അറിയാം അരൂത എന്ന ഔഷധ സസ്യത്തെ

അറിയാം അരൂത എന്ന ഔഷധ സസ്യത്തെ

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ് അരൂത. സംസ്‌കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ഇംഗ്ലീഷ് നാമം Garden Rue എന്നാണ്. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ് വിശ്വാസം. അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര് വന്നതെന്നാണ് ഇതിന്റെ പേരിലെ ഐതീഹ്യം. സംസ്‌കൃതത്തില്‍ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലന്‍സ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തില്‍ പെടുന്നു. ഈ സസ്യത്തിന്റെ ഇലകള്‍ കൈക്കുള്ളില്‍ വച്ച് തിരുമ്മിയാല്‍ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ…

Read More

ചുറ്റും തീ ആളിയിട്ടും പിന്മാറിയില്ല : ടോവിനോയ്ക്ക് പൊള്ളലേറ്റു

ചുറ്റും തീ ആളിയിട്ടും പിന്മാറിയില്ല : ടോവിനോയ്ക്ക് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ഉടനെ തന്നെ ടൊവീനോയ്ക്ക് വൈദ്യസഹായം എത്തിച്ചെന്നും ആശങ്കപ്പെടാനില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്യൂപ്പില്ലാതെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. നാല് വശത്തും തീ ഉപയോഗിച്ചുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവീനോ അതിന് സമ്മതിച്ചില്ല. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ ടൊവീനോയ്ക്കായില്ല. തുടര്‍ന്ന് വീണ്ടും ടൊവീനോ അഭിനയിക്കാന്‍ തയ്യാറായി. സംഘട്ടന രംഗം ഷൂട്ട് ചെയ്ത് പൂര്‍ത്തിയായതിന് ശേഷമാണ് താരം പിന്‍വാങ്ങിയത്. ഇതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റെതാണ്…

Read More

രാവിലത്തെ ഹൃദായാഘതത്തെ ഭയക്കണം

രാവിലത്തെ ഹൃദായാഘതത്തെ ഭയക്കണം

ഹൃദയാഘാതം എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ അത് ഗുരുതരമായ അവസ്ഥയില്‍ നിന്ന് രക്ഷിക്കുന്നുണ്ട്. ചില ശീലങ്ങളാണ് പലപ്പോഴും ആരോഗ്യത്തെ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ വരുന്ന മാറ്റം തന്നെയാണ് പലപ്പോഴും രോഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. അതിനാല്‍ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയത്തിന്റെ ആരോഗ്യം നമ്മുടെ കൈകളിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഹൃദയാഘാതം ഉണ്ടാവാതിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാവിലെയാണ് ഹൃദയാഘാതം ഉണ്ടാവുന്നതെങ്കില്‍ അത് നിങ്ങളുടെ ജീവന് കൂടുതല്‍ അപകടം ഉണ്ടാക്കും എന്നാണ് പറയുന്നത്. കാരണം മറ്റ് സമയങ്ങളില്‍ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് രാവിലെ ഉണ്ടാവുന്ന ഹൃദയാഘാതത്തേക്കാള്‍ തീവ്രത കുറവായിരിക്കും. അതിരാവിലെ ഉണ്ടാവുന്ന ഹൃദയാഘാതം പലപ്പോഴും അല്‍പം ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണ് എന്നതാണ് സത്യം. ജേണല്‍ ട്രെന്‍ഡ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരം ഒരു…

Read More

ഫിംഗര്‍ പ്രിന്റിങ് വേണം; വാട്‌സ്അപ്പിനോട് സര്‍ക്കാര്‍

ഫിംഗര്‍ പ്രിന്റിങ് വേണം; വാട്‌സ്അപ്പിനോട് സര്‍ക്കാര്‍

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള അതിപ്രചാരമുള്ള മെസേജിങ് സംവിധാനമായ വാട്സാപ്പും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിരവധി മാസമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. വാട്സാപ്പില്‍ ഉടലെടുത്തതെന്നു കരുതപ്പെടുന്ന ചില സന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വഴിവച്ചതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. വ്യാജ വാര്‍ത്തയും മറ്റും പ്രചരിച്ചു പ്രശ്‌നമുണ്ടാക്കുന്നയാളെ ചൂണ്ടിക്കാണിക്കാന്‍ വാട്സാപ് തയാറാകണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വാട്സാപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും കൂടാതെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് തങ്ങളെ മാത്രം പഴിക്കുന്നതെന്തിന് എന്നുമുളള നിലപാടാണ് വാട്സാപ് എടുത്തത്. തങ്ങള്‍ക്ക് അറിഞ്ഞേ തീരൂവെന്ന നിര്‍ബന്ധവുമായി സര്‍ക്കാര്‍ നിന്നപ്പോള്‍ വാട്സാപ് ഇന്ത്യ വിടാന്‍ തയാറാണെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. ലോകമെമ്പാടുമായി 200 കോടിയിലേറെ ഉപയോക്താക്കളുള്ള വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. 30 കോടിയോളം പേര്‍ ഇന്ത്യയില്‍ വാട്‌സാപ് ഉപയോഗിക്കുന്നുണ്ട് എന്നാണ് അനുമാനം. വാട്സാപ്പില്‍ കൈമാറപ്പെടുന്ന എല്ലാ സന്ദേശവും കാണേണ്ട, പക്ഷേ പ്രശ്നമാകുന്ന സന്ദേശത്തിന്റെ ഉറവിടം അറിയുകയും…

