ഉമ്മി നീരിലുണ്ട്് അത്ഭുതങ്ങള്‍

ഉമ്മി നീരിലുണ്ട്് അത്ഭുതങ്ങള്‍

മനുഷ്യശരീരത്തില്‍ വായയുടെ ഉള്‍ഭാഗത്തെ എപ്പോഴും നനച്ചുകൊണ്ടിരിക്കുന്ന ദ്രാവകമാണ് ഉമിനീര്‍ .ശരീരത്തിന് പല പ്രയോജനങ്ങളും ഉമിനീര്‍ ഗ്രന്ഥികള്‍ നല്‍കുന്നുണ്ട്.വായുടെ ഉള്‍വശം ശുദ്ധമായി സൂക്ഷിക്കുന്നതും ഉമിനീരാണ്. ഉമിനീരിന് ആരോഗ്യ കാര്യത്തില്‍ ഒരു പ്രത്യേക പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഉമിനീരിന്റെ ഉത്പാദനം ദഹനത്തിന് നന്നായി സഹായിക്കും. ഉമിനീര്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നരില്‍ ദഹനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത് അമിതവണ്ണക്കാരെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാവില്‍ രുചി അറിയുന്നതില്‍ ഉമിനീരിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ രുചിയില്‍ എന്തെങ്കിലും വ്യത്യാസം തോന്നുകയാണെങ്കില്‍ ആരോഗ്യം മോശമാണെന്ന് കണക്കാക്കിയാല്‍ മതി. വെളുത്ത നിറത്തിലുള്ള ഉമിനീര്‍ ആണ് ഏറ്റവും വലിയ പ്രശ്നം. ഇത് വായില്‍ ഗുരുതരമായ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിന്റെ ഫലമാണ്. ചിലപ്പോള്‍ ക്യാന്‍സര്‍ വരെ ഇതിന്റെ ഫലമായുണ്ടാകാം . എപ്പോഴും വായും പല്ലും ശുദ്ധമാക്കി എടുക്കുക എന്നത് മാത്രമാണ് പോംവഴി. പാരമ്പര്യമായി ഉമിനീരില്‍ പ്രശ്നങ്ങളുണ്ടാവുന്നതാണ്…

Read More

കുട്ടികളിലെ വിരല്‍ കുടി അവസാനിപ്പിക്കാം

കുട്ടികളിലെ വിരല്‍ കുടി അവസാനിപ്പിക്കാം

മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു ശീലമാണ് വിരല്‍കുടി. പലപ്പോഴും ശിശുക്കള്‍ അവര്‍ ജനിക്കുന്നതിനു മുമ്പ് തന്നെ സ്വഭാവികമായി തള്ളവിരല്‍ കുടിക്കുന്നത് കാണാം. എന്നാല്‍ കുഞ്ഞ് അല്‍പം വലുതായിട്ടും ഈ ശീലം തുടരുന്നുണ്ടെങ്കില്‍ മാറ്റിയെടുക്കേണം. കുഞ്ഞിന് പാല് കുടിക്കാന്‍ തോന്നുമ്പോഴും, ഉറക്കം വരുമ്പോഴും, കുഞ്ഞായാലും അസ്വസ്ഥയും പേടിയും കാണിക്കും. ഈ അവസ്ഥയില്‍ വിരല്‍ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നല്‍കും. എന്നാല്‍ ശൈശവ കാലത്തില്‍ നിന്ന് ഒരു മൂന്നു വയസ്സ് പ്രായമായിട്ടും കുട്ടി ഈ ശീലം തുടരുന്നുണ്ടെങ്കില്‍, അമ്മമാര്‍ കുട്ടിയുടെ ഈ ശീലം ഒഴിവാക്കാന്‍ ചില നടപടികള്‍ എടുകേണ്ട സമയമായി. പരിഹരിക്കാം മാതാപിതാക്കള്‍ക്ക് മാത്രമേ കുട്ടികളിലെ ഈ ശീലം മാറ്റാന്‍ കഴിയുകയുള്ളു. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അത് കൊണ്ട് വിരല്‍ കുടി ഒഴിവാക്കേണ്ടത് അനിവാര്യമായ ശീലമാണന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക. കുട്ടികളെ കൂടുതല്‍ മനസ്സിലാക്കിപ്പിക്കാന്‍…

