പാരസെറ്റാമോളിന് പകരം ബിയര്‍ കഴിച്ചാല്‍മതിയെന്ന് പഠനം

പാരസെറ്റാമോളിന് പകരം ബിയര്‍ കഴിച്ചാല്‍മതിയെന്ന് പഠനം

ഇനി മുതല്‍ പനി വന്നാല്‍ രണ്ട് ഗ്ലാസ് ബിയറടിച്ചാല്‍ മതിയെന്ന് പഠനം. ലണ്ടണിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള കണ്ടെത്തല്‍. മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് നല്ലൊരു വേദനസംഹാരിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കി ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു. പാരസെറ്റാമോള്‍ കഴിക്കുന്നതിനെക്കാള്‍ 25 ശതമാനം വരെ ആശ്വാസം ലഭിക്കുമെന്നും ശരീരത്തിലെ വേദനയെ ബിയര്‍ നിയന്ത്രിക്കുന്നതായും ഗവേഷകര്‍ പറയുന്നു എന്നാല്‍ വൈദ്യശാസ്ത്രപരമായി ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് പല ഡോക്ടര്‍മാരും പറയുന്നത്. പാരസെറ്റാമോള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും എന്ന് പറയുന്നത് പോലെ മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം ഓര്‍ക്കണം.

Read More

കോണ്‍ഫ്ളവറും വിനാഗിരിയും- സൗന്ദര്യ പ്രതിസന്ധികള്‍ക്ക്

കോണ്‍ഫ്ളവറും വിനാഗിരിയും- സൗന്ദര്യ പ്രതിസന്ധികള്‍ക്ക്

സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി കോണ്‍ഫ്ളവറും വിനാഗിരിയും ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുഖത്തെ നിറം, സൗന്ദര്യ പ്രശ്നങ്ങള്‍, ബ്ലാക്ക്ഹെഡ്സ് എന്നിവയെല്ലാം എല്ലാ സ്ത്രീകളേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നങ്ങളാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ് കോണ്‍ഫ്ളവറും വിനാഗിരിയും. ഇവ കൂടാതെ മറ്റ് സൗന്ദര്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിലെ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നുണ്ട്. ബ്ലാക്ക്ഹെഡ്സ് ചര്‍മ്മത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. അതിനെ പരിഹരിക്കുന്നതിന് അല്‍പം കോണ്‍ഫ്ളവറും വിനാഗിരിയും മതി. ഇത് രണ്ടും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ വെല്ലുവിളി ഉയര്‍ത്തുന്ന സൗന്ദര്യ പ്രതിസന്ധിക്ക് വിരാമമിടാന്‍ സാധിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്ഫ്ളവര്‍ രണ്ട്…

Read More

ആദ്യം പറഞ്ഞത് അമ്മയോട്; ലോകകപ്പ് സ്വപ്‌നങ്ങളുമായി പന്ത്

ആദ്യം പറഞ്ഞത് അമ്മയോട്; ലോകകപ്പ് സ്വപ്‌നങ്ങളുമായി പന്ത്

ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ലണ്ടനിലെത്തിയ താരം പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ശിഖര്‍ ധവാന് പകരം തന്നെ ടീമിലെടുത്തപ്പോള്‍ ആ കാര്യം ആദ്യം പറഞ്ഞത് അമ്മയോടാണെന്ന് ഋഷഭ് വ്യക്തമാക്കി. കേട്ടയുടനെ അമ്മ സന്തോഷവതിയായി. ഉടനെ ക്ഷേത്രത്തിലേക്ക് പോയി എനിക്കുവേണ്ടി പ്രാര്‍ഥിച്ചു. ചെറുപ്പംതൊട്ടേ, ഒരു ലോകകപ്പിലെങ്കിലും കളിക്കണമെന്നും രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യണമെന്നും സ്വപ്നം കണ്ടിരുന്നു. ടീമിലെ എല്ലാവര്‍ക്കും ഒരു സ്വപ്നം മാത്രമേയുള്ളൂ. ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തുകയെന്നത്. ഋഷഭ് വ്യക്തമാക്കി. ലോകകപ്പ് ടീമില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ കാര്യങ്ങള്‍ അത്ര നന്നായിട്ടല്ല ഞാന്‍ ചെയ്തതെന്ന് മനസ്സിലായി. ഇതോടെ ഞാന്‍ കൂടുതല്‍ പോസറ്റീവായി. കഠിനാധ്വാനം ചെയ്തു. ഐ.പി.എല്ലില്‍ നന്നായി കളിച്ചു. പരിശീലനം തുടരുകയും ചെയ്തു. ഋഷഭ് കൂട്ടിച്ചേര്‍ത്തു.

