തേനിനുണ്ട് പ്രിയമേറും ഗുണങ്ങള്‍

തേനിനുണ്ട് പ്രിയമേറും ഗുണങ്ങള്‍

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നത് വഴി നേടാവുന്ന ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്. ചര്‍മം ചര്‍മ്മത്തിലെ നനവ് വീണ്ടെടുക്കാനും,സംരക്ഷിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ തേനിലടങ്ങിയിരിക്കുന്നു. തേന്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന്റെ ഇലാസ്തികതയും, മൃദുലതയും നിലനിര്‍ത്താനാവും. ചര്‍മം ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്ത് ചുളിവുകളുണ്ടാകുന്നത് തടയാന്‍ തേന്‍ സഹായിക്കും. വളംകടി, പുഴുക്കടി ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം. ആന്റി ഓക്‌സിഡന്റുകള്‍ തേനില്‍ സ്വാഭാവിക ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ തേന്‍ ഉപയോഗിക്കാം. ആന്റി ഓക്‌സിഡന്റുകള്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തെ തകരാറിലാക്കുകയും, ചര്‍മ്മം ചുളിയാനിടവരുത്തുകയും ചെയ്യും. തേന്‍ സൂര്യപ്രകാശത്തെ നേരിടാനുള്ള സണ്‍സ്‌ക്രീനായി ഉപയോഗപ്പെടുത്താം. മുഖക്കുരു ചര്‍മ്മത്തിന്റെ മേല്‍പാളിയില്‍ പ്രവര്‍ത്തിച്ച് ചര്‍മ്മ…

Read More

കെരാറ്റിന്‍ ട്രീറ്റ്‌മെന്റിനെ കുറിച്ച് അറിയാം

കെരാറ്റിന്‍ ട്രീറ്റ്‌മെന്റിനെ കുറിച്ച് അറിയാം

ഡാമേജ് ആയ മുടി, വളരെയേറെ ചുരുണ്ട് കൈകാര്യം ചെയ്യാനാവാത്ത മുടി തുടങ്ങിയവയ്ക്ക് കെരാറ്റിന് ട്രീറ്റ്‌മെന്റ് നല്ലതാണ്. വിദഗ്ദ ബ്യൂട്ടിഷന്റെ സഹായത്തോടെ മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യുക മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ഉത്കണ്ഠയാണ്. മുടിയുടെ നീട്ടത്തേക്കാള്‍ മുടിയിഴകളുടെ ഭംഗിയിലും സ്‌റ്റൈലിലുമാണ് ആളുകളുടെ കണ്ണ്. ഏറ്റവും കൂടുതല്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ട്രീറ്റ്‌മെന്റ് ആയ കെരാറ്റിന്‍ ഒന്ന് ചെയ്യാന്‍ തയ്യാറെടുക്കൂ. മുടിയുടെ പുറം ഭാഗത്ത് ആകര്‍ഷണം നല്‍കുന്ന ട്രീറ്റ് മെന്റാണിത്. സ്‌ട്രെയിറ്റ് ചെയ്ത മുടിയിലും സ്മൂത്തിനിംഗ് ചെയ്ത മുടിയിലും കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ഉപയോഗിക്കാം സാധാരണയായി മുടിയില്‍ കാണപ്പെടുന്നതാണ് കെരാറ്റിന്‍. ഹെയര്‍ സ്‌റ്റൈലിസ്‌റ് കെരാറ്റിന്‍ ചെയ്യാന്‍ ആവശ്യമായ ക്രീം നിങ്ങളുടെ മുടിയില്‍ തലയോട്ടിയില്‍ നിന്നും കുറച്ചു വിട്ട് അപ്ലൈ ചെയ്യുന്നു. അതിനുശേഷം ഹെയര്‍ ഫ്‌ലാറ്റ് അയണ്‍ വച്ച് ചൂടാക്കി നിങ്ങളുടെ തലമുടിയെ ഈ ക്രീം ഉപയോഗിച്ച് സീല്‍…

