പൊക്കിള്‍ മനോഹരമാക്കാം

പൊക്കിള്‍ മനോഹരമാക്കാം

ആരോഗ്യവും സൗന്ദര്യവും എല്ലാമാണ് പൊക്കിള്‍. എന്നാല്‍ പലപ്പോഴും നമ്മള്‍ കാണിക്കുന്ന ചെറിയ ചില അശ്രദ്ധ മൂലം പലപ്പോഴും അനാരോഗ്യത്തിലേക്ക് നമ്മള്‍ എത്തുന്നുണ്ട്. ശ്രദ്ധിക്കാതെ വിടുന്ന ചെറിയ കാര്യമായിരിക്കും പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. പൊക്കിള്‍ ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്തെങ്കിലും തരത്തിലുള്ള ഡിസ്ചാര്‍ജ് പോലെ എന്തെങ്കിലും പൊക്കിളില്‍ നിന്ന് വരുന്നുണ്ടോ എന്ന കാര്യം ഇടക്കിടക്ക് ശ്രദ്ധിക്കണം. കാരണം ഇത് ഗുരുതരമായ ഇന്‍ഫെക്ഷനാണ് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം. പൊക്കിള്‍ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടേ ഇരിക്കുന്നു. വിയര്‍പ്പ് കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പല വിധത്തില്‍ ഗുരുതരമാവുന്നതിനുള്ള സാധ്യതയും ഉണ്ട്. സോപ്പും വിയര്‍പ്പും അഴുക്കും എല്ലാം ഒരു പോലെ ഏല്‍ക്കുന്ന സ്ഥലമാണ് പലപ്പോഴും പൊക്കിള്‍. അതുകൊണ്ട് തന്നെ കുളിക്കുമ്പോള്‍ ഒരു നോട്ടം കൊണ്ട് പൊക്കിള്‍ ക്ലീന്‍…

Read More

വീടുകളില്‍ നിന്ന് മൂട്ടകളെ തുരത്താം

വീടുകളില്‍ നിന്ന് മൂട്ടകളെ തുരത്താം

വീടുകളില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചെറു ജീവികളാണ് മൂട്ടകള്‍. സെക്കന്‍ ഹാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നത് വഴിയും വീട്ടിലെ ശുചിത്വമില്ലായ്മ മൂലവും ഒക്കെയാണ് ചോരകുടിയന്മാരായ മൂട്ടകള്‍ വീടുകളില്‍ സ്ഥാനം ഉറപ്പിക്കുന്നത്. പതിയെ ഇവ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി തീര്‍ക്കുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ക്ക് പുറമേ ശരീരിക അസ്വസ്ഥതകള്‍ക്കും ഇവ കാരണമാകുന്നു. മൂട്ടകകള്‍ വീടുകളില്‍ പെരുകി കഴിഞ്ഞാല്‍ ഇവയെ മുഴുവനായും ഇല്ലാതാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വീട്ടില്‍ നിന്നും മൂട്ടകളെ അകറ്റിനിര്‍ത്താനായി നിങ്ങളുടെ വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ തുടങ്ങി ശ്രദ്ധയോടെ ചെയ്യേണ്ടുന്ന നിരവധി കാര്യങ്ങളുണ്ട്. അവയൊക്കെ കൃത്യമായി ചെയ്താല്‍ ഈ ശൂദ്ര ജീവിയെ വേരോടെ പിഴുതെറിയാന്‍ സാധിക്കും. ഇവയെ തുരുത്തി ഓടിക്കാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ലോത്ത് ഡ്രൈ മെഷീനുകളാണ് പ്രധാന പരിഹാരം ക്ലോത്ത് ഡ്രെയിംഗ് മെഷീനുകളുടെ ഉപയോഗം ഒരു പരിധിവരെ മൂട്ടകളെ പ്രതിരോധിക്കാന്‍…

