ആരോഗ്യത്തിന് കഞ്ഞിവെളളം

ആരോഗ്യത്തിന് കഞ്ഞിവെളളം

പലപ്പോഴും പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. വയറിളക്കവും ഛര്‍ദ്ദിയും മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഉത്തമമാണ്. പനിയുണ്ടാവുമ്പോള്‍ വൈറല്‍ ഇന്‍ഫക്ഷന്‍ തടയാന്‍ കഞ്ഞിവെള്ളത്തിനു കഴിയും എന്നുള്ളതു കൊണ്ടാണ് ഇത്. മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ ശല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിവുണ്ട്.എക്സിമ പ്രതിരോധിക്കാനുള്ള കഴിവ് കഞ്ഞിവെള്ളത്തിനുണ്ട്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുടച്ചാല്‍ മതി. ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതില്‍ കഞ്ഞിവെള്ളത്തിനുള്ള പങ്ക് അവിസ്മരണീയമാണ്. കഞ്ഞിവെള്ളം കുടിയ്ക്കുന്നത് വയറ്റില്‍ ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. അത് ദഹനപ്രശ്നങ്ങളെ ചെറുക്കുന്നു.

Read More

ജയറാം മുത്തച്ഛനായപ്പോള്‍ ഞെട്ടിയത് മമ്മൂട്ടി

ജയറാം മുത്തച്ഛനായപ്പോള്‍ ഞെട്ടിയത് മമ്മൂട്ടി

അറുപത്തേഴ് വയസ്സിലും യുവത്വം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും മമ്മൂട്ടി തയ്യാറല്ല. കൂടെ പഠിച്ചവരെ കണ്ടാല്‍ മമ്മട്ടിയുടെ അച്ഛന്റെ പ്രായം തോന്നുന്നല്ലോ എന്ന് പറഞ്ഞു പോവും. അതുകൊണ്ട് കൂടയുള്ളവരുടെ ചെറുപ്പം നിലനിന്ന് പോവേണ്ടതും മെഗാസ്റ്റാറിന്റെ ആവശ്യമാണ്. ഇത് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ ജയറാമാണ്. ക്ലബ്ബ് എഫ് എം യു എ ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ദ ഗ്രാന്റ് ഫാദറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജയറാം. താന്‍ മുത്തശ്ശനാവുന്നു എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടിയെന്നും, ചുള്ളനായ ഗ്രാന്റ് ഫാദര്‍ ആണെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് സമാധാനമായത് എന്നും ജയറാം പറഞ്ഞു. അതേ സമയം മുഖത്തുവരുന്ന ചുളിവുകളും തലയില്‍ കാണുന്ന നരകളും അങ്ങേയറ്റം ആസ്വദിയ്ക്കുന്ന ആളാണ് താനെന്ന് ജയറാം പറയുന്നു. അവയോരോന്നും നമ്മുടെ അനുഭവങ്ങളാണ്. പ്രായമാണെന്ന് പറഞ്ഞ്, മുടിയും കറുപ്പിച്ച് വീട്ടിലിരിക്കുന്നതിലല്ലല്ലോ ഇതെല്ലാം ആസ്വദിക്കുന്നതിലല്ലേ കാര്യം….