Read More

സോനം കപൂറിന്റെ വസ്ത്രത്തിന് വില ഒന്നര ലക്ഷം

സോനം കപൂറിന്റെ വസ്ത്രത്തിന് വില ഒന്നര ലക്ഷം

ജൂണ്‍ ഒമ്പതിനായിരുന്നു ബോളിവുഡ് താരം സോനം കപൂറിന്റെ 34ാം ജന്മദിനം. തൂവെള്ള ഷര്‍ട്ടും സില്‍വര്‍ സ്‌കര്‍ട്ടുമണിഞ്ഞ സോനം തന്നെയായിരുന്നു പാര്‍ട്ടിയിലെ മിന്നും താരം. ബോളിവുഡില്‍ നിന്ന് വലിയ താരനിര തന്നെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സോനത്തിന്റെ വസ്ത്രം കണ്ട് വെരി സിമ്പിള്‍ എന്ന് കമന്റിട്ട ആരാധകരൊക്കെ ഇപ്പോള്‍ അമ്പരന്നിരിക്കുകയാണ്. വസ്ത്രത്തിന്റെ വിലയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഏകദേശം 1.5 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. സ്‌കര്‍ട്ടിന് ഏകദേശം 1,18,920 ഇന്ത്യന്‍ രൂപയും ഷര്‍ട്ടിന് 33,740 രൂപയും വിലയുണ്ട്.

Read More

ഉറങ്ങുമ്പോള്‍ തലയിണക്കടിയില്‍ പലതും സൂക്ഷിക്കുന്നവരോട്

ഉറങ്ങുമ്പോള്‍ തലയിണക്കടിയില്‍ പലതും സൂക്ഷിക്കുന്നവരോട്

ഉറങ്ങാന്‍ നേരം തലയിണയ്ക്കടിയില്‍ ചില വസ്തുക്കള്‍ സൂക്ഷിയ്ക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ചിലര്‍ സുരക്ഷ കരുതിയാകും, ഇവ വയ്ക്കുന്നത്, മറ്റു ചിലരാകട്ടെ, ഇതൊരു ശീലമാകും. ഉദാഹരണത്തിന് വായിച്ചു കൊണ്ടിരിയ്ക്കുന്ന പുസ്തകം ഉറക്കം വരുമ്പോള്‍ തലയിണയ്ക്കടിയിലേയ്ക്കു വയ്ക്കുന്നത് ചിലരുടെ സ്ഥിരം സ്വഭാവമാണ്. ചിലരാകട്ടെ ഫോണ്‍ തലയിണയ്ക്കടിയില്‍ വയ്ക്കും. എന്നാല്‍ ചില പ്രത്യേക വസ്തുക്കള്‍ തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ദോഷം വരുത്തുമെന്നതാണു വാസ്തവം. പണം തലയിണയ്ക്കടിയില്‍ വയ്ക്കുന്ന ശീലമുള്ളവര്‍ ധാരാളമുണ്ട്. ഇവിടെ വച്ചാല്‍ ഇതു മോഷണം പോകില്ലെന്ന ചിന്തയാണ് പലര്‍ക്കും. പുറമേ നിന്ന് ആരും കിടക്കുന്ന തലയിണയ്ക്കടിയില്‍ നിന്നും ഇതെടുക്കില്ലെന്ന ചിന്ത. വാസ്തുവനുസരിച്ച് ഇതിനു മറ്റൊരു വിശദീകരണം നല്‍കാം. ലക്ഷ്മിയാണ് പണം എന്നാണു വിശ്വാസം. ഇതു കൊണ്ടു തന്നെ ഇത് തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ലക്ഷ്മിയെ അനാദരിയ്ക്കലാണെന്നു പറയാം. ഇതുകൊണ്ട് ലക്ഷ്മീ പ്രസാദം നഷ്ടമാകും. ഇതുപോലെ തലയിണയ്ക്കടിയില്‍ പണം സൂക്ഷിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നല്‍കും….

Read More

രാമച്ചത്തിന്റെ കുളിയിലടങ്ങിയത്

രാമച്ചത്തിന്റെ കുളിയിലടങ്ങിയത്

ചര്‍മ്മത്തിന്റെ വരള്‍ച്ച, മുഖക്കുരു, ചുളിവ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് അല്‍പം രാമച്ചം എണ്ണ തേക്കാവുന്നതാണ്. കുളിക്കും മുന്‍പ് ഇത് ശരീരത്തില്‍ തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതും എന്നാല്‍ ചര്‍മ്മ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് രാമച്ചം. ഇതിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇതിന്റെ എണ്ണ തടവുന്നതും ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ രാമച്ചം എണ്ണ സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം രാമച്ചം ഉപയോഗിക്കാം എന്ന് നോക്കാം. കുളിക്കും മുന്‍പ് ചര്‍മ്മത്തില്‍ അല്‍പം രാമച്ചം എണ്ണ തേക്കുന്നതിലൂടെ അത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം. നല്ല മോയ്സ്ചുറൈസര്‍ നല്ല മോയ്സ്ചുറൈസര്‍ ആണ് രാമച്ചം എണ്ണ. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റി ചര്‍മ്മത്തിന് വില്ലനാവുന്ന പല…

