രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.

രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.

തിരുവനന്തപുരം : ജൂണ്‍ 21 ന് പള്ളിപ്പുറം സി.ആര്‍.പി.എഫ് ഗ്രൗണ്ടില്‍ രാവിലെ 6 മുതല്‍ 8 മണി വരെ തിരുവനന്തപുരം ആര്‍ട്ട് ഓഫ് ലിവിംഗ്‌സംഘടിപ്പിക്കുന്ന യോഗ ചലഞ്ച് കേരളത്തിലെ ലോകയോഗ ദിനാഘോഷങ്ങളിലെ മുഖ്യപരിപാടിയാണ്.ഭാരതമൊട്ടാകെ തിരുവനന്തപുരം ഉള്‍പ്പടെ 22 കേന്ദ്രങ്ങളിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ ഇത്തരം റെക്കോര്‍ഡ് ശ്രമങ്ങള്‍ നടത്തുന്നത്.യോഗശാസ്ത്രത്തിലെ വീരഭദ്രാസനംമൂന്ന് മിനിറ്റ് നേരം നിലനിര്‍ത്തുകയെന്നതാണ് ഗിന്നസ്സ് ചലഞ്ച്.ആര്‍ട്ട് ഓഫ് ലിവിംഗിലെസര്‍ട്ടിഫൈഡ് യോഗപ്രൊഷണല്‍മാര്‍ കഴിഞ്ഞ 10ദിവസങ്ങളായി ഇതിനുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നടത്തിവരികയാണ്.തിരുവനന്തപുരം ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിലാണ ്ചലഞ്ച ്‌സംഘടിപ്പിച്ചിട്ടുള്ളത്. സി.ആര്‍.പി.എഫ്,ബി.എസ്.എഫ്, സി.ഐ.എസ്സ്.എഫ്, ഐ റ്റി.ബി.പി തുടങ്ങിയഅര്‍ദ്ധസൈനിക വിഭാഗങ്ങളും സമീപത്തെസ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ടെക്‌നോപാര്‍ക് ജീവനക്കാരും ആര്‍ട്ട് ഓഫ് ലിവിംഗ് അംഗങ്ങളോടൊപ്പം ചലഞ്ചിന്റെ ഭാഗമാകും. ആയിരത്തില്‍പ്പരം പേര്‍ പള്ളിപ്പുറത്തെ ചലഞ്ചില്‍ പങ്കെടുക്കും. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ രാജ്യാന്തര യോഗദിനാഘോഷങ്ങള്‍ ജീവനകലാ ആചാര്യന്‍പൂജനീയ ശ്രീശ്രീ .രവിശങ്കര്‍ജി ജൂണ്‍ 6ന്‌സ്വിറ്റ്സ്സര്‍ലന്റിലെ…

Read More

കൂടുതല്‍ അറിയാം സര്‍പ്പഗന്ധിയെ

കൂടുതല്‍ അറിയാം സര്‍പ്പഗന്ധിയെ

പാഴ്ചെടികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാതെ വളരുന്ന ചെടിയായാണ് പലപ്പോഴും സര്‍പ്പഗന്ധിയെ കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി. ഇതിന്റെ വേരാണ് ആരോഗ്യ ഗുണങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. ആധുനിക വദ്യശാസ്ത്രത്തിലും സര്‍പ്പഗന്ധിക്ക് ഉള്ള പ്രാധാന്യം ചില്ലറയല്ല. നാട്ടു വൈദ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സര്‍പ്പഗന്ധി. പാമ്പിന്‍ വിഷത്തിന് വരെ സഹായിക്കുന്നതാണ് സര്‍പ്പഗന്ധി. പല രോഗങ്ങള്‍ക്കും ഉള്ള മറുമരുന്നാണ് സര്‍പ്പഗന്ധിയില്‍ ഉള്ളത്. സര്‍പ്പഗന്ധിയില്‍ നിന്ന് റിസര്‍പ്പിന്‍, അജ്മാലൂന്‍ എന്ന ആല്‍ക്കലോയ്ഡുകളാണ് രക്തസമ്മര്‍ദ്ദത്തിന് എതിരേ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ന് നാസം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെടികളില്‍ ഒന്നാണ് സര്‍പ്പഗന്ധി. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വളര്‍ത്തേണ്ട ഒന്നാണ് സര്‍പ്പഗന്ധി. നാട്ടുവൈദ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് സര്‍പ്പഗന്ധി. ഇതിന്റെ വേരുകള്‍ക്ക് സര്‍പ്പത്തിന്റെ ഗന്ധമാണ് എന്നതുകൊണ്ടാണ് ഇതിനെ സര്‍പ്പഗന്ധി എന്ന് പറയുന്നത്. എന്തൊക്ക ആരോഗ്യ ഗുണങ്ങള്‍…