Read More

ആരാധകര്‍ക്ക് സര്‍പ്രൈസുമായി അമലപോള്‍ ആൈടയില്‍

ആരാധകര്‍ക്ക് സര്‍പ്രൈസുമായി അമലപോള്‍ ആൈടയില്‍

ഉടയാടകള്‍ എന്നാണ് ആടൈ എന്ന തമിഴ് വാക്കിന് അര്‍ത്ഥം. അമല പോള്‍ നായികയാകുന്ന ആടൈയുടെ ടീസര്‍ ഞെട്ടിക്കുന്നതാണ്. ടീസറിനു വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍ നിര നായികമാര്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രത്തെയാണ് ബോള്‍ഡായി അമല ഏറ്റെടുത്തത്. ‘മേയാത മാന്‍’ എന്ന ചിത്രത്തിന് ശേഷം രത്നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടൈ’. ”ആടൈ ഒരു ഡാര്‍ക് കോമഡിച്ചിത്രമാണ്. പക്വതയുള്ള കാഴ്ചക്കാരെ ലക്ഷ്യം വച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്” – സംവിധായകന്‍ രത്നകുമാര്‍ വ്യക്തമാക്കുന്നു. അമല പോളിന് ഈ സിനിമയില്‍ ഒരു നായകന്‍ ഉണ്ടാവില്ല. ”ഇത് വളരെ വ്യത്യസ്തമായ കാര്യമാണ്. മറ്റൊരാളും മുമ്പ് ചെയ്തിട്ടില്ല. ഞാനും സംവിധായകന്‍ രത്നകുമാറും ഒരു ടീമായാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഒരു നടിയെന്നോ സംവിധായകനെന്നോ ഉള്ള സ്ഥാനങ്ങളൊന്നും അവിടെ പ്രസക്തമല്ല” – അമല പോള്‍ വ്യക്തമാക്കുന്നു.

Read More

തൈരിന് പുളി കൂടിയാല്‍ ഇതാണ് മാര്‍ഗം

തൈരിന് പുളി കൂടിയാല്‍ ഇതാണ് മാര്‍ഗം

തൈരിലെ പുളി കുറക്കുന്നതിന് ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. പൊടിക്കൈകള്‍ നോക്കി തൈരിലെ പുളി കുറക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്നും നോക്കാം. തൈരിന് പുളി കൂടി എന്ന് പരാതി പറയുന്നവര്‍ ഈ പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നല്ല സ്വാദും അധികം പുളിയില്ലാത്ത തൈര് കഴിക്കാവുന്നതാണ്. തൈരിലെ പുളി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയെല്ലാമാണ്. തൈരിന് പുളി കൂടി എന്ന് പരാതി പറയുന്നവര്‍ക്ക് ഒരു കഷ്ണം തേങ്ങ അതിലിട്ട് വെച്ചാല്‍ മതി. ഇത് തൈരിനെ അധികം പുളിക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഈ തൈര് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ആവശ്യത്തിന് പുളിയുള്ള തൈര് എളുപ്പമായി ലഭിക്കും. പച്ചമുളക് ഒരു കഷ്ണം പച്ചമുളക് എടുത്ത് തൈരില്‍ ഇട്ട് വെച്ചിരുന്നാല്‍ അത് തൈര് അമിതമായി പുളിക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പച്ചമുളക് അമിത പുളിയുള്ള തൈരിന്…

Read More

ഇരട്ട കുട്ടികളുടെ അമ്മയാകാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക!

ഇരട്ട കുട്ടികളുടെ അമ്മയാകാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക!

