കൽക്കണ്ടം കഴിക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്

കൽക്കണ്ടം കഴിക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്

ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് കൽക്കണ്ടം. കടുത്ത ചുമയും തൊണ്ടവേദനയും അകറ്റാൻ കഴിവുള്ള കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും.  കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും.  കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ബുദ്ധിക്കുണര്‍വേകും.  നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്‌സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്.  തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം. ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും.  ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ലൈംഗിക ബലക്കുറവു പരിഹരിക്കപ്പെടും.  കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും.

Read More

മഴയത്തു മേക്കപ്പ് ഒലിച്ചു പോകാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കാം

മഴയത്തു മേക്കപ്പ് ഒലിച്ചു പോകാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കാം

മഴക്കാലത്തു മേക്കപ്പ് വാരി അണിയും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ ശ്രദ്ധയോടെ വേണം മഴക്കാലത്തു മേക്കപ്പ് ചെയ്യേണ്ടത്. വാട്ടര്‍പ്രൂഫ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറെ അഭികാമ്യം. മഴയത്തു മേക്കപ്പ് ഒലിച്ചു പോകാതിരിക്കാൻ ചില വഴികൾ ഇതാ… ഐലൈനറും മസ്‌ക്കാരയും മഴക്കാലത്ത് ചിലപ്പോള്‍ വില്ലന്മാരാകും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍പ്രൂഫ് അല്ലെങ്കില്‍ ജെല്‍ ഐലൈനര്‍ ഉപയോഗിക്കുക. മസ്‌ക്കാര ആവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസര്‍ ഉപയോഗിക്കുക. ക്രീം രൂപത്തിലുള്ള ഫൗണ്ടേഷനുകള്‍ ഒഴിവാക്കാം. പകരം പൗഡര്‍ ഉപയോഗിക്കാം. ഫൗണ്ടേഷനും ക്ലെന്‍സറും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുക. പുരികം വരക്കുന്നത് ഒഴിവാക്കാം. വാട്ടര്‍പ്രൂഫ് പ്രൈമര്‍ ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതല്‍ സമയം നിലനില്‍ക്കാന്‍ സഹായിക്കും. ലിപ് ബാം ഉപയോഗിച്ച ശേഷം ലിപ്സ്റ്റിക്ക് ഇട്ടാല്‍ ലിപ്സ്റ്റിക്ക് കൂടുതല്‍ സമയം നിൽക്കും. മഴക്കാലത്ത് മുടിയുടെ കാര്യത്തിലും പ്രത്യേക…

Read More

അത്താഴം നേരത്തെയാക്കിയാൽ ഈ ഗുണങ്ങളുണ്ട്

അത്താഴം നേരത്തെയാക്കിയാൽ ഈ ഗുണങ്ങളുണ്ട്

അത്താഴം വൈകീട്ട് ഏഴ് മണിയോടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കുറഞ്ഞത് ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിട്ടെങ്കിലും അത്താഴം പൂര്‍ത്തിയാക്കണമെന്നാണ് ഡയറ്റ് സ്പെഷ്യലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത്. ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതുകൊണ്ട് ശരീരത്തിലെ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാം. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് അത്താഴം നേരത്തേയാക്കാം. നേരത്തേ ഭക്ഷണം കഴിക്കുന്നതിലൂടെ രാത്രി മുഴുവന്‍ നീണ്ട ദഹനപ്രക്രിയയിൽ ശരീരത്തിന് ഏര്‍പ്പെടണ്ട. വളരെ സാവധാനത്തില്‍ കഴിച്ച ഭക്ഷണം ദഹിപ്പിച്ചാല്‍ മാത്രം മതി. ഇതോടെ നമുക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശരീരം കയ്യിലുള്ള കൊഴുപ്പ് ചെലവഴിക്കും. അനാവശ്യമായ കൊഴുപ്പ് ശരീരത്തില്‍ നിലനില്‍ക്കാതാകും. പ്രമേഹം, തൈറോയ്ഡ്, ഹൃദ്രോഗം, പി.സി.ഒഡി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും രാത്രിയില്‍ നേരത്തേ അത്താഴം കഴിക്കണം. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടു മുൻപ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുന്നു. ഇതിനാല്‍ ഉറക്കവും തടസ്സപ്പെടുന്നു. അതേസമയം, നേരത്തേ കഴിക്കുന്നതിലൂടെ ശരീരത്തിന് സമാധാനത്തോടെ അത്…