Read More

ടൊവിനൊ ചിത്രം ലൂക്ക ട്രയ്‌ലറിന് വന്‍ വരവേല്‍പ്പ്

ടൊവിനൊ ചിത്രം ലൂക്ക ട്രയ്‌ലറിന് വന്‍ വരവേല്‍പ്പ്

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ടോവിനോ തോമസ് നായകനാവുന്ന ‘ലൂക്ക’യുടെ ട്രെയിലര്‍ യൂ ട്യുബില്‍ തരംഗമാണ് . ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്റിംഗില്‍ നമ്പര്‍വണ്ണായി മുന്നേറ്റം തുടരുന്നു. ഇതിന്റെ സന്തോഷം ടൊവിനോ ആരാധകരുമായി പങ്കുവച്ചു. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. വളരെ ഗൗരവകരമായ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍,നീന കുറുപ്പ്,ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നടി അഹാനയുടെ അനിയത്തിയായ ഹന്‍സിക കൃഷ്ണയും അഭിനയിക്കുന്നുണ്ട്. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു രംഗത്തില്‍ ഹന്‍സികയുടെ രംഗവുമുണ്ടായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ്…

Read More

പപ്പായ അവഗണിക്കരുതേ..

പപ്പായ അവഗണിക്കരുതേ..

ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പൈയിന്‍ എന്ന എന്‍സൈമാണ് ദഹനത്തിന് സഹായിക്കുന്നത്. ദഹനപ്രശ്‌നങ്ങളും മലബന്ധവും പരിഹരിക്കുന്നതിന് ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. ഇത് മുന്‍പ് തന്നെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീടുകളില്‍ ഉപയോഗിച്ചുപോന്നിരുന്ന ഒരു ഒറ്റമൂലിയാണ്. തീപ്പൊള്ളല്‍ ഏറ്റുള്ള വ്രണങ്ങള്‍ ശമിപ്പിക്കാനും പപ്പായയില്‍ അടങ്ങിയിരിക്കുന്ന മറ്റ് എന്‍സൈമുകള്‍ സഹായകമാണ്. ആന്റി് ഓക്സിഡന്‍സിനാല്‍ സമ്പുഷ്ടമായ പപ്പായ ഹൃദയസംബന്ധിയായ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പ്രാപ്തമാണ്. ക്യാന്‍സറിനെപ്പോലും ചെറുക്കാനുള്ള പോഷകഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പപ്പായ ചെടിയുടെ പൂക്കള്‍ ഇതിനായി ഉപയോഗിച്ച് വരുന്നുണ്ട്. വിറ്റാമിന്‍ എ, ബി, സി, കെ…

Read More

ഈ മൃഗങ്ങള്‍ ശകുനമാവുമ്പോള്‍

ഈ മൃഗങ്ങള്‍ ശകുനമാവുമ്പോള്‍

എവിടേയ്ക്കിറങ്ങിയാലും ശകുനം നോക്കുന്നത് ചിലരുടെ ശീലമാണ്. ശകുനം നന്നായാല്‍ പോകുന്ന കാര്യം അനുകൂലമാകും എന്നാണ് വിശ്വാസം. ശകുനവും ശകുനപ്പിഴകളും കൂടുതലായും മൃഗങ്ങളെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൂച്ച കുറുകെ ചാടിയാലും പട്ടി ഓരിയിട്ടാലും ശകുനപ്പിഴ എന്ന് നമ്മള്‍ പറയുന്നത്. നായ കുറുകെ ചാടിയാല്‍ നായയാണ് നിങ്ങളുടെ ശകുനത്തിന് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ പോകുന്ന കാര്യങ്ങള്‍ യാതൊരു തടസ്സവും കൂടാതെ നടക്കും എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സംരക്ഷണവും സുരക്ഷിതത്വവും എല്ലാം ഇതിന് പിന്നിലെ സൂചനകളാണ്. വവ്വാല്‍ പറന്നാല്‍ സാധാരണയായി പകല്‍ സമയങ്ങളില്‍ വവ്വാലിനെ കാണാറില്ല. എന്നാല്‍ വവ്വാല്‍ വട്ടമിട്ട് പറക്കുന്നത് കണ്ടാണ് യാത്രയ്ക്ക് തുടക്കം കുറിയ്ക്കുന്നതെങ്കില്‍ പോകുന്ന കാര്യത്തിന് മോശമാണെങ്കിലും നല്ലതാണെങ്കിലും ഉടന്‍ തീരുമാനമാകും എന്നതാണ് യാഥാര്‍ത്ഥ്യം. പൂച്ച പൂച്ച കുറുകെ ചാടുന്നത് പൊതുവേ അശുഭലക്ഷണമായാണ് കണക്കാക്കുന്നത്. എന്ത് കാര്യത്തിനാണോ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് അക്കാര്യം നടക്കാനുള്ള സാധ്യതവളരെ കുറവായിരിക്കും…