Read More

സിനിമാലോകത്തോട് താല്‍ക്കാലികമായി വിടചൊല്ലി കിങ് ഖാന്‍

സിനിമാലോകത്തോട് താല്‍ക്കാലികമായി വിടചൊല്ലി കിങ് ഖാന്‍

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത് ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍.റായ് സംവിധാനം ചെയ്ത് സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ചയത്ര വിജയം നേടിയില്ല. സീറോ പരാജയമായാല്‍ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഷാരൂഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം അത് ഗൗരവമായി പറഞ്ഞതു തന്നെയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍. സൈസ് സീറോയ്ക്കു ശേഷം ഷാരൂഖ് ഒരു ചിത്രത്തിന്റെ കരാറില്‍ പോലും ഒപ്പിട്ടിട്ടില്ല. ബഹിരാകാശയാത്രികന്‍ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആമിര്‍ ഖാനെ തേടിയെത്തിയ വേഷം അദ്ദേഹം ഷാരൂഖ് ഖാന് നല്‍കുകയായിരുന്നു. എന്നാല്‍ ഷാരൂഖ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. വിക്കി കൗശലാണ് ഷാരൂഖിന് പകരം രാകേഷ് ശര്‍മയായി വേഷമിടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വായിക്കാനും വേണ്ടിയാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഷാരൂഖ്…

Read More

തലച്ചോറുള്ള ബൈക്ക് ഇനി വിപണി കീഴടക്കും

തലച്ചോറുള്ള ബൈക്ക് ഇനി വിപണി കീഴടക്കും

രാജ്യത്തെ നിര്‍മ്മിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്കുമായി ഇലക്ട്രിക് ടൂവീലര്‍ നിര്‍മാണ സ്റ്റാര്‍ട്ടപ്പായ റിവോള്‍ട്ട് ഇന്റലികോര്‍പ്. ആര്‍വി400 എന്നാണ് ഈ പുതിയ ബൈക്കിന്റെ പേര്. ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്നോളജി മുഖേന സാധിക്കുമെന്നതാണ് റിവോള്‍ട്ടിന്റെ പ്രധാനപ്രത്യേകത. ഇതിനായി ബൈക്കില്‍ 4ഏ സിം എംബഡ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്സോസ്റ്റിന്റെ ശബ്ദം മാറ്റാനും ആപ്പ് സഹായിക്കും. ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന ബൈക്കിന് മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റാണ് ബൈക്കിന്റെ ഹൃദയം. സാധാരണ ഇലക്ട്രിക് പ്ലഗില്‍ നേരിട്ട്…

Read More

മല്‍സ്യവില റോക്കറ്റുപോലെ; പക്ഷെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കരുത്

മല്‍സ്യവില റോക്കറ്റുപോലെ; പക്ഷെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കരുത്

കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം, സ്ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്സാന്തിനുകള്‍, ഓക്സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടല്‍ വിഭവങ്ങളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഡി കാല്‍സ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങള്‍ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില…

