പിസി ജോര്‍ജിന്റെ ക്ഷണം നിരസിക്കണം; അസിഫ് അലിയോട് പൂഞ്ഞാറുകാര്‍

പിസി ജോര്‍ജിന്റെ ക്ഷണം നിരസിക്കണം; അസിഫ് അലിയോട് പൂഞ്ഞാറുകാര്‍

കൊച്ചി: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട നടന്‍ ആസിഫലിയുടെ ഫേസ്ബുക്ക് പേജില്‍ പൂഞ്ഞാറുകാരുടെ പ്രതിഷേധം. ഒരു നാട്ടിലെ ആളുകളെ മുഴുവന്‍ തീവ്രവാദിയെന്നു വിളിച്ച പി സി ജോര്‍ജ്ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൂഞ്ഞാര്‍ മണ്ഡലത്തിലെ മികച്ച സ്‌കൂളുകളേയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും ആദരിക്കുന്നതിന് ജൂണ്‍ 16ന് പൊടിമറ്റത്തെ സെന്റ് മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആസിഫലി പങ്കെടുക്കുന്നത്. ഒരു നാടിന്റെ വികാരം മനസിലാക്കി വര്‍ഗ്ഗീയവാദിയായ ഒരാള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്നും ഒരിക്കല്‍ തീവ്രവാദിയുമായി വേദി പങ്കിടേണ്ടിവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ആസിഫലി പങ്കുവെച്ച മാര്‍ക്കോണി മത്തായി എന്ന സിനിമയുടെ പോസ്റ്ററിനു ചുവട്ടിലാണ് പ്രതിഷേധം നടക്കുന്നത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ…

Read More

നൊന്ത് പ്രസവം; അറിയേണ്ടതെല്ലാം

നൊന്ത് പ്രസവം; അറിയേണ്ടതെല്ലാം

പ്രസവവേദനയെക്കുറിച്ച് ഒന്ന് ഓര്‍ക്കാന്‍ പോലും വയ്യാത്തവരാണ് പല സ്ത്രീകളും. വേദന സഹിക്കാന്‍ വയ്യെന്നുണ്ടെങ്കില്‍ ഇക്കാര്യങ്ങളറിയണം. സുഖപ്രസവം നടക്കണമെങ്കില്‍ ഗര്‍ഭാശയമുഖം പത്തുസെന്റിമീറ്റര്‍ വികസിക്കുകയും അതോടൊപ്പം തന്നെ കുഞ്ഞിന്റെ തല ഇടുപ്പെല്ലുകളുടെ ഉള്ളിലേക്ക് ഇറങ്ങുകയും വേണം. ആദ്യ പ്രസവമാണെങ്കില്‍ സാധാരണഗതിയില്‍ പ്രസവത്തീയതിയുടെ മൂന്നാഴ്ച മുമ്പത്തെ (37ാമത്തെ ആഴ്ച) ആഴ്ചയില്‍ കുഞ്ഞിന്റെ തല ഇടുപ്പെല്ലുകള്‍ക്കിടയിലേക്ക് ഇറങ്ങണം. തിയതിയായിട്ടും തല ഇറങ്ങാത്ത സാഹചര്യത്തില്‍ ഇതിനായി മരുന്ന് കൊടുക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് പ്രസവവേദന വരുമ്പോള്‍ തല ഇറങ്ങാന്‍ അമ്പത് ശതമാനം സാധ്യതയുണ്ട്. എന്നാല്‍ ബാക്കി അമ്പതുശതമാനം ഗര്‍ഭിണികളില്‍ തല ഇറങ്ങാതെവരുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടിയും വരും. ഈ, സാഹചര്യത്തിലാണ് സ്ത്രീകള്‍ പ്രസവവേദനയും ഓപ്പറേഷന്റെ വേദനയും ഒരുമിച്ച് അനുഭവിച്ചുവെന്ന് പറയുന്നത്. അതേസമയം എപ്പിഡ്യൂറിയല്‍ അനസ്‌തേഷ്യ ഉണ്ടെങ്കില്‍ രണ്ടുവേദനയും ഒഴിവാക്കാം. എന്താണ് വേദനരഹിതമായ പ്രസവം ഗര്‍ഭിണിയുടെ നട്ടെല്ലിന്റെ പിന്നില്‍ എപ്പിഡ്യൂറസ് സ്‌പെയിസിലേക്ക്(ലുശറൗൃമഹ ുെമരല) ട്യൂബ് വഴി ലോക്കല്‍ അനസ്‌തേഷ്യ…

