കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട

സൗന്ദര്യസംരക്ഷണത്തിനുള്ള നല്ലൊരു മാര്‍ഗമാണ് കഞ്ഞിവെള്ളം. ചര്‍മം സുന്ദരമാകാന്‍, മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം കൊണ്ട് ആഴ്ച്ചയില്‍ രണ്ട് തവണ മുടി കഴുകാം. മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാം.

Read More

കറ്റാര്‍വാഴ ജെല്‍ രാത്രി മുഖത്ത് പുരട്ടിയാൽ

കറ്റാര്‍വാഴ ജെല്‍ രാത്രി മുഖത്ത് പുരട്ടിയാൽ

രാത്രി ഉറങ്ങും മുന്‍പ് കറ്റാര്‍വാഴയില്‍നിന്നുള്ള കൊഴപ്പുള്ള ജെല്‍ മുഖത്ത് പുരട്ടിയാല്‍ ഗുണം പലതുണ്ട്. കറ്റാര്‍ വാഴയുടെ ഉള്‍ഭാഗത്തെ ജെല്ലെടുത്ത് അല്‍പ നേരം മസാജ് ചെയ്ത ശേഷം കിടക്കാം. രാവിലെ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം. രാത്രി കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ട് കണ്ണിനു ചുറ്റും മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. മുഖം തിളങ്ങാനും മൃദുത്വം വരാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. കറ്റാര്‍ വാഴ രാത്രിയില്‍ മുഖത്തു പുരട്ടുന്നത്. മുഖത്തെ സണ്‍ ടാന്‍ മാറാനും കരുവാളിപ്പിനുമെല്ലാമുളള നല്ലൊരു പരിഹാരമാണ്. അടുപ്പിച്ച് ഇതു ചെയ്യുന്നത് മുഖത്തെ പാടുകളും വടുക്കളുമെല്ലാം മാറി നിറം വർധിക്കാൻ സഹായിക്കുന്നു.

Read More

ഭംഗിയുള്ള പല്ലുകൾക്കായി അഞ്ചു വഴികള്‍

ഭംഗിയുള്ള പല്ലുകൾക്കായി അഞ്ചു വഴികള്‍

  പല്ലിലെ കറ പലർക്കും ഒരു പ്രശ്നമാണ്. ഇത് സൗന്ദര്യപ്രശ്‍നം എന്നതിലുപരി ആരോഗ്യപ്രശ്നവും കൂടിയാണ്. പല്ലിലെ കറ മാറ്റാനുള്ള നാട്ടുവൈദ്യം അടുക്കളയിൽ തന്നെയുണ്ട്. ഭംഗിയുള്ള പല്ലുകൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ചില വഴികള്‍ ഇതാ. 1. ബേക്കിംഗ് സോഡയും ഉപ്പും: പല്ലിലെ കറ കളയാനുള്ള നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും. ബേക്കിംഗ് സോഡയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കുക. ഇത് ഉപയോഗിച്ചു ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിക്കരുത്. ഇനാമലിന് കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. 2. കടുകെണ്ണ: പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ് കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലർത്തി പേസ്റ്റാക്കി ബ്രഷ് ചെയ്യുന്നത്. 3. നാരങ്ങ, ഓറഞ്ച് തൊണ്ട്: നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊണ്ട് ഉണക്കിപ്പൊടിച്ചു…

Read More

മാമങ്കത്തിലെ കളരിപ്പയറ്റ് ബുദ്ധിമുട്ടുണ്ടാക്കിയില്ല ; മമ്മൂട്ടി

മാമങ്കത്തിലെ കളരിപ്പയറ്റ് ബുദ്ധിമുട്ടുണ്ടാക്കിയില്ല ; മമ്മൂട്ടി

മലയാള സിനിമയിലെ ഏറ്റവും ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് ബോളിവുഡ് ചാനല്‍ സൂം ടീവിക്കു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി പങ്കുവച്ചത്. വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകളില്‍ കളരിപ്പയറ്റ് ചെയ്തു പരിചയമുണ്ടെന്നും അതുകൊണ്ട് മാമാങ്കത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ എളുപ്പമായിരുന്നുവെന്നുമായിരുന്നു മമ്മൂട്ടി പറയുന്നു. എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം കഥ പറയുന്നത്. വി.എഫ്.എക്സ് വര്‍ക്കുകള്‍ പരമാവധി കുറിച്ചുകൊണ്ടാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് വലിയ സെറ്റ് തന്നെ ചിത്രത്തിനായി ഒരുക്കിയത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകള്‍ക്ക് ശേഷം കളരി പശ്ചാത്തലമുള്ള സിനിമ ചെയ്യുന്നതിന്റെ ആഹ്ലാദവും മമ്മൂട്ടി പങ്കുവയ്ക്കുന്നു.