Read More

ഫാഷന്‍ ഉപകരണങ്ങള്‍ വില്ലനാകുമ്പോള്‍

ഫാഷന്‍ ഉപകരണങ്ങള്‍ വില്ലനാകുമ്പോള്‍

ഫാഷന്‍ ജീവന് ഭീഷണിയാണെന്ന് വിശ്വസിക്കാനാകുന്നുണ്ടോ?. എന്നാല്‍ അത്തരത്തില്‍ നിരവധി കഥകള്‍ ചരിത്രത്തിലുണ്ട്. അകാരവടിവുണ്ടാകാന്‍ ശരീരം വരിഞ്ഞ് മുറുക്കി കെട്ടിയും, ചെറിയ പാദങ്ങള്‍ക്കായി കാല് ചുറ്റിവെച്ച് വളരാന്‍ അനുവദിക്കാതെയും, ലെഡ് ബേസ്ഡ് മേക്കപ്പുകള്‍ ചെയ്തും നിരവധി പേര്‍ അകാലത്തില്‍ പൊലിഞ്ഞു. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഈ ഫാഷന്‍ ഭ്രമത്തിന്റെ ഇരകളായി മരണപ്പെട്ടിട്ടുണ്ട്. 1 ചോപ്പിന്‍ ഹീല്‍ ചെരിപ്പുകള്‍ ആധുനികയുഗത്തിന്റെ സൃഷ്ടിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. 15-17 നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ചോപ്പിനുകളുടെ പുതുക്കിയ രൂപമാണ് അവ. യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ രണ്ടടി വരെ ഉയരം തോന്നിക്കാന്‍ ചോപ്പിനുകള്‍ക്ക് സാധിക്കുമായിരുന്നു. അതിന്റെ രൂപകല്‍പ്പനയിലെ അപാകതകള്‍ കൊണ്ട് തന്നെ ഇത് ധരിച്ച സ്ത്രീകള്‍ അപകടങ്ങളില്‍ പെടുക പതിവായിരുന്നു. 2. കോര്‍സെറ്റ് അരവെണ്ണം കുറച്ചുകാണിക്കാന്‍ സ്ത്രീകള്‍ തുണിയുപയോഗിച്ച് അര ചുറ്റിക്കെട്ടിവെച്ചിരുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് കോര്‍സെറ്റുകള്‍. ഒരുതരം അടിവസ്ത്രമായിരുന്നു കോര്‍സെറ്റ്. കോര്‍സെറ്റ് അണിഞ്ഞ് ശരീരം വരിഞ്ഞ്…

Read More

അറിയാം കൂവളത്തെ

അറിയാം കൂവളത്തെ

കൂവളം അഥവാ ബംഗാള്‍, ക്യൂന്‍സ്,ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് എന്നാണ്. റൂട്ടേസിയേ കുടുംബാംഗമായ ഇതിന് ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. 12/15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്. ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍,…

Read More

തുമ്മല്‍ അകറ്റാം : കുറുക്കു വഴികള്‍

തുമ്മല്‍ അകറ്റാം : കുറുക്കു വഴികള്‍

തുമ്മല്‍ പരിധിവിടുമ്പോള്‍ അസ്വസ്ഥരാകാറുണ്ട് നാം. ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ തുമ്മലിനെ പിടിച്ചുകെട്ടാം. * രണ്ടു കഷണം പച്ചക്കര്‍പ്പൂരം, ചെറിയൊരു കഷണം ചെറുനാര ങ്ങ അരച്ചത്, ഒരു ടീസ്പൂണ്‍ രക്ത ചന്ദനം പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചേര്‍ത്തു മൂപ്പിച്ചു കുളിക്കുക. * വാതംകൊല്ലിയുടെ വേര് നന്നായി കഴുകി ചതച്ച് കിഴി കെട്ടി പലതവണ മൂക്കില്‍ വലിക്കുക. * ഒരു പിടി ചുവന്ന തുളസിയില ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂക്കുമ്പോള്‍ അരിച്ചെടുക്കുക. ഈ എണ്ണ പതിവായി തേച്ചു കുളിക്കുക. * പൂവാങ്കുറുന്തല്‍, ഇരട്ടിമധുരം ഇവ ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയില്‍ തേക്കുക. * രണ്ടു കുരുമുളക്, രണ്ടു കുടലന്റെ ഇല ഇവ ഒരുമിച്ച് ചവച്ചിറക്കുക. * ഏലത്തരിയും വേപ്പിന്‍തൊലിയും അമ്പതു ഗ്രാം വീതമെടുത്ത് 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂപ്പിച്ച് ആവശ്യത്തിനെടുത്ത് തേച്ചു കുളിക്കുക.