Read More

ഭയം; ചെറിയ മാനസികരോഗമാകുമ്പോള്‍

ഭയം; ചെറിയ മാനസികരോഗമാകുമ്പോള്‍

ഭയപ്പാടിന് മനുഷ്യകുലത്തിന്റെ അത്രയുംകാലത്തെ പഴക്കമുണ്ട്. ഗോത്രങ്ങളായി മനുഷ്യന്‍ ജീവിച്ച് തുടങ്ങിയ സമയംമുതല്‍ പേടിയും പേടിപെടുത്തലും കൂടെയുണ്ട്. താരതമ്യേന പേടിക്കേണ്ട ഒരു കാര്യവുമില്ലാത്ത ചില വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ചിലര്‍ വെച്ചുപുലര്‍ത്തുന്ന അകാരണമായ യുക്തിരഹിതമായ പേടിയാണ് ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലീഷില്‍ ഫോബിയ എന്നാണ് വിട്ടുമാറാത്ത ഈ ഭയത്തെ സൂചിപ്പിക്കുന്ന വാക്ക്. ഇത്തരം വസ്തുക്കളെപ്പറ്റി ആലോചിക്കുമ്പോള്‍ത്തന്നെ ചിലര്‍ക്ക് പരിഭ്രമവും പേടിയും ഉണ്ടാവും. ഫോബിയകള്‍ക്ക് വ്യക്തിപരമായി വ്യത്യസ്തകാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേകവസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പര്‍ക്കംമൂലം മനസ്സിലുണ്ടായ ആഘാതമാണ് പലപ്പോഴും പില്‍ക്കാലത്ത് പലര്‍ക്കും വിട്ടുമാറാത്ത ഭയമായി തീരുന്നത്. ലഘുവായ ഒരു മാനസികരോഗമായിട്ടാണ് ഫോബിയകള്‍ ഗണിക്കപ്പെടുന്നത്. ഫോബിയകള്‍ മൂന്നുവിധം ഫോബോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഫോബിയ ഉണ്ടായത്. നിരുപദ്രവകരമായ ചില വസ്തുക്കളോടും സാഹചര്യങ്ങളോടും ചിലര്‍ പ്രകടിപ്പിക്കുന്ന അകാരണമായ ഭയം എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അര്‍ഥം. പ്രധാനമായും മൂന്നുതരം ഫോബിയകള്‍ ആണുള്ളത്….

Read More

ഇഞ്ചി പുല്ലും പുല്‍തൈലവും

ഇഞ്ചി പുല്ലും പുല്‍തൈലവും

കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന വനോല്‍പന്നങ്ങളില്‍ ഒന്നാം സ്ഥാനമകണ് പുല്‍തൈലത്തിനുള്ളത്. ഇഞ്ചിപ്പുല്ലില്‍ നിന്നാണ് പുല്‍തൈലം നിര്‍മ്മിക്കുന്നത്. സിമ്പോപോഗണ്‍ ഫ്ലെക്സുവോസസ്  എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമണ്‍ ഗ്രാസ്സ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റര്‍ ഉയരത്തില്‍ വളരുകയും ചെടിയുടെ ഇലകള്‍ക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാള്‍ വളര്‍ച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുല്‍തൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളില്‍ നിന്നും 70, 80% പുല്‍തൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വര്‍ഷത്തില്‍ പലതവണ ഇലകള്‍ കൊയ്തെടുക്കാം. സിട്രാള്‍ ആണ് പുല്‍ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന് ഉപയോഗിക്കുന്നതിനാല്‍ തൈലം ചികിത്സാരംഗത്തും വന്‍ തോതില്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദവിധി പ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാല്‍ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച തൈലം പുരട്ടിയാല്‍ ആശ്വാസം…

Read More

പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റുകള്‍ വില്ലനാകുന്നു

പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റുകള്‍ വില്ലനാകുന്നു

പല്ല് തേക്കാനായി പ്രമുഖ ബ്രാന്‍ഡ് പേസ്റ്റ് തന്നെ തിരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിത്യവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഏറെയാണ. അടുത്തിടെ പുറത്തുവന്ന് പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അവിടേയ്ക്കാണ്. പല്ലു തേക്കുന്നത് ആരോഗ്യകരമാണെങ്കിലും പല്ലു തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് തിരഞ്ഞെടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന സൂചനയാണ് പഠനം നല്‍കുന്നത്. പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥമാണ് പേസ്റ്റിലെ വില്ലന്‍. ബാക്ടീരിയയുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതിനായി ശുചീകരണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ട്രൈക്ലോസാന്‍. ശുചീകരണ പ്രവര്‍ത്തനത്തിനായുള്ള രണ്ടായിരത്തിലേറെ ഉല്‍പ്പന്നങ്ങളിലെ പ്രധാനഘടകം കൂടിയാണ് ട്രൈക്ലോസാന്‍. ലോകത്തെമ്പാടുമുള്ള പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും ഈ രാസപദാര്‍ത്ഥം വ്യാപകമായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. മോണയുടെ ആരോഗ്യത്തേയും ട്രൈക്ലോസാന്‍ ബാധിക്കുന്നുവെന്നും പഠനം വിശദമാക്കുന്നു. പഠനങ്ങള്‍ക്ക് വിധേയരായവരില്‍ 75 ശതമാനം പേരുടേയും മൂത്രത്തില്‍ ട്രൈക്ലോസാന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നു. തൊലിപ്പുറത്തൂടെ ശശീരത്തിലേക്ക് കടക്കാന്‍ ഈ…