Read More

ഐഫോണ്‍ എക്സ്ആറിന് കുത്തനെ വില കുറച്ച് ആപ്പിള്‍

ഐഫോണ്‍ എക്സ്ആറിന് കുത്തനെ വില കുറച്ച് ആപ്പിള്‍

ആപ്പിള്‍ ഐഫോണ്‍ എക്സ്ആര്‍ വീണ്ടും കുറഞ്ഞ വിലയ്ക്ക്. ഇന്ത്യയില്‍ മുന്‍പ് 76,900 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഫോണ്‍ ഇപ്പോള്‍ ആമസോണില്‍ 59,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക ഓഫര്‍ പ്രകാരം 10 ശതമാനം വിലക്കുറവില്‍ 53,990 രൂപയ്ക്ക് ലഭിക്കും. എന്നാല്‍ എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ്, മറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്കാണ് ചുരുങ്ങിയ കാലത്തേക്ക് ഈ ഓഫര്‍ ലഭിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ആപ്പിളിന്റെ ഫോണ്‍ വിലകള്‍ ഇന്ത്യക്കാര്‍ സാധാരണ പ്രതീക്ഷിക്കുന്ന വിലകളെക്കാള്‍ അധികമാണ് എന്ന് പരാതിയുണ്ട്. അതിനാല്‍ തന്നെ ഈ ചെറിയ കാല ഓഫര്‍ ഗുണം ചെയ്യും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പ്രീമിയം ബില്‍ഡ് ഒഎല്‍ഇഡി ഡിസ്പ്ലേ ഐഫോണ്‍ തടന് ഒപ്പം എത്തില്ലെങ്കിലും ഇപ്പോള്‍ വിപണിയിലുള്ള ഏത് പ്രീമിയം ഫോണിനോടും ആപ്പിളിന്റെ എക്സ്ആര്‍ കട്ടയ്ക്ക നില്‍ക്കും. വണ്‍പ്ലസ് 7 പോലുള്ള അടുത്തിറങ്ങിയ സ്മാര്‍ട്ട്ഫോണുകളുമായി…

Read More

മരണം വിതയ്ക്കുന്ന മഴക്കാല രോഗങ്ങള്‍

മരണം വിതയ്ക്കുന്ന മഴക്കാല രോഗങ്ങള്‍

മഴക്കാലമെത്തിയാല്‍ ഒപ്പം പല തരത്തിലുളള രോഗങ്ങളുമെത്തും. കുറച്ചുകാലങ്ങളായി കാലവര്‍ഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകര്‍ച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തില്‍. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. രണ്ട് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ കണ്ടുവരുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍, കാറ്റിലൂടെ പകരുന്ന രോഗങ്ങള്‍. കൂടുതല്‍ രോഗങ്ങളും ജലത്തിലൂടെയാണ് പകരുന്നത്. കൊതുക്, ഈച്ച തുടങ്ങിയവയിലൂടെയാണ് രോഗങ്ങള്‍ മിക്കതും വ്യാപിക്കുന്നത്. മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഫല്‍, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍ എന്നിവയുണ്ടായാല്‍ ശ്രദ്ധിക്കണം ഈ രോഗങ്ങള്‍ മഴക്കാല വില്ലന്മാര്‍ 1. മലേറിയ മഴക്കാലത്ത് കൂടുതല്‍ കാണുന്ന രോഗം മലേറിയയാണ്. അനാഫലിസ് വര്‍ഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് ഇവ വളരുക. തുടര്‍ച്ചയായുള്ള…