Read More

എലിസബത്ത് രാഞ്ജിയുടെ പവിഴ ടിയാര ചര്‍ച്ചയാകുന്നു

എലിസബത്ത് രാഞ്ജിയുടെ പവിഴ ടിയാര ചര്‍ച്ചയാകുന്നു

യുഎസ് പ്രസിഡന്റ് ട്രംപിന്റെ ജപ്പാന്‍, യുകെ, ഫ്രാന്‍സ് സന്ദര്‍ശനം തുടരുകയാണ്. സന്ദര്‍ശനങ്ങളില്‍ മെലാനിയയുടെ വസ്ത്രങ്ങളിലായിരുന്നു ഫാഷന്‍ ലോകം ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും ബ്രിട്ടണിലെത്തിയിരുന്നു. ട്രംപിന് ആതിഥ്യമരുളിയ വിരുന്നു സല്‍ക്കാരത്തില്‍ എലിസബത്ത് രാഞ്ജി ധരിച്ച പവിഴ ടിയാരയിലും നെക്ലേസിലുമായി ഫാഷന്‍ പ്രേമികളുടെ കണ്ണ്. രാഞ്ജി ധരിച്ച ടിയാരാക്ക് ഒരു പ്രത്യേകതയുണ്ട്. രാഞ്ജിയുടെ വിവാഹ സമയത്ത് ബര്‍മ്മ സമ്മാനിച്ച 96 റൂബികളാണത്. ഈ റൂബിളുകള്‍ ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്തുകയും, രോഗങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ആളുകളെ ഇത് സംരക്ഷിക്കുമെന്ന് ബെര്‍മക്കാര്‍ കരുതുന്നു. 96 ആക്രമണങ്ങളില്‍ നിന്ന് ഈ റൂബിളുകള്‍ സംരക്ഷിക്കുമെന്നാണ് ബര്‍മ്മക്കാരുടെ വിശ്വാസം.

Read More

ഫൂട്‌ലെസ് ലെഗിന്‍സ് തരംഗമാകുന്നു

ഫൂട്‌ലെസ് ലെഗിന്‍സ് തരംഗമാകുന്നു

ജിമ്മിലും പുറത്തും ഒരുപോെല ഉപയോഗിക്കാന്‍ കഴിയുന്ന പാന്റ്‌സ്. അത് എല്ലാ സ്ത്രീകള്‍ക്കും അനുഗ്രഹം തന്നെയാണ്. അത്തരമൊരു പാന്റ്‌സാണ് ഫൂട്ട്ലെസ് ലെഗിങ്ങുകള്‍. പലതരത്തിലുള്ള മെറ്റീരിയല്‍ കൊണ്ടുള്ളവ ഉണ്ടെങ്കിലും കോട്ടണ്‍ കൊണ്ട് നിര്‍മിച്ചവ വാങ്ങുക. മേന്മയുള്ള കോട്ടണ്‍ കൊണ്ടുള്ളവ ത്വക്കിനു ദോഷം വരുത്തില്ല.കോട്ടണ്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനാല്‍ ജിമ്മില്‍ ഇവ സൗകര്യപ്രദമാണ്. പാന്റ്‌സിനൊപ്പം നീളം കുറഞ്ഞതോ കൂടിയതോ ആയ കുര്‍ത്തി ധരിച്ചാല്‍ ജിം ലുക്ക് മാറി മോഡേണ്‍ വസ്ത്രമാകും. ഇവ മുട്ടു വരെയും കണങ്കാല്‍ വരെയും നീളത്തില്‍ ലഭിക്കും. പ്ലെയിന്‍ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.

Read More

പല്ലുവേദന സഹിക്കാനാവുന്നില്ലേ; ഈ ഒറ്റമൂലികൾ പ്രയോഗിച്ചോളൂ

പല്ലുവേദന സഹിക്കാനാവുന്നില്ലേ; ഈ ഒറ്റമൂലികൾ പ്രയോഗിച്ചോളൂ

സഹിക്കാനാവാത്ത പല്ലു വേദനയാല്‍ കഷ്ടപ്പെടുകയാണോ നിങ്ങള്‍? പല്ല് വേദനയില്‍നിന്ന് വേഗം ആശ്വാസം തരുന്ന ചില ഒറ്റമൂലികള്‍ അടുക്കളയില്‍ തന്നെയുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം. ഉള്ളി ഉപയോഗിച്ച് പല്ല് വേദനയെ നിമിഷനേരംകൊണ്ട് ഇല്ലാതാക്കാം. ഉള്ളി വേദനയെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. മിക്ക വീടുകളിലും ഗ്രാമ്പ് ഉണ്ടാകുമല്ലോ. ഗ്രാമ്പ് ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയില്‍ വയ്ക്കുക. ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനയ്ക്ക് ഉടന്‍ ആശ്വാസം ലഭിക്കും. മഞ്ഞള്‍ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ല് വേദനക്ക് ഉടന്‍ പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും…

