ച പുതിയ മോഡലാണ് റെനോ ട്രൈബര്‍. ഡസ്റ്റര്‍ ഇന്ത്യയില്‍ വെന്നിക്കൊടി നാട്ടിയതിന് പിന്നാലെയാണ് പുതിയ വാഹനവുമായി റെനോയെത്തുന്നത്. ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണ് ട്രൈബര്‍, ആ മികവ് ട്രൈബറില്‍ കാണാനുമുണ്ട്. കോംപാക്ട് എംപിവി ഗണത്തിലേക്ക് മത്സരത്തിനെത്തുന്ന റെനോ ട്രൈബര്‍ ഒറ്റനോട്ടത്തില്‍ തന്നെ കേമനാണ്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും നല്‍കുന്ന സുഖസൗകര്യങ്ങളിലും ഫീച്ചേഴ്‌സിലും ട്രൈബറിന്റെ സ്ഥാനം മുന്‍പന്തിയിലാണ്. നാല് മീറ്ററില്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാമെന്നതാണ് ട്രൈബറിന്റെ പ്രധാന ആകര്‍ഷണം. എന്തിനുമുള്ള സ്ഥലസൗകര്യം ട്രൈബറിനുള്ളിലുണ്ടെന്ന് കമ്പനി അടിവരയിട്ട് പറയുന്നു. ഉപഭോക്താവിന്റെ ആവശ്യാനുസരണം പല തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ ധാരാളം സ്‌പേസ് കാറിനകത്ത് നല്‍കും. ഇതിനൊപ്പം 625…

Read More

പാചകവാതകം ചോര്‍ന്നാല്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

പാചകവാതകം ചോര്‍ന്നാല്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

വീട്ടില്‍ പാചക വാതക ഗ്യാസ് ചോര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് ആര്‍ക്കുമറിയല്ല. ഗ്യാസ് ചോര്‍ച്ചയും തീപടരുന്നതും തടയാന്‍ എന്തു ചെയ്യണമെന്നു ജനത്തിനു കൃത്യമായ ധാരണയില്ല. ലായനി രൂപത്തിലാണു കുറ്റിയില്‍ ഗ്യാസ് നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാല്‍ ചോര്‍ച്ച അറിയാനായി മണം നല്‍കിയിരിക്കുകയാണ്. അതിനാല്‍ പതിവില്‍ കൂടുതല്‍ ഗന്ധം വരുന്നുണ്ട് എങ്കില്‍ ഒന്ന് മനസിലാക്കുക ഗ്യാസിന് ചോര്‍ച്ചയുണ്ട്. ഗ്യാസ് ചോര്‍ന്നുവെന്ന് കണ്ടാല്‍ വെന്റിലേറ്ററുകള്‍, വാതിലുകള്‍ എന്നിവ താമസം കൂടാതെ തുറന്നിടണം. ചെറിയ രീതിയില്‍ ആണ് തീ ഉണ്ടാകുന്നതെങ്കില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്. ചോര്‍ച്ച ഉണ്ടായാല്‍ ഗ്യാസ് വലിച്ചിഴച്ച് കൊണ്ടു പോകരുത്. ഉയര്‍ത്തി കൊണ്ടു പോകണം. ഓക്‌സിജന്റെ സാന്നിധ്യം ഒഴിവാക്കാന്‍ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വയ്ക്കുക. വേഗത്തില്‍ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയും ചെയ്യണം.

Read More

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കും

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കും

എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎമ്മില്‍ കാലിയാണെങ്കില്‍ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം. എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാന്‍ കാരണം. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.

Read More

നാടന്‍ സേമിയ അട വീട്ടില്‍ ഉണ്ടാക്കാം

നാടന്‍ സേമിയ അട വീട്ടില്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ സേമിയ-2കപ്പ് തേങ്ങ-1 കപ്പ് നെയ്യ്-1 ടീസ്പൂണ്‍ നേന്ത്രപ്പഴം -1 എണ്ണം പഞ്ചസാര-ആവശ്യത്തിന് ഉണ്ടാക്കുന്നവിധം സേമിയ ആദ്യം നെയ്യില്‍ വറുത്ത് എടുക്കുക. തുടര്‍ന്ന് തേങ്ങ ചിരകിയതും പഴവും ഇതിലേക്ക് മുറിച്ചിടാം. പിന്നീട് പഞ്ചസാരയും അല്പം വെള്ളവും തളിച്ച് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. എന്നാല്‍ ഉടഞ്ഞ് പോകരുത്. തുടര്‍ന്ന് ഇലയില്‍ വെച്ച് ആവിയില്‍ അട ഉണ്ടാക്കിയെടുക്കാം.

Read More