Read More

വെറും വയറ്റില്‍ ചായകുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വെറും വയറ്റില്‍ ചായകുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മലയാളിയുടെ ദിവസങ്ങള്‍ ആരംഭിക്കുന്നത് തന്നെ ഒരു ചായയിലാണ്. പ്രഭാത കൃത്യങ്ങള്‍ക്ക്, പത്രം വായനയ്ക്ക്, ഇടയ്ക്ക് ഓഫീസില്‍, വൈകുന്നേരങ്ങളില്‍ എല്ലാം കേരളീയര്‍ക്ക് ചായ വേണം. എന്നാല്‍ ചായയുടെ ദോഷവശങ്ങളെക്കുറിച്ച് പലരും അജ്ഞരാണ്. അതില്‍ ഏറ്റവും അപകടം വെറും വയറ്റില്‍ ചായ കുടിക്കുന്നതിന്റെ ഭവിഷ്യത്ത് അറിയാത്തതാണ്. വെറും വയറ്റിലെ ചായകുടിക്കലിന്റെ ആദ്യ ദോഷം വയറു വീര്‍ക്കലാണ്. വിശപ്പില്ലായ്മ, അസിഡിറ്റി, ചര്‍ദ്ദിക്കാനുള്ള പ്രവണത, എന്നിവയും ഉണ്ടാകുന്നു. ദിവസവും നാലഞ്ച് കപ്പ് ചായ കുടിക്കുന്ന പുരുഷന്‍മാരില്‍ പ്രോസ്റ്റേറേറ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. വെറും വയറ്റിലെ പാല്‍ചായ കുടി തളര്‍ച്ചയുണ്ടാക്കുന്നു. നല്ല സ്‌ട്രോംഗ് ചായ ആണെങ്കിലോഅള്‍സറിന് കാരണമാകും. ജിന്‍ജര്‍ ചായ ആണെങ്കില്‍ ഗ്യാസിന് കാരണമാകും. ചായയിലെ കഫീന്‍ ദഹനക്കേടിന് ആശാനാണ്. വെറും വയറ്റിലെ ചായകുടി അത്രനല്ലതല്ലെന്ന് സാരം.

Read More

ബ്രസീലിലെ എവര്‍ട്ടനെ റാഞ്ചാന്‍ വമ്പന്‍ ക്ലബ്ബുകള്‍

ബ്രസീലിലെ എവര്‍ട്ടനെ റാഞ്ചാന്‍ വമ്പന്‍ ക്ലബ്ബുകള്‍

കോപ്പ അമേരിക്ക ഫുട്ബോളില്‍ ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ഗോള്‍ നേടിയ ബ്രസീല്‍ മുന്നേറ്റക്കാരന്‍ എവര്‍ട്ടനെ തേടി വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. നേരത്തെ തന്നെ താരത്തെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ വലവീശിയിരുന്നു. കോപ്പയിലെ ഈ ഗോളോടെ താരത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയര്‍ത്തി. ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, എന്നിവരാണ് താരത്തിന്റെ പിന്നാലെയുണ്ടായിരുന്നത്. ഇപ്പോഴിതാ ആഴ്സണലും രംഗത്ത് എത്തിയിരിക്കുന്നു. അതേസമയം എവര്‍ട്ടന് ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കാറാനായിരുന്നു താല്‍പര്യം. പക്ഷേ ട്രാന്‍സ്ഫറിലെ പ്രശ്നം താരത്തിന്റെ ആഗ്രഹത്തിന് വിലങ്ങ് തടിയായി. പ്രായം 23 ആയിട്ടുള്ളൂവെങ്കിലും നെയ്മറിന്റെ പിന്‍ഗാമിയായി താരത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. ബ്രസീലിലെ പോര്‍ട്ടോ അലഗ്രോ കേന്ദ്രമായി കളിക്കുന്ന ഗ്രീമിയോ ക്ലബ്ബിന്റെ താരമാണിപ്പോള്‍ എവര്‍ട്ടന്‍. കോപ്പയിലെ മത്സരത്തില്‍ പകരക്കാരനായി കളത്തിലറങ്ങിയ താരം കണ്ണഞ്ചിപ്പിക്കുന്നൊരു ഗോളുമായാണ് മടങ്ങിയത്. ബോക്സിന് വെളിയില്‍ ഇടതുവിങ്ങില്‍ നിന്ന് പോസ്റ്റിന് സമാന്തരമായി ബൊളീവിയന്‍ പ്രതിരോധത്തെ കട്ട് ചെയ്ത് എവര്‍ട്ടന്‍, മനോഹര നീക്കത്തിനൊടുവില്‍ സുന്ദരമായൊരു…