Read More

അര്‍ദ്ധരാത്രിയിലെ ടിവികാണല്‍ പൊണ്ണതടിക്ക് കാരണം

അര്‍ദ്ധരാത്രിയിലെ ടിവികാണല്‍ പൊണ്ണതടിക്ക് കാരണം

രാത്രി വൈകി ടിവി കണ്ട് ഉറങ്ങുന്നതും വെളിച്ചം കെടുത്താത്തെ ഉറക്കത്തിലേക്ക് പോകുന്നതും നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ശരീരഭാരം കൂടാന്‍ രാത്രിയിലെ വെളിച്ചം കാരണമായേക്കാം, ചിലപ്പോള്‍ പൊണ്ണത്തടിക്കും ഇത് കാരണമാകും അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ്. ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമായി. എന്നാല്‍ വെളിച്ചം ശരീരഭാരം കൂടാന്‍ കാരണമാകുമെന്നത് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ഇത് പ്രാഥമികമായ നിഗമനം മാത്രമാണ്. മനുഷ്യന്‍ ഉറങ്ങേണ്ടത് പരിണാമപരമായി തന്നെ ഒരു ഉത്തരവാദിത്തമാണ്. ഉറക്കം ഇരുട്ടിലായിരിക്കണം. 24 മണിക്കൂര്‍ സമയക്രമത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നത് ഉറക്കമാണ്. ഇത് ആരോഗ്യത്തെ നേരിട്ടുബാധിക്കുന്നു. ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു, രക്തസമ്മര്‍ദ്ദം അപകടത്തിലേക്ക് പോകാതെ സഹായിക്കുന്നു. 44,000 വനിതകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് വൈകി വെളിച്ചത്തില്‍ ഉറങ്ങുന്നവര്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ 30 ശതമാനം അധികസാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. പുരുഷന്മാരിലും സമാനമായ ഫലങ്ങളാണ് ഉണ്ടാകുന്നത്.

Read More

ക്രിപ്റ്റിക് പ്രെഗ്നന്‍സി ഇതാണ്

ക്രിപ്റ്റിക് പ്രെഗ്നന്‍സി ഇതാണ്

പൊതുവേ നാം പത്രങ്ങളിലും മറ്റും വായിക്കാറുണ്ട്, ടോയ്ലറ്റില്‍ പോയ യുവതി പ്രസവിച്ചു, ഗര്‍ഭിണിയാണെന്നറിഞ്ഞില്ല, വയറു വേദന കാരണം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രസവിച്ചു തുടങ്ങിയ വാര്‍ത്തകള്‍. ഒന്‍പതു മാസവും വയറ്റില്‍ പേറുന്ന ഗര്‍ഭം, വയറു വലുതാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന ഗര്‍ഭം തിരിച്ചറിയപ്പെടാതെ പോകുന്നതെങ്ങനെയെന്ന് നാം പലപ്പോഴും ആശയക്കുഴപ്പത്തിലുമാകാറുണ്ട്. ഗര്‍ഭം അറിഞ്ഞാലും മനപൂര്‍വം ഒളിപ്പിച്ചു പിടിയ്ക്കുന്നവരുണ്ട്, എന്നാല്‍ ഒളിച്ചിരിയ്ക്കുന്ന ഗര്‍ഭവുമുണ്ട്, ക്രിപ്റ്റിക് പ്രെഗ്നന്‍സി എന്നതാണ് ഇതിന്റെ മെഡിക്കല്‍ പേര്. സാധാരണ ഗര്‍ഭധാരണത്തില്‍ ആര്‍ത്തവം നിലയ്ക്കുക, സ്‌കാനിംഗില്‍ ഭ്രൂണം ദൃശ്യമാകുക, ഗര്‍ഭിണിയില്‍ കണ്ടു വരുന്ന ഛര്‍ദി, മനംപിരട്ടല്‍, മാറിടങ്ങളിലെ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ്. എന്നാല്‍ ക്രിപ്റ്റിക് ഗര്‍ഭധാരണത്തില്‍ ഇതില്‍ മിക്കവാറും കാര്യങ്ങള്‍ ഉണ്ടാകില്ല. പ്രഗ്നന്‍സി ടെസ്റ്റും നെഗറ്റീവാകുമെന്നതാണ് കാരണം. ഇതാണ് ഈ ക്രിപ്റ്റിക് പ്രഗ്നന്‍സിയുടെ പ്രത്യേകത. ഈ പ്രത്യേക ഗര്‍ഭധാരണത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ആര്‍ത്തവം സംഭവിയ്ക്കില്ലെങ്കിലും ഇതിനോടു സമാനമായ,…