Read More

വൈറസ് നല്‍കിയ ശക്തിയില്‍ റോണക്‌സ് സേവ്യര്‍

വൈറസ് നല്‍കിയ ശക്തിയില്‍ റോണക്‌സ് സേവ്യര്‍

ആഷിക്ക് അബു ചിത്രം വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വന്നുതുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് അഭിനേതാക്കളുടെ മേക്ക് ഒാവറിനെപ്പറ്റിയായിരുന്നു. പ്രത്യേകിച്ച്, ആരോഗ്യമന്ത്രി കെ.കെ ശൈലജയായുള്ള മലയാളികളുടെ പ്രിയനായിക രേവതിയുടെ രൂപമാറ്റവും സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ പകര്‍ന്നാട്ടവും. കൃത്രിമത്വമില്ലാതെ ഈ കഥാപാത്രങ്ങളിലേക്ക് അഭിനേതാക്കളെ പരുവപ്പെടുത്തിയതിനു പിന്നില്‍ റോണക്‌സ് സേവ്യര്‍ എന്ന മെയ്ക്കപ്പ് ആര്‍ടിസ്റ്റിന്റെ പരിശ്രമം കൂടിയുണ്ട്. മിനിമല്‍ മെയ്ക്കപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് റോണക്‌സ് സേവ്യര്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ഈ രൂപമാറ്റത്തിനു ചുക്കാന്‍ പിടിച്ചത്. നടന്‍ ജയസൂര്യയെ മേരിക്കുട്ടിയായി മാറ്റിയെടുത്തതിന് മികച്ച മെയ്ക്കപ്പ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട് റോണക്‌സ്. വൈറസില്‍ മെഡിക്കല്‍ കോളജിലെ കാഷ്വല്‍റ്റി വിഭാഗം കാണിക്കുന്നുണ്ട്. അവിടെ പല രീതിയിലുള്ള കേസുകള്‍ വരും. റോഡപകടങ്ങളില്‍ പരുക്കേറ്റവര്‍, മറ്റു തരത്തില്‍ മുറിവു പറ്റി എത്തുന്നവര്‍, പനിയുമായി എത്തുന്നവര്‍,പനിയുമായി എത്തുന്നവര്‍, അങ്ങനെ പല തരം…

Read More

പെഡിക്യൂര്‍ ഇനി വീട്ടിലും

പെഡിക്യൂര്‍ ഇനി വീട്ടിലും

പെഡിക്യൂര്‍ ചെയ്യുന്നതിലൂടെ പാദങ്ങളുടെയും നഖങ്ങളുടെയും സംരക്ഷണം ഒരുപോലെ സാധ്യമാകുന്നു. അധികം ചെലവില്ലാതെ വീട്ടില്‍ തന്നെ പെഡിക്യൂര്‍ ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെയാണെന്നു നോക്കാം. നെയില്‍പോളിഷ് നീക്കം ചെയ്യുക ആദ്യമാണയി നെയില്‍ പോളിഷ് നീക്കം ചെയ്യുകയാണ് വേണ്ടത്. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചു നഖങ്ങളില്‍ അവശേഷിക്കുന്ന മുഴുവന്‍ നെയില്‍ പോളിഷും നീക്കം ചെയ്യുക. എപ്പോഴും അല്പം ബ്രാന്‍ഡഡ് റിമൂവര്‍ ഉപയോഗിക്കുന്നതാവും നഖങ്ങളുടെ സുരക്ഷയ്ക്കു നല്ലത്. ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക പെഡിക്യൂര്‍ ചെയ്യുന്നതിലെ ഏറ്റവും പ്രധാനമായ ഘട്ടമാണിത്.ഒരു ബക്കറ്റില്‍ പകുതിയോളം ചെറുചൂടുവെള്ളം നിറയ്ക്കുക.ഇതിലേക്ക് അല്പം ഷാംപൂ, ഒരു മുഴുവന്‍ നാരങ്ങയുടെ നീര്, അല്പം വിനാഗിരി എന്നിവ മിക്‌സ് ചെയ്തു പാദങ്ങള്‍ മുക്കിവയ്ക്കുക. ഇതിനു ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.അടുത്തത് പാദങ്ങള്‍ വൃത്തിയാക്കുക. ഒരു പ്യൂമിസ് സ്റ്റോണ്‍ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ബോഡി സ്‌ക്രബ്ബ് ഉപയോഗിച്ചു പാദങ്ങള്‍ മുഴുവനായി കണങ്കാല്‍ വരെ…

Read More