Read More

മഴക്കാലത്ത് രോഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മഴക്കാലത്ത് രോഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മഴക്കാലത്തു രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ്. ഈ സമയത്തു ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധശേഷി കൂട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യപരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ക്യാരറ്റ്, പപ്പായ, ചീര, വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ അടങ്ങുന്ന ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെള്ളം ധാരാളമായി കുടിക്കുന്നത് നല്ലതാണ്. കൃത്യമായ അളവില്‍ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തില്‍നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണര്‍വും വര്‍ധിക്കുകയും ചെയ്യുന്നു. ക്യത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം. കൈകള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. ശുചിത്വക്കുറവ് അണുക്കളെ ശരീരത്തിലെത്തിക്കുകയും രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതല്‍ 20 സെക്കന്‍ഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കില്‍ ചൂടുവെള്ളത്തില്‍…

Read More

വീട്ടിലുണ്ടാക്കാം ബീറ്റ്റൂട്ട് കൊണ്ടൊരു അടിപൊളി ലിപ്ബാം

വീട്ടിലുണ്ടാക്കാം ബീറ്റ്റൂട്ട് കൊണ്ടൊരു അടിപൊളി ലിപ്ബാം

അധരങ്ങളുടെ നിറം വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് കൊണ്ട് പ്രകൃതിദത്തമായ ലിപ്ബാം വീട്ടിൽ തന്നെ ഉണ്ടാക്കാം. കെമിക്കൽ ഒന്നും ചേർക്കാത്ത ഈ ലിപ്ബാം കുട്ടികൾക്ക് പോലും ഉപയോഗിക്കാം. എങ്ങനെ ബീറ്റ്‌റൂട്ട് കൊണ്ട് ലിപ് ബാം തയ്യാറാക്കാം എന്ന് നോക്കാം. ബീറ്റ്‌റൂട്ട് നല്ലതു പോലെ കഴുകി തോല്‍ കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇത് മിക്സിയിൽ ഇട്ട് ചെറുതായി അരച്ചെടുക്കുക. ഒരിക്കലും വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. കാരണം ബീറ്റ്‌റൂട്ടില്‍ വെള്ളം ആവശ്യത്തിന് ഉണ്ട്. തുടർന്ന് ഒരു അരിപ്പ കൊണ്ട് മിക്സിയിൽ അടിച്ച ബീറ്റ്റൂട്ട് അരിച്ചെടുക്കുക. അരിച്ചെടുത്ത ചാറ് നല്ലൊരു പാത്രത്തിലേക്ക് മാറ്റുക. പഴയ ലിപ് ബാം ടിന്‍ എടുത്ത് നല്ലതു പോലെ ക്ലീന്‍ ചെയ്യണം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ നല്ലതു പോലെ ബീറ്റ്‌റൂട്ടില്‍ ചേരുന്നതു വരെ മിക്‌സ് ചെയ്യാം. വെളിച്ചെണ്ണക്ക് പകരം തേനും ചേര്‍ക്കാവുന്നതാണ്. നല്ലതു പോലെ ക്ലീന്‍ ചെയ്ത ഒരു ടൂത്ത്…

Read More

പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിൽക്കണോ; ഈ വഴികൾ പ്രയോഗിച്ചോളൂ

പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിൽക്കണോ; ഈ വഴികൾ പ്രയോഗിച്ചോളൂ

കൂടുതല്‍ നേരം സുഗന്ധം നിലനിർത്താൻ ശരീരം മുഴവൻ പെർഫ്യൂം അടിക്കുന്നവരുണ്ട്.  എന്നാൽ ഇത് കൊണ്ട് ഗുണമൊന്നും ഇല്ല എന്നതാണ് സത്യം.  പെര്‍ഫ്യൂം  സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികള്‍ ഉണ്ട്.  അവ എന്താണെന്നു നോക്കാം. 1. കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും,  ചൂടും കാരണം പെർഫ്യൂമിന്റെ സുഗന്ധം കുറയും.  അതിനാല്‍ തണുത്ത,  ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക. 2. മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക.  വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്. 3. ചെവിയുടെ പിറകില്‍ ,  കഴുത്ത്,  കൈ മടക്ക്,  കൈ തണ്ട,  കാല്‍ മുട്ടിനു പിറകില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും. 4. പെര്‍ഫ്യൂമിന്റെ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക.  അപകടകരമല്ലാത്തതും,  അവശ്യ എണ്ണകള്‍…

Read More

മരണം സ്വപ്‌നം കണ്ടാല്‍?

മരണം സ്വപ്‌നം കണ്ടാല്‍?