Read More

കാന്തരി- ഔഷധങ്ങളുടെ കലവറ

കാന്തരി- ഔഷധങ്ങളുടെ കലവറ

ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട്…

Read More

നവജാതശിശുവിനു കുറുക്കു നല്‍കുമ്പോള്‍ ശ്രദ്ധിക്കാം

നവജാതശിശുവിനു കുറുക്കു നല്‍കുമ്പോള്‍ ശ്രദ്ധിക്കാം

നവജാതശിശുവിന് ആദ്യത്തെ മുലപ്പാല്‍ നല്‍കുന്നതിനു തൊട്ടു മുന്‍പ്, ആ കുഞ്ഞിന്റെ ഉള്ളംകയ്യില്‍ കൊള്ളാവുന്ന അളവില്‍ നറുവെണ്ണയാണ് ആയുര്‍വേദ വിധിപ്രകാരം നല്‍കേണ്ടത്. പശുവിന്‍ പാല്‍ കറന്നെടുത്ത ഉടനെ കടഞ്ഞെടുക്കുന്ന വെണ്ണയാണു നറുവെണ്ണ. ആദ്യത്തെ ആറുമാസം പിന്നെ മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. അപ്പോഴേ കുട്ടിക്ക് ദഹന രസമുണ്ടാകൂ. അതിനാലാണ് ചോറൂണ് ആറാം മാസം വയ്ക്കുന്നത്. ആറാം മാസം വരെ മുലപ്പാല്‍ കുറവാണെങ്കില്‍ പശുവിന്‍ പാല്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച്, കല്‍ക്കണ്ടം ചേര്‍ത്തു തിളപ്പിച്ചാറ്റി കൊടുക്കാം. ആറാം മാസത്തിനു ശേഷം പലതരം കുറുക്കുകള്‍ ആകാം. അരി, മണിപയര്‍, ചെറുപയര്‍, ഉഴുന്ന്, റാഗി അണ്ടിപ്പരിപ്പ്, നേന്ത്രപ്പഴം, നേന്ത്രക്കായ പൊടിച്ചത് എന്നിവ കൊണ്ട് കുറുക്കുണ്ടാക്കാം. അരി കുറുക്കാണു നല്‍കുന്നതെങ്കില്‍, അരി വറുത്തു പൊടിച്ചത് മൂന്നു സ്പൂണെടുത്ത് വേവിച്ച് , 75 മില്ലി പാലും മുക്കാല്‍ സ്പൂണ്‍ പശുവിന്‍ നെയ്യും അര സ്പൂണ്‍ കല്‍ക്കണ്ടപ്പൊടിയോ/ ശര്‍ക്കരപ്പൊടിയോ…

Read More

കറുത്ത ചുണ്ടുകള്‍ക്ക് വിട

കറുത്ത ചുണ്ടുകള്‍ക്ക് വിട

ഭംഗിയുള്ള ചുണ്ടുകള്‍ക്ക് സൗന്ദര്യത്തിലുള്ള പങ്ക് പ്രത്യേകിച്ച് പറയേണ്ടതല്ലല്ലോ. എന്നാല്‍ ചുണ്ടിലെ ഇരുണ്ട നിറം പലരും നേരിടുന്ന പ്രശ്നമാണ് ഇത് പരിഹരിക്കുന്നതിന് പകരം ലിപ്സ്റ്റികുകള്‍ ഉപയോഗിച്ച് മറയ്ക്കുകയാണ് മിക്ക സ്ത്രീകളും ചെയ്യാറുള്ളത്. എന്നാല്‍ ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റുന്നതിനുള്ള വിദ്യകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം. വെളിച്ചെണ്ണ ഇല്ലാത്ത വീടുകള്‍ അപൂര്‍വമായിരുക്കും. ചുണ്ടിനെ ഇരുണ്ട നിറം അകറ്റാന്‍ വെളിച്ചെണ്ണക്ക് കഴിവുണ്ട്. അല്പം വെളിച്ചെണ്ണയെടുത്ത് ദിവസം കിടക്കുന്നതിന് മുന്‍പായി ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുക. ഇത് ദിവസേന ചെയ്യുന്നതിലൂടെ ചുണ്ടുകളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാം. നാരങ്ങ നീരും തേനും ചേര്‍ത്ത മിശ്രിതം ചുണ്ടുകളില്‍ തേച്ചുപിടിപ്പിക്കുകയാണ് മറ്റൊരു വിദ്യ. ചുണ്ടുകളുടെ സ്വാഭാവിക വീണ്ടെടുകാന്‍ ഇത് സഹായിക്കും. ചുണ്ടുകളിലെ ഇരുണ്ട നിറവും കറുത്ത പാടുകളും നീക്കം ചെയ്യാന്‍ നാരങ്ങ നീരും തേനും ചേര്‍ന്ന മിശ്രിതത്തിന് സാധിക്കും.