Read More

നന്നായി ഉറങ്ങാം ഇങ്ങനെ

നന്നായി ഉറങ്ങാം ഇങ്ങനെ

നന്നായി ഉറങ്ങാന്‍ പറ്റാത്താകുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സുഖകരമായ നിമിഷങ്ങളാണ്. സുഖകരമായ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കാന്‍ ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഉറക്കമിളയ്ക്കരുത് രാത്രി സമയങ്ങളില്‍ ദീര്‍ഘ സമയം ടിവി കാണുന്നവരുണ്ട്. എന്നാല്‍ ടിവി ഒരു സമയം കഴിഞ്ഞാല്‍ ഓഫ് ചെയ്യേണ്ടതാണ്. പത്ത് മണിക്ക് ഓഫ് ചെയ്താല്‍ അത്രയും നല്ലത്. ഫോണ്‍ വിളി കിടക്കുന്നതിനുമുന്‍പുള്ള ഫോണ്‍ വിളിയും മെസ്സേജ് അയപ്പും ഒഴിവാക്കുക. നിങ്ങളുടെ മനസ്സ് ഓഫ് ആകാന്‍ കുറച്ച് സമയം എടുക്കും. അത് അനുവദിക്കുക. കഫീന്‍ അമിതമായ കഫീന്‍ ഉപയോഗവും രാത്രിയുള്ള ഉറക്കം കെടുത്താം. ഇതും നിയന്ത്രിക്കുക. സിഗരറ്റ്,മദ്യം രാത്രിയുള്ള സിഗരറ്റ് വലിയും മദ്യപാനവും നിങ്ങളുടെ ഉറക്കം ഇല്ലാതാക്കും. ഇത് അടുത്ത ദിവസത്തെയും നശിപ്പിക്കും. നിങ്ങള്‍ എപ്പോഴും അലസന്‍മാരായിരിക്കും.എന്നാല്‍ ഇത് ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കിടക്കുന്നതിന്റെ ഒന്നരമണിക്കൂര്‍ മുന്‍പെങ്കിലും ഇത് ചെയ്യുക. കിടക്കുന്നതിനുമുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കാലുകള്‍ വെള്ളത്തില്‍ അല്‍പനേരം…

Read More

ബാംഗ്ലൂര്‍ വേറെ ലെവല്‍

ബാംഗ്ലൂര്‍ വേറെ ലെവല്‍

ഏഷ്യാ പസിഫിക് മേഖലയില്‍ അതിര്‍ത്തി കടന്നുളള നിക്ഷേപ കേന്ദ്രങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടി ബാംഗ്ലൂര്‍. നിക്ഷേപ വരവിലുണ്ടായ വന്‍ കുതിച്ചുകയറ്റമാണ് ബാംഗ്ലൂരിന് ഈ വലിയ നേട്ടം സമ്മാനിച്ചത്. ആഗോളതലത്തിലുണ്ടാക്കിയ പ്രശസ്തിയും നിരവധി രാജ്യാന്തര കോര്‍പറേറ്റുകളുടെ കേന്ദ്രമെന്ന നിലയ്ക്കുമാണ് ബാംഗ്ലൂരിന് ഈ പദവി ലഭിച്ചത്. ഏഷ്യാ പസിഫിക് മേഖലയിലെ വന്‍ നഗരങ്ങളോടൊപ്പം സ്ഥാനം ലഭിച്ചതോടെ ബാംഗ്ലൂരിന്റെ കുതിപ്പിന് ഇനി വേഗം കൂടും. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യ നടത്തിയ ഏഷ്യാ പസിഫിക് ഇന്‍വെസ്റ്റര്‍ ഇന്റന്‍ഷന്‍സ് സര്‍വേയിലാണ് കണ്ടെത്തല്‍.