സ്വപനങ്ങള്‍ മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഡമായി കിടക്കുന്ന ഒന്നാണ്. എന്താണ് സ്വപ്നം എന്നത് കണ്ടുപിടിക്കുന്നതിനായി ഏറെ നാളായി ആധുനിക ശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാല്‍ ഇതുവരേയും അതിന് ഇത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ജ്യോതിഷത്തിലും നിമിത്ത ശാസ്ത്രത്തിലും സ്വപ്നത്തിന് വലിയ പ്രാധാന്യമാണുള്ളത്. സ്വപ്നങ്ങളെ ചില നിമിത്തങ്ങളായാണ് നിമിത്ത ശാസ്ത്രം കണക്കാക്കുന്നത്. നമ്മളില്‍ പലരും സ്വന്തം മരണത്തെയോ വേണ്ടപ്പെട്ടവരുടെ മരണത്തെയോ സ്വപ്നം കണ്ടിട്ടുണ്ടാവും. ഇത്തരത്തില്‍ മരണം സ്വപ്നം കാണുന്നത് നല്ലതാണ് എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. മരണത്തെ സ്വപ്നം കാണുന്നത് ദീര്‍ഘായുസിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഉടനെ തന്നെ തുടക്കമിടാന്‍ പോകുന്ന ജീവിതത്തെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെ സൂചനയുമാവാം ഇത്. അതേസമയം മാസസിക സംഘര്‍ഷത്താല്‍ കാണുന്ന സ്വപ്നങ്ങളെ നിമിത്തമായി കണക്കാക്കാറില്ല.

Read More

ചെവിയിൽ എപ്പോഴും ഇയർ ഫോണാണോ; ഈ അപകടങ്ങൾ പിന്നാലെയുണ്ട്

ചെവിയിൽ എപ്പോഴും ഇയർ ഫോണാണോ; ഈ അപകടങ്ങൾ പിന്നാലെയുണ്ട്

മൊബൈലും ഇയര്‍ ഫോണും ഒരു നിമിഷം പോലും മാറ്റി വയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മളിൽ പലരും. എന്നാൽ എന്ത് ശീലവും പരിധി കഴിഞ്ഞാൽ അത് ദോഷമാകും. പതിവായി ഇയര്‍ഫോൺ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കേള്‍വി ശക്തിയെ ബാധിയ്ക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ശബ്ദം ചെവിയിലെ രക്തകുഴലുകളെ ചുരുക്കി രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും. ശരീരത്തില്‍ അസിഡിറ്റി ഉയര്‍ത്തും. പ്രമേഹ രോഗികള്‍ക്ക് ഇതു ദോഷം ചെയ്യും. കുട്ടികളെ ഈ ശീലം മോശമായി ബാധിക്കും. അവരുടെ ചെവിയില്‍ ഇത് സാരമായ ബുദ്ധിമുട്ടുണ്ടാക്കും. ഗര്‍ഭിണികള്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്…

Read More

മാനസികരോഗവും സമ്മര്‍ദ്ദവും കണ്ടില്ലെന്ന് നടിക്കരുത്

മാനസികരോഗവും സമ്മര്‍ദ്ദവും കണ്ടില്ലെന്ന് നടിക്കരുത്

  മനുഷ്യനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പത്തില്‍ അഞ്ചും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാമൂഹ്യ, സാമ്പത്തിക അതിര്‍വരമ്പുകളില്ലാതെ ആരേയും എപ്പോഴും അലട്ടാവുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദങ്ങള്‍. തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറി വരികയാണ്. ഏറെപ്പേര്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവാതെ ഉഴറുന്നത് നിത്യമാണ്. വിഷാദം, മദ്യത്തിന്റെ ഉപയോഗം വിവിധ തരം സമ്മര്‍ദ്ദങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയെല്ലാം മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില ഘടകങ്ങള്‍ മാത്രമാണ്. ലോകത്ത് ജോലി ചെയ്ത് ജീവിക്കുന്നവരില്‍ 15 മുതല്‍ 30 വരെ ശതമാനം ആളുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക വിഷമങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനസ്സിനെ ബാധിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കിയാലും വേണ്ട പ്രതിവിധികളോ സഹായങ്ങളോ ചെയ്യാന്‍ സമൂഹം തയ്യാറാവുന്നില്ല എന്നാണ് പ്രമുഖ മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് ഭാന്തുള്ളവരാണ് എന്ന സ്റ്റിഗ്മ ഇനിയും മാറിയിട്ടില്ല. അമ്പതി മില്യണ്‍ ഇന്ത്യക്കാര്‍ക്കും ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ്…

Read More

ചാമ്പയ്ക്കയിലടങ്ങില ഗുണങ്ങള്‍

ചാമ്പയ്ക്കയിലടങ്ങില ഗുണങ്ങള്‍

കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പ മരമുണ്ട്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. കൂടാതെ ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില്‍ സുലഭമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്ക്ക. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്. വേനല്‍ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കിയാല്‍ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള്‍ ശരീരത്ത് ഏല്‍ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും ചാമ്പയ്ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധയെ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക….

Read More