Read More

ആരോഗ്യമുള്ള കുഞ്ഞിനായി പുരുഷനും ശ്രദ്ധിക്കാം

ആരോഗ്യമുള്ള കുഞ്ഞിനായി പുരുഷനും ശ്രദ്ധിക്കാം

ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും ശക്തിയും എല്ലാം ഒത്തിണങ്ങിയുള്ള ഒരു കുഞ്ഞിനായാണ് എല്ലാവരും സ്വപ്നം കാണുന്നത്. എന്നാല്‍ ഇതിന് ശ്രദ്ധിക്കേണ്ടത് സ്ത്രീയാണോ പുരുഷനാണോ? കുഞ്ഞുണ്ടാകാന്‍ രണ്ടുപേരും ശ്രമിക്കണം. പൊതുവേ നല്ല കുഞ്ഞിനായി അമ്മ കൂടുതല്‍ കരുതലുകളും മുന്നൊരുക്കങ്ങളും നടത്തണമൈന്നാണ് പലരും പറയുക. എന്നാല്‍ ഇത് ഇതു പോലെ തന്നെ അച്ഛന്റെ കാര്യത്തിലും ബാധകമാണ്. ആരോഗ്യമുള്ള കുഞ്ഞിനായി, ബുദ്ധിയുള്ള കുഞ്ഞിനായി, ഗര്‍ഭധാരണം നടക്കുന്നതിനായി പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണത്തിനൊപ്പം ആരോഗ്യം കൂടി പ്രധാനമാണ്, ഗര്‍ഭധാരണം നടക്കാന്‍. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അവരും കാരണമാകുന്നത്. പുരുഷന്റെ ആരോഗ്യത്തിനും ബീജത്തിനും എല്ലാം ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന് ഗുണം നല്‍കുന്നവയാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാര്‍…

Read More

ചക്കയെകുറിച്ച് ഇക്കാര്യങ്ങള്‍ കൂടുതലറിയാം

ചക്കയെകുറിച്ച് ഇക്കാര്യങ്ങള്‍ കൂടുതലറിയാം

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. മള്‍ബറി (മോറേസി) കുടുംബക്കാരനാണ് ചക്ക. ചക്കയുടെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോ ഫില്ലസ്. ഇംഗ്ലീഷുകാരിതിനെ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക്ക് ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്‌കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ് നമ്മുടെ ചക്ക അറിയപ്പെടുന്നത്. ആര്‍ട്ടോ കാര്‍പ്പസ് ഹെറ്റേറോഫില്ലസ് എന്ന ശാസ്ത്ര നാമത്തിലാണ് ചക്ക അറിയപ്പെടുന്നത്. സംസ്‌കൃതത്തില്‍ പനസി എന്നുപറയും. ജന്മദേശം ഇന്ത്യയാണ്. മറാസിയെ കുടുംബത്തില്‍പെട്ടതാണ്. ജാക്ക എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം…

Read More

ദേഹത്ത് പല്ലി വീണാല്‍ പ്രശ്നമാണോ?

ദേഹത്ത് പല്ലി വീണാല്‍ പ്രശ്നമാണോ?

പല്ലി ചിലക്കുന്നതും ദേഹത്തും വസ്തുക്കളിലുമെല്ലാം വീഴുന്നതും നടക്കാനിരിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ് എന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഗൗളി ശാസ്ത്രം നിമിത്ത ശാസ്ത്രത്തത്തോട് ചേര്‍ന്നാണ് കണക്കാപ്പെടുന്നത്. ശരീരത്തില്‍ ഓരോ ഭാഗത്തും പല്ലി വീഴുന്നതിന് ഓരോ ഫലമാണ്. എന്നാല്‍ പൊതുവായ ചില കാര്യങ്ങള്‍ ഇതിലുണ്ട്. സര്‍പ്പത്തേയും പല്ലിയേയും ശ്രേഷ്ടമായി കാണണം എന്നാണ് പ്രാചീന കാലം മുതലേ ഉള്ള വിശ്വാസം. പല്ലിയെ കൊല്ലുന്നതും പല്ലിമുട്ട നശിപ്പിക്കുന്നതും സന്താന പരമ്പരകളിലേക്ക് വരെ ദോഷം എത്തിക്കും എന്നാണ് വിശ്വാസം. ചത്തപല്ലിയെ കാണുന്നത് ദോഷകരമായാണ് ഗൗളി ശാസ്ത്രത്തില്‍ പറയുന്നത്. ബുദ്ധിമുട്ടുകള്‍ വന്നു ചേരും എന്നാണത്രേ ഇത് നല്‍കുന്ന സൂചന. നിലവിളക്കിലേക്ക് പല്ലിവീഴുമ്പോള്‍ വീട്ടുകാര്‍ ഭയപ്പെടുന്നത് ചിലപ്പോള്‍ നാം നേരിട്ട് കടിട്ടുണ്ടാവും. നിലവിളക്കിലേക്ക് പല്ലി വീഴുന്നത് അത്യന്തം ദോഷകരമാണ് എന്നതിനാലാണ് അത്. യാത്ര ചെയ്യുമ്പോള്‍ വാഹനത്തിനു മുകളിലേക്ക് പല്ലി വീഴുന്നതും നല്ലതല്ല. വാഹനാപകടങ്ങള്‍ ഉണ്ടായേക്കും എന്നാണ് ഇത് സൂചന…

Read More