Read More

ഇസഹാക്കിനൊപ്പം എല്ലാ ദിവസവും ഫാദേഴ്സ് ഡേയെന്ന് ചാക്കോച്ചന്‍

ഇസഹാക്കിനൊപ്പം എല്ലാ ദിവസവും ഫാദേഴ്സ് ഡേയെന്ന് ചാക്കോച്ചന്‍

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞുണ്ടായ വാര്‍ത്ത മലയാളികള്‍ ഏറെ സന്തോഷത്തോടെ കേട്ട വാര്‍ത്തയാണ്. മകന്‍ ഇസഹാക്ക് ബോബന്‍ കുഞ്ചാക്ക തനിക്ക് സ്നേഹചുംബനം നല്‍കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറിലാണ്. എല്ലാ ദിവസവും തനിക്ക് ഫാദേഴ്സ് ഡേയാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞുണ്ടായ വാര്‍ത്ത സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ഏറെ വൈറലായിരുന്നു. മകന്‍ ഇസഹാക്ക് ബോബന്‍ കുഞ്ചാക്ക തനിക്ക് സ്നേഹചുംബനം നല്‍കുന്ന ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ഫാദര്‍ ക്ലാസിലേക്ക് ഉയര്‍ന്നിരിക്കുന്നു, അങ്ങനെ എന്റെ ഫാദര്‍ ഹുഡിലേക്കുള്ള ടിക്കറ്റാണിവന്‍. എന്റെ എല്ലാദിവസവും ഫാദേഴ്സ് ഡേ ആക്കുന്ന ജൂനിയറിന് നന്ദി. ദൈവത്തിന് നന്ദി. ഇത്രയും നാളത്തെ കാത്തിരിപ്പ് ഏറെ അമൂല്യമാണ്, ഏറെ അനുഗ്രഹവും. ചാക്കോച്ചന്‍ കുറിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ 17നായിരുന്നു കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞ്…

Read More

അള്‍സര്‍ രോഗവും ലക്ഷണങ്ങളും

അള്‍സര്‍ രോഗവും ലക്ഷണങ്ങളും

വയറിനുള്ളില്‍ അതിശക്തമായ വേദന. ശരിക്കും അള്‍സറിന്റെ വേദനയാണോ എന്ന് മനസ്സിലാക്കാന്‍ പൊക്കിളിന്റെ ഭാഗത്ത് നിന്നും നാല് ഇഞ്ച് നിങ്ങളുടെ വിരല്‍ മുകളിലേക്ക് നീക്കി നോക്കുക. ഇവിടെ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അള്‍സറിന്റെ വേദനയായിരിക്കണം. ഭക്ഷണം കഴിക്കാതെ തന്നെ വയറു നിറഞ്ഞ അവസ്ഥ. എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ വയറു വേദന. എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് ദഹിക്കാത്ത അവസ്ഥ. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ ഏമ്പക്കവും എക്കിളും. ഭക്ഷണം കഴിച്ചാല്‍ മനം പിരട്ടുന്ന അവസ്ഥ. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലുള്ള മനം പിരട്ടലും മറ്റും. അമിത ക്ഷീണം വയറിനു കനം തോന്നുന്ന അവസ്ഥ

Read More

അനൂപ് സത്യന്റെ സിനിമ ദുല്‍ഖര്‍ നിര്‍മിക്കും

അനൂപ് സത്യന്റെ സിനിമ ദുല്‍ഖര്‍ നിര്‍മിക്കും

സിനിമാത്തിരക്കുകള്‍ക്കിടെയാണ് നിര്‍മ്മാതാവായും ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ജേക്കബ് ഗ്രിഗറി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ദുല്‍ഖര്‍. നടന്റെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള വിവരം സംവിധായകന്‍ തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന കാര്യത്തില്‍ ഇപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ ഇതും ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി , ശോഭന, നസ്രിയ തുടങ്ങിയവര്‍ ചിത്രത്തിലുടെ അഭിനയലോകത്തേക്ക് എത്തുന്നു. ചെന്നൈ ആയിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷനെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ…