Read More

പതിവായുള്ള നൈറ്റ് ഷിഫ്റ്റ് സ്ത്രീകളിൽ ഈ മാറ്റങ്ങൾ വരുത്തും

പതിവായുള്ള നൈറ്റ് ഷിഫ്റ്റ് സ്ത്രീകളിൽ ഈ മാറ്റങ്ങൾ വരുത്തും

നൈറ്റ് ഷിഫ്റ്റ് ജോലികള്‍ ഇന്ന് മിക്കവാറും എല്ലാ മേഖലകളിലുമുണ്ട്. ഏറെ സമ്മര്‍ദം ഉണ്ടാകാന്‍ സാധ്യതയുള്ള നൈറ്റ് ഷിഫ്റ്റുകളാണെങ്കില്‍ ചില സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തേയാവാന്‍ കാരണമായേക്കാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ആര്‍ത്തവ വിരാമത്തിന് പുറമേ, ഹൃദ്രോഗങ്ങള്‍, അസ്ഥിക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും നൈറ്റ് ഷിഫ്റ്റുകള്‍ കാരണമായേക്കാം. 20 മാസമോ അതില്‍ കൂടുതലോ സ്ഥിരമായി നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്ത സ്ത്രീകളിലാണ് പഠനം നടത്തിയത്. അതില്‍ 9 ശതമാനം പേര്‍ക്കും ആര്‍ത്തവ വിരാമം നേരത്തേ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ 20 വര്‍ഷമോ അതിലധികമോ സ്ഥിരമായി അല്ലെങ്കില്‍പ്പോലും നൈറ്റ് ഷിഫറ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഈ സാധ്യതാ ശതമാനം 73 വരെ ഉയരുകയും ചെയ്യുന്നുണ്ട്. രാത്രി ഏറെ വൈകി ജോലി ചെയ്യുന്നത് ഈസ്ട്രജന്റെ ബാലന്‍സ് തെറ്റിക്കുമെന്നാണ് കണ്ടെത്തല്‍. സെക്‌സ് ഹോര്‍മോണായ ഈസ്ട്രജന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതോടെ ഓവുലേഷനേയും ബാധിക്കും….

Read More

പതിവായി മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ

പതിവായി മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ

വായ വൃത്തിയായി സൂക്ഷിക്കാനും ദുർഗന്ധം അകറ്റാനും നിത്യേന മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവരാണ്​ പലരും. പതിവായി മൗത്ത്‌വാഷ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അല്‍പ്പമൊന്ന് ശ്രദ്ധിക്കാം. മൗത്ത്‌വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മൗത്ത്‌വാഷിന്റെ സ്ഥിരമായ ഉപയോഗം നിങ്ങളെ പ്രമേഹരോഗിയാക്കാന്‍ സാധ്യതയുണ്ട്. മൗത്ത്‌വാഷ് ഉപയോഗിക്കുമ്പോള്‍ വായിലുള്ള നല്ല സൂക്ഷ്മാണുക്കള്‍ നശിക്കുന്നു. പൊണ്ണത്തടിയും പ്രമേഹവും ഉള്‍പ്പെടെ വരാതെ സംരക്ഷിക്കുന്ന സൂക്ഷ്മാണുക്കളാണ് ഈ ആന്റിബാക്ടീരിയല്‍ ഫ്‌ളൂയിഡിന്റെ ഉപയോഗം മൂലം നശിക്കുന്നത്. പ്രതിദിനം ചുരുങ്ങിയത് രണ്ടു തവണയെങ്കിലും മൗത്ത് വാഷ് ഉപയോഗിക്കുന്നവര്‍ക്ക് ഇടക്ക് മാത്രം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല്ല് ബ്രഷ് ചെയ്തതിനു ശേഷമുള്ള പതിവ് മൗത്ത് വാഷ് കൊണ്ടുള്ള വൃത്തിയാക്കൽ ഇനി വേണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്നത്.

Read More