Read More

മഴയെ വായു വിഴുങ്ങി

മഴയെ വായു വിഴുങ്ങി

സാധാരണ കാലവര്‍ഷത്തില്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ നിന്നും 30 ശതമാനം കുറവാണ് ഇത്തവണ ലഭിക്കുന്നത് എന്ന് കാലവസ്ഥ നിരീക്ഷകര്‍. ചുഴലിക്കാറ്റായ വായുവിന്റെ ഗതിമാറ്റം കാലവര്‍ഷത്തിന്റെ തുടക്കത്തെ ദുര്‍ബലപ്പെടുത്തിയെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം അടുത്തദിവസം ശക്തമാകുന്നതോടെ കാലവര്‍ഷം വീണ്ടും സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. സാധാരണ ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ 30% ഇത്തവണ കുറവാണ്. കറുത്തിരുണ്ട കാര്‍മേഘങ്ങളുടെ തുടര്‍ച്ചയായ വരവും ഇടക്കുള്ള പ്രദേശിക മഴയുരണ്ടുദിവസം കൂടി തുടരുമെന്നാണ് കാലവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നത്. വായുവിന്റെ ഉത്ഭവം കാലവര്‍ഷക്കാറ്റിനെ ഉലച്ചു. അറബിക്കടലിലെ ഉപരിതല ചൂട് ഉയര്‍ന്നതാണ് വായു എന്ന ചുഴലിക്കാറ്റ് പിറവിയെടുക്കാന്‍ കാരണമായത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തുകൂടി പോയ വായു ഗുജറാത്തിനു പടിഞ്ഞാറ് ദുര്‍ബലമായി. ഈ ആഴ്ചയോടെ വായുവിന്റെ പ്രഭാവം നിലയ്ക്കും. വായു വന്നില്ലായിരുന്നെങ്കില്‍ തുടര്‍ച്ചയായി കേരളത്തില്‍ നല്ല മഴ ലഭിക്കുമായിരുന്നു.

Read More

റിയാലിറ്റി ഷോകളില്‍ കുട്ടികളെ ചുമ്മാ തുളളിക്കണ്ടന്നു കേന്ദ്രം

റിയാലിറ്റി ഷോകളില്‍ കുട്ടികളെ ചുമ്മാ തുളളിക്കണ്ടന്നു കേന്ദ്രം

ടിവി ചാനലുകളിലെ റേറ്റിങിന്റെ മുഖ്യ ഘടകമായ കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദ്രത്തിന്റെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് കേന്ദ്രം മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ചെറിയ കുട്ടികളെ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കുന്ന രീതികളില്‍ ചിലത് ഉചിതമല്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്തകുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് കര്‍ശന താക്കീതുമായാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതായും ചലച്ചിത്രങ്ങളിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന രംഗങ്ങള്‍ അനുകരിക്കുന്നതും കുട്ടികളില്‍ മോശം പ്രവണതയ്ക്ക് സാധ്യത ഉണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. ഇതു തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read More