Read More

നാരങ്ങയെ അവഗണിക്കല്ലേ

നാരങ്ങയെ അവഗണിക്കല്ലേ

നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. നാരങ്ങയ്ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം. ചര്‍മ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് നാരങ്ങ. നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന്‍ അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടുത്തു. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ ഒഴിവാക്കാനും നാരങ്ങാനീര് സഹായകരമാണ്. നഖത്തില്‍ നാരങ്ങ നീര് പുരട്ടുന്നത് നഖത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും. കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. താരന്‍ ചിലരെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ദിവസവും ഒരു…

Read More

പാലില്‍ വെളുത്തുള്ളി ചേരുമ്പോഴുള്ള ഗുണങ്ങള്‍

പാലില്‍ വെളുത്തുള്ളി ചേരുമ്പോഴുള്ള ഗുണങ്ങള്‍

രാത്രി ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കുന്ന ശീലം ഉണ്ടാകുമല്ലോ. ഇനി മുതല്‍ പാല്‍ വെറുതെ കുടിക്കാതെ അല്‍പം വെളുത്തുള്ളി ചേര്‍ത്ത് കുടിക്കൂ. പാലില്‍ വെളിത്തുളളി ചേര്‍ത്താല്‍ നിരവഛി ഗുണങ്ങളുണ്ട്. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്കും ഹൃദയാരോഗ്യത്തിനും ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കുമെല്ലാം വെളുത്തുള്ളി മികച്ച ഒരു മരുന്നാണ്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും മികച്ച മരുന്നാണ് ഗാര്‍ലിക് മില്‍ക്ക്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കുടിക്കാവുന്ന ഒന്നാണ് ഗാര്‍ലിക് മില്‍ക്ക്. ഗ്യാസ് ട്രബിള്‍, ഇടവിട്ട് വരുന്ന വയറ് വേദന, ഭക്ഷണം ദഹിക്കാനുള്ള പ്രയാസം എന്നിവ അകറ്റാന്‍ ഗാര്‍ലിക് മില്‍ക്ക് നല്ലതാണ്. മലബന്ധം അകറ്റാനും പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കാവുന്നതാണ്. ആസ്!ത്!മയുള്ളവര്‍ ദിവസവും രാത്രി ഒരു ഗ്ലാസ് ഗാര്‍ലിക് മില്‍ക്ക് കുടിക്കുന്നത് ക്രമേണ രോഗം കുറയാന്‍ സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ചുമയെ പ്രതിരോധിക്കാനും സഹായിക്കും. ആസ്!ത്!മയ്ക്ക് പുറമെ, ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ, ടി.ബി തുടങ്ങിയ…

Read More

ബ്രിട്ടനില്‍ ഫൈവ് ജി എത്തി; വേഗത ഞെട്ടിക്കും

ബ്രിട്ടനില്‍ ഫൈവ് ജി എത്തി; വേഗത ഞെട്ടിക്കും

ബ്രിട്ടനില്‍ അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്!വര്‍ക്ക് അവതരിപ്പിച്ചത്. 5 ജി നെറ്റ്!വര്‍ക്ക് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഇ.ഇ പ്രഖ്യാപിച്ചത്. ബെല്‍ഫാസ്റ്റ്, ബര്‍മിങ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള അ!ഞ്ച് നഗരങ്ങളിലാണ് തുടക്കത്തില്‍ 5 ജി ലഭ്യമാകുക. സെക്കന്റില്‍ 700 മെഗാബൈറ്റാണ് 5 ജിയുടെ വേഗത. ചൈനീസ് ടെലികോം കന്പനിയായ വാവെയാണ് ഇ.ഇയ്ക്ക് വേണ്ട 5 ജി സാങ്കേതിക സഹായം നല്‍കുന്നത്. എന്നാല്‍ വാവെയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ മേറ്റ് 20 എക്സില്‍ 5 ജി സംവിധാനം ലഭിക്കില്ല. വാവെയ്ക്ക് മേല്‍ അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്നിതിനാലാണ് ഈ നടപടിയെന്നാണ് നിഗമനം. അതേസമയം, യൂറോപ്പിലെ മുന്‍നിര ടെലികോം സ്ഥാപനമായ വോഡഫോണ്‍ നാളെ യു.കെയില്‍ 5ജി സേവനം ആരംഭിക്കും. എന്നാല്‍ വോഡഫോണും വാവെ…

Read More