Read More

വാഴപ്പിണ്ടി മുതിര തോരന്‍

വാഴപ്പിണ്ടി മുതിര തോരന്‍

ചേരുവകള്‍: 1. വാഴപ്പിണ്ടി 2 കപ്പ് (അരിഞ്ഞത്) 2. ചെറുപയര്‍ 1/4 കപ്പ് 3. തേങ്ങ ചിരവിയത് – 1 കപ്പ് 4. ചെറിയ ഉള്ളി 4 5. മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍ 6. പച്ചമുളക് 1 7. വറ്റല്‍മുളക് 1 8.കടുക് 9.കറിവേപ്പില 10.എണ്ണ 1. വാഴപ്പിണ്ടി ഉപ്പു ചേര്‍ത്ത് വേവിക്കുക.ചെറുപയര്‍ ഒരു കുക്കറില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. 2. തേങ്ങ ചിരവിയത് ,മഞ്ഞള്‍പൊടി,പച്ചമുളക്,2 ചെറിയഉള്ളി എന്നിവ ചേര്‍ത്ത് ചെറുതായി അരക്കുക. 3. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് 2 ചെറിയഉള്ളി ചതച്ചത് ചേര്‍ക്കുക.വറ്റല്‍ മുളകും ചേര്‍ത്ത് മൂപ്പിക്കുക 4. .ഇതിലേക്ക് അരപ്പ് ചേര്‍ത്ത് ചെറുതായി മൂപ്പിക്കുക. വാഴപ്പിണ്ടിയും ചെറുപയറും കറിവേപ്പിലയു ചേര്‍ത്തിളക്കുക.1 മിനിറ്റ് മൂടി വച്ച് വേവിക്കുക.

Read More

ലൂസിഫര്‍ രണ്ട് ; പ്രഖ്യാപനത്തിനൊരുങ്ങി മോഹന്‍ലാല്‍

ലൂസിഫര്‍ രണ്ട് ; പ്രഖ്യാപനത്തിനൊരുങ്ങി മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ്. ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഉടനുണ്ടാകും. ‘എല്‍, ദ് ഫിനാലെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ആറുമണിക്കുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അടുത്തിടെ പൃഥ്വിരാജ് നല്‍കിയ ഒരു അഭിമുഖത്തില്‍ ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. തിരക്കഥാകൃത്ത് മുരളി ഗോപിയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ പരോക്ഷമായി നല്‍കിയിരുന്നു. അതിനിടെ മുരളി ഗോപി ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു കൊണ്ട് കുറിച്ചതും ആരാധകരുടെ ആകര്‍ഷിച്ചു….

Read More

പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം

പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളാണ്. ഇത് ചിലപ്പോള്‍ നല്ലതാവാം, ചിലപ്പോള്‍ നിങ്ങളുടെ നക്ഷത്രഫലം അല്‍പം മോശമാവാം. എന്നാല്‍ ഓരോ നക്ഷത്രക്കാര്‍ക്കും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തും ആയ കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ നക്ഷത്രക്കാര്‍ക്കും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. ഭരണി ഭരണി നക്ഷത്രക്കാര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ധനനഷ്ടം ഇവര്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അശ്രദ്ധ മൂലം പലപ്പോഴും ധനനഷ്ടം സംഭവിക്കാവുന്നതാണ്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമുക്ക് ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. അല്ലെങ്കില്‍ അത് നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. രോഹിണി രോഹിണി നക്ഷത്രക്കാരും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ നക്ഷത്രക്കാര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് ധനവരവുണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. ആഢംബര വസ്തുക്കള്‍ക്കായി…

Read More