Read More

മോത്തിച്ചൂര്‍ലഡു തയ്യാറാക്കാം

മോത്തിച്ചൂര്‍ലഡു തയ്യാറാക്കാം

മോത്തിച്ചൂര്‍ ലഡു ഇഷ്ടമില്ലാത്തവരില്ല. ഇത് വീട്ടില്‍ തയ്യാറാക്കാം. ഉണക്കപ്പഴങ്ങള്‍ ഇതില്‍ ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാക്കാം. ആവശ്യമായ സാധനങ്ങള്‍ കടല മാവ് 1 / 2 കിലോ, പഞ്ചസാര 1 കിലോ, ഫുഡ് കളര്‍ (ചുവപ്പ്) 2 ടീസ്പൂണ്‍, ബദാം 1 / 2 കപ്പില്‍ കൂടുതല്‍, പിസ്താ അര കപ്പ്, ഉണക്കമുന്തിരി 1/4 കപ്പ് ,കശുവണ്ടി അര കപ്പ്, നെയ്യ് 78 ടീസ്പൂണ്‍, ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍, എണ്ണ 2 കിലോ, വെള്ളം അര ലിറ്ററില്‍ കൂടുതല്‍ തയ്യാറാക്കുന്ന വിധം 1 ഒരു ബൗളില്‍ കടലമാവ്,വെള്ളം,ഫുഡ് കളര്‍ എന്നിവ നന്നായി മിക്സ് ചെയ്യുക. 2. ക്രമേണ വെള്ളം ചേര്‍ത്ത് ഈ മിശ്രിതത്തെ ദോശ മാവിന്റെ അയവില്‍ ആക്കുക. 3. കട്ടയില്ലാതെ നന്നായി കലക്കുക. 4. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. 5. ഒരു തുള്ളി മാവ് ഇട്ട്…

Read More

കറുക മുതല്‍ നാരങ്ങമാല വരെ ; ഗണപതിഭഗവാന്റെ പ്രിയ ഇഷ്ടങ്ങള്‍

കറുക മുതല്‍ നാരങ്ങമാല വരെ ; ഗണപതിഭഗവാന്റെ പ്രിയ ഇഷ്ടങ്ങള്‍

വിഘ്നങ്ങള്‍ തീര്‍ക്കുകയെന്നതാണ് വിഘ്നേശ്വന്റെ കര്‍മ്മം. അത് പേരില്‍ തന്നെയുണ്ട്. ഏതു ചടങ്ങുകളും ആദ്യം ആരംഭിയ്ക്കുന്നത്, എന്തിന് ക്ഷേത്രങ്ങളില്‍ തന്നെ പ്രധാന പൂജകള്‍ക്കു മുന്‍പായി ആദ്യം ഗണപതി ഹവനം നടത്തി ഗണപതിയെ പ്രസാദിപ്പിക്കുന്നു. ഗണേശന്‍ പ്രസാദിച്ചാല്‍ തടസങ്ങള്‍ വരില്ലെന്നതാണ് വിശ്വാസം. ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴിപാടുകളുമുണ്ട്. പല കാര്യങ്ങള്‍ക്കായി ചെയ്യേണ്ട ചില പ്രത്യക പൂജകളും ചില പ്രത്യേക ഫല സിദ്ധിയ്ക്കായി ചെയ്യേണ്ടുന്ന വഴിപാടുകളുമുണ്ട്. കറുക കറുക ഗണപതിയ്ക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ്. കറുകമാല പ്രധാനപ്പെട്ട ഗണേശ വഴിപാടുകളിലൊന്നും. വിഘ്നങ്ങള്‍, അതായത് തടസങ്ങ്ള്‍ നീക്കാന്‍ ഇത് ഏറെ നല്ലതാണ്. തേങ്ങയുടയ്ക്കല്‍ ഇതുപോലെ തന്നെ ഗണപതിയ്ക്കു തേങ്ങയുടയ്ക്കല്‍ തടസങ്ങള്‍ തീരാന്‍ സാധാരണ ചെയ്യുന്ന മറ്റൊരു വഴിപാടാണ്. കാര്യസാധ്യത്തിനു പോകും മുന്‍പ് ഇതു ചെയ്യുന്നത് ഗുണം നല്‍കും. മുക്കുറ്റി മുക്കുററി മാല ഗണപതിയ്ക്കു പ്രിയപ്പെട്ട മറ്റൊരു വഴിപാടാണ്. ഇത് സന്തുഷ്ട ദാമ്പത്യത്തിനും ദാമ്പത്യത്തിന്റെ…

Read More