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചാലുള്ള സൗകര്യങ്ങള്‍ ഇവയാണ്

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചാലുള്ള സൗകര്യങ്ങള്‍ ഇവയാണ്

ആര്‍ത്തവ സമയത്ത് ഉപയോഗിയ്ക്കാൻ തുണി, സാനിറ്ററി പാഡ് എന്നിവയെക്കാൾ സൗകര്യപ്രദമാണ് മെന്‍സ്ട്രല്‍ കപ്പ്. പക്ഷേ, മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചുള്ള അജ്ഞതയാണ് പലരും ഇത് ഉപയോഗിക്കാൻ മടിക്കുന്നതിനു കാരണം. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് മൂലമുള്ള സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പേരുപോലെതന്നെ ഇതൊരു കപ്പ് ആണ്. ആര്‍ത്തവസമയത്ത് പാഡുകള്‍ക്കും ടാംപണുകള്‍ക്കും പകരമായി ഉപയോഗിക്കാം. ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്ന നേട്ടമാണ് മെന്‍സ്ട്രല്‍ കപ്പിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണം. സിലിക്കോണ്‍, ലാറ്റക്‌സ്, റബര്‍ എന്നിങ്ങനെ മൂന്നു വസ്തുക്കള്‍ ഉപയോഗിച്ചാണ് മെന്‍സ്ട്രല്‍ കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവരക്തം വലിച്ചെടുക്കുന്നില്ല. പകരം ചെറിയ കപ്പില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. രക്തസ്രാവം തുടങ്ങുന്നതിനു മുമ്പായി കപ്പ് മടക്കി യോനിയുടെ ഉള്ളിലേക്ക് കപ്പിന്റെ വായഭാഗം മുകളിലേക്കായി വയ്ക്കുന്നു. യോനിയ്ക്കുള്ളില്‍ വച്ചതിനു ശേഷം ചെറുതായി ഒന്ന് തിരിച്ചാല്‍ കപ്പ് ചോര്‍ച്ചയ്ക്ക് ഇട നല്‍കാത്തവിധം ഉറയ്ക്കും. ഉപയോഗശേഷം കപ്പ് തിരികെയെടുക്കാന്‍ കപ്പിന്റെ…

Read More

പ്രിയ വാര്യര്‍ മികച്ച ഗായിക തന്നെ

പ്രിയ വാര്യര്‍ മികച്ച ഗായിക തന്നെ

ഒറ്റക്കണ്ണിറുക്കലിലൂടെ ലോകമെമ്പാടും വൈറലായ പ്രിയ വാര്യര്‍ പിന്നണിഗാനരംഗത്തേയ്ക്കും ചുവടുവെക്കുന്നു. നടി പാടിയ ആദ്യഗാനം പുറത്ത് വിട്ടു. രജിഷ നായികയാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലാണ് പ്രിയ പ്രകാശ് പാടിയിരിക്കുന്നത്. തീവണ്ടിയിലെ ജീവാംശമായ് എന്ന് തുടങ്ങുന്ന ബമ്പര്‍ഹിറ്റ് ഗാനം ഒരുക്കിയ കൈലാസ് മേനോനാണ് ഈ പാട്ടിന് പിന്നില്‍. പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ക്കൊപ്പം ഡ്യുവറ്റ് പാടിയാണ് പ്രിയ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. നീ മഴവില്ലു പോലെന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രിയ പാടിയിരിക്കുന്നത്. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത് ‘ജൂണ്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം നടി അഭിനയിക്കുന്ന ചിത്രമാണിത്. ഫൈനല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ…

Read More

തഴുതാമ രോഗവിനാശകാരി

തഴുതാമ രോഗവിനാശകാരി

ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മലമൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും…

Read More

ആരോപണം തെളിഞ്ഞാല്‍ ജയിലിലേക്ക് പോകുമെന്ന് വിനായകന്‍

ആരോപണം തെളിഞ്ഞാല്‍ ജയിലിലേക്ക് പോകുമെന്ന് വിനായകന്‍

ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ വിനായകനെ അറസ്റ്റ് ചെയ്തേക്കുമെന്ന സാഹചര്യത്തിലാണ് വിനായകന്റെ പ്രതികരണം. എനിക്ക് ഒന്നും പറയാനില്ല. അവള്‍ ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക. എനിക്ക് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല. തന്നെ വിളിക്കുന്നവരുടെ കോള്‍ റെക്കോര്‍ഡ് ചെയ്യാറില്ലെന്നും അത് തന്നെ സംബന്ധിക്കുന്നതാണെന്ന് തോന്നുന്നില്ലെന്നും വിനായകന്‍ പറഞ്ഞു. അത് ചെയ്തത് താനാണെന്ന് തെളിയിച്ചാല്‍ തന്നെ ശിക്ഷിക്കാം. അറസ്റ്റ് ചെയ്യാം, ജയിലില്‍ അടയ്ക്കാം വിനായകന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ദളിത് പെണ്‍കുട്ടികളുടെ ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ ആക്ടിവിസ്റ്റ് യുവതി വിളിച്ചത്. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കല്‍പ്പറ്റ പോലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍…

Read More