ഇരട്ട കുട്ടികളുടെ അമ്മയാകാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ . മറ്റു ഗര്‍ഭിണികളെ അപേക്ഷിച്ചു ഇരട്ടകുട്ടികളുടെ അമ്മയാകുന്നവര്‍ കുറച്ചു ജാഗരൂകരാകേണ്ടതുണ്ട്. രക്തസമ്മര്‍ദം മൂലം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവാന്‍ ഇടയുള്ള വിഷമതകള്‍, നേരത്തേയുള്ള പ്രസവം, ഗര്‍ഭകാല പ്രമേഹം എന്നിവ ഇരട്ടക്കുട്ടികളെ ഗര്‍ഭാവസ്ഥയിലായിരിക്കുന്നവര്‍ നേരിടേണ്ട വെല്ലുവിളികള്‍ തന്നെയാണ്. ഇതിനാലാണ് ഡോക്ടര്‍മാരും മറ്റു മുതിര്‍ന്നവരും നിങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പാടെ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നു പറയുന്നത്. ഗര്‍ഭത്തിലുള്ളതു ഐഡന്റിക്കല്‍ ട്വിന്‍സ് അഥവാ സരൂപ ഇരട്ടകള്‍ ആണെങ്കില്‍ അവര്‍ ഒരേ പ്ലസെന്റ്റയായിരിക്കും ഉപയോഗിക്കുന്നത്; എന്നാല്‍ ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് അഥവാ സാഹോദര്യ ഇരട്ടകളാണെങ്കില്‍ രണ്ടു പ്ലസെന്റ്റ അനിവാര്യമാണ്. ചില സാഹചര്യങ്ങളില്‍ ഒരു കുഞ്ഞു പ്ലസെന്റ്റയുടെ ഏറ്റവും ചെറിയ അറ്റത്തായിരിക്കും സ്ഥാനംപിടിച്ചിരിക്കുന്നത്. ആ അവസരത്തില്‍ കുഞ്ഞിന് തക്കതായ പോഷകാഹാരം നല്‍കി പരിചരിക്കേണ്ടതു അമ്മയുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല; സങ്കീര്‍ണമായ ഗര്‍ഭാവസ്ഥക്കമിതു കാരണമായേക്കാം. ഇരട്ടക്കുട്ടികളാണെങ്കില്‍ നേരത്തെ തന്നെ ഡെലിവറി…

Read More

സംവൃത നാട്ടിന്‍പുറത്തുകാരിയായപ്പോള്‍

സംവൃത നാട്ടിന്‍പുറത്തുകാരിയായപ്പോള്‍

ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയനടി സംവൃത്ത സുനില്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. മോഡേണ്‍ പെണ്‍കുട്ടിയായും തനി നട്ടിന്‍പുറത്തുകാരിയായ ഭാര്യയായുമെല്ലാം സംവൃത മലയാളത്തില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍നിന്നും ഒരു ഇടവേള എടുത്തത്. പ്രജിത് സംവിധനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന’ സിനിമയിലൂടെയാണ് സംവൃത തിരികെ വരാന്‍ ഒരുങ്ങുന്നത്. നാട്ടിന്‍പുറത്തുകാരിയായ ഒരു ഭാര്യയായാണ് ചിത്രത്തില്‍ സംവൃത വേഷമിടുന്നത്. ഗീത എന്നാണ് സംവൃതയുടെ കഥാപാത്രത്തിന്റെ പേര് ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമക്കുവേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