Read More

നൃത്ത വേദിയിലൂടെ കാവ്യ തിരിച്ചെത്തുന്നു

നൃത്ത വേദിയിലൂടെ കാവ്യ തിരിച്ചെത്തുന്നു

ദിലീപുമായുള്ള വിവാഹശേഷം താരം അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ കാവ്യ നൃത്ത ലോകത്ത് സജീവമാകുമെന്ന് വാര്‍ത്തകള്‍. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി 2017 നവംബര്‍ 25ന് കാവ്യയും ദിലീപും വിവാഹിതരായി. ഇരുവര്‍ക്കും ഒരു കുഞ്ഞും പിറന്നു. വിജയദശമി ദിനത്തില്‍ പിറന്ന കുട്ടിക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

Read More

മുടിയുടെ തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒറ്റമൂലി

മുടിയുടെ തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള  ഒറ്റമൂലി

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. മുടി പൊട്ടിപ്പോവുക, മുടിക്ക് ആരോഗ്യമില്ലാത്തത്, വരണ്ട മുടി, താരന്‍ എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുകയാണ് പലരും. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഒരു മികച്ച ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതെങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയുകയില്ല. ഹെയര്‍മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. ഇതിനായി പഴം, തേന്‍, തൈര് എന്നീ ചേരുവകളാണ് ആവശ്യമുള്ളത്. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നും മുടിയുടെ ആരോഗ്യത്തിന് എങ്ങനെ സഹായിക്കുന്നു എന്നും നോക്കാം. ഒരു പാത്രത്തിലേക്ക് നല്ലതു പോലെ പഴുത്ത പഴം ഉടക്കുക. അതിലേക്ക് അല്‍പം തേനും തൈരും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം. നല്ലതു പോലെ…

Read More

വെള്ളത്തില്‍ കൈ മുക്കിയാല്‍ അറിയാം ഹൃദയാഘാത സാധ്യതകള്‍

വെള്ളത്തില്‍ കൈ മുക്കിയാല്‍ അറിയാം ഹൃദയാഘാത സാധ്യതകള്‍

ഹൃദയാഘാതത്തിന് കാരണം ഒന്നേയുള്ളൂ, ഹൃദയത്തിലേയ്ക്കു രക്ത പ്രവാഹം നിലയ്ക്കുന്നതാണ്. എന്നാല്‍ ഹൃദയാഘാതത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ ഇതില്‍ പ്രധാന വില്ലനാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തുന്നു. കൊളസ്ട്രോളിന് പുറമേ കൂടിയ പ്രമേഹം, പെട്ടെന്നുണ്ടാകുന്ന ആഘാതം, ചില പ്രത്യേക ഡ്രഗ്സ് തുടങ്ങിയവയെല്ലാം ഇതിനു കാരണവുമാകുന്നുണ്ട്. ഹൃദയാഘാതം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണു പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. നെഞ്ചു വേദന ഹൃദയാഘാത ലക്ഷണമാണോ അതോ അസിഡിറ്റി കാരണമോ എന്നറിയാതെ പലരും ആപത്തില്‍ പെടുന്നുണ്ട്. ചിലര്‍ക്ക് ചെറിയ ആഘാതം വരുന്നതു തിരിച്ചറിയാനുമാകില്ല. ഏതു രോഗത്തിനും ശരീരം ലക്ഷണം കാണിയ്ക്കുന്നതു പോലെ ഹൃദയാഘാതത്തിനും ചില ചെറിയ ലക്ഷണങ്ങളുണ്ട്. ഇതല്ലാതെ ഹൃദയാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുന്ന പരീക്ഷണങ്ങളുമുണ്ട്. വളരെ സിംപിളായ ഒന്നാണിത്. ഒരു ഗ്ലാസ് തണുത്ത വെള്ളവും നമ്മുടെ കൈ വിരലുകളും ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്. നല്ല തണുത്ത ഒരു…

Read More

അമ്മയാകാം ഈ ഡയറ്റിലൂടെ

അമ്മയാകാം ഈ ഡയറ്റിലൂടെ

അമ്മയാകാന്‍ കഴിയുകയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ഒരു ജന്മം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. കാരണങ്ങള്‍ പലതുമാകാം, ചിലര്‍ക്കിത് ജന്മനാ ഉള്ള പ്രശ്നമാകില്ല, ചില ചെറിയ പ്രശ്നങ്ങള്‍ കാരണമാകാം. ഉദാഹരണത്തിന് ഗര്‍ഭധാരണത്തിനും പോഷകങ്ങള്‍ ആവശ്യമാണ്. ഇവ സ്ത്രീ ശരീരത്തില്‍ കുറയുന്നത് ഗര്‍ഭം ധരിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യകരമായ ഗര്‍ഭത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നു. അടുത്തിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനാവശ്യമായ ചില വഴികളെക്കുറിച്ചും ഇതിനാവശ്യമായ ഫെര്‍ട്ടിലിറ്റി ഡയറ്റിനെക്കുറിച്ചും പ്രതിപാദിയ്ക്കുകയുണ്ടായി. ചില പ്രത്യേക രീതിയിലെ ഡയറ്റുകള്‍ പാലിയ്ക്കുന്നത് പെട്ടെന്നു തന്നെ സ്ത്രീകളില്‍ ഗര്‍ഭധാരണം സാധ്യമാക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഈ പ്രത്യേക ഡയറ്റിലൂടെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ഓവുലേഷനും ഇതു വഴി പ്രത്യുല്‍പാദന ശേഷിയും വര്‍ദ്ധിപ്പിയ്ക്കുക. ആരോഗ്യകരമായ ഗര്‍ഭത്തിന് നല്ല തുടക്കം…

Read More

കൊച്ചുണ്ണിയ്ക്ക് ശേഷം നിവിനും സണ്ണി വെയ്‌നും ഒന്നിക്കുന്നു

കൊച്ചുണ്ണിയ്ക്ക് ശേഷം നിവിനും സണ്ണി വെയ്‌നും ഒന്നിക്കുന്നു

നിവിന്‍ പോളി നായകനാകുന്ന ചിത്രം നിര്‍മ്മിച്ചാണ് സണ്ണി വെയ്ന്‍ സുഹൃത്തിനൊപ്പം കൈകോര്‍ക്കുന്നത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘പടവെട്ട്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. രാത്രിയുടെ പശ്ചാത്തലത്തില്‍ വരച്ച ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലഞ്ചെരുവില്‍ രാത്രി ടോര്‍ച്ചുമായി നില്‍ക്കുന്ന വ്യക്തിയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. കൂടെ ഒരു കോഴിയെയും പശുവിനെയും കാണാം. തട്ടത്തിന്‍ മറയത്തി’നും ‘കായംകുളം കൊച്ചുണ്ണി’യ്ക്കും ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിയും കൈകോര്‍ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പടവെട്ടി’നുണ്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭം നാടകമായിരുന്നു. മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ഒരുക്കിയ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രവും ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് നാടകത്തിന് നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

Read More

സാരികള്‍ വാഷിംഗ് മെഷീനില്‍ അലക്കുമ്പോള്‍ ശ്രദ്ധിക്കുക

സാരികള്‍ വാഷിംഗ് മെഷീനില്‍ അലക്കുമ്പോള്‍ ശ്രദ്ധിക്കുക

കല്ലില്‍ അലക്കുന്ന രീതിയൊക്കെ പഴഞ്ചനായിരിക്കുന്നു. മിക്ക വീടുകളിലും അലക്കുന്നതിന് ഇപ്പോള്‍ വാഷിംഗ് മെഷീനുകള്‍ ഉണ്ട്. എന്നാല്‍ എല്ലാതരം വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ അലക്കനാകില്ല. സാരികളാണ് ഇതില്‍ പ്രധാനം. വലിയ വില കൊടുത്താണ് പലപ്പോഴും നമ്മള്‍ സാരികള്‍ വാങ്ങാറുള്ളത്. അത്തരം സാരികളെ വാഷിംഗ് മെഷീനില്‍ യാതൊരു ശ്രദ്ധയും കൂടാതെ അലക്കിയാല്‍ അധികകാലം ആ സാരി ഉപയോഗിക്കാനാകില്ല എന്നുറപ്പാണ്. അതിനാല്‍ വാഷിംഗ് മെഷീനില്‍ സാരികള്‍ അലക്കുന്നതിന് മുന്‍പായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അലക്കുമ്പോള്‍ സാരി ഏതു തരം മെറ്റീരിയലില്‍ ഉള്ളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പട്ടുസാരികള്‍ ഒരിക്കലും വാഷിംഗ് മെഷീനില്‍ അലക്കാന്‍ പാടില്ലാത്തവയാണ്. ഇവ ഉടുത്തുകഴിഞ്ഞാല്‍ ഇളം വെയില്‍ കൊള്ളിച്ച് ഉണക്കി എടുക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ ഡ്രൈ ക്ലീനിംഗിന് നല്‍കാം. കോട്ടണ്‍ സാരികളും വാഷിംഗ് മെഷീനുകളില്‍ അലക്കുന്നത് നല്ലതല്ല. ഇത് കല്ലില്‍ അലക്കുന്നതും സാരിയെ കേടുവരുത്തും. ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കാതെ ഷാംപു ഉപയോഗിച്ച് മയത്തിലാണ്…

Read More