കക്ഷങ്ങളിലെ ഇരുണ്ട നിറത്തിനെ അകറ്റാം

കക്ഷങ്ങളിലെ ഇരുണ്ട നിറത്തിനെ അകറ്റാം

  കക്ഷങ്ങളില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ഇരുണ്ട നിറം രൂപപ്പെടുന്നത് പലയാളുകള്‍ക്കും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഈ ഇരുണ്ട് നിറം പുറത്തുകാണും എന്നതിനാലാണ് പലരും ഓഫ്ഷോള്‍ഡര്‍, സ്ലീവ്ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ മടിക്കുന്നത്. സ്ത്രീകളുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന കാര്യമാണിത്. എന്നാല്‍ കക്ഷങ്ങളിലെ കറുപ്പകറ്റാന്‍ വീട്ടില്‍ തന്നെ വിദ്യകള്‍ ഉണ്ട്. കക്ഷകങ്ങളിലെ ഇരുണ്ട നിറം അകറ്റാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളില്‍ എപ്പോഴും ഉണ്ടാകുന്ന ഉരുള്‍ക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് 15 മിനിറ്റ് കക്ഷത്തില്‍ പുരട്ടിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. വലിയ വില നല്‍കി ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്മെന്റായ ബ്ലീച്ചിന്റെ ഗുണം ഇത് നല്‍കും. യാതൊരുവിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. കറ്റാര്‍വാഴ ജെല്ലിനും കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാന്‍ കഴിവുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ കക്ഷങ്ങളില്‍ പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയാം. മിക്ക…

Read More

ലിപ്സ്റ്റിക്ക് പ്രേമിയാണോ; ഈ രാസവസ്തുക്കൾ ശരീരത്തെ ബാധിക്കും

ലിപ്സ്റ്റിക്ക് പ്രേമിയാണോ; ഈ രാസവസ്തുക്കൾ  ശരീരത്തെ ബാധിക്കും

മേക്കപ്പില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ലിപ്സ്റ്റിക്. മറ്റ് സൗന്ദര്യവസ്തുക്കളെ അപേക്ഷിച്ച് ലിപിസ്റ്റിക്കിനുള്ള പ്രത്യേകത അവ പലപ്പോഴും ശരീരത്തിനുള്ളിലേക്ക് നേരിട്ട് എത്തുമെന്നുള്ളതാണ്. ചുണ്ടുകളില്‍ പുരട്ടുന്ന ലിപ്സ്റ്റിക് പലപ്പോഴും വായ്ക്ക് അകത്താകുന്നത് പതിവാണ്. എന്നാല്‍ ലിപ്സ്റ്റിക് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് എപ്പോലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചുണ്ടു ചുവപ്പിച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനു മുമ്പായി അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നു മനസിലാക്കൂ… ബ്രാന്റഡ് ലിപ്‌സ്റ്റിക്കുകളില്‍ പോലും അമിതമായ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വളരെയേറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ് ലെഡ്. ചുണ്ടില്‍ ലിപ്‌സ്റ്റിക് പുരട്ടുമ്പോള്‍ ഇത് ചര്‍മ്മത്തിലൂടെ രക്തത്തിലേക്കു പ്രവേശിക്കും. ലെഡ് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കാനും ഇതിനു കഴിയും. ഐക്യു തോത് കുറയ്ക്കുന്നതിലും ലെഡിനു പങ്കുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ വരെയുള്ള പ്രശ്നങ്ങളും ഇതുമൂലം സംജാതമാകുന്നു. അതുപോലെ, പാരാബെന്‍സ് എന്നൊരു രാസവസ്തുവും മിക്ക ലിപ്സ്റ്റിക്കുകളിലും കലര്‍ന്നിട്ടുണ്ട്. ഇവ അകാലവാര്‍ധക്യത്തിനു വഴി വയ്ക്കുമെന്ന്…

Read More

അരൂതയെന്ന ഔഷധ സസ്യം

അരൂതയെന്ന ഔഷധ സസ്യം

ഔഷധസസ്യങ്ങളില്‍ അധികമാരും കേള്‍ക്കാത്തയൊന്നാണ് അരൂത. സംസ്‌കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ഇംഗ്ലീഷ് നാമം ഗാര്‍ഡന്‍ റൂ. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ് വിശ്വാസം. അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര് വന്നെതെന്നാണ് ഇതിന്റെ പേരിലെ ഐതീഹ്യം. സംസ്‌കൃതത്തില്‍ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലന്‍സ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തില്‍ പെടുന്നു. ഈ സസ്യത്തിന്റെ ഇലകള്‍ കൈക്കുള്ളില്‍ വച്ച് തിരുമ്മിയാല്‍ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. നേത്രരോഗങ്ങള്‍ക്ക